728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

കിഡ്നി സ്റ്റോൺ എങ്ങിനെ ഫലപ്രദമായി കൈകാര്യം ചെയ്യാം
6666

കിഡ്നി സ്റ്റോൺ എങ്ങിനെ ഫലപ്രദമായി കൈകാര്യം ചെയ്യാം

കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു .

കിഡ്നി സ്റ്റോൺ എങ്ങിനെ ഫലപ്രദമായി കൈകാര്യം ചെയ്യാം

അമേരിക്കയിലെ മറൈൻ ഇൻ്റസ്ട്രിയിൽ ജോലി ചെയ്യുന്ന ഇരുപത്താറുകാരനായ റിച്ചാർഡിന് (അഭ്യർത്ഥന പ്രകാരം പേര് മാറ്റി) 2016 നവംബറിലാണ് വൃക്കയിൽ കല്ലുണ്ടെന്ന് ആദ്യമായി കണ്ടെത്തിയത്.

9 മില്ലിമീറ്റർ നീളമുണ്ടായിരുന്ന കല്ല് ഒഴിവാക്കാൻ റിച്ചാർഡ് ലേസർ ലിത്തോട്രിപ്സിക്ക് വിധേയനാവണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. വൃക്ക, മൂത്രാശയം, മൂത്രനാളം എന്നിവയിലുണ്ടാകുന്ന കല്ലുകൾ ചെറിയ കഷണങ്ങളാക്കി പൊട്ടിച്ച് നീക്കം ചെയ്യുന്ന ഒരു ലേസർ ചികിത്സയാണ് ലിത്തോട്രിപ്സി.

“വൃക്കകളിലെ കല്ല് എൻ്റെ നിത്യജീവിതത്തേയും ജോലിയേയും ബാധിച്ചു എന്നുള്ളതായിരുന്നു ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം.”- റിച്ചാർഡ് ഹാപ്പിയസ്റ്റ് ഹെൽത്തിനോട് പറയുന്നു. ” വേദനയും ക്ഷീണവും കാരണം എനിക്ക് ജോലി ചെയ്യാൻ സാധിച്ചിരുന്നില്ല. ലിത്തോട്രിപ്സിക്ക് ശേഷം അസുഖം ഭേദമായപ്പോൾ എൻ്റെ ശരീരഭാരം വളരെയധികം കുറഞ്ഞിരുന്നു. ഇതുകണ്ട് എനിക്കെന്തോ കാര്യമായ ശാരീരിക പ്രശ്നമുണ്ടെന്നായിരുന്നു സഹപ്രവർത്തകർ കരുതിയത്.

2021-ൽ, റിച്ചാർഡിന് വൃക്കയിൽ വീണ്ടും കല്ലുകൾ ഉണ്ടെന്ന് കണ്ടെത്തി. ഇത് അവൻ്റെ ജീവിതം ഒരിക്കൽ കൂടി താളം തെറ്റിച്ചു.

ആദ്യത്തെ തവണ വേദന അസഹനീയമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ചികിത്സ കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിപ്പിക്കുമ്പോൾ എൻ്റെ ശരീരഭാരം ഏകദേശം 9-13കിലോ കുറഞ്ഞിരുന്നു. രണ്ടാമത്തെ കല്ലുകളും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എങ്കിലും എനിക്കത് മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിച്ചു.

രണ്ടാം തവണയും വൃക്കയിൽ കല്ലുകൾ ഉണ്ടായപ്പോൾ വീട്ടിൽ തന്നെ സമയം ചിലവഴിച്ചതിനാൽ ഫലപ്രദമായി അവയെ കൈകാര്യം ചെയ്യാൻ സാധിച്ചു. ഈ അവസ്ഥയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുമെന്നതിനാൽ ഓഫീസിൽ പോയി ജോലി ചെയ്തിരുന്നെങ്കിൽ അത് വളരെയധികം അസ്വസ്ഥകൾ ഉണ്ടാക്കുമായിരുന്നെന്ന് അദ്ദേഹം പറയുന്നു.

വൃക്കയിൽ കല്ലുണ്ടാകുന്നതിനുള്ള കാരണം

മൂത്രത്തിലൂടെ പുറന്തള്ളപ്പടേണ്ട വസ്തുക്കൾ ഗാഢത കൂടി ക്രിസ്റ്റൽ രൂപത്തിൽ വൃക്കകളിൽ അടിഞ്ഞുകൂടുന്നത് മൂലമാണ് കല്ലുകൾ ഉണ്ടാകുന്നതെന്ന് ഹൈദരാബാദ് കാമിനേനി ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് ഡോ.എ.സന്തോഷ് കുമാർ പറയുന്നു.

വൃക്കയിലെ കല്ലുകൾ മനുഷ്യ ശരീരത്തിൽ നാല് വ്യത്യസ്ത തരത്തിൽ ഉണ്ടാകുന്നുവെന്നാണ് ബംഗളുരു എം. എസ്. രാമയ്യ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ യൂറോളജി, ആൻഡ്രോളജി, വൃക്ക മാറ്റിവയ്ക്കൽ, റോബോട്ടിക് സർജറി വിഭാഗം പ്രൊഫസറും തലവനുമായ ഡോ.തരുൺ ജാവലി പറയുന്നത്. – കാൽസ്യം കല്ലുകൾ, സ്ട്രുവൈറ്റ് ( മഗ്നീഷ്യം അമോണിയം ഫോസ്ഫേറ്റ്) കല്ലുകൾ, യൂറിക് ആസിഡ് കല്ലുകൾ, സിസ്റ്റിൻ (അമിനോ ആസിഡ്) കല്ലുകൾ എന്നിവയാണവ.

വൃക്കയിൽ കല്ലുകളുണ്ടാകുന്നതിൻ്റെ ലക്ഷണങ്ങൾ

കല്ലുകൾ വൃക്കക്കൾക്കിടയിൽ സഞ്ചരിക്കുകയോ മൂത്രനാളങ്ങളിൽ കടക്കുകയോ ചെയ്യാതിരിക്കുന്നിടത്തോളം ലക്ഷണങ്ങൾ ഉണ്ടാവില്ലെന്നാണ് ഡോ.തരുൺ ജാവലി പറയുന്നത്. വൃക്കയിലെ കല്ലുകൾ കാരണം സാധാരണയായി ഉണ്ടാകുന്ന ചില ലക്ഷണങ്ങൾ ഇവയാണ്:

  • വാരിയെല്ലുകൾക്ക് താഴെയായി വശങ്ങളിലും പുറകിലും കടുത്ത വേദന
  • അടിവയറ്റിലേക്കും ഞരമ്പുകളിലേക്കും വ്യാപിക്കുന്ന വേദന
  • കൂടിയും കുറഞ്ഞും ഇടയ്ക്കിടെയുണ്ടാകുന്ന വേദന
  • മൂത്രമൊഴിക്കുമ്പോൾ പുകച്ചിലും വേദനയും
  • വേദനയോടൊപ്പം ഓക്കാനം ഛർദ്ദി എന്നിവ അനുഭവപ്പെടുക

രോഗനിർണയം

ക്ലിനിക്കൽ പരിശോധന, അൾട്രാസൗണ്ട് സോണോഗ്രാഫി, സിടി സ്കാൻ(കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രഫി) എന്നിവയിലൂടെ വൃക്കയിലെ കല്ല് കണ്ടെത്താൻ കഴിയുമെന്ന് ഡോ.തരുൺ ജാവലി പറയുന്നു.

കല്ലുകൾ കണ്ടെത്തുന്നതിൽ അൾട്രാസൗണ്ട് ഏറ്റവും മികച്ചതാണെങ്കിലും എക്സ്-റേയിൽ കാൽസ്യം കല്ലുകളുടെ സാന്നിധ്യം കണ്ടെത്താനാകുമെന്നും സിടി സ്കാനിൽ കല്ലിൻ്റെ വലുപ്പവും സ്ഥാനവും നിർണയിക്കാൻ സാധിക്കുമെന്നും ഡോ.എ.സന്തോഷ് കുമാർ പറയുന്നു. ഏത് തരത്തിലുള്ള ചികിത്സാ രീതി സ്വീകരിക്കണം എന്ന കാര്യത്തിൽ ഇത് ഡോക്ടർമാരെ വളരെയധികം സഹായിക്കും.

വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത ആർക്കെല്ലാമാണ്?

വൃക്കയിൽ കല്ലുണ്ടാകുന്നതിൽ പാരമ്പര്യ ഘടകവും വൃക്തിഘടകവും പ്രധാന പങ്കുവഹിക്കുന്നുണ്ട്. കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും കല്ലുകൾ ഉണ്ടെങ്കിലോ അല്ലെങ്കിൽ ആ വ്യക്തിക്ക് തന്നെ മുമ്പ് കല്ലുണ്ടായിട്ടുണ്ടെങ്കിലോ വീണ്ടും വരുന്നതിനും സാധ്യത കൂടുതലാണെന്നാണ് ഡോ.തരുൺ ജാവലി വ്യക്തമാക്കുന്നത്.

റിച്ചാർഡിനെ സംബന്ധിച്ചിടത്തോളം ഇത് സത്യമാണ്. രണ്ട് തവണ അദ്ദേഹത്തിന് വൃക്കയിൽ കല്ലുണ്ടായി. മൂന്നാം തവണയും ഉണ്ടാകുന്നതിൻ്റെ ലക്ഷണങ്ങൾ ആരംഭിക്കുകയും ചെയ്തു.

നിലവിലെ സാഹചര്യത്തിൽ വൃക്കയിലെ കല്ല് പൂർണമായി ഇല്ലാതായിട്ടില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. മുമ്പുണ്ടായിരുന്നതിന് സമാനമായ വേദനയായിരുന്നു ഇത്തവണയും ഉണ്ടായത്. ഇപ്പോൾ വേദന കുറഞ്ഞു, എങ്കിലും കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതിനായി ഡോക്ടറെ വീണ്ടും സമീപിക്കണം.

അവധിയിലായിരുന്ന സമയത്തായിരുന്നു ഇത്തവണ വൃക്കയിലെ കല്ല് ആരംഭിച്ചത്. അതുകൊണ്ട് തന്നെ കൂടുതൽ സമയം കിടന്ന് വിശ്രമിക്കാൻ സാധിച്ചു. പെട്ടെന്ന് സുഖപ്പെടാൻ ഇത് വളരെയധികം പ്രയോജനപ്പെട്ടു.

വൃക്കയിൽ കല്ലുണ്ടാകുന്നതിനുള്ള സാധ്യത കൂട്ടുന്ന മറ്റ് ഘടകങ്ങൾ ഏതൊക്കെയാണെന്ന് ഡോ.തരുൺ ജാവലി വ്യക്തമാക്കുന്നു.

നിർജ്ജലീകരണം
ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കാത്തത് കിഡ്‌നി സ്റ്റോൺ വൃക്കയിൽ കല്ലുണ്ടാകുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കും.ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയിൽ താമസിക്കുന്നവർക്കും ധാരാളം വിയർക്കുന്നവർക്കും മറ്റുള്ളവരെ അപേക്ഷിച്ച് വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ചില ഭക്ഷണക്രമം
സോഡിയം (ഉപ്പ്), പഞ്ചസാര, പ്രോട്ടീൻ എന്നിവ ഉയർന്ന അളവിൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വൃക്കയിലെ കല്ലുകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും. ഭക്ഷണത്തിലെ അമിതമായ ഉപ്പ് വൃക്കകൾ ഫിൽട്ടർ ചെയ്യേണ്ട കാൽസ്യത്തിൻ്റെ അളവ് വർദ്ധിപ്പിക്കുകയും വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കാൻ ഇടയാക്കുകയും ചെയ്യും.

അമിതവണ്ണം
ഉയർന്ന ബോഡി മാസ് ഇൻഡെക്സ്, വലിപ്പമേറിയ അരക്കെട്ട്, അമിതവണ്ണം എന്നിവ വൃക്കയിൽ കല്ല് ഉണ്ടാകാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ദഹനസംബന്ധമായ പ്രശ്നങ്ങളും ശസ്ത്രക്രിയയും
ഗ്യാസ്ട്രിക് ബൈപാസ് സർജറി, ഇൻഫ്ലമേറ്ററി ബൗൾ ഡിസീസ് അല്ലെങ്കിൽ വിട്ടുമാറാത്ത വയറിളക്കം എന്നിവ ദഹനപ്രക്രിയയിൽ മാറ്റങ്ങൾ വരുത്തും. ഇത് കാൽസ്യത്തിൻ്റെയും വെള്ളത്തിൻ്റെയും ആഗിരണത്തെ ബാധിക്കുകയും മൂത്രത്തിൽ കല്ല് രൂപപ്പെടുന്ന വസ്തുക്കളുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും.

റീനൽ ട്യൂബുലാർ അസിഡോസിസ് ( രക്തത്തിൽ നിന്ന് മൂത്രത്തിലേക്ക് ആസിഡുകൾ നീക്കം ചെയ്യുന്നതിൽ വൃക്കകൾ പരാജയപ്പെടുകയും ശരീരത്തിൽ ആസിഡ് അടിഞ്ഞു കൂടുകയും ചെയ്യുന്ന അവസ്ഥ), സിസ്റ്റിനൂറിയ ( അമിനോ ആസിഡായ സിസ്റ്റിൻ മൂത്രത്തിൽ അടിഞ്ഞുകൂടുന്ന ഒരു പാരമ്പര്യമായി ഉണ്ടാകുന്ന മെറ്റബോളിക് ഡിസോർഡർ), ഹൈപ്പർപാരാതൈറോയിഡിസം (പാരാതൈറോയ്ഡ് ഗ്രന്ഥികൾ ഉയർന്ന അളവിൽ പാരാതൈറോയ്ഡ് ഹോർമോൺ രക്തപ്രവാഹത്തിലേക്ക് പുറന്തള്ളുന്ന അവസ്ഥ), തുടർച്ചയായുള്ള മൂത്രനാള അണുബാധകൾ എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങളും വൃക്കയിൽ കല്ലുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഡോ.തരുൺ ജാവലി പറയുന്നു.

“വിറ്റാമിൻ സി, ഡയറ്ററി സപ്ലിമെൻ്റുകൾ പോലുള്ള ചില സപ്ലിമെൻ്റുകളും, ചില മരുന്നുകളുടെ അമിതമായ ഉപയോഗം, കാൽസ്യം അടിസ്ഥാനമാക്കിയുള്ള ആൻ്റാസിഡുകളും മൈഗ്രെയ്ൻ അല്ലെങ്കിൽ വിഷാദം എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ചില മരുന്നുകൾ എന്നിവയും വൃക്കയിലെ കല്ലുകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എനർജി ഡ്രിങ്കുകളുടെ അമിതമായ ഉപഭോഗവും നിർജലീകരണവും തനിക്ക് കല്ലുകൾ ഉണ്ടാകാൻ കാരണമായിട്ടുണ്ടാകാമെന്ന് റിച്ചാർഡ് പറയുന്നു. “എനർജി ഡ്രിങ്കുകൾ, കാപ്പി തുടങ്ങിയ ചില ഭക്ഷണങ്ങളിൽ ഓക്സലേറ്റ് കൂടുതലാണ്. വലിയൊരു സാധ്യതയല്ലെങ്കിലും ഇത്തരത്തിലുള്ള പാനീയങ്ങളും വ്യായാമം മൂലമുള്ള നിർജലീകരണവും ഒരുമിച്ചാൽ കല്ലുകൾ രൂപപ്പെടാൻ കാരണമായേക്കും.

ചികിത്സ

വൃക്കയിലെ കല്ലിൻ്റെ വലിപ്പം അടിസ്ഥാമാക്കിയാണ് ചികിത്സ നിർണ്ണയിക്കുന്നതെന്ന് ഡോ.എ.സന്തോഷ് കുമാർ പറയുന്നു.

4 മില്ലീമീറ്ററിൽ താഴെ വലിപ്പമുള്ള ചെറിയ കല്ലുകൾ സ്വാഭാവികമായി പുറത്തുവരാനുള്ള സാധ്യത 90 ശതമാനമാണ്. അതേസമയം 6 മില്ലീമീറ്ററിൽ കൂടുതലുള്ള കല്ലുകൾ സ്വാഭാവികമായി പുറത്തുവരാനുള്ള സാധ്യത 10 ശതമാനം മാത്രമാണ്,” അദ്ദേഹം പറയുന്നു. വേദന കുറയ്ക്കാനും മൂത്രനാളികൾക്ക് വിശ്രമം നൽകാനുമുള്ള മരുന്നുകൾ ചെറിയ കല്ല് സ്വാഭാവികമായി പുറത്ത് കടക്കാനും സഹായിക്കും. മരുന്നുകൾ ഉപയോഗിച്ചോ സ്വാഭാവികമായോ കല്ലുകൾ ഇല്ലാതാവുന്നില്ലെങ്കിൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കും.

വൃക്കയിലുണ്ടാകുന്ന ചെറിയ കല്ലുകൾക്ക് വലിത തരത്തിലുള്ള ചികിത്സ ആവശ്യമില്ലെന്ന് ഡോ.തരുൺ ജാവലി പറയുന്നു. വെള്ളം കുടിച്ചും വേദനസംഹാരികൾ കഴിച്ചും ചെറിയ കല്ല് ഭേദമാക്കാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു. വലിയ കല്ലുകൾക്ക് നിരവധി ചികിത്സാ രീതികൾ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

9 എംഎം കല്ല് രൂപപ്പെട്ട ആദ്യ തവണ ലേസർ ലിത്തോട്രിപ്സി ചികിത്സ ആയിരുന്നു റിച്ചാർഡിന് ലഭിച്ചത്. “ആദ്യത്തെ ശ്രമം അണുബാധയും വീക്കവും മൂലം പരാജയപ്പെട്ടു. അതിനാൽ അവർ ഒരു സ്റ്റെൻ്റ് (വൃക്കയിൽ നിന്ന് മൂത്രസഞ്ചിയിലേക്ക് മൂത്രം കടത്തിവിടാൻ മൂത്രനാളിയിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ചെറിയ ട്യൂബ്) സ്ഥാപിച്ചു. ഒരാഴ്ചയ്ക്ക് ശേഷം കല്ല് ഒഴിവാക്കാൻ വീണ്ടു ശ്രമിച്ചു. അത് വിജയകരമായിരുന്നു.  രണ്ടാമത്തെ തവണ മെഡിക്കൽ ഇടപെടലൊന്നും ആവശ്യമില്ലായിരുന്നു. കല്ലുകൾ ഞാൻ തന്നെ മാറ്റിയെടുത്തു”

ലിത്തോട്രിപ്സിയോ സമാനമായ ഒരു പ്രക്രിയയോ ഇനി ചെയ്യാനാകില്ലെന്ന് റിച്ചാർഡ് പറയുന്നു. കാരണം, അത്തരം പ്രക്രിയകൾ തടയുന്ന ഒരു മെഡിക്കൽ ഉപകരണം അദ്ദേഹത്തിൻ്റെ ശരീരത്തിലുണ്ട്.

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന യുഎസ് നാഷണൽ കിഡ്‌നി ഫൗണ്ടേഷൻ എന്ന സംഘം കിഡ്‌നിയിലെ കല്ലുകൾ തടയുന്നതിനായി താഴെപ്പറയുന്ന മാർഗ്ഗങ്ങൾ ശുപാർശ ചെയ്യുന്നു:

  • ശരീരത്തിൽ ജലാംശം നിലനിർത്തുക, പ്രത്യേകിച്ച് വ്യായാമത്തിലോ അല്ലെങ്കിൽ ധാരാളം വിയർപ്പ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിലോ ഏർപ്പെടുമ്പോൾ.
  • ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കുറയ്ക്കുക, കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഓക്സലേറ്റ് അടങ്ങിയ ഭക്ഷണങ്ങളുമായി ചേർത്ത് കഴിക്കരുത്
  • മരുന്നുകൾ കഴിക്കുമ്പോഴും ഭക്ഷണക്രമം ചിട്ടപ്പെടുത്തുമ്പോഴും നെഫ്രോളജിസ്റ്റുകളുടെയും യൂറിനറി വിദഗ്ദ്ധരുടേയും നിർദ്ദേശം പാലിക്കുക

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു
ആർട്ടിക്കിൾ
എല്ലാ നിറങ്ങളുമുള്ള പഴങ്ങളും പച്ചക്കറികളും,പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്