728X90

728X90

0

0

0

ഈ ലേഖനത്തിൽ

Epilepsy Management Plan: അപസ്മാരം സമഗ്രമായി കൈകാര്യം ചെയ്യാം
7

Epilepsy Management Plan: അപസ്മാരം സമഗ്രമായി കൈകാര്യം ചെയ്യാം

അപസ്മാരത്തിനുള്ള പ്രാഥമിക ചികിത്സയാണ് ആൻ്റി എപിലെപ്റ്റിക് മരുന്നുകൾ. പ്രശ്നം നേരിടുന്ന വ്യക്തിയുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും പരിഗണിച്ചതിനു ശേഷമേ ഇത്തരം മരുന്നുകൾ നിർദ്ദേശിക്കുകയുള്ളു .

നമ്മുടെ തലച്ചോറിലെ നാഡീകോശങ്ങൾ പരസ്പരം ആശയവിനിമയം നടത്തുന്നത് ഇലക്ട്രോ കെമിക്കൽ സന്ദേശങ്ങളിലൂടെയാണ്. ചിലപ്പോൾ ഈ മസ്തിഷ്ക കോശങ്ങളിലെ അനിയന്ത്രിതമായ പ്രവർത്തനങ്ങളിൽ  പെട്ടെന്നുണ്ടാകുന്ന പൊട്ടിത്തെറിക്കലുകൾ അപസ്മാരത്തിന് കാരണമാകുന്നു. ഒരു വ്യക്തിക്ക് പതിവായി കോച്ചിപ്പിടുത്തലുകൾ അനുഭവപ്പെടുന്ന മസ്തിഷ്കത്തിന്റെ ദീർഘകാലത്തെ വിട്ടുമാറാത്ത അവസ്ഥയാണ് അപസ്മാരം. കൈകാലുകൾ വിറയ്ക്കുക, അവബോധത്തിലെ മാറ്റങ്ങൾ, പേശികളുടെ നിയന്ത്രണം നഷ്ടപ്പെടൽ, സംവേദനം, വികാരം, പെരുമാറ്റം എന്നിവയിലെ മാറ്റങ്ങൾ എന്നിവയാണ് ഇതിന്റെ സാധാരണമായ ശാരീരിക ലക്ഷണങ്ങൾ.

“നിലവിൽ ഈ അവസ്ഥ മാറ്റുന്നതിന് പരിഹാരമൊന്നുമില്ലെങ്കിലും, യഥാസമയത്തുള്ള രോഗനിർണയം, കൃത്യമായ മരുന്നുകൾ, ശരിയായ പരിചരണം എന്നിവ അപസ്മാരം കൈകാര്യം ചെയ്യാൻ സഹായിക്കും,” ബെംഗളൂരു എം എസ് രാമയ്യ മെമ്മോറിയൽ ഹോസ്പിറ്റലിലെ ന്യൂറോ സർജൻ ഡോ.നിശ്ചിത് ഹെഗ്ഡെ പറയുന്നു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ SRIAM ആയുർവേദ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് കൺസൾട്ടന്റ് (ന്യൂറോ സൈക്യാട്രി), ഡോ.സന്തോഷ് സി ഈ വീക്ഷണത്തോട് യോജിക്കുകയും ആന്റിപൈലെപ്റ്റിക് മരുന്നുകളുടെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്നുണ്ട്.

ബംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ നിന്ന് ഇന്റഗ്രേറ്റീവ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ പോസ്റ്റ്ഡോക്ടറൽ ഫെലോഷിപ്പ് നേടിയ ഡോ.സന്തോഷ് പറയുന്നത് അപസ്മാര രോഗത്തിന് കീഴിലാണ് ആയുർവേദം ചുഴലിയെ ഗണപ്പെടുത്തിയിരിക്കുന്നത് എന്നാണ്. ഒരു വ്യക്തി അപസ്മാര രോഗത്തിന്റെ മരുന്നുകൾ കഴിക്കാതിരിക്കുന്ന സമയത്ത് ഗുരുതരമായ രോഗലക്ഷണങ്ങൾ ഉള്ളപ്പോൾ, ഒരു രോഗ വിദഗ്ധനെ സമീപിക്കാനാണ് അദ്ദേഹം ശുപാർശ ചെയ്യാറ്.

മരുന്നുകളുടെ പങ്ക്

ഈ അവസ്ഥയ്ക്കുള്ള പ്രാഥമിക ചികിത്സയാണ് ആന്റി എപിലെപ്റ്റിക് മരുന്നുകൾ. പ്രശ്നം നേരിടുന്ന വ്യക്തിയുടെ ശാരീരികവും വൈദ്യവും മാനസികവുമായ ഘടകങ്ങൾ പരിഗണിച്ചതിനു ശേഷമാണ് ഒരു എപിലെറ്റോളജിസ്റ്റ് മരുന്നുകൾ നിർദ്ദേശിക്കുന്നത് . അപസ്മാരത്തിന്റെ തരം അനുസരിച്ച് – ഫോക്കൽ (മസ്തിഷ്കത്തിന്റെ ഒരു പ്രത്യേക ഭാഗത്ത് മാത്രം പരിമിതപ്പെട്ടത്) അല്ലെങ്കിൽ പൊതുവായത് (തലച്ചോറിന്റെ വലിയ പ്രദേശമുൾക്കൊള്ളുന്നത്) – അവയ്ക്ക് വ്യത്യസ്തമായ മരുന്നുകൾ ആവശ്യമുണ്ടെന്നാണ് ബംഗളുരുവിലെ ആസ്റ്റർ RV ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റും അപസ്മാര വിദഗ്ധനുമായ ഡോ കെനി രവീഷ് രാജീവ് പറയുന്നത്. “ആന്റി എപിലെപ്റ്റിക് മരുന്നുകൾ കഴിക്കുന്നവർക്ക്, അലോപ്പതി മരുന്നുകളുടെ അളവ് കുറയ്ക്കാതെ തന്നെ ഞങ്ങൾ ആയുർവേദ മരുന്നുകൾ നിർദ്ദേശിക്കുന്നു” എന്ന് ഡോ സന്തോഷ് കൂട്ടിച്ചേർക്കുന്നു.

ഞരമ്പുകൾ ഒരു ന്യൂറോണിൽ നിന്ന് മറ്റൊന്നിലേക്ക് സിഗ്നലുകൾ കൈമാറുന്നത് സോഡിയം, കാൽസ്യം, പൊട്ടാസ്യം തുടങ്ങിയ അയോണുകൾ കൈമാറ്റം ചെയ്തുകൊണ്ടാണ്. സിഗ്നൽ എത്ര വേഗത്തിൽ പ്രസരണം ചെയ്യപ്പെടുമെന്നത് തീരുമാനിക്കുന്നത് ന്യൂറോണുകളുടെ അകത്തും പുറത്തുമുള്ള ഈ അയോണുകളുടെ ആപേക്ഷിക സാന്ദ്രതയാണ്. നാഡീകോശ സ്തരത്തിന് കുറുകെയുള്ള ചാനലുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളാൽ സിഗ്നൽ പ്രസരണം നിയന്ത്രിക്കപ്പെടുന്നു.

ആന്റി എപിലെപ്റ്റിക് മരുന്നുകൾ ഈ ന്യൂറോ ട്രാൻസ്മിറ്ററുകളെയാണ് ലക്ഷ്യമിടുന്നത്. ഉദാഹരണത്തിന്, ചില മരുന്നുകൾ ന്യൂറോ ട്രാൻസ്മിറ്റർ GABA യുടെ പ്രവർത്തനത്തെ നിയന്ത്രിച്ച്‌ കൊണ്ട്, അയോൺ കൈമാറ്റാൻ ചെയ്യുന്നതിൽ മാറ്റം വരുത്തുകയും സിഗ്നൽ ട്രാൻസ്മിഷൻ ദുർബലമാക്കുകയും അതുവഴി അപസ്മാരം കുറയ്ക്കുകയും ചെയ്യുന്നു.

പരിഹാരം ശസ്ത്രക്രിയയിലൂടെ

കടുത്ത അപസ്മാര രോഗമുള്ള അവസ്ഥയിൽ അല്ലെങ്കിൽ മരുന്നുകൾ കൊണ്ട് നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ ശസ്ത്രക്രിയ നിർദേശിക്കാറുണ്ട്. രാമയ്യ മെമ്മോറിയലിൽ നിന്നുള്ള ഡോക്ടർ ഹെഗ്ഡെ പറയുന്നു. “ഓരോ കേസിനെയും ആശ്രയിച്ച്, ഞങ്ങൾ ഒരു വിച്ഛേദനം നടത്തുന്നു – തലച്ചോറിലെ അപസ്മാരത്തിന്റെ ഉത്ഭവ പ്രദേശം നീക്കംചെയ്യുന്നു – അല്ലെങ്കിൽ തലച്ചോറിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് അപസ്മാരത്തെ കേന്ദ്രീകരിക്കുന്ന ഭാഗം വേർതിരിക്കുന്നത് വഴി വിച്ഛേദിക്കുന്നു.” ഡോ ഹെഗ്ഡെ വിശദീകരിക്കുന്നു. മസ്തിഷ്‌ക ഉത്തേജക വിദ്യകൾ, ബ്രെയിൻ ഇംപ്ലാന്റുകൾ, ജീൻ തെറാപ്പികൾ എന്നിവയെക്കുറിച്ചുള്ള സമീപകാല ശാസ്ത്ര പുരോഗതികൾ, അപസ്മാരം നിയന്ത്രിക്കുന്നതിൽ പ്രതീക്ഷ തരുന്നെന്ന് വിദഗ്ദർ പറയുന്നു.

പരിഹാരം കുടൽ വഴിയോ?

അപസ്മാരം കൈകാര്യം ചെയ്യുമ്പോൾ, മരുന്നിനൊപ്പം തന്നെ അപസ്മാരം എങ്ങനെ ഉണ്ടാകുന്നു എന്ന് തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണെന്ന് വിദഗ്ധർ പറയുന്നു. ജീവിതശൈലിയിലെ മാറ്റങ്ങളും കീറ്റോജനിക് ഭക്ഷണക്രമവും അപസ്മാരത്തിന്റെ ആവൃത്തി കുറയ്ക്കാൻ സഹായിക്കുമെന്ന് ഡോ ഹെഗ്‌ഡെ പറയുന്നു. ജോൺസ് ഹോപ്കിൻസ് മെഡിസിൻ, എപിലെപ്സി സെന്റർ പറയുന്നതനുസരിച്ച്, കീറ്റോജനിക് ഭക്ഷണക്രമം തലച്ചോറിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും ന്യൂറോ ട്രാൻസ്മിറ്റർ പ്രവർത്തനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ കുടൽ വഹിക്കുന്ന പങ്കിനെ ചൂണ്ടിക്കാണിക്കുന്നതിനാൽ അവകാശവാദത്തിന് ശാസ്ത്രീയ പിന്തുണ ഉണ്ടായിരിക്കാം. ന്യൂറോ ട്രാൻസ്മിറ്ററുകളായ GABA, സെറോടോണിൻ തുടങ്ങിയ ഉപയോഗപ്രദമായ നിരവധി രാസ തന്മാത്രകൾ ശരീരത്തിൽ ഉത്പാദിപ്പിക്കാൻ കുടൽ ബാക്ടീരിയ സഹായിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഗട്ട് മൈക്രോബയോട്ട എന്നത് അതിലോലമായ സന്തുലിത അന്തരീക്ഷമാണ്; ഈ സന്തുലിതാവസ്ഥ തകരാറിലാകുമ്പോൾ, ചില ബാക്ടീരിയകൾ ക്രമാതീതമായി പെരുകുന്നു. ഇത് ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉൽപാദനത്തെ ബാധിക്കുക വഴി  ന്യൂറോണുകളുടെ പ്രവർത്തനം -അപസ്മാരത്തിലെ ഒരു പ്രധാന കണ്ണി- കുറക്കുന്നു.  ഉദാഹരണത്തിന്, അപസ്മാരം ബാധിച്ച ആളുകളിൽ ബാക്ടീരിയോയിഡുകൾ എന്ന ബാക്ടീരിയയുടെ എണ്ണം കുറവാണെന്ന് പഠനങ്ങൾ കണ്ടെത്തി. കെറ്റോജെനിക് ഡയറ്റ് ബാക്ടീരിയോയിഡുകളുടെ എണ്ണത്തിൽ മാറ്റം വരുത്തുന്നു, ഇത് GABA ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു, ഇത് ന്യൂറോണുകളുടെ ഉദ്ദീപനം തടയുന്നു.

ആയുർവേദത്തിൻ്റെ സമീപനം

വാച, അശ്വഗന്ധ, ശംഖപുഷ്പി തുടങ്ങിയ വൈജ്ഞാനികവും ശാരീരികവുമായ കഴിവുകൾ വർധിപ്പിക്കുന്ന ഔഷധസസ്യങ്ങൾ കഴിക്കാൻ ആയുർവേദ വിദഗ്ധർ ശുപാർശ ചെയ്യുന്നു. ഡോ. സന്തോഷ് പറയുന്നു. “70-80 ശതമാനം കേസുകളിലും, പഞ്ചഗവ്യ ഘൃതം അല്ലെങ്കിൽ ബ്രാഹ്മി ഘൃതം പോലെയുള്ള വ്യത്യസ്ത ഔഷധങ്ങൾ ചേർത്ത നെയ്യ് എന്നിവ ഉപയോഗിച്ചുള്ള ശമന ഔഷധിയിലൂടെയോ അല്ലെങ്കിൽ യാഥാസ്ഥിതിക രീതിയിലുള്ള പരിപാലനമോ ആണ് ഞങ്ങൾ തിരഞ്ഞെടുക്കാറ്”. അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കൂടാതെ, ഗോതമ്പ്, ചുവന്ന അരി, ചെറുപയർ സൂപ്പ്, പശുവിൻ പാൽ, നെയ്യ്, അത്തിപ്പഴം, മുന്തിരി, മാതളനാരകം, നെല്ലിക്ക എന്നിവ പോലുള്ള ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ രോഗലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. വിരേചനം, നസ്യ, വമനം തുടങ്ങിയ വിഷവിമുക്ത ചികിത്സകൾ ദോഷങ്ങളെ ഇല്ലാതാക്കാനും അസന്തുലിതാവസ്ഥയെ സന്തുലിതമാക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.

പരിചരിക്കുന്നവരുടെ പങ്ക്

വിദഗ്ധരുടെ അഭിപ്രായത്തിൽ, അപസ്മാരം ബാധിച്ചവരുടെ ക്ഷേമത്തിന് ഒരു പരിചാരകന്റെ പങ്ക് അത്യന്താപേക്ഷിതമാണ്. പിരിമുറുക്കം, ഉറക്ക പ്രശ്നങ്ങൾ, മദ്യം, മയക്കുമരുന്ന് ദുരുപയോഗം, ഹോർമോൺ മാറ്റങ്ങൾ, പോഷകങ്ങളുടെ അപര്യാപ്തത, അമിത ആയാസം, നിർജ്ജലീകരണം എന്നിവ പോലുള്ളവ അവർക്ക് നിരീക്ഷിക്കാനാകും.

അപസ്മാരം, വ്യക്തിക്ക് ഹാനികരമായേക്കാവുന്ന ശാരീരിക അവസ്ഥകളിലേക്ക് നയിക്കുന്നു. ഉദാഹരണത്തിന്, അപസ്മാരം ബാധിച്ച ആളുകൾക്ക് ചലനങ്ങൾ, കൈകാലുകൾ കൂട്ടിയിടിക്കൽ, ചുഴലി സമയത്തുള്ള നാവ് കടിക്കൽ എന്നിവ മൂലം സ്വയം മുറിവേറ്റേക്കാം, ഡോക്ടർ ഹെഗ്ഡെ പറയുന്നു.

പരിചരണം നൽകുന്നവരുടെ ഉചിതമായ കരുതലും നിരീക്ഷണവും ഇത്തരം അപകടങ്ങൾ തടയാൻ കഴിയും. ചില ഉദാഹരണങ്ങൾ: മൂർച്ചയുള്ളതും കൂർത്തതുമായ വസ്തുക്കൾ വ്യക്തിയിൽ നിന്ന് അകറ്റി നിർത്തുക, വായിലോ നാവിനോ പരിക്കേൽക്കാതിരിക്കാൻ വായിൽ ഒരു തുണികൊണ്ടുള്ള പന്ത് വയ്ക്കുക, വീണ് ക്ഷതമേൽക്കാതിരിക്കാൻ മൃദുവായ ഒരു മെത്ത വയ്ക്കുക.

അനുബന്ധ ടാഗ്
അനുബന്ധ പോസ്റ്റ്

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

one × three =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്