728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

ദഹന പ്രശ്നങ്ങൾ പരിഹരിക്കാം: ഭക്ഷണക്രമത്തിൽ പഴങ്കഞ്ഞി ഉൾപ്പെടുത്തൂ
1127

ദഹന പ്രശ്നങ്ങൾ പരിഹരിക്കാം: ഭക്ഷണക്രമത്തിൽ പഴങ്കഞ്ഞി ഉൾപ്പെടുത്തൂ

ആൻ്റിബയോട്ടിക്കുകൾ, രാസവസ്തുക്കൾ, ഭക്ഷണത്തിന് കൃത്രിമ നിറം നൽകുന്ന വസ്തുക്കൾ മുതലായവ വയറിലെത്തിയാൽ കുടലിലെ സൂക്ഷ്മാണു വ്യവസ്ഥ അസ്വസ്ഥമാവും .

Consuming fermented rice, especially in the morning, is beneficial for people with IBS as the good bacteria present in it soothes the stomach and restores the microbiota imbalance

ചെന്നൈ സ്വദേശിയായ 48 കാരിയാണ് ഉമാദേശ്വരി. ദഹന സംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടനുഭവിച്ചിരുന്ന ഉമാദേശ്വരിക്ക് പഴങ്കഞ്ഞി ഉപയോഗിക്കാൻ തുടങ്ങിയതു മുതലാണ് ആശ്വസിക്കാൻ വകയായത്. കഴിഞ്ഞ 7 വർഷമായി ഇറിറ്റബിൾ ബൌൾ സിൻഡ്രോം (IBS) എന്ന ദഹന സംബന്ധമായ പ്രശ്നം മൂലം ബുദ്ധിമുട്ടനുഭവിച്ചിരുന്ന അവർ സമാധാനത്തോടെ ഭക്ഷണം കഴിച്ചിരുന്നില്ല. ഭക്ഷണം കഴിച്ച ഉടനേ വയറിൽ അസ്വസ്ഥത അനുഭവപ്പെടുന്ന അവസ്ഥയാണ് ഐബിഎസ് അഥവാ ഇറിറ്റബിൾ ബൌൾ സിൻഡ്രോം.തുടർച്ചയായുള്ള വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം എന്നിവയുടെ ഫലമായി വയറിൽ നിന്നും ഇളകി മറിയുന്ന അനുഭവം എന്നിവയാണ് ഐബിഎസിൻ്റെ ലക്ഷണങ്ങൾ.

വയറിളക്കം മൂലം ക്ഷീണവും ശരീരത്തിലെ ജലാംശം നഷ്ടപ്പെടലും പതിവായിരുന്നെന്ന് ഹാപ്പിയസ്റ്റ് ഹെൽത്തുമായി നടത്തിയ സംഭാഷണത്തിൽ ഉമാദേശിരി പറഞ്ഞു.” എനിക്ക് ഭക്ഷണം ആസ്വദിച്ച് കഴിക്കാനേ സാധിച്ചിരുന്നില്ല. പല ഭക്ഷണങ്ങളും മരുന്നുകളും പരീക്ഷിച്ചെങ്കിലും താൽക്കാലിക ആസ്വാസം മാത്രമായിരുന്നു ലഭിച്ചത്” – അവർ വിവരിക്കുന്നു.

പുളിപ്പിച്ച ചോർ അഥവാ പഴങ്കഞ്ഞി

എല്ലാ ദിവസവും രാവിലെ പഴങ്കഞ്ഞി കഴിക്കാൻ തുടങ്ങിയതിനു ശേഷമാണ് ഉമാദേശ്വരിയുടെ പ്രശ്നത്തിന് പരിഹാരമായത്. വെറും രണ്ടാഴ്ചക്കുള്ളിൽ തന്നെ ഫലം കണ്ടു തുടങ്ങിയിരുന്നു. ” എന്തു കഴിക്കണം, എന്തു കഴിക്കാൻ പാടില്ല എന്നത് എന്നെ സ്ഥിരമായി അലട്ടിയിരുന്ന പ്രശ്നമായിരുന്നു. ഇപ്പോൾ ആറ് മാസത്തോളമായി ഭക്ഷണം കഴിച്ചാലുണ്ടാകുന്ന വയറിളക്കം എന്നെ അലട്ടുന്നില്ല. മുമ്പുള്ളതിനേക്കാൾ വളരെയധികം ഉന്മേഷവും തോന്നുന്നുണ്ട്. ഇപ്പോൾ എനിക്ക് പഴങ്കഞ്ഞി കുടിക്കേണ്ട ആവശ്യമില്ല. എങ്കിലും ഞാൻ അത് തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നു.” ഉമാദേശ്വരി കൂട്ടിച്ചേർക്കുന്നു.

പരമ്പരാഗത പഴങ്കഞ്ഞി വർഷങ്ങളായി തങ്ങളുടെ ആശുപത്രിയിലെ ഭക്ഷണത്തിൻ്റെ ഭാഗമാണെന്ന് വ്യക്തമാക്കുകയാണ് ഡോ.എസ് ജെസ്വന്ത്. ചെന്നൈ ഗവ.സ്റ്റാൻലി മെഡിക്കൽ കോളേജിലെ സർജിക്കൽ ഗ്യാസ്ട്രോളജി വിഭാഗം തലവനാണ് അദ്ദേഹം. പല രോഗങ്ങളുടേയും ചികിത്സക്കായുള്ള ഭക്ഷണക്രമത്തിൽ പഴങ്കഞ്ഞി കാലങ്ങളായി ഉപയോഗിക്കുന്നതായും ഡോ.എസ്.ജെസ്വന്ത് വ്യക്തമാക്കുന്നു. ക്രോൺസ് രോഗം, വൻകുടലിലെ പുണ്ണ് എന്നിങ്ങനെയുള്ള ഇൻഫ്ലമേറ്ററി ബൌൾ ഡിസീസ് (IBD) ചികിത്സിക്കുന്നതിൽ പഴങ്കഞ്ഞിയിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്കുകളുടെ സ്വാധീനത്തെ കുറിച്ച് പഠിക്കുന്നതിനായി തമിഴ്നാട് സർക്കാരിൻ്റെ ആരോഗ്യ വിഭാഗത്തിന് കീഴിലുള്ള പ്രോജക്ടിലെ അംഗം കൂടിയാണ് ഡോ.എസ്.ജെസ്വന്ത്.

ഏറെക്കാലമായി തന്നെ അലട്ടിയിരുന്ന ഇറിറ്റബിൾ ബൌൾ സിൻഡ്രോം(IBS) ഫലപ്രദമായി നിയന്ത്രിക്കാൻ പ്രഭാത ഭക്ഷണമായി പഴങ്കഞ്ഞി കഴിച്ചു തുടങ്ങിയതോടെ സാധിച്ചുവെന്ന് സോഹോ സിഇഒ ശ്രീധർ വെമ്പു വ്യക്തമാക്കുന്നു. ട്വിറ്ററിൽ കുറിച്ച പോസ്റ്റിലായിരുന്നു അദ്ദേഹം അനുഭവം വെളുപ്പെടുത്തിയത്. ഇറിറ്റബിൾ ബൌൾ സിൻഡ്രോമിൽ നിന്ന് സുഖപ്രാപിച്ചതോടൊപ്പം അലർജികൾ കുറയ്ക്കുന്നതിനും പഴങ്കഞ്ഞി സഹായിച്ചെന്ന് അദ്ദേഹം പറയുന്നു.

“നമ്മുടെ കുടലിലുള്ള ലക്ഷക്കണക്കിന് ബാക്ടീരിയകൾ ദഹനത്തിന് സഹായിക്കുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നു. ആൻ്റിബയോട്ടിക്കുകൾ, രാസവസ്തുക്കൾ, ഭക്ഷണത്തിന് കൃത്രിമ നിറം നൽകുന്ന വസ്തുക്കൾ മുതലായവ വയറിലെത്തിയാൽ കുടലിലെ സൂക്ഷ്മാണു വ്യവസ്ഥ അസ്വസ്ഥമാവുകയും, ഇത് ദഹന സംബന്ധമായ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണമായി മാറുകയും ചെയ്യുമെന്ന് ഡോ.ജെസ്വന്ത് വിശദമാക്കുന്നു.

പഴങ്കഞ്ഞി എങ്ങനെ ഗുണം ചെയ്യുന്നു

ആമാശയത്തിന് ഗുണകരമായ ബാക്ടീരിയകളും പ്രോബയോട്ടിക്കുകളും പ്രവർത്തിച്ചാണ് ചോറ് പുളിച്ച് പഴഞ്ചോർ അഥവാ പഴങ്കഞ്ഞിയാകുന്നത്. ഇറിറ്റബിൾ ബൌൾ സിൻഡ്രോം ഉള്ളവരിൽ ദഹന വ്യവ്സഥയിലെ ഗുണകരമായ ബാക്ടീരിയകളെ പുനരുജ്ജീവിപ്പിക്കുന്നതിന് പഴങ്കഞ്ഞിയിലെ പ്രോബയോട്ടിക്കുകൾ സഹായിക്കും. ഇത് ഗുണകരമായ സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥ തിരിച്ചെടുക്കുന്നതിനും പ്രയോജനകരമാണെന്ന് ഡോ.ജെസ്വന്ത് പറയുന്നു. പാർശ്വഫലങ്ങലില്ലാതെ ഇറിറ്റബിൾ ബൌൾ സിൻഡ്രോമിൽ നിന്നും രക്ഷനേടാൻ പഴങ്കഞ്ഞി ഉപയോഗിച്ചുള്ള പരമ്പരാഗത ചികിത്സയിലൂടെ സാധിച്ചിട്ടുള്ളതായി അദ്ദേഹം കൂട്ടിച്ചേർത്തു. ” ഇറിറ്റബിൾ ബൌൾ സിൻഡ്രോം, ഇൻഫ്ലമേറ്ററി ബൌൾ ഡിസീസ്, ക്രോൺസ് രോഗം, ആർത്തവ ചക്രം ക്രമപ്പെടുത്തൽ, പ്രസവ സമയത്തെ ചികിത്സ തുടങ്ങിയ നിരവധി അവസ്ഥകൾക്ക് ഇവ പ്രയോജനപ്പെടാറുണ്ടെന്ന് അദ്ദേഹം വിശദമാക്കുന്നു.

പഴങ്കഞ്ഞിയിൽ പ്രോബയോട്ടിക്കുകൾ സമൃദ്ധമായി അടങ്ങിയിട്ടുള്ളതായി മംഗളൂരു കെഎംസി ഹോസ്പിറ്റലിലെ ഗ്യാസ്ട്രോളജിസ്റ്റ് ഡോ.അനുരാഗ് ഷെട്ടി പറയുന്നു. ആമാശയത്തിലെ ഉപകാരികളായ ബാക്ടീരിയകളുടെ എണ്ണം വർദ്ധിപ്പിക്കാൻ പ്രോബയോട്ടിക്കുകൾ സഹായിക്കും. അതുകൊണ്ട് തന്നെ ഇറിറ്റബിൾ ബൌൾ സിൻഡ്രോം നിയന്ത്രിക്കുന്നതിനായി പഴങ്കഞ്ഞി വളരെയെധികം പ്രയോജനപ്പെടുമെന്ന് ഡോ.അനുരാഗ് ഷെട്ടി വ്യക്തമാക്കുന്നു. എന്നാൽ വർത്തിഹീനമായ സാഹചര്യത്തിലാണ് ചോറ് പുളിപ്പിക്കുന്നതെങ്കിൽ ഉപകാരികളായ ബാക്ടീരിയകളോടൊപ്പം അപകരടകാരികളായവയും വളരും. ഇതൊഴിവാക്കാൻ പ്രത്യേകം കരുതൽ വേണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.

“തൈര്, മോര് എന്നിങ്ങനെയുള്ള പ്രോബയോട്ടിക്കുകൾ കഴിക്കാൻ ഞങ്ങൾ ആളുകളോട് നിർദ്ദേശിക്കാറുണ്ട്. ഇവയ്ക്ക് പാർശ്വഫലങ്ങളൊന്നും ഇല്ല. എന്നാൽ അമിതമായി പുളിച്ച മോരോ തൈരോ ഉപയോഗിക്കുന്നത് ചിലപ്പോൾ ഗ്യാസ്ട്രൈറ്റിസിന് കാരണമാകും. കൂടാതെ ചോറ് പുളിപ്പിച്ച് പഴങ്കഞ്ഞിയാക്കുമ്പോഴും ചിലത് ശ്രദ്ധിക്കണം. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവ ചെയ്യുന്നതെങ്കിൽ അണുഭാധയും ഭക്ഷ്യവിഷബാധയും ഏൽക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്” – ഡോ.അനുരാഗ് ഷെട്ടി വ്യക്തമാക്കുന്നു.

എങ്ങനെ പുളിപ്പിക്കാം

പഴങ്കഞ്ഞി തയ്യാറാക്കേണ്ട ശരിയായ രീതി വിശദമാക്കുകയാണ് ഡോ.എസ്.ജെസ്വന്ത്. വേവിച്ചെടുത്ത ചോറ് ഒരു മൺകലത്തിലാക്കി വെള്ളമൊഴിച്ച് ഒരു രാത്രി മുഴുവൻ സൂക്ഷിക്കുക. വേനൽക്കാലമാണെങ്കിൽ 8 മണിക്കൂറും തണുപ്പുകാലമാണെങ്കിൽ 12 മണിക്കൂറും ഇത്തരത്തിൽ സൂക്ഷിക്കണം. അതിനുശേഷം പിറ്റേ ദിവസം രാവിലെ ഇവ തനിച്ചോ ചമ്മന്തിപോലുള്ള ഏതെങ്കിലും ലഘു വിഭവം ചേർത്തോ ഉപയോഗിക്കാവുന്നതാണ്. ചിലർ വെള്ളത്തിനു പകരം തൈരൊഴിച്ചും പുളിപ്പിക്കാറുണ്ട്. പ്രഭാതഭക്ഷണമായി ഇവ കഴിക്കുകയാണെങ്കിൽ മികച്ച ഫലം ലഭിക്കുന്നതാണെന്ന് ഡോ.എസ്.ജെസ്വന്ത് പറയുന്നു.

ചോറ് പുളിപ്പിക്കുന്നതിനായി ഇഷ്ടാനുസരണം പാത്രങ്ങൾ തിരഞ്ഞെടുക്കാമെങ്കിലും മണകലം ഉപയോഗിക്കുന്നതാണ് ഏറെ ഫലപ്രദമെന്ന് ഉമാദേശ്വരി പറയുന്നു. ദിവസേന കഴിക്കുകയാണെങ്കിൽ മൂന്ന് മാസം മുതൽ രണ്ട് വർഷം വരെയുള്ള സമയത്തിനുള്ളിൽ ഇറിറ്റബിൾ ബൌൾ സിൻഡ്രോം സുഖംപ്രാപിക്കുമെന്ന് ഡോ.എസ്.ജെസ്വന്ത് കൂട്ടിച്ചേർക്കുന്നു.

പ്രധാനപോയിൻ്റുകൾ

ഇറിറ്റബിൾ ബൌൾ സിൻഡ്രോം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർ പഴങ്കഞ്ഞി ഉപയോഗിക്കുകയാണെങ്കിൽ ആമാശയത്തിലെ ഉപകാരികളായ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ സാധിക്കുന്നതാണ്. പഴങ്കഞ്ഞിയിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്കുകളാണ് ഇതിന് സഹായിക്കുന്നത്. പ്രഭാതഭക്ഷണമായി ഉപയോഗിക്കുന്നതായിരിക്കും ഏറെ ഫലപ്രദം. ചോറ് പുളിപ്പിക്കുന്നതിനായി മൺകുടം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. പുളിപ്പിക്കുമ്പോഴുണ്ടാകുന്ന അമ്ലഗുണം സന്തുലിതമാക്കാനും പ്രകൃതിദത്ത മിനറലുകൾ ലഭിക്കുന്നതിനും ഇത് ഗുണം ചെയ്യും.

അനുബന്ധ ടാഗ്
അനുബന്ധ പോസ്റ്റ്

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്