728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

വീട്ടിൽ നിന്ന് വളരെ അകലെയുള്ള വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയ
2

വീട്ടിൽ നിന്ന് വളരെ അകലെയുള്ള വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയ

ഇറാഖിയായ യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നതിൽ നേരിട്ട പ്രതിസന്ധി ഒരു ഇ.എൻ.ടി ശസ്ത്രക്രിയാ വിദഗ്ദ്ധൻ വിവരിക്കുന്നു. .

 

ഇഎൻടി ശസ്ത്രക്രിയ
ഡോ.കുമരേഷ് കൃഷ്ണമൂർത്തി

ഇൻ്റർനാഷണൽ ഹോസ്പിറ്റലുകളിലെ സീനിയർ കൺസൾട്ടൻ്റും ട്രെയിനറും എന്ന നിലയിൽ, ഇഎൻടി,ഹെഡ് & നെക്ക് ശസ്ത്രക്രിയകൾ നടത്താൻ ഞാൻ പലപ്പോഴും ഇറാഖിലെയും ടാൻസാനിയയിലെയും വിവിധ നഗരങ്ങളിൽ പോകാറുണ്ട്. ഈ സ്ഥലങ്ങളിൽ ഇന്ത്യൻ ഡോക്ടർമാരോട് വളരെയധികം ബഹുമാനമാണ്. അവിടെ എൻ്റെ രാജ്യത്തെ പ്രതിനിധീകരിക്കുകയും രോഗികളെ സഹായിക്കുകയും ചെയ്യുന്നത് എനിക്ക് വളരെ അഭിമാനകരമാണ് തോന്നറുള്ളത്. ചിലർക്ക് ഗുരുതരവും വെല്ലുവിളി നിറഞ്ഞതുമായ അസുഖങ്ങൾ ഉണ്ടാകാം. അവിടെയുള്ള ആശുപത്രികളുമായുള്ള എൻ്റെ ബന്ധം കാരണം,സ്വന്തം രാജ്യത്തെ വൈദ്യസഹായം ഫലപ്രദമാകാതെ വരുമ്പോൾ ചിലർ എന്നെ ചികിത്സയ്ക്കായി ബന്ധപ്പെടാറുണ്ട്.

ഏകദേശം മൂന്ന് വർഷം മുമ്പ്, ഇറാഖിലെ കർബലയിൽ നിന്നുള്ള 35 വയസ്സുള്ള ഒരു സ്ത്രീയുടെ തൈറോയ്ഡ് ഗ്രന്ഥിക്ക് അസാധാരണമായ വളർച്ചയുണ്ടായതിനാൽ അവളുടെ കുടുംബം എന്നെ ബന്ധപ്പെട്ടു. അവരുടെ രാജ്യത്ത് രണ്ട് വ്യത്യസ്‌ത ശസ്‌ത്രക്രിയാ വിദഗ്ദ്ധർ രണ്ടുതവണ ശസ്ത്രക്രിയ ചെയ്‌തിട്ടും, തൈറോയ്ഡ് അഡിനോമ ആവർത്തിച്ച് വലുതായിക്കൊണ്ടിരുന്നു.അത് അവരുടെ താഴത്തെ താടിയെല്ല് മുതൽ കോളർബോൺ വരെ നീണ്ടുകിടക്കുകയും കഴുത്തിൻ്റെ പിൻഭാഗത്തേക്ക് വളരുകയും ചെയ്തിരുന്നു.തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന ട്യൂമറുകളാണ് തൈറോയ്ഡ് അഡിനോമകൾ.പലപ്പോഴും ഇത് പ്രധാന ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. പക്ഷേ അഡിനോമ ഗുരുതരമാണെങ്കിൽ, ഈ കേസിലെന്ന പോലെ,അത് ഹൈപ്പർ തൈറോയിഡിസത്തിലേക്ക് നയിക്കും.ശ്വാസനാളത്തിൻ്റെ കംപ്രഷൻ മൂലം ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ, സംസാര പ്രശ്നങ്ങൾ എന്നിവക്ക് ഇത് കാരണമാകും. ചില കേസുകളിൽ മരണത്തിന് പോലും കാരണമായേക്കും.

സ്ത്രീയുടെ കുടുംബം ഇറാഖിലെ നിരവധി ഡോക്ടർമാരുമായി കൂടിയാലോചിച്ചിരുന്നു, എന്നാൽ മൂന്നാമത്തെ ശസ്ത്രക്രിയ അപകടകരമാണെന്ന് മിക്കവർക്കും തോന്ന. ശസ്ത്രക്രിയാ നടപടിക്രമങ്ങൾ സങ്കീർണമായതിനാൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭിക്കുന്നതിനു വേണ്ടി ശസ്ത്രക്രിയയ്ക്കായി ബെംഗളൂരുവിലേക്ക് പോകാൻ ഞാൻ അവരോട് ആവശ്യപ്പെട്ടു.എന്നാൽ യാത്രാചെലവും മറ്റു ചിലവുകളും താങ്ങാനാവില്ലെന്ന് പറഞ്ഞ് അവർ വിസമ്മതിച്ചു.റിസ്ക് എടുക്കാൻ തയ്യാറാണെന്നും ഓപ്പറേഷൻ സമയത്ത് രോഗിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്നെ കുറ്റപ്പെടുത്തില്ലെന്നും ഉറപ്പ് നൽകി അവരുടെ കുടുംബാംഗങ്ങൾ എന്നെ കർബലയിലേക്ക് വരാൻ പ്രേരിപ്പിച്ചു.

കേസ് ഏറ്റെടുക്കാൻ ഞാൻ വിമുഖത കാണിച്ചു.അത്യാധുനിക സൗകര്യങ്ങളും എന്നെ സഹായിക്കാൻ ശരിയായ മെഡിക്കൽ ടീമും ഇല്ലാതെ അജ്ഞാത നാട്ടിലെ ഒരു ആശുപത്രിയിൽ പ്രവർത്തിക്കുന്നത് ഉയർന്ന അപകടസാധ്യതയുള്ള കാര്യവും വലിയ പ്രതിസന്ധിയുമായിരുന്നു. ആധുനിക സാങ്കേതിക വിദ്യയും മികച്ച അടിസ്ഥാന സൗകര്യങ്ങളും ആശുപത്രിയിലുണ്ടായിരുന്നുവെങ്കിലും പരിചയസമ്പന്നരായ ശസ്ത്രക്രിയാ വിദഗ്ദ്ധരുടേയും പരിശീലനം ലഭിച്ച മെഡിക്കൽ സ്റ്റാഫുകളുടെയും അഭാവം ഉണ്ടായിരുന്നു.നിസ്സാരകാര്യങ്ങളായ വന്ധ്യംകരണം, അണുബാധ തടയൽ തുടങ്ങിയവ പോലും അവിടെ കൃത്യമായി നടന്നിരുന്നില്ല.

പക്ഷേ, ഞാൻ അവരെ ചികിത്സിക്കാൻ വിസമ്മതിച്ചാൽ, വളർച്ച നീക്കം ചെയ്യാൻ മറ്റൊരു പ്രാദേശിക സർജനും തയ്യാറാകാത്തതിനാൽ അവൾ അധികനാൾ അതിജീവിക്കില്ല.എൻ്റെ മനസ്സാക്ഷിയും വൈദ്യശാസ്ത്രപരമായ ധാർമ്മികതയും അതിനു സമ്മതിച്ചില്ല. ഞാൻ കർബലയിൽ പോയി സ്ത്രീയെ ഓപ്പറേഷൻ ചെയ്യാൻ തീരുമാനിച്ചു.

ഒരു അഡിനോമ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമം സാധാരണയായി ഒന്നര മണിക്കൂറാണ്.തൈറോയ്ഡ് ഗ്രന്ഥിയുടെ വളർച്ചയും ഭാഗവും നീക്കം ചെയ്യുന്ന തൈറോയ്ഡക്ടമി എന്നാണ് ഇതിനെ വിളിക്കുന്നത്.എന്നാൽ വളർച്ചയുടെ സ്ഥാനവും വലുപ്പവും കാരണം ഈ ശസ്ത്രക്രിയ എനിക്ക് ആറ് മണിക്കൂറിലധികം സമയമെടുത്തു, കൂടാതെ എന്നെ സഹായിക്കാൻ പരിശീലനം ലഭിച്ച ഡോക്ടർമാരും നഴ്‌സുമാരും ഇല്ലാത്തതിനാൽ കൂടുതലും സ്വന്തമായി ചെയ്യേണ്ടിവന്നു.

വളരെ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയുമാണ് ഈ ശസ്ത്രക്രിയ നടത്തേണ്ടത്.ട്യൂമർ വളരെ വലുതായിരുന്നു.അവ തലച്ചോറിലേക്കുള്ള രക്തക്കുഴലുകളും നിർണായക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഞരമ്പുകളും ഉൾപ്പെടെ കഴുത്തിലെ പ്രധാനപ്പെട്ട ഘടനകളുമായി ബന്ധപ്പെട്ടായിരുന്നു കിടന്നിരുന്നത്.ഒരു ചെറിയ തെറ്റ് സംഭവിച്ചാൽ ഒന്നുകിൽഅവർ രക്തം വാർന്ന് മരിക്കും, അല്ലെങ്കിൽ മുഖത്തിൻ്റെയും നാവിൻ്റെയും ചലനങ്ങൾ നഷ്ടപ്പെടും.

നടപടിക്രമം നന്നായി നടന്നെങ്കിലും ശസ്ത്രക്രിയയ്ക്ക് ശേഷം അനസ്തേഷ്യ ട്യൂബ് നീക്കം ചെയ്യുന്നതിനിടെ അവർ കുഴഞ്ഞു വീണു. എങ്കിലും ഞങ്ങൾ അവർക്ക് പുതുജീവൻ നൽകി. പിന്നീട് അവർ സുഖം പ്രാപിക്കുകയും കുറച്ച് ദിവസങ്ങൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഒരു വർൽം മുമ്പ് ഞാൻ അവരെ വീണ്ടും അന്വേഷിച്ചു. അവർ സുഖമായിരിക്കുന്നു. ട്യൂമർ പിന്നീട് ആവർത്തിച്ചുമില്ല.

ഏകദേശം 400 തൈറോയ്ഡ് ശസ്ത്രക്രിയകൾ ഞാൻ നടത്തിയിട്ടുണ്ടെങ്കിലും, ഇത് ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരുന്നു. അതുകൊണ്ട് തന്നെ ഒരു സർജൻ എന്ന നിലയിൽ എൻ്റെ ആത്മവിശ്വാസം വർദ്ധിപ്പു. ഈ സങ്കീർണ്ണമായ പ്രക്രിയ നടത്താൻ അമേരിക്കയിലെ എൻ്റെ പരിശീലനം നന്നായി പ്രയോജനപ്പെട്ടുവെന്ന് എനിക്ക് തോന്നി.

പ്രതിസന്ധിഘട്ടങ്ങളിൽ ന്യാമായ തീരുമാനങ്ങളെടുക്കുകയും അത് നല്ലതിനാണെന്ന് ഉറച്ച് വിശ്വസിക്കുകയും വേണം. ഡോക്ടർ എന്ന നിലയിൽ രോഗബാധിതന് പ്രഥമ പരിഗണന നൽകിയതിലൂടെ നല്ലോതു തീരുമാനമെടുക്കാൻ എനിക്ക് സാധിച്ചു.

അനുബന്ധ ടാഗ്
അനുബന്ധ പോസ്റ്റ്

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്