728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

കുട്ടികളിൽ രാത്രിയിലുണ്ടാകുന്ന കാലുവേദന: ഗ്രോയിംഗ് പെയ്ൻ എന്താണെന്നറിയാം!
8296

കുട്ടികളിൽ രാത്രിയിലുണ്ടാകുന്ന കാലുവേദന: ഗ്രോയിംഗ് പെയ്ൻ എന്താണെന്നറിയാം!

ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത് .

കുട്ടികളിൽ രാത്രിയിലുണ്ടാകുന്ന കാലുേദന

ചില കുട്ടികൾക്ക് കൈയ്ക്കും കാലിനും ഒരേസമയം വേദന അനുഭവപ്പെടാറുണ്ട്. എന്നാൽ കൈയ്യിൽ മാത്രമായി അനുഭവപ്പെടാറുമില്ല. ഇത്തരം വേദനകൾ സാധാരണയായി രാത്രികാലങ്ങളിലാണ് ഉണ്ടാകാറുള്ളത്. എട്ടുവയസ്സുകാരനായ മകൻ ഒരാഴ്ചയിലേറെയായി നിരന്തരം കാലുവേദനയാണെന്ന് പരാതിപ്പെട്ടപ്പോഴാണ് ബംഗളൂരുവിൽ താമസിക്കുന്ന സന്ധ്യ നായർ ഡോക്ടറെ സമീപിക്കുന്നത്. എന്നാൽ കുട്ടി എവിടെയെങ്കിലും വീഴുകയോ പരിക്കുകൾ സംഭവിക്കുകയോ ചെയ്തിരുന്നില്ല. എക്‌സ്‌റേയ്‌ക്കൊപ്പം നടത്തിയ പരിശോധനയിൽ കുട്ടിക്ക് ഗുരുതരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞു. 3  മുതൽ 9 വയസ് വരെ പ്രായമുള്ള കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന വളർച്ചാ വേദനയായിരുന്നു (growing pain) അത്.

“രസകരമെന്നു പറയട്ടെ, ഉറക്കസമയത്തോടടുത്ത് വേദന കൂടുകയും രാവിലെ ഇത് അപ്രത്യക്ഷമാകുകയും ചെയ്യുമെന്ന് സന്ധ്യാ നായർ പറഞ്ഞു. കുട്ടിക്ക് പ്രത്യേകിച്ച് ചികിത്സയുടെ ആവശ്യവുമില്ലായിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് പുറത്തിറങ്ങി കളിക്കാതാവുകയും ഇപ്പോൾ പുറത്തിറങ്ങി കളിക്കാൻ ആരംഭിക്കുകയും ചെയ്തപ്പോഴാണ് വേദന തുടങ്ങിയത്.

തുടയുടെ മുൻഭാഗം, കാൽമുട്ടിൻ്റെ പിൻഭാഗം, ഷിൻ ബോൺ, കാഫ് മസിൽ എന്നിവയുൾപ്പെടെ കാലുകളുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന വളർച്ചാ വേദന കുട്ടികളിൽ സാധാരണയായി കാണപ്പെടുന്നതായി ബാംഗ്ലൂർ ആസ്റ്റർ വൈറ്റ്ഫീൽഡ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ഓർത്തോപീഡിക് ഡോക്ടർ ഗംഗു ഹിരാൽ ശിവശങ്കർ വിശദീകരിക്കുന്നു.

കുട്ടികളിലെ വളർച്ചാ വേദനയുടെ പ്രായാടിസ്ഥാനം

വളർച്ചയുടെ ഭാഗമായി കുട്ടികൾ ഉയരവും ഭാരവും കൂടുന്നത് (Musculoskeletal Development) മൂലമാണ് ഇത്തരത്തിലുള്ള വേദനയുണ്ടാകുന്നതെന്ന വിശ്വാസം തെറ്റാണെന്ന് ഡോ.ഗംഗു ഹിരാൽ ശിവശങ്കർ വ്യക്തമാക്കുന്നു. മസ്കുലോസ്കെലിറ്റൽ വികാസത്തിൻ്റെ ഭാഗമായുണ്ടാകുന്ന വേദന 10നും 14നും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് സംഭവിക്കുന്നത്. ഇവ വളർച്ചാ വേദനയിൽ നിന്ന്( growing pain) നിന്ന് വ്യത്യസ്തവുമാണ്.

വളർച്ചാ വേദന സാധാരണയായി, രാത്രിയിൽ വിശ്രമിക്കുന്ന സമയത്താണ് ഉണ്ടാവുക. കഠിനമായ വേദന കുട്ടിയുടെ കാലുകൾക്ക് തളർച്ച അനുഭവപ്പെടുന്നതിനോ പേശിവലിവ് ഉണ്ടാകുന്നതിനോ കാരണമാകുമെന്ന് ഡോക്ടർ ശിവശങ്കർ കൂട്ടിച്ചേർക്കുന്നു. നിരുപദ്രവകരമായ പേശിവേദന എന്നാണ് ഇതിനെ വിളിക്കുന്നത്.

വളർച്ചാ വേദനയുടെ(growing pain) സാധാരണയായുള്ള ലക്ഷണങ്ങൾ

വളർച്ചാ വേദന സാധാരണയായി രാത്രിയിൽ കൂടുകയും രാവിലെ ഇല്ലാതാവുകയും ചെയ്യും. “ഉറക്കത്തിൽ കാലുകൾ തളർന്നുപോകുന്നതാണ് ഏറ്റവും സാധാരണമായ ലക്ഷണമെന്ന് മുംബൈ ഡോ. എൽ.എച്ച്. ഹിരാനന്ദാനി ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ദ്ധൻ ഡോ.ബിജൽ ശ്രീവാസ്തവ വിശദീകരിക്കുന്നു. വേദനകൾ അസ്വസ്ഥമാക്കുന്നതോ കഠിനമായതോ ആണെങ്കിൽ കുട്ടിക്ക് ഉറക്കക്കുറവ് ഉണ്ടാകും. ഇത്തരം സാഹചര്യങ്ങളിൽ അവർ വേദനയെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ടേയിരിക്കും. ചില കുട്ടികൾ വേദന പേടിച്ച് കളിക്കാനും പുറത്തിറങ്ങാനും വിസമ്മതിച്ചേക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ചിലപ്പോൾ ചില കുട്ടികളിൽ കാലുകൾക്കൊപ്പം കൈകളിലും വേദന അനുഭവപ്പെട്ടേക്കാം. എന്നാൽ കൈകളിൽ മാത്രമായി വേദന ഉണ്ടാകില്ല.

കുട്ടികളിലെ വളർച്ചാ വേദനയുടെ കാരണങ്ങൾ

ജംപിംഗ്റോപ്പ്, ഓട്ടം, സൈക്കിൾ ചവിട്ടൽ തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങൾ കാൽമുട്ട് വേദനയോ കാലുവേദനയോ ഉണ്ടാക്കുമെന്ന് ഡോ.ഗംഗു ഹിരാൽ ശിവശങ്കർ വിവരിക്കുന്നു. ഒരു പുതിയ ശാരീരിക പ്രവർത്തനം ചില പേശി സന്ധികളിൽ സമ്മർദ്ദം ചെലുത്തും. പേശികൾ പ്രവർത്തിക്കാൻ നിരവധി ഫൈബറുകൾ ഉപയോഗിക്കുകയും തലച്ചോറിലേക്ക് നിരവധി സിഗ്നലുകൾ അയക്കുകയും ചെയ്യുന്നു. ഈ സമ്മർദ്ദം സന്ധി വേദനയ്ക്ക് കാരണമാകുമെന്ന് ഡോ. ഗംഗു ഹിരാൽ ശിവശങ്കർ വിശദീകരിക്കുന്നു.

സന്ധികൾ നന്നായി ചലിപ്പിക്കാൻ സഹായിക്കുന്നത് കൊളാജനാണ്. സന്ധികളിൽ കൊളാജൻ കൂടുതലായുള്ള കുട്ടികളിൽ പേശികളുടേയും സന്ധികളുടേയും ചലനശേഷിയും ഇലാസ്തികതയും കൂടുതലായിരിക്കുമെന്ന് അദ്ദേഹം പറയുന്നു.

സന്ധികളിലെ ചലനം കൂടുന്നതിന് കൊളാജൻ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കൊളാജൻ കൂടുതലുള്ള കുട്ടികളിൽ പേശികളുടെയും സന്ധികളുടെയും ചലനശേഷിയും ഇലാസ്തികതയും കൂടുതലാണ്. ഇത് പേശികൾക്ക് സങ്കോചിക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുകയും തത്ഫലമായി ഊർജം പുറന്തള്ളപ്പെടുകയും ചെയ്യുന്നുവെന്ന് ഡോ. ഗംഗു ഹിരാൽ ശിവശങ്കർ പറഞ്ഞു.

കുട്ടികളിലെ വളർച്ചാ വേദനയുടെ മറ്റൊരു കാരണം വിറ്റാമിൻ ഡിയുടെ കുറവ് മൂലമാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇത് വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാത്തകിനാലാകാം. രക്തപരിശോധനയിൽ വിറ്റാമിൻ ഡി 3 ലെവൽ 30 ng/mL-ൽ താഴെയാണെങ്കിൽ കുട്ടികൾക്ക് വിറ്റാമിൻ ഡി യുടെ കുറവുള്ളതായി കണക്കാക്കാമെന്ന് അവർ കൂട്ടിച്ചേർക്കുന്നു.

വേദന കൂടുതൽ പെൺകുട്ടികളിൽ

ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ വളർച്ചാ വേദന കൂടുതലായി അനുഭവപ്പെടുമെന്ന് ഡോ.ഗംഗു ഹിരാൽ ശിവശങ്കർ ചൂണ്ടിക്കാട്ടുന്നു. പെൺകുട്ടികളിൽ കൊളാജൻ്റെ അളവ് കൂടുതലുള്ളതാണ് ഇതിന് കാരണം.

കാൽമുട്ടിലെ സന്ധികളിൽ കൊളാജൻ്റെ അളവ് കൂടുതലായതിനാൽ പെൺകുട്ടികൾക്ക് ജോയിൻ്റ് മൊബിലിറ്റി കൂടുതലാണ്. എങ്കിലും ഇത് ഓരോ കുട്ടിയിലും വ്യത്യസ്തമായിരിക്കും.

ചികിത്സ

ഇത്തരം വളർച്ചാ വേദനകൾ ചുരുങ്ങിയ കാലത്തേക്ക് മാത്രമേ അനുഭവപ്പെടുകയുള്ളു. 12 വയസ്സാകുമ്പോഴേക്കും അവ കുറയുമെന്ന് ഡോ.ബിജൽ ശ്രീവാസ്തവ പറയുന്നു. സാധാരണഗതിയിൽ ഇത്തരം വേദനകൾ രാത്രിയിൽ ആരംഭിക്കുകയും രാവിലെ ഇല്ലാതാവുകയും ചെയ്യും. കുട്ടിക്ക് വിറ്റാമിൻ ഡിയുടെ കുറവുണ്ടെങ്കിൽ ഡോക്ടമാർ സപ്ലിമെൻ്റുകൾ നിർദ്ദേശിക്കാറുമുണ്ട്.

കുട്ടികളോട് സംസാരിച്ച് അവരെ മാനസികമായി ശക്തിപ്പെടുത്തുക,കിടക്കുന്നതിനു മുമ്പ് ചെറു ചൂടുവെള്ളത്തിൽ കുളിക്കുക എന്നിവ വേദന കൈകാര്യം ചെയ്യുന്നതിൽ സഹായിക്കും. ഓയിൽ മസാജ്, ചൂട് പിടിക്കൽ എന്നിവയും വേദന കുറയ്ക്കാൻ വളരെയധികം ഫലപ്രദമായിരിക്കും. അതേസമയം വേദന നിയന്ത്രിക്കാൻ വേദന സംസാരികൾ ഉപയോഗിക്കുന്നത് കർശനമായും ഒഴിവാക്കണമെന്നും ഡോ.ബിജൽ ശ്രീവാസ്തവ നിർദ്ദേശിക്കുന്നു.

പേശികളെ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങളോടൊപ്പം പുതിയ ശാരീരിക പ്രവർത്തനങ്ങൾ തുടരാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്ന് ഡോ.ഗംഗു ഹിരാൽ ശിവശങ്കർ പറയുന്നു. കുട്ടി നിരന്തരമായി വേദനയെക്കുറിച്ച് പരാതിപ്പെടുകയാണെങ്കിൽ സ്പോർട്സിനോ മറ്റ് പരിപാടികൾക്കോ ​​വേണ്ടി അമിതമായി വ്യായാമം ചെയ്യുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

വളർച്ചാ വേദനയെ കുറിച്ചുള്ള തെറ്റിദ്ധാരണ

താഴെ പറയുന്ന ലക്ഷണങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ഡോ. ബിജൽ ശ്രീവാസ്തവ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു. ഈ ലക്ഷണങ്ങൾ വളർച്ചാ വേദന മൂലമാകില്ല.

  • ചലിക്കാൻ ബുദ്ധിമുട്ട്
  • കാലിൽ വേദനയും തളർച്ചയും
  • ശരീരേദനയോടു കൂടിയ പനി
  • ദിവസം മുഴുവൻ വേദന അനുഭവപ്പെടുക
  • അസാധാരണമായുള്ള നടത്തം
  • അപകടം മൂലമോ വാണ് പരിക്കേറ്റതു മൂലമോ ഉള്ള വേദന

അടിയന്തര ക്ലിനിക്കൽ പരിശോധന ആവശ്യമുള്ള കുറച്ച് ലക്ഷണങ്ങൾ കൂടി ഡോ. ഗംഗു ഹിരാൽ ശിവശങ്കർ കൂട്ടിച്ചേർക്കുന്നു. അവയിൽ, തുടർച്ചയായ പേശിവേദന, വേദനയുള്ള സ്ഥലത്തെ പേശിയിൽ മുഴ, ചലിക്കുമ്പോൾ സന്ധിവേദന എന്നിവ ഉൾപ്പെടുന്നു.

പ്രധാനപോയിൻ്റുകൾ

  • 3-9 വയസ്സിനിടയിലുള്ള കുട്ടികളിൽ വളർച്ചാ വേദന ഒരു സാധാരണ സംഭവമാണ്.
  • കാൽമുട്ടുകളിലും സന്ധികളിലും ഉയർന്ന അളവിൽ കൊളാജൻ ഉണ്ടാകുന്നതാണ് മിക്കപ്പോഴും ഈ പ്രശ്നത്തിന് കാരണം
  • ഈ പ്രശ്നം താത്കാലികമാണ്. 12 വയസ്സ് കഴിയുമ്പോഴേക്കും ഇവ മാറും

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു
ആർട്ടിക്കിൾ
എല്ലാ നിറങ്ങളുമുള്ള പഴങ്ങളും പച്ചക്കറികളും,പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്