728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

ആർത്തവ സമയത്തെ ലൈംഗിക ബന്ധം പേടിക്കേണ്ടതുണ്ടോ?
3921

ആർത്തവ സമയത്തെ ലൈംഗിക ബന്ധം പേടിക്കേണ്ടതുണ്ടോ?

ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും .

ആർത്തവ സമയത്തെ ലൈംഗിക ബന്ധത്തെ പേടിക്കേണ്ടതുണ്ടോ?

ആർത്തവ സമയത്തെ ലൈംഗിക ബന്ധം അസ്വസ്ഥതയുണ്ടാക്കുന്നതാണെങ്കിലും ആരോഗ്യത്തിന് യാതൊരു അപകടവും ഉണ്ടാകില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. മാത്രവുമല്ല ഇത് ആരോഗ്യത്തിന് ഗുണവും ചെയ്യും. അതായത്, ആർത്തവ സമയത്ത് ഗർഭപാത്രത്തിൽ നിന്ന് പുറന്തള്ളുന്ന രക്തവും മറ്റ് വസ്തുക്കളും പ്രകൃതിദത്ത ലൂബ്രിക്കൻ്റായി പ്രവർത്തിക്കുകയും ലൈംഗിക ബന്ധത്തെ സുഗമമാക്കുകയും ചെയ്യുമെന്ന് ബാംഗ്ലൂർ അപ്പോളോ ഹോസ്പിറ്റലിലെ അബ്സ്റ്റെട്രീഷ്യൻ&ഗൈനക്കോളജിസ്റ്റ് ഡോ.സഹന കെ.പി പറയുന്നു. കൂടാതെ രതിമൂർച്ഛ സമയത്ത് പുറത്തുവരുന്ന എൻഡോർഫിനുകൾ (ഹാപ്പി ഹോർമോൺ) ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുകയും ചെയ്യും

ആർത്തവ സമയത്തെ ലൈംഗിക ബന്ധം സുരക്ഷിതമാണോ?

ആർത്തവമെന്നാൽ സാംസ്കാരിക മൂല്യങ്ങളിൽ വേരൂന്നിയതും ഭാഷ, മാധ്യമങ്ങൾ, സാമൂഹിക വിശ്വാസങ്ങൾ തുടങ്ങിയ വിവിധ മാർഗങ്ങളിലൂടെ നിലനിൽക്കുന്നതുമാണെന്നാണ് പൊതുവേയുള്ള ധാരണ. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം, ലൈംഗികത, സാമൂഹിക നില എന്നിവയെ ബാധിക്കുന്ന ആർത്തവത്തെ അശുദ്ധിയായാണ് ഇപ്പോഴും കണക്കാക്കുന്നത്.

സമൂഹത്തിൽ നിന്നുള്ള അപമാനത്തിനു പുറമെ, ആർത്തവ സമയത്ത് കടുത്ത ശാരീരിക പ്രശ്നങ്ങളും ചില സ്ത്രീകൾക്ക് നേരിടേണ്ടി വന്നേക്കാം.  “ചില സ്ത്രീകൾക്ക് ആർത്തവം വേദനാജനകമാകാം (ഡിസ്മെനോറിയ), പ്രത്യേകിച്ച് എൻഡോമെട്രിയോസിസ് ഉണ്ടെങ്കിൽ. ഗർഭാശയത്തിൻ്റെ പാളിക്ക് സമാനമായ ടിഷ്യു ഗർഭപാത്രത്തിന് പുറത്ത് വളരുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. ഒളിഞ്ഞിരിക്കുന്ന മറ്റ് ചില ശാരീരികാവസ്ഥകളും ചിലപ്പോൾ ആർത്തവത്തെ ദോഷകരമായി ബാധിച്ചേക്കാം. ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകൾ വേദന ഭയന്ന് ആർത്തവ സമയത്ത് ലൈംഗിക ബന്ധം ഒഴിവാക്കാൻ ശ്രമിച്ചേക്കാമെന്ന് ബംഗളുരു ഹബീബ ക്ലിനിക്കിലെ അബ്സ്റ്റെട്രീഷ്യൻ&ഗൈനക്കോളജിസ്റ്റും വന്ധ്യതാ വിദഗ്ദ്ധയുമായ ഡോ. ഷെയ്ക് ഹബീബ പങ്കുവെക്കുന്നു.

ആർത്തവ സമയത്ത് സ്ത്രീകൾക്ക് യോനിയിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഒരു പഠനം സൂചിപ്പിക്കുന്നുണ്ട്. ആർത്തവ രക്തത്തിൻ്റെ ക്ഷാരഗുണം യോനിയിലെ പിഎച്ച് വർദ്ധിപ്പിക്കാൻ കാരണമാകും. ഇത് ഹോർമോണുകളുടെ അസന്തുലിതാവസ്ഥയുമായി ചേർന്ന് യോനിയിലെ സൂക്ഷ്മജീവികളുടെ പരിസ്ഥിതിയെ ബാധിക്കുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യുന്നു. മറ്റൊന്ന്, ആർത്തവ സമയമാണെന്ന് കരുതി ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ ബാധിക്കാതിരിക്കുമെന്ന് കരുതരുതെന്നും ഡോക്ടർ ഓർമിപ്പിക്കുന്നു

ഗർഭധാരണത്തിനുള്ള സാധ്യത

ആർത്തവ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ഗർഭിണിയാകുമോ എന്ന ആശങ്ക പലർക്കുമുണ്ടാകാം. ഇതിന് അപൂർവ്വം ചില സാധ്യതകളുള്ളതായി മുംബൈ ഫോർട്ടിസ് ഹോസ്പിറ്റലിലെ അബ്‌സ്റ്റട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റ് കൺസൾട്ടൻ്റായ ഡോ. സുഷമ തോമർ പങ്കുവെക്കുന്നു. ഹ്രസ്വമായ ആർത്തവചക്രം ഉള്ളവരിൽ ഇത് സംഭവിക്കാം. ഉദാഹരണത്തിന് 28 ദിവസത്തിന് പകരം 22, 23 ദിവസം (ഏകദേശം മൂന്നര ആഴ്ച) നീണ്ടുനിൽക്കുന്ന ആർത്തവചക്രം ഉള്ളവരിൽ അണ്ഡോത്പാദനം അൽപ്പം നേരത്തെ സംഭവിക്കുന്നു. ഇത് ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കും.

ആർത്തവ സമയത്തെ ലൈംഗിക ബന്ധത്തിൻ്റെ ഗുണങ്ങൾ

ആർത്തവ സമയത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ചില ഗുണങ്ങളുണ്ടാക്കും. ലൈംഗികത എൻഡോർഫിനുകൾ പുറപ്പെടുവിക്കുന്നതിലേക്ക് നയിക്കുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കും. “ആർത്തവ രക്തം സ്വാഭാവിക ലൂബ്രിക്കൻ്റായി പ്രവർത്തിക്കുകയും ആർത്തവ സമയത്ത് ലൈംഗിക പ്രക്രിയയെ സഹായിക്കുകയും ചെയ്യുമെന്ന് ഡോക്ടർ സഹന കൂട്ടിച്ചേർക്കുന്നു. കൂടാതെ, ആർത്തവ സമയത്ത്, സ്ത്രീകളുടെ ലൈംഗികാവയവങ്ങൾ വളരെ സെൻസിറ്റീവ് ആയിത്തീരുന്നു. ഇത് ഉയർന്ന തലത്തിലുള്ള ആനന്ദത്തിന് കാരണമാകും. പങ്കാളികൾക്ക് താൽപര്യവും സമ്മതവുമാണെങ്കിൽ ആർത്തവ സമയത്തെ ലൈംഗികതയ്ക്ക് ശാരീരികബന്ധത്തിൻ്റെ എല്ലാ പ്രയോജനങ്ങളും ഉണ്ടെന്ന് വിദഗ്ദ്ധർ ഊന്നിപ്പറയുന്നു.

എന്തെല്ലാം ശ്രദ്ധിക്കാം

സംരക്ഷണ മാർഗ്ഗങ്ങൾ ഉപയോഗിക്കുക

ലൈംഗിക ബന്ധത്തിലൂടെ പകരുന്ന അണുബാധകളും രോഗങ്ങളും തടയുന്നതിനായി ആർത്തകാലത്ത് ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ കോണ്ടം ഉപയോഗിക്കണമെന്നും വ്യക്തി ശുചിത്വം പാലിക്കണമെന്നും ഡോ.സുഷമ തോമർ ശുപാർശ ചെയ്യുന്നു.

ഡിസ്ചാർജുകൾ കൈകാര്യം ചെയ്യുക

ആർത്തവ സമയത്തെ ലൈംഗിക ബന്ധത്തിനിടയിൽ ഉണ്ടായേക്കാവുന്ന ഡിസ്ചാർജുകൾ തടയുന്നതിനായി കടുത്ത നിറഞ്ഞളിലുള്ള ടവലുകളോ ബെഡ്ഷീറ്റോ ഉപയോഗിക്കാമെന്ന് ഡോ.സുഷമ തോമർ നിർദ്ദേശിക്കുന്നു. പരസ്പരം പരിമിതികൾ മനസ്സിലാക്കുകയും തുറന്ന ആശയ വിനിമയവും ആരോഗ്യകരമായ ലൈംഗിക ജീവിതത്തിൻ്റെ അടിസ്ഥാന ഘടകങ്ങളാണെന്ന് ഡോ.സഹന പറയുന്നു

ഓർത്തിരിക്കേണ്ട കാര്യങ്ങൾ

ആർത്തവ സമയത്ത് ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിൽ ദോഷ വശങ്ങളില്ലെന്നാണ് മെഡിക്കൽ രംഗത്തെ കാഴ്ചപ്പാട്

ലൈംഗിക രോഗങ്ങൾ പടരുന്നത് തടയാനും അനാവശ്യ ഗർഭധാരണം ഒഴിവാക്കാനും ആർത്തവ സമയത്തെ ലൈംഗിക ബന്ധത്തിനിടയിൽ കോണ്ടം ഉപയോഗിക്കാം.

ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു
ആർട്ടിക്കിൾ
എല്ലാ നിറങ്ങളുമുള്ള പഴങ്ങളും പച്ചക്കറികളും,പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്