728X90

728X90

0

0

0

ഈ ലേഖനത്തിൽ

PFAS and Cancer: നോൺസ്റ്റിക് പാത്രങ്ങൾ കാൻസറിനുള്ള കാരണമോ?
47

PFAS and Cancer: നോൺസ്റ്റിക് പാത്രങ്ങൾ കാൻസറിനുള്ള കാരണമോ?

നമ്മൾ നിത്യേന ഉപയോഗിക്കുന്ന നോൺസ്റ്റിക് പാനുകളിൽ അടങ്ങിയ ഫോറെവർ കെമിക്കലുകൾ കാൻസറിനുള്ള കാരണമാകും .

PFAS are found in many common household products like non-stick pans, raincoats, gym accessories, food packaging, and even some makeup and drinking water due to groundwater pollution.

അടുക്കളയിലെ നോൺസ്റ്റിക് പാത്രങ്ങളിൽ കാണപ്പെടുന്ന ‘ഫോറെവർ കെമിക്കലുകൾ’ കാൻസറിന് കാരണമാകുമെന്ന് അടുത്തിടെ നടന്ന പഠനങ്ങൾ പറയുന്നു. ലോകമെമ്പാടുമുള്ള കാൻസർ മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായ ലിവർ കാൻസറുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. നിർഭാഗ്യവശാൽ, നിർമാണ വ്യവസായത്തിൽ ഈ രാസവസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് കർശനമായ നിയമങ്ങളും നിയന്ത്രണങ്ങളും ലോകത്തിലെ പല രാജ്യങ്ങളിലും ഇല്ലെന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തൽ.

അടുക്കളയിലെ നോൺസ്റ്റിക് പാത്രങ്ങൾ കാൻസറിന് കാരണമാകുമോ?

ഉയർന്ന അളവിലുള്ള PFAS, ഹെപ്പറ്റോസെല്ലുലാർ കാർസിനോമയ്ക്കുള്ള( ഒരു തരത്തിലുള്ള ലിവർ കാൻസർ) അപകടസാധ്യത ഉണ്ടാക്കുന്നതായി 2022ൽ ലോസ് ഏഞ്ചലസിലും ഹവായിലും നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. JHEP റിപ്പോർട്ടിലാണ് ഇവ പ്രസിദ്ധീകരിച്ചത്. ഹാപ്പിയസ്റ്റ് ഹെൽത്ത് നടത്തിയ ഇമെയിൽ ആശയവിനിമയത്തിൽ പഠനത്തിൻ്റെ പ്രധാന രചയിതാവ് പ്രൊഫ ജെസ്സി എ ഗുഡ്‌റിച്ച് കാര്യങ്ങൾ സമഗ്രമായി വിവരിച്ചു.- “ക്യാൻസർ ഇല്ലാത്ത പ്രായമായ ആളുകളിൽ നിന്ന് ഞങ്ങൾ രക്ത സാമ്പിളുകൾ ശേഖരിച്ചിരുന്നു. പിന്നീട് ക്യാൻസർ ഉണ്ടായോ ഇല്ലയോ എന്ന് കണ്ടെത്തുന്നതിനായി അവരെ ട്രാക്ക് ചെയ്യുകയുമുണ്ടായി. ഇതിൻ്റെ ഭാഗമായി അവരുടെ രക്തത്തിലെ PFAS ലെവൽ അളന്നു. തുടർന്ന് ഉയർന്ന അളവിലുള്ള PFAS ഹെപ്പറ്റോസെല്ലുലാർ കാർസിനോമയുടെ(HCC) അപകടസാധ്യത വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു. പിഎഫ്എഎസുമായി സമ്പർക്കം പുലർത്തുന്നത് ലിവർ കാൻസറിൻ്റെ ഏറ്റവും സാധാരണ രൂപമായ എച്ച്സിസിയുടെ അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് ഞങ്ങൾ കണ്ടെത്തി”.

അതോടൊപ്പം തന്നെ പഠനത്തിൽ പങ്കെടുത്തവർ ലിവർ കാൻസർ ബാധിക്കുന്നതിന് മുമ്പ് പിഎഫ്എഎസ് ഉപയോഗിച്ചിരുന്നതായി ലോസ് ആഞ്ചൽസിലെ കെക്ക് സ്കൂൾ ഓഫ് മെഡിസിൽ, പോപ്പുലേഷൻ & പബ്ലിക് ഹെൽത്ത് സയൻസ് വിഭാഗം പ്രൊഫസർ ഗുഡ്റിച്ച് കൂട്ടിച്ചേർക്കുന്നു. അതുകൊണ്ട് തന്നെ PFAS ആണ് കാൻസറിന് കാരണമായതെന്നതിൻ്റെ സാധ്യത വർദ്ധിപ്പിക്കുന്നു

PFAS ലിവർ കാൻസറിന് കാരണമാകുമോ?

മലിനീകരണത്തിന് കാരണമാകുന്ന വസ്തുക്കളിലെ ഒരു സാധാരണ വിഭാഗമാണ് PFAS(പെർ- ആൻ്റി പോളിഫ്ലൂറോ ആൽക്കൈൽ സബ്സ്റ്റൻസ്). ഇവ സ്വാഭാവികമായി നശിക്കാത്തതിനാൽ ഫോറെവർ കെമിക്കൽ എന്നാണ് വിദഗ്ദ്ധർ PFASനെ വിശേശിപ്പിക്കുന്നത്. ഇവ നമ്മുടെ ശരീരവുമായി ഒരു തവണ  സമ്പർക്കത്തിൽ വന്നാൽ പിന്നീട് കാലങ്ങളോളം അത് അവിടെത്തന്നെ നിലനിൽക്കും. നാം നിത്യന ഉപയോഗിക്കുന്ന നോൺസ്റ്റിക് പാൻ, റെയിൻകോട്ട്, ജിം ആക്സസറീസ്, ഫുഡ് പാക്കേജിംഗ് ചില മേക്കപ്പ് ഉൽപന്നങ്ങൾ തുടങ്ങി മലിനീകരണം മൂലം കുടിവെള്ളത്തിൽ പോലും ഇവ അടങ്ങിയിരിക്കുന്നു. നിത്യോപയോഗ വസ്തുക്കൾ ഏറെ കാലം നീണ്ടു നിൽക്കുന്നതിന് വേണ്ടിയാണ് അവയിൽ PFAS ഉപയോഗിക്കുന്നതെന്ന് ഡൽഹി മാക്സ് ഹോസ്പിറ്റലിലെ ഓങ്കോളജി/ റേഡിയേഷൻ ഓങ്കോളജി അസോസിയേറ്റ് ഡയറക്ടർ ഡോ.ഡൊഡുൽ മണ്ഡൽ വ്യക്തമാക്കുന്നു. നോൺസ്റ്റിക് പാത്രങ്ങളിൽ പാകം ചെയ്യുമ്പോൾ PFAS ഭക്ഷണവുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നതിനാൽ അവയ്ക്ക് നമ്മുടെ ശരീരത്തിൽ പ്രവേശിക്കാൻ എളുപ്പമാണ്. ഏതൊരു കെമിക്കലിനേയും പോലെ പിഎഫ്എക്കും DNAയെ നശിപ്പിച്ച് ഒരു സാധാരണ കോശത്തെ കാൻസർ കോശമാക്കി മാറ്റാൻ സാധിക്കും. ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് നാശം സംഭവിച്ച DNAയെ ഇല്ലാതാക്കാൻ സാധിക്കാതിരിക്കുകയും അവ വളരെയധികം കാലം ശരീരത്തിൽ തന്നെ നിലനിൽക്കുകയും ചെയ്താൽ അത് കാൻസറായി മാറാനുള്ള സാധ്യതയുണ്ടെന്നും ഡോ.ഡൊഡുൽ മണ്ഡൽ പറയുന്നു.

ഫോറെവർ കെമിക്കൽ ഉണ്ടാക്കുന്ന അപകടങ്ങൾ

പിഎഫ്എസുകളെ ‘എൻഡോക്രൈൻ ഡിസ്റപ്റ്റിംഗ് കെമിക്കൽസ്’ എന്നും അറിയപ്പെടുന്നു, അതായത് അവ ഹോർമോണുകളെ തടസ്സപ്പെടുത്തുകയും പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു. “ഈ രാസവസ്തുക്കൾ കരളിൽ അടിഞ്ഞുകൂടുകയും, ക്രമേണ കൊഴുപ്പിൻ്റെ അളവിലുണ്ടാകുന്ന മാറ്റത്തിന് കാരണമാവുകയും ചെയ്യും. ഇത് ദീർഘകാലം തുടർന്നാൽ പതുക്കെ സിറോസിസിസായി മാറുകയും പിന്നീട് കരൾ കാൻസറിന് വഴിവെക്കുകയും ചെയ്യും”-ഡോ.ഡൊഡുൽ മണ്ഡൽ വിശദീകരിക്കുന്നു

ഹെപ്പറ്റൈറ്റിസ്(ലിവർ ഇൻഫ്ലമേഷൻ) മൂലമുള്ള സിറോസിസുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തരത്തിലുള്ള കേസുകൾ വളരെ കുറവാണെന്ന് വിജയവാഡ മണിപ്പാൽ ഹോസ്പിറ്റലിലെ സീനിയർ ലിവർ സ്പെഷലിസ്റ്റ് ആൻ്റ് ട്രാൻസ്പ്ലാൻ്റ് സർജനും സൗത്ത് ഏഷ്യൻ ലിവർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സ്ഥാപകനുമായ പ്രൊഫ.ഡോ.ടോം ചെറിയാൻ വ്യക്തമാക്കുന്നു. ഏതെങ്കിലും പരിക്കിനോടുള്ള ശരീരത്തിൻ്റെ പ്രതികരണമാണ് കൊഴുപ്പ്. അത് സാധാരണവുമാണ്. മദ്യപാനം മൂലവും ഫാറ്റി ലിവർ ഉണ്ടാകാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നോൺസ്റ്റിക് പാത്രങ്ങൾ കാൻസറിന് കാരണമാകുമെന്ന് തെളിയിക്കാൻ കൂടുതൽ തെളിവുകളും വിവരങ്ങളും ആവശ്യമാണെന്ന് ഡോ.മണ്ഡൽ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ ഭാഗമായ IARC (ഇൻ്റർ നാഷണൽ ഏജൻ സി ഫോർ റിസേർച്ച് ഓൺ കാൻസർ) പോലുള്ള ചില അന്താരാഷ്ട്ര സംഘടനകൾ മനുഷ്യരിൽ ക്യാൻസറിന് കാരണമാകാൻ സാധ്യതയുള്ള പദാർഥകങ്ങൾ തിരിച്ചറിയുന്നതിനായി ധാരാളം എപ്പിഡെമിയോളജിക്കൽ പഠനങ്ങൾ നടത്തുന്നുണ്ട്. “ചില പഠനങ്ങൾ ചില ബന്ധങ്ങൾ കാണിക്കുന്നുണെങ്കിലും നിർഭാഗ്യവശാൽ, PFAS മനുഷ്യരിലെ കാൻസറിന് കാരണമാകുന്നു എന്നതിന് നിലവിൽ ശക്തമായ തെളിവുകളില്ല” – ഡോ.മണ്ഡൽ കൂട്ടിച്ചേർത്തു.

ഈ രാസവസ്തുക്കൾ കൂടുതലും ടെസ്റ്റിക്യുലർ കാൻസറും കിഡ്നി കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അണ്ഡാശയം, ഗർഭപാത്രം, തൈറോയ്ഡ് എന്നിവയ്ക്ക് കാൻസർ ബാധിക്കുന്നതിനും നോൺ-ഹോഡ്ജ്കിൻ ലിംഫോമയ്ക്കും( ലിംഫറ്റിക് സിസ്റ്റത്തിൽ ആരംഭിക്കുന്ന കാൻസർ) ഇവ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

ലിവർ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് മുമ്പ് തെളിയിക്കപ്പെട്ടിട്ടുള്ളതിനാൽ PFASൻ്റെ ഉപയോഗം മൂലം മെറ്റബോലൈറ്റുകളുടെ(രക്തത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന ചെറിയ രാസവസ്തുക്കൾ) അളവിൽ വ്യത്യാസമുണ്ടായോ എന്നും കണ്ടെത്താൻ പ്രൊഫ.ഗുഡ്റിച്ച് അവരുടെ പഠനത്തിലൂടെ ശ്രമിക്കുന്നതായി വ്യക്തമാക്കി. ” PFAS എങ്ങനെ ക്യാൻസറിനുള്ള കാരണമാകാം എന്നതിൻ്റെ സാധ്യതകൾ പരിശോധിക്കാൻ ഇത് ഞങ്ങളെ സഹായിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുന്നതുമായി PFAS ബന്ധപ്പെട്ടിരിക്കുന്നുവെന്നും, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതത് കരളിലെ കാൻസറിന് സാധ്യതയുണ്ടാക്കുമെന്നും ഞങ്ങൾ കണ്ടെത്തി” – അവർ കൂട്ടിച്ചേർക്കുന്നു

കരളിൻ്റെ ആരോഗ്യം സംരക്ഷിക്കാം

നോൺസ്റ്റിക് പാത്രങ്ങൾ വളരെ പഴകുകയും അവയിലെ കോട്ടിംങ്ങിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്താൽ, ഭക്ഷണം പാകം ചെയ്യുമ്പോൾ ഈ രാസവസ്തുക്കൾ ചൂടാകാനും പുറത്തുകടക്കാനും സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ കൂടുതൽ കാലം ഒരേ പാത്രങ്ങൾ തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഡോ.ടോംചെറിയാൻ നിർദ്ദേശിക്കുന്നു. ഇരുമ്പ് പാത്രങ്ങൾ, സെറാമിക് അല്ലെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ തുടങ്ങിയ പരമ്പരാഗത പാത്രങ്ങൾ ഉപയോഗിക്കാൻ ഡോ.ഡൊഡുൽ മണ്ഡൽ ശുപാർശ ചെയ്യുന്നു. HCCയുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നതിനായി വ്യക്തിഗത ഇടപെടലുകളിലൂടെയോ സർക്കാർ നിയന്ത്രണങ്ങളിലൂടെയോ PFAS എക്സ്പോഷറുകൾ പരിഷ്‌ക്കരിക്കാൻ കഴിയുമെന്നാണ് പ്രൊഫ ഗുഡ്‌റിച്ചിൻ്റെ അഭിപ്രായം. മിക്ക രാജ്യങ്ങളിലും ഉല്പാദന വ്യവസായത്തെ നിയന്ത്രിക്കുന്ന ഒരു പ്രത്യേക നിയമം ഇല്ലാത്തതിനാൽ, ഉല്പാദകർക്ക് അവരുടെ ഉത്പന്നങ്ങളിൽ ഈ രാസവസ്തുക്കളുടെ സാന്നിധ്യം ഉള്ളതായി വെളുത്തേണ്ടതായി വരുന്നില്ലെന്നും ഡോ.മണ്ഡൽ വ്യക്തമാക്കുന്നു.

PFAS എക്സ്പോഷർ കുറയ്ക്കുന്നതിനു പുറമെ, പതിവ് വ്യായാമങ്ങളോടെ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതും പുകവലി, മദ്യം, ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കുന്നതും കരൾ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ക്യാൻസർ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും.

ഓർത്തിരിക്കേണ്ടവ

1.പാത്രങ്ങളിൽ കാണപ്പെടുന്ന PFAS പോലുള്ള രാസവസ്തുക്കൾ ലിവർ കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു.

2. നാം നിത്യന ഉപയോഗിക്കുന്ന നോൺസ്റ്റിക് പാൻ, റെയിൻകോട്ട്, ജിം ആക്സസറീസ്, ഫുഡ് പാക്കേജിംഗ് ചില മേക്കപ്പ് ഉൽപന്നങ്ങൾ തുടങ്ങി മലിനീകരണം മൂലം കുടിവെള്ളത്തിൽ പോലും ഇവ അടങ്ങിയിരിക്കുന്നു.

3. ഫോറെവർ കെമിക്കലുകൾ ഡിഎൻഎയെ നശിപ്പിക്കുകയും ഹോർമോണുകളെ തടസ്സപ്പെടുത്തുകയും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

4. അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുകയും കരൾ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

5.കാൻസർ സാധ്യത കുറയ്ക്കുന്നതിനായി പിഎഫ്എഎസുമായി സമ്പർക്കം കുറയ്ക്കുക, സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ പോലുള്ള ബദലുകൾ ഉപയോഗിക്കുക, ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക എന്നിവയാണ് മുൻകരുതൽ നടപടികൾ.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

four × one =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്