728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

Egg Benefits: മുട്ട കൊളസ്ട്രോൾ കൂട്ടുമോ?
123

Egg Benefits: മുട്ട കൊളസ്ട്രോൾ കൂട്ടുമോ?

അധികം അറിയപ്പെടാത്ത സംയുക്തമായ ബീറ്റൈൻ, മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും .

മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ

മുട്ട കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണോ? കാലാകാലങ്ങളായി ആരോഗ്യ രംഗത്ത് നിലനിൽക്കുന്ന ചോദ്യമാണിത്. മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമെന്ന വാദത്തെ മുട്ട അടിസ്ഥാനമാക്കി ഡയറ്റ് പിന്തുടരുന്നവർ ശക്തമായി പ്രതിരോധിക്കാറുണ്ട്. മുട്ടയുടെ മഞ്ഞ കൊളസ്ട്രോളിന് കാരണമാകുമെന്നതിനെ ചുറ്റിപ്പറ്റിയാണ് വാദങ്ങളും ചർച്ചകളും പ്രധാനമായും നടക്കുന്നത്. എന്നാൽ അടുത്തിടെ നടന്ന പഠനങ്ങൾ ഈ വാദങ്ങളെ ഭാഗികമായി പൊളിച്ചെഴുതുകയാണ്.മുട്ടയുടെ മഞ്ഞ മിതമായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമാണെന്നാണ് പഠനത്തിലെ കണ്ടെത്തൽ

വിദഗ്ദ്ധരുടെ വാക്കുകൾ

മുട്ട മുഴുവനായി കഴിക്കുന്നതാണോ മുട്ടയുടെ മഞ്ഞ ഒഴിവാക്കി കഴിക്കുന്നതാണോ ഏറെ ആരോഗ്യകരം എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിനായി ഹാപ്പിയസ്റ്റ് ഹെൽത്ത് ചില വിദഗ്ദ്ധരുമായി സംസാരിക്കുകയുണ്ടായി. കൂടാതെ എത്ര എണ്ണം കഴിക്കാം എന്നുള്ളതും ചോദ്യത്തിൽ ഉൾപ്പെടുത്തിയിരുന്നു.

മുട്ടയും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിശദമാക്കുകയാണ് ഡെറാഡൂൺ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കാർഡിയാക് സയൻസ് അസോസിയേറ്റ് ഡയറക്ടർ ഡോ.പുനിഷ് സാധന. “മുട്ടയിലടങ്ങിയ കൊളസ്ട്രോൾ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും എന്നാണ് വർഷങ്ങളായുള്ള വിശ്വാസം. എന്നാൽ എൽഡിഎൽ (ചീത്ത കൊളസ്ട്രോൾ), എച്ച്.ഡി.എൽ( നല്ല കൊളസ്ട്രോൾ) എന്നിവ തമ്മിലുള്ള അനുപാതം നിനനിർത്തുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ മുട്ടയുടെ മഞ്ഞ ഗുണം ചെയ്യുമെന്നാണ് അടുത്തിടെയുള്ള പഠനങ്ങളിൽ കണ്ടെത്തിയത്”- അദ്ദേഹം പറയുന്നു.

മുട്ടയുടെ മഞ്ഞയിൽ കൊളസ്ട്രോൾ അടങ്ങിയിട്ടുള്ളതായി ഡോ.പുനിഷ് സാധന പറയുന്നു. എന്നാൽ നമ്മുടെ കരൾ ഉൽപാദിപ്പിക്കുന്നത് കൊളസ്ട്രോളിൻ്റെ ഒരു ചെറിയ ഭാഗം മാത്രമായതിനാൽ മുട്ടയുടെ മഞ്ഞയിൽ അടങ്ങിയ കൊളസ്ട്രോൾ ആശങ്കയുണ്ടാക്കുന്നതല്ല എന്നാണ് സമീപകാലത്ത് നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ വിറ്റാമിൻ A,D,E,K എന്നീ ധാതുക്കളാൽ മുട്ടയുടെ മഞ്ഞയിൽ സമൃദ്ധവുമാണ്. അതുകൊണ്ട് തന്നെ ഒരു ന്യൂട്രീഷ്യനിസ്റ്റ് നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ മാത്രം മുട്ടയുടെ മഞ്ഞ കഴിക്കാതിരുന്നാൽ മതി.

പ്രത്യേക ഭക്ഷണക്രമത്തിൻ്റെ ഭാഗമായി (ഡയറ്റിൻ്റെ ഭാഗമായി) കഴിക്കുന്ന കൊളസ്ട്രോൾ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് (കാർഡിയോ വാസ്കുലാർ ഡിസീസ്- CVD) കാരണമാകുന്നില്ല എന്ന് വ്യക്തമാക്കുകയാണ് തിരുവന്തപുരം ഗവൺമെൻ്റ് വുമൺ കോളേജിലെ ഹോം സയൻസ് വിഭാഗം മേധാവി ഡോ.മിനി ജോസഫ്. ഡയറ്ററി കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവും തമ്മിൽ ബന്ധമുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകളൊന്നും ഇല്ലാത്തതിനാൽ, മുട്ട കഴിക്കുന്നത് തടയേണ്ട കാര്യമില്ല എന്നാണ് ഡോ.മിനി ജോസഫിൻ്റെ അഭിപ്രായം.

കൊളസ്ട്രോൾ കൂടുതലായി അടങ്ങിയ മിക്ക ഭക്ഷ്യ വസ്തുക്കളിലും സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ അളവും കൂടുതലായിരിക്കും. ഇത് ഒരുപക്ഷേ ഹൃദയ സംബന്ധമായ സങ്കീർണതകൾ കൂട്ടിയേക്കാം. എന്നാൽ മുട്ടയും ചെമ്മീനും ഇവിടെ വ്യത്യസ്തമാണ്. മുട്ടയിൽ ഗുണനിലവാരമുള്ള പ്രോട്ടീൻ ഉയർന്ന അളവിലും സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ മിതമായ അളവിലുമാണ് അടങ്ങിയിട്ടുള്ളത്( 1.56gm/egg). കൂടാതെ ഇവയിൽ മൈക്രോ ന്യൂട്രിയൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ഭക്ഷണ ക്രമത്തോടൊപ്പം മിതമായ അളവിൽ മുട്ട ഉൾപ്പെടുത്തുന്നതിൽ യാതൊരു പ്രശ്നവുമില്ല.

പഠനങ്ങൾ പറയുന്നതനുസരിച്ച് പൂരിത കൊഴുപ്പുകൾ ഉപദ്രവകാരിയല്ല എന്ന് വ്യക്തമാക്കുകയാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂട്രീഷ്യനിസ്റ്റ് കവിത ദേവ്ഗൺ. “നിലവിൽ നിങ്ങൾക്ക് കൊളസ്ട്രോൾ സംബന്ധമായ പ്രശ്നങ്ങളില്ല എന്നുണ്ടെങ്കിൽ മുട്ടയിലടങ്ങിയ കൊളസ്ട്രോൾ യാതൊരു തരത്തിലും നിങ്ങളെ ദോഷകരമായി ബാധിക്കുക. അങ്ങിനെയെങ്കിൽ മിതമായ അളവിൽ മുട്ടയുടെ മഞ്ഞ കഴിക്കുന്നത് തീർത്തും ആരോഗ്യകരമാണെന്നും അവർ പറയുന്നു.

ഹൃദയ സംബന്ധമായി ഉണ്ടായേക്കാവുന്ന സങ്കീർണതകൾ കുറയ്ക്കാൻ മുട്ട സഹായിക്കും. കാരണം അധികം അറിയപ്പെടാത്ത സംയുക്തമായ ബീറ്റൈൻ, മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തത്തിലെ അമിനോ ആസിഡ് ലെവൽ കുറയ്ക്കാൻ ബീറ്റൈൻ പ്രവർത്തിക്കും. അമിനോ ആസിഡ് ലെവൽ കൂടുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുടെ സൂചനയാണെന്ന് കവിതാ ദേവ്ഗൺ പറയുന്നു.

മിതമായ അളവിൽ കഴിക്കുകയാണെങ്കിൽ ഹൃദയ സംബന്ധമായി പ്രശ്നങ്ങളുണ്ടാകുന്നതിനോ കൊളസ്ട്രോൾ കൂടുന്നതിനോ മുട്ട കാരണമാകില്ലെന്ന് വ്യക്തമാക്കുകയാണ് ബാംഗ്ലൂർ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഇൻ്റർവെൻഷണൽ കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ.പ്രഭാകൃ കൊറേഗാൽ പറയുന്നു. ദിവസേന ഒരു മുട്ട മഞ്ഞയടക്കെ കഴിക്കുന്നത് ആരോഗ്യകരമാണ്. അഥവാ നിങ്ങൾ ഒന്നിലധികം മുട്ട കഴിക്കുന്നുണ്ടോങ്കിൽ മറ്റുള്ളവയുടെ മഞ്ഞ ഒഴിവാക്കി കഴിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു.

ഒരു പ്രോട്ടീൻ സ്രോതസ്സ് എന്ന നിലയിലാണ് മുട്ട കഴിക്കുന്നതെങ്കിൽ മുട്ടയുടെ വെള്ള മാത്രം ഉപയോഗിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു. കൊഴുപ്പും കൊളസ്ട്രോളും കൂടിയാൽ ശരീരഭാരവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും വർദ്ധിക്കും. അതുകൊണ്ട് തന്നെ അമിതഭാരവും പൊണ്ണത്തടിയുമുള്ളവർ ഭക്ഷണത്തിലെ കൊളസ്ട്രോളിൻ്റെ അളവ് തീർച്ചയായും നിയന്ത്രിക്കണമെന്ന് നിർദ്ദേശിക്കുകയാണ് ഡോ.മിനി ജോസഫ്.

മുട്ടയുടെ ഗുണങ്ങൾ

“എളുപ്പത്തിലും കുറഞ്ഞ ചിലവിലും ലഭ്യമായതും, പ്രോട്ടീൻ, വിറ്റാമിൻ ,മിനറലുകൾ(സിങ്ക്,കാൽത്സ്യം) എന്നിവയാൽ സമൃദ്ധവുമായതിനാൽ ദിവസേനയുള്ള ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്താവുന്ന ആരോഗ്യകരമായ ഭക്ഷണമാണ് മുട്ട” എന്നാണ് ഡോ.പുനിഷ് സാധനയുടെ അഭിപ്രായം.

മുട്ടയുടെ മഞ്ഞയിൽ ലൂട്ടിൻ, സിയാസാന്തിൻ പോലുള്ള കരാട്ടിനോയിഡുകളും സമൃദ്ധമായി അടങ്ങിയിട്ടുണ്ടെന്ന് വിശദീകരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് കവിത ദേവ്ഗൺ. ഈ രണ്ട് കരോട്ടിനോയിഡുകളും കണ്ണുകളെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ഈ കരാട്ടിനോയിഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് തിമിരം വരാതിരിക്കുന്നതിനും വാർദ്ധക്യ സംബന്ധമായി നാഡികൾ നശിക്കുന്നത്( ഇത് അന്ധതയ്ക്ക് കാരണമാകും) തടയുന്നതിനും സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളതായും കവിതാ ദേവ്ഗൺ വ്യക്തമാക്കുന്നു.

കൂടാതെ മുട്ടയുടെ മഞ്ഞയിൽ അടങ്ങിയ കോളിൻ എന്ന ഘടകം കോശങ്ങളുടെ സ്വാഭാവിക പ്രവർത്തനങ്ങൾക്ക് സഹായിക്കും. ഇവ തലച്ചേറിൻ്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും വളരെയധികം ഗുണം ചെയ്യും.

ശരിയായി പാകം ചെയ്യാം

മുട്ട പാകം ചെയ്യുന്ന രീതിയെ അടിസ്ഥാനമാക്കിയാണ് അതിൻ്റെ പോഷകഗുണം ലഭിക്കുന്നത്. അധിക സമയം പാകം ചെയ്യുന്നത് മുട്ടയുടെ പോഷക ഗുണങ്ങൾ നശിക്കുന്നതിന് കാരണമാകും. അതുകൊണ്ട് തന്നെ പുഴുങ്ങി ഉപയോഗിക്കുന്നതാണ് ആരോഗ്യകരം. ഇതിനായി എണ്ണ ആവശ്യമില്ല.- ഡോ.പുനിഷ് സാധന വിശദമാക്കുന്നു.

“മുട്ട പുഴുങ്ങുമ്പോൾ വായുവുമായുള്ള സമ്പർക്കം കുറവാണ്. ഇതുവഴി മുട്ടയുടെ മഞ്ഞക്ക് ഓക്സിഡേഷൻ സംഭവിക്കുന്നത് കുറയുകയും, പോഷക ഗുണങ്ങൾ നിലനിൽക്കുകയും ചെയ്യും. എന്നാൽ എണ്ണയിൽ വറുക്കുമ്പോൾ പാകം ചെയ്യാൻ കൂടുതൽ സമയമെടുക്കുകയും പോഷക മൂല്യങ്ങൾ നശിക്കുന്നതിന് കാരണമാവുകയും ചെയ്യും”.

മുട്ട പൊരിച്ചാണ് ഉപയോഗിക്കുന്നതെങ്കിൽ അൽപം മാത്രം എണ്ണ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്ന് നിർദ്ദേശിക്കുകയാണ് ഡോ.മിനി ജോസഫ്. പ്രത്യേകിച്ച് പ്രാദേശികമായി തയ്യാറാക്കിയ എണ്ണകളാണ് മികച്ചത്. വ്യത്യസ്ത എണ്ണകൾക്ക് വ്യത്യസ്ത പോഷകങ്ങളും ഗുണങ്ങളും ഉള്ളതിനാൽ രണ്ടോ അതിലധികമോ വ്യത്യസ്ത തരം ശുദ്ധീകരിക്കാത്ത എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്, ”അവർ പറയുന്നു.

അനുബന്ധ ടാഗ്
അനുബന്ധ പോസ്റ്റ്

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്