728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

എല്ലാ ഉത്പന്നങ്ങളും സുരക്ഷിതമല്ല: കോസ്മെറ്റിക് അലർജി ഒഴിവാക്കാം
130

എല്ലാ ഉത്പന്നങ്ങളും സുരക്ഷിതമല്ല: കോസ്മെറ്റിക് അലർജി ഒഴിവാക്കാം

അടുക്കളയിൽ ലഭ്യമായ ചില പ്രകൃതിദത്ത ഉത്പന്നങ്ങളും ചിലപ്പോൾ അലർജിക്ക് കാരണമായേക്കാം. ഏറ്റവും സാധാരണയായി അലർജിയുണ്ടാക്കുന്നവയിൽ ഒന്നാണ് ആര്യവേപ്പ്. .

കോസ്മെറ്റിക് അലർജി

വിവാഹത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കുമ്പോഴാണ് ബെംഗളൂരുവിൽ നിന്നുള്ള 27 കാരിയായ ഒരു യുവതി ഫേഷ്യൽ ചെയ്തത്. ഏതാനും മണിക്കൂറിനുള്ളിൽ അവളുടെ മുഖത്തിലും കഴുത്തിലും ചെറിച്ചിലും തിണർപ്പ് പ്രത്യക്ഷപ്പെടാൻ തുടങ്ങി. അവൾ പെട്ടെന്ന തന്നെ ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിച്ചു. ഫേഷ്യലിൽ ഉപയോഗിച്ച ഒരു പദാർത്ഥത്തോടുള്ള അലർജി മൂലമാണ് ചൊറിച്ചിലും തിണർപ്പും ഉണ്ടായതെന്നായിരുന്നു ഡോക്ടറുടെ കണ്ടെത്തൽ.

കോസ്‌മെറ്റിക് അലർജിയുമായി ബന്ധപ്പെട്ട് (സൗന്ദര്യവർദ്ധക, സൗന്ദര്യവർദ്ധക ഉൽപന്നങ്ങളോടുള്ള അലർജി) ഒരു സാധാരണ സംഭവമായിരുന്നു ഇതെന്ന് ബെംഗളൂരു ജയനഗറിലെ മണിപ്പാൽ ആശുപത്രിയിലെ ഡെർമറ്റോളജിസ്റ്റ് ഡോ.നീലിമ ശർമ്മ പറയുന്നു. ” അടുത്ത ദിവസം വിവാഹമായതിനാൽ യുവതി തീർത്തും സങ്കടത്തിലായിരുന്നു. മുഖത്തെ തിണർപ്പും ചൊറിച്ചിലും മറയ്ക്കാൻ സഹായിക്കുന്ന സുരക്ഷിതമായ ഉത്പന്നങ്ങൾ ഉപയോഗിക്കാൻ ഞാൻ അവളോട് നിർദ്ദേശിച്ചു. പിറ്റേന്ന് വിവാഹം നടക്കുകയും ചെയ്തു.” – ഡോ. നീലിമ ശർമ്മ ഓർത്തെടുത്തു.

ഇത് അലർജിയുമായി ബന്ധപ്പെട്ട ഒരു ഗുരുതരമായ കേസാണെങ്കിലും, ചിലരിൽ ഇത്രത്തോളം കടുത്ത പ്രശ്നങ്ങൾ ഉണ്ടായെന്ന് വരില്ല. കോൺടാക്റ്റ് സെൻസിറ്റൈസേഷൻ എന്ന അലർജിയുമായി നിരവധി ആളുകളുകൾ ഡെർമറ്റോളജിസ്റ്റുകളെ സമീപിക്കാറുണ്ട്. ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ ചെറിച്ചിലോ തടിപ്പോ ഇല്ലാതെ മുഖത്തും കൈകളിലും മാത്രം അത്തരത്തിലുള്ള ചെറിയ അസ്വസ്ഥതകൾ ഉണ്ടാകുന്ന ഒരു തരം അലർജിയാണ് കോൺടാക്ട് സെൻസിറ്റൈസേഷൻ.

സൗന്ദര്യവർദ്ധക ഉത്പന്നങ്ങളിൽ ചേർക്കുന്ന സുഗന്ധദ്രവ്യങ്ങൾ മൂലമാണ് ഭൂരിഭാഗം ആളുകളിലും കോൺടാക്ട് സെൻസിറ്റൈസേഷൻ ഉണ്ടാകുന്നതെന്ന് ഡോ.നീലിമ ശർമ്മ പറയുന്നു. ബ്യൂട്ടി ആൻ്റ് വെൽനസ് മേഖലയിൽ പരിശീലനം നൽകുന്ന ബംഗളൂരുവിലെ ‘അനുതം’ സ്റ്റാർട്ട് അപ്പ് സ്ഥാപക കൂടിയാണ് അവർ.

കോസ്മെറ്റിക് അലർജിക്കുള്ള കാരണം

ദിവസേന ഉപയോഗിക്കുന്ന സോപ്പ് മുതൽ നെയിൽ പോളിഷ് വരെയുള്ള പല ഉത്പന്നങ്ങളും ചിലരിൽ അലർജിക്ക് കാരണമാകാറുണ്ട്. കോസ്മെറ്റിക് ഉൽപന്നങ്ങളിൽ അടങ്ങിയിട്ടുള്ള പ്രകൃതിദത്ത റബ്ബർ. സുഗന്ധദ്രവ്യങ്ങൾ, പ്രിസർവേറ്റീവുകൾ, നിറങ്ങൾ, ലോഹങ്ങൾ എന്നിവയാണ് സാധാരണയായി അലർജിക്ക് കാരണങ്ങളാകുന്നതെന്നാണ് യുഎസ് ഫുഡ് ആൻ്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കുന്നത്.

അടുക്കളയിൽ ലഭ്യമായ ചില പ്രകൃതിദത്ത ഉത്പന്നങ്ങളും ചിലപ്പോൾ അലർജിക്ക് കാരണമായേക്കാം. ആര്യവേപ്പ്, ചെറുനാരങ്ങ നീര്, തക്കാളി എന്നിവ മുഖത്ത് നേരിട്ട് ഉപയോഗിക്കുന്നത് അലർജികൾക്ക് കാരണമാകുമെന്ന് ഹൈദരാബാദ് സിറ്റിസൺ സ്പെഷാലിറ്റി ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്റ്റ് ഡോ.ശാലിനി പടോദിയ പറയുന്നു.

ഏറ്റവും സാധാരണയായി അലർജിയുണ്ടാക്കുന്നവയിൽ ഒന്നാണ് ആര്യവേപ്പ്. പ്രകൃതി ഉത്പന്നങ്ങൾ അതേ രൂപത്തിൽ ഉപയോഗിക്കുമ്പോൾ അലർജിക്ക് കാരണമാകാനുള്ള സാധ്യത കൂടുതലാണ്. “ഉദാഹരണത്തിന് നാരങ്ങ നീര് നേരിട്ട് ചർമ്മത്തിൽ ഉപയോഗിക്കുന്നത് അസ്വസ്ഥതകൾക്കും ചൊറിച്ചിലിനും കാരണമാകും. എന്നാൽ വിറ്റാമിൻ സി സിറം ഉപയോഗിക്കുമ്പോൾ ഇത് അനുഭവപ്പെടുന്നില്ല”- ഡോ.ശാലിനി വ്യക്തമാക്കുന്നു.
ചർമ്മത്തിൽ ചുവപ്പ്, ചൊറിച്ചിൽ, തിണർപ്പ്, പുകച്ചിൽ, നിറം മാറ്റങ്ങൾ എന്നിവയാണ് സാധാരണയായി അലർജിയുടെ ലക്ഷണങ്ങളെന്ന് അവർ കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൻ്റിബയോട്ടിക്കുകൾ, രാസവസ്തുക്കൾ, ഭക്ഷണത്തിന് കൃത്രിമ നിറം നൽകുന്ന വസ്തുക്കൾ മുതലായവ വയറിലെത്തിയാൽ കുടലിലെ സൂക്ഷ്മാണു വ്യവസ്ഥ അസ്വസ്ഥമാവും
ആർട്ടിക്കിൾ
എല്ലാ നിറങ്ങളുമുള്ള പഴങ്ങളും പച്ചക്കറികളും,പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം
ആർട്ടിക്കിൾ
ലക്ഷണങ്ങൾ ഒന്നുമില്ലാതെ ഒരാളുടെ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് ഒളിഞ്ഞിരിക്കുന്ന ചില കാരണങ്ങളാലാകാം എന്ന് ഡോക്ടർമാർ പറയുന്നു.
ആർട്ടിക്കിൾ
സ്ത്രീകളുടെ ആർത്തവ വിരാമത്തിൻ്റെ അത്രയും ലക്ഷണങ്ങൾ ഇല്ലെങ്കിലും ഈ സ്വാഭാവികപ്രക്രിയ മൂലം പുരുഷന്മാരും സമാനമായ അവസ്ഥയിലൂടെ കടന്നുപോകും
ആർട്ടിക്കിൾ
സൂര്യനിൽ നിന്നോ മറ്റേതെങ്കിലും സ്രോതസ്സുകളിൽ നിന്നോ ലഭിക്കുന്ന വിറ്റാമിൻ ഡി അതിൻ്റെ നിഷ്ക്രിയ രൂപത്തിലാണുള്ളത്. അവ സജീവമാകാൻ നമ്മുടെ ശരീരത്തിലെ ചില പ്രക്രിയകളിലൂടെ കടന്നുപോകേണ്ടതുണ്ട്.
ആർട്ടിക്കിൾ
ആരോഗ്യമുള്ള ഒരു വ്യക്തി അനാവശ്യമായി കാത്സ്യം കഴിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത 5-10 ശതമാനം വർദ്ധിപ്പിക്കും

0

0

0

0

0

0

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്