728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

വളർത്തു നായ്ക്കളിലെ ചിക്കൻ അലർജി : എന്തെല്ലാം ശ്രദ്ധിക്കാം
7

വളർത്തു നായ്ക്കളിലെ ചിക്കൻ അലർജി : എന്തെല്ലാം ശ്രദ്ധിക്കാം

നായയെ വളർത്തുന്നവർക്ക് ഈ അവസ്ഥ വിഷമമുണ്ടാക്കുമെങ്കിലും മത്സ്യവും ആട്ടിറച്ചിയും ഉൾപ്പെടെയുള്ള ഇതര പ്രോട്ടീൻ ഉറവിടങ്ങൾ നൽകിക്കൊണ്ട് ഇത് കൈകാര്യം ചെയ്യാം .

15% നായ്ക്കൾക്ക് ചിക്കൻ അലർജി ഉണ്ടെന്നാണ് ചില പഠനങ്ങൾ പറയുന്നത്

നായകൾ സാധാരണയായി ചിക്കൻ അടങ്ങിയ എല്ലാ ഭക്ഷണങ്ങളും ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ അവരിൽ പലർക്കും ഈ രുചികരമായ വിഭവം അലർജിയുണ്ടാക്കുമെന്ന് നിങ്ങൾക്കറിയാമോ? 2016ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് പതിനഞ്ച് ശതമാനം നായ്ക്കൾക്കും ചിക്കൻ അലർജി ഉണ്ടാക്കുന്നുണ്ട്.

ഉന്മേഷവാനായ രണ്ടു വയസ്സുള്ള ലാബ്രഡോർ റിട്രീവർ ബ്രൂണോയെ, ഭക്ഷണം കഴിച്ചതിനു ശേഷം ഇടയ്ക്കിടെ ഛർദ്ദിക്കുന്നതിനെ തുടർന്ന് തൻ്റെ അടുക്കൽ കൊണ്ടുവന്ന സംഭവം ഓർത്തെടുക്കുകയാണ് ബാംഗ്ലൂരിലെ പെറ്റ് കെയർ സൊല്യൂഷൻസ് എന്ന സ്ഥാപനത്തിൻ്റെ സ്ഥാപകനും കനൈൻ&ഫെലൈൻ ന്യൂട്രീഷ്യനിസ്റ്റുമായ പല്ലവ് ഗുപ്ത.

നായയുടെ ശാരീരിക പരിശോധനയും മെഡിക്കൽ ഹിസ്റ്ററിയും പരിശോധിച്ചതിന് ശേഷം ഭക്ഷ്യ അലർജിയുണ്ടായെന്ന സംശയത്തെ തുടർന്ന് അദ്ദേഹം ഒരു എലിമിനേഷൻ ഡയറ്റ് നിർദ്ദേശിക്കുകയും ചെയ്തു. ഭക്ഷണക്രമത്തിൽ കോഴിയിറച്ചി ഉൾപ്പെടുത്തിയപ്പോൾ ലാബ്രഡോറിന് ചിക്കൻ അലർജിയുണ്ടെന്ന് സ്ഥിരീകരിക്കുന്ന ലക്ഷണങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടു.

നായ്ക്കളിലെ ചിക്കൻ അലർജി ലക്ഷണങ്ങൾ

നായ്ക്കൾക്ക് ജനനം മുതൽ ചിക്കൻ അലർജി ഉണ്ടാകണമെന്നില്ല. എന്നാൽ കാലക്രമേണ അത് രൂപപ്പെട്ടേക്കാം. “ചില നായ്ക്കൾക്ക് ജനനം മുതൽ തന്നെ ചില ഭക്ഷണങ്ങൾ അലർജികൾ ഉണ്ടാക്കും, എന്നാൽ ചിലരിൽ അവ വളർച്ചയുടെ ഘട്ടത്തിലായിരിക്കും രൂപപ്പെടുക എന്ന് പല്ലവ് ഗുപ്ത പറയുന്നു. ചിക്കൻ അലർജിയുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിക്കുന്നത്.

ചൊറിച്ചിലും ചർമ്മത്തിലുണ്ടാകുന്ന അസ്വസ്ഥതകളും

നിരന്തരമായ ചൊറിച്ചിൽ, ചർമ്മത്തിൽ ചുവപ്പ് എന്നിവ അലർജിയുടെ സാധാരണ ലക്ഷണങ്ങളാണ്. കൂടാതെ, ചിക്കൻ അലർജിയുള്ള നായകൾക്ക് നെഞ്ചെരിച്ചിൽ, ചൊറിച്ചിൽ, ചർമ്മം ചുവന്ന് തടിക്കൽ, ഹോട്ട് സ്പോട്ട് എന്നിവ ഉണ്ടാകാം. ഒരു നായ ആവർത്തിച്ച് ചവച്ചെടുക്കുകയോ ചർമ്മം നക്കുകയോ ചെയ്താൽ ഉണ്ടാകുന്ന മുറിവാണ് ഹോട്ട് സ്പോട്ട്.

ദഹനസംബന്ധമായ പ്രശ്നങ്ങൾ

അലർജിക് റിയാക്ഷൻ ദഹനവ്യവസ്ഥയെ ബാധിക്കുകയും ഛർദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയവക്ക് കാരണമാവുകയും ചെയ്യും.

ചെവിയിൽ അണുബാധ:

ചില നായ്ക്കൾക്ക് ചെവിയിൽ അണുബാധകൾ ആവർത്തിച്ച് ഉണ്ടാകാം.

നീർവീക്കം

ഗുരുതരമായ കേസുകളിൽ, മുഖത്ത് അല്ലെങ്കിൽ കണ്ണുകൾക്ക് ചുറ്റും, മൂക്കിൽ അല്ലെങ്കിൽ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നീർവീക്കം ഉണ്ടായേക്കാം.

ശ്വസന സംബന്ധമായ പ്രശ്നങ്ങൾ

ഇവ പൊതുവേ കുറവാണെങ്കിലും, ചില നായകൾക്ക് അലർജിയോടുള്ള പ്രതികരണമായി ചുമ അല്ലെങ്കിൽ തുമ്മൽ പോലുള്ള ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ലക്ഷണങ്ങളായി അനുഭവപ്പെടാം.

സ്വഭാവത്തിലുള്ള മാറ്റം

അലർജി മൂലം അസ്വസ്ഥതകളും സ്വഭാവത്തിൽ മാറ്റവും ഉണ്ടാകും.അലർജിയുള്ള ഒരു നായ പ്രകോപിതനായി അസ്വസ്ഥതയുടെ ലക്ഷണങ്ങൾ കാണിച്ചേക്കാം

ചിക്കൻ അലർജി എങ്ങനെ തിരിച്ചറിയാം

നിങ്ങളുടെ നായയിൽ എന്തെങ്കിലും അസാധാരണ ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ഒരു വെറ്റിനറി ഡോക്ടറേയോ കനൈൻ ന്യൂട്രീഷ്യനിസ്റ്റിനേയോ സമീപിക്കുന്നതാണ് ഉചിതം. പ്രശ്നം തിരിച്ചറിയാൻ അവർ ഘട്ടം ഘട്ടമായുള്ള നടപടിക്രമം പിന്തുടരും. ക്ലിനിക്കിൽ നായയെ നിരീക്ഷിച്ചാണ് ഈ പ്രക്രിയ ആരംഭിക്കുന്നത്. നായക്കുണ്ടായ ലക്ഷണങ്ങളുടെ ആരംഭം,ദൈർഘ്യം, പാറ്റേൺ എന്നിങ്ങനെ വിശദമായ ഹിസ്റ്ററിയും ചോദിച്ചറിയും.

വിശദാംശങ്ങൾ ലഭിച്ചു കഴിഞ്ഞാൽ ഒരു എലിമിനേഷൻ ഡയറ്റ് ആയിരിക്കും ആദ്യം നിർദ്ദേശിക്കപ്പെടുക. ഇതിൽ ചിക്കൻ ഉൾപ്പെടെ അലർജിയുണ്ടാക്കുന്ന വസ്തുക്കളെ ഭക്ഷണക്രമത്തിൽ നിന്നും ഒഴിവാക്കുമെന്ന് പല്ലവ് ഗുപ്ത പറയുന്നു. “പകരം നായയുടെ ഭക്ഷണത്തിൽ അവർ മുമ്പ് കഴിച്ചിട്ടില്ലാത്ത പുതിയ പ്രോട്ടീൻ്റേയും കാർബോഹൈഡ്രേറ്റിൻ്റേയും പുതിയ സ്രോതസ്സുകൾ ഉൾപ്പെടുത്തും. താറാവ്, മുയൽ തുടങ്ങിയ പുതിയ പ്രോട്ടീനുകളും മധുരക്കിഴങ്ങും കടലയും പോലുള്ള കാർബോഹൈഡ്രേറ്റുകളും പൊതുവേ ഇഷ്ടപ്പെടുന്ന ഓപ്ഷനുകളാണ്. ഈ സമയം, പുതിയ ഭക്ഷണത്തോട് നായ എങ്ങനെ പ്രതികരിക്കുന്നു എന്ന് വെറ്റിനറി ഡോക്ടർ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കും

ബ്രൂണോയുടെ കാര്യത്തിൽ, വേട്ടയിറച്ചിയും മധുരക്കിഴങ്ങും അടങ്ങിയ എലിമിനേഷൻ ഡയറ്റ് തുടർന്നപ്പോൾ മുമ്പ് കണ്ട ലക്ഷണങ്ങൾ ഗണ്യമായി കുറഞ്ഞുവെന്ന് പല്ലവ് ഗുപ്ത കൂട്ടിച്ചേർക്കുന്നു.

കുറച്ചുകാലം എലിമിനേഷൻ ഡയറ്റിൽ തുടർന്ന ശേഷം, നായ്ക്ക്ളുടെ ഭക്ഷണത്തിൽ ചിക്കൻ വീണ്ടും ഉൾപ്പെടുത്തും. അതിനുശേഷം മുമ്പുണ്ടായിരുന്ന അതേ ലക്ഷണങ്ങൾ പ്രകടമായാൽ, അവയ്ക്ക് ചിക്കൻ അലർജിയുണ്ടാക്കുന്നു എന്ന് വേണം വിലയിരുത്താൻ.”കുറച്ച് ആഴ്ചകൾക്ക് ശേഷം ബ്രൂണോയ്ക്ക് ചിക്കൻ കൊടുത്തപ്പോൾ അവൻ്റെ ലക്ഷണങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടു. അത് അലർജിയുണ്ടെന്ന സംശയം സ്ഥിരീകരിച്ചതായി പല്ലവ് ഗുപ്ത പറഞ്ഞു.

ഇതല്ലാതെ ചില കേസുകളിൽ മൃഗഡോക്ടർമാർ പ്രത്യേക അലർജി പരിശോധനകൾ നിർദ്ദേശിച്ചേക്കാം. സ്കിൻ ടെസ്റ്റും രക്ത പരിശോധനയുമാണ് അതിൽ പ്രധാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യത്തേത് ചർമ്മത്തിന് താഴെയായി ചെറിയ അളവിൽ അലർജനുകൾ കുത്തിവച്ച് നായയുടെ പ്രതികരണം നിരീക്ഷിക്കുന്ന നടപടിയാണ്. രണ്ടാമത്തേതിൽ അലർജിക്ക് പ്രതികരണമായി ഉൽപാദിപ്പിക്കുന്ന ആൻ്റിബോഡികളുടെ (IgE) അളവ് പരിശോധിക്കുന്നു. ചില സമയങ്ങളിൽ ഈ പരിശോധനകൾക്ക് പരിമിതികളുണ്ടാകാം. കൂടാതെ തെറ്റായ പോസിറ്റീവുകളോ നെഗറ്റീവോ ലഭിക്കുകയും ചെയ്യാം.

ചിക്കൻ അലർജി എങ്ങനെ കൈകാര്യം ചെയ്യാം

ചിക്കൻ അലർജിയുള്ള നായ്ക്കളുടെ ഭക്ഷണക്രമം കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും ഇന്ത്യയിൽ. വിപണിയിൽ ലഭ്യമായ ഡോഗ് ഫുഡിൽ ചിക്കൻ ഒരു പ്രധാന പ്രോട്ടീൻ സ്രോതസ്സാണ്. “ചിക്കൻ അലർജിയുള്ള നായ്ക്കളെ വളർത്തുന്നവർ അവയുടെ ഭക്ഷണത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുവായിരിക്കണമെന്ന് പല്ലവ് ഗുപ്ത ഊന്നിപ്പറയുന്നു. “വളർത്തു മൃഗങ്ങൾക്കായി വിപണിയിൽ നിന്നും ലഭിക്കുന്ന ആഹാരത്തിൽ ഉൾപ്പെട്ടിട്ടുള്ള ചേരുവകൾ സൂക്ഷ്മമായി പരിശോധിക്കാനും കോഴി, കോഴി മുട്ട എന്നിവയ ഉൾപ്പെടുത്തിയ ഭക്ഷണങ്ങൾ ഒഴിവാക്കാനും ഞാൻ അവരെ ഉപദേശിക്കാറുണ്ട്. അലർജിയുണ്ടാക്കുന്ന വസ്തുക്കൾ അടങ്ങിയിട്ടില്ലാത്ത ഭക്ഷണം തിരഞ്ഞെടുക്കുകയോ, വീട്ടിൽ തയ്യാറാക്കി നൽകുകയോ ചെയ്യാം.”

എങ്കിലും, ചിക്കൻ അലർജി ഉണ്ടെന്ന് കരുതി നിങ്ങളുടെ നായ മാംസം പൂർണ്ണമായും ഒഴിവാക്കണമെന്ന് അർത്ഥമാക്കുന്നില്ല. പകരം, മറ്റ് മാംസങ്ങൾ നൽകാവുന്നതാണ്. കാട, ആട്ടിറച്ചി, ടർക്കി, താറാവ്, മുയൽ, മത്സ്യം, പന്നിയിറച്ചി എന്നിവ ആരോഗ്യകരമായ ബദലായി പല്ലവ് ഗുപ്ത ശുപാർശ ചെയ്യുന്നു.

ഇത്തരം നായ്ക്കൾക്ക് മറ്റു അലർജികൾ ഉണ്ടോ?

ചിക്കൻ അലർജിയുള്ള നായ്ക്കൾക്ക് മറ്റ് അലർജികൾക്കുള്ള സാധ്യതയും കൂടുതലാണ്. നായകളിലെ അലർജികൾ സങ്കീർണമാണെന്നും ഓരോ നായയിലും ഇതിൻ്റെ ലക്ഷണങ്ങൾ വ്യത്യസ്തമാണെന്നും വെറ്റിനറി ഡോക്ടർമാരും കനൈൻ ന്യൂട്രീഷ്യനിസ്റ്റുകളും ഊന്നിപ്പറയുന്നു. “ഒരു നായക്ക് ചിക്കൻ അലർജിയുണ്ടെങ്കിൽ അത് മറ്റ് ഭക്ഷണങ്ങളോടും വസ്തുക്കളോടും അലർജി ഉണ്ടാക്കുമെന്ന് അർത്ഥമാക്കുന്നില്ല,”പല്ലവ് ഗുപ്ത പറയുന്നു. എങ്കിലും ഏതെങ്കിലും തരത്തിലുള്ള ഒരു അലർജയുള്ള നായ്ക്കൾക്ക് മറ്റ് തരത്തിലുള്ള അലർജികൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

പ്രധാനപോയിൻ്റുകൾ

ചിക്കൻ അലർജിയുള്ള നായ്ക്കളിൽ ചർമ്മത്തിലെ ചൊറിച്ചിൽ, അസ്വസ്ഥതകൾ, ചുവപ്പ് ,ദഹന സംബന്ധമായ പ്രശ്നങ്ങളായ വയറിളക്കം, ഛർദ്ദി തുടങ്ങിയവ ഉണ്ടാകാൻ സാധ്യതയുണ്ട്. ചെവിയിൽ അണുബാധയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായേക്കാം. ചിക്കൻ അലർജിയുണ്ടെന്ന് സംശയിക്കുമ്പോൾ, വെറ്റിനറി ഡോക്ടർമാർ ആഴ്ചകളോളം എലിമിനേഷൻ ഡയറ്റ് ശുപാർശ ചെയ്യുന്നു. രോഗലക്ഷണങ്ങൾ കുറയുകയും വീണ്ടും ചിക്കൻ നൽകുമ്പോൾ മാത്രം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്താൽ, നായക്ക് ചിക്കൻ അലർജിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്താം. അത്തരം നായ്ക്കളെ വളർത്തുന്നവർ അലർജി ഒഴിവാക്കാനായി വിപണിയിൽ ലഭ്യമായ ഡോഗ് ഫുഡിലെ ചേരുവകൾ ശ്രദ്ധിക്കണം. ഇതൊഴിവാക്കാൻ വീട്ടിൽ പാകം ചെയ്ത ഭക്ഷണവും തിരഞ്ഞെടുക്കാം.

 

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്