728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

സത്യമോ മിഥ്യയോ: ക്രിയാറ്റിൻ സപ്ലിമെൻ്റുകൾ മുടികൊഴിച്ചിലിന് കാരണമാകും!
9

സത്യമോ മിഥ്യയോ: ക്രിയാറ്റിൻ സപ്ലിമെൻ്റുകൾ മുടികൊഴിച്ചിലിന് കാരണമാകും!

ജനപ്രിയ സപ്ലിമെൻ്റായ ക്രിയാറ്റിൻ പലപ്പോഴും പുരുഷന്മാരിൽ കഷണ്ടിയുടെ കാരണമായി കണക്കാക്കുന്നു. എന്നാൽ മുടി കൊഴിച്ചിലിന് പിന്നിലെ മറ്റ് ഘടകങ്ങളേയും അവഗണിക്കരുതെന്ന് ഡോക്ടർമാർ പറയുന്നു .

Creatine can increase DHT levels, which can accelerate hair loss in individuals genetically predisposed to it

കായികക്ഷമതയും പേശികളുടെ വളർച്ചയും വർദ്ധിപ്പിക്കുന്നതിന് കായികതാരങ്ങളും ജിമ്മിൽ പോകുന്നവരും വ്യാപകമായി ഉപയോഗിക്കുന്ന ഒരു ജനപ്രിയ ഫിറ്റ്നസ് സപ്ലിമെൻ്റാണ് ക്രിയാറ്റിൻ. എന്നാൽ ഇത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുമോ എന്ന കാര്യത്തിൽ പലർക്കും ആശങ്കകളുമുണ്ട്. അതുകൊണ്ട് തന്നെ ക്രിയാറ്റിനും മുടി കൊഴിച്ചിലും തമ്മിൽ ബന്ധമുണ്ടോ അതോ ഇത് വെറും തെറ്റിദ്ധാരണ മാത്രമാണോ എന്ന ചോദ്യം ഉയരുന്നു. ശാസ്ത്രീയ വശങ്ങളിലൂടെ ഈ ബന്ധത്തിൻ്റെ വ്യാപ്തി കണ്ടുപിടിക്കാം.

എന്താണ് ക്രിയാറ്റിൻ

കരൾ, വൃക്ക എന്നിവ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നതാണ് ക്രിയാറ്റിൻ. ഗ്ലൈസിൻ, അർജിനൈൻ, മെഥിയോണിൻ എന്നീ മൂന്ന് അമിനോ ആസിഡുകളാലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഇത് പേശികളിലെ എടിപി ഉൽപാദനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നതായി ബാംഗ്ലൂരിലെ ആരോഗ്യവൃദ്ധിയുടെ ഡയറക്ടർ ഡോ.അനിത ദേവരാജ് ആരാധ്യ വ്യക്തമാക്കുന്നു”. ഈ ജൈവവസ്തു പേശി കോശങ്ങളിൽ സംഭരിക്കപ്പെടുകയും, ഭാരമേറിയവ ഉയർത്തുമ്പോൾ അല്ലെങ്കിൽ തീവ്രമായ വ്യായാമം ചെയ്യുമ്പോൾ പേശികളെ ഊർജ്ജം ഉൽപ്പാദിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

റെഡ് മീറ്റ്, മത്സ്യം തുടങ്ങിയ ഭക്ഷണങ്ങളിൽ നിന്ന് ക്രിയാറ്റിൻ ലഭിക്കും. കൂടാതെ, കായികതാരങ്ങൾ, ബോഡി ബിൽഡർമാർ, ശരാശരി ഫിറ്റ്നസ് പ്രേമികൾ എന്നിവർക്കിടയിൽ ഇത് ഒരു ജനപ്രിയ ഡയറ്ററി സപ്ലിമെൻ്റാണ്. സാധാരണയായി ഇവ ‘ക്രിയാറ്റിൻ മോണോഹൈഡ്രേറ്റ്’ രൂപത്തിലാണ് വിപണിയിൽ  ലഭിക്കുന്നത്. ഒരാൾ സ്പലിമെൻ്റായി ഇവ ഉപയോഗിക്കുമ്പോൾ അധിക അളവിൽ ശരീരത്തിലെത്തുകയും  പേശികൾ ഊർജ്ജ ഉൽപാദനത്തിനായി പ്രയോജനപ്പെടുത്തുകയും ചെയ്യും. സുരക്ഷയുടെയും ഫലപ്രാപ്തിയുടെയും കാര്യത്തിൽ ഏറ്റവും കൂടുതൽ ഗവേഷണം നടത്തിയ ഫിറ്റ്നസ് സപ്ലിമെൻ്റുകളിൽ ഒന്നാണ് ക്രിയാറ്റിൻ.

ക്രിയാറ്റിനും മുടികൊഴിച്ചിലും

ഡൈഹൈഡ്രോടെസ്റ്റോസ്റ്റിറോൺ (DHT) എന്ന ഹോർമോണിൻ്റെ അളവിനെ സ്വാധീനിക്കാനുള്ള കഴിവാണ് ക്രിയാറ്റിനും മുടികൊഴിച്ചിലും തമ്മിൽ ബന്ധിപ്പിക്കുന്ന ഏക കാരണം. ടെസ്റ്റോസ്റ്റിറോണിൻ്റെ ഒരു ഡെറിവേറ്റീവായ ഡൈഹൈഡ്രോടെസ്റ്റോസ്റ്റിറോൺ, ദ്വിതീയ പുരുഷ ലൈംഗിക സ്വഭാവസവിശേഷതകളുടെ വികാസത്തിന് ഉത്തരവാദിയായ കൂടുതൽ ശക്തമായ ആൻഡ്രോജൻ ആണ്. ‘ഉയർന്ന അളവിലുള്ള ഡിഎച്ച്ടി രോമകൂപങ്ങളെ ചുരുക്കുകയും അവയുടെ ആയുസ്സ് കുറയ്ക്കുകയും ചെയ്യുമെന്ന് ഡോ.അനിത ദേവരാജ് ആരാധ്യ പറയുന്നു. ഇത് പുരുഷന്മാരിൽ മുടി കൊഴിച്ചിലിന് (ആൻഡ്രോജെനിക് അലോപ്പീഷ്യ എന്നും അറിയപ്പെടുന്നു) കാരണമാകും. എന്നാൽ ഈ വിഷയത്തിൽ ഗവേഷണത്തിൻ്റെ അഭാവമുണ്ടെന്നും ഈ അവകാശവാദത്തെ സാധൂകരിക്കുന്ന പഠനങ്ങൾ വളരെ കുറവാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.

ഗവേഷണങ്ങളിൽ പറയുന്നത്

ക്ലിനിക്കൽ ജേണൽ ഓഫ് സ്പോർട്സ് മെഡിസിൻ 2009ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, കോളേജ് റഗ്ബി കളിക്കാരുടെ ഡിഎച്ച്ടി-ടെസ്റ്റോസ്റ്റിറോൺ അനുപാതത്തിൽ വർദ്ധനവുണ്ടായതിന് ക്രിയാറ്റിൻ സപ്ലിമെൻ്റേഷൻ കാരണമായതായി കണ്ടെത്തിയിരുന്നു. പുരുഷന്മാരിൽ മുടി കൊഴിച്ചിലിന് കാരണമാകുന്ന പ്രധാന ഘടകമാണ് ഡിഎച്ച്ടി എന്ന അനുമാനത്തിന് ഇത് കാരണമായി. അതായത് ഡിഎച്ച്ടി വർദ്ധിക്കാൻ കാരണമായ ക്രിയാറ്റിൽ മുടികൊഴിച്ചിൽ കൂട്ടിയേക്കാം.

ഈ പഠനത്തിലെ കണ്ടെത്തലുകൾ ഉണ്ടായിരുന്നിട്ടും, മുടി കൊഴിച്ചിലുമായി ക്രിയാറ്റിനെ ബന്ധപ്പെടുത്തുന്ന തെളിവുകൾ ശക്തമല്ല. കൂടാതെ,ദൈർഘ്യത്തിലും സാമ്പിളുകളുടെ എണ്ണത്തിലും പഠനത്തിന് പരിമിതികളുണ്ടായിരുന്നു. ഇൻ്റർനാഷണൽ സൊസൈറ്റി ഓഫ് സ്‌പോർട്‌സ് ന്യൂട്രീഷൻ്റെ ജേണലിൽ 2021-ൽ പ്രസിദ്ധീകരിച്ച ഒരു പഠനം, ക്രിയാറ്റിൻ സപ്ലിമെൻ്റിനെക്കുറിച്ചുള്ള പൊതുവായ ചോദ്യങ്ങൾക്കും തെറ്റിദ്ധാരണകൾക്കുമുള്ള ഉത്തരം നൽകുന്നു. കൂടാതെ 2009 ലെ പഠനത്തിൻ്റെ ഫലങ്ങൾ ആവർത്തിക്കപ്പെട്ടിട്ടില്ലെന്ന് പ്രസ്‌താവിക്കുകയും ചെയ്യുന്നു. തീവ്രമായ പ്രതിരോധ വ്യായാമങ്ങൾ ഈ ആൻഡ്രോജനിക് ഹോർമോണുകളുടെ അളവ് ഉയർത്തുകയും പുരുഷന്മാരിൽ കഷണ്ടിയിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് ഗവേഷകർ വാദം.

മുടികൊഴിച്ചിൽ കാരണങ്ങൾ

മുടി കൊഴിച്ചിലിൻ്റെ തുടക്കവും വ്യാപ്തിയും നിർണ്ണയിക്കുന്നതിൽ ജനിതക ഘടകങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നതായി വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ക്രിയാറ്റിൻ ഡിഎച്ച്ടിയുടെ അളവ് വർദ്ധിപ്പിക്കുകയാണെങ്കിൽ ജനികതപരമായി മുടികൊഴിച്ചിൽ സാധ്യതയുള്ളവരിൽ ക്രിയാറ്റിൻ സപ്ലിമെൻ്റുകൾ മുടികൊഴിച്ചിൽ ത്വരിതപ്പെടുത്തിയേക്കാം. എന്നാൽ ജനിതകപരമായി മുടികൊഴിച്ചിൽ ഭീഷണി ഇല്ലാത്തവരിൽ സപ്ലിമെൻ്റ് ഉപയോഗം മുടി കൊഴിച്ചിലിന് കാരണമാകില്ല.

ക്രിയാറ്റിൻ്റെ ഗുണങ്ങൾ അതിൻ്റെ പാർശ്വഫലങ്ങളെക്കാൾ കൂടുതലാണെന്ന് ഡോ.അനിത ദേവരാജ് ആരാധ്യ പറയുന്നു. ” ദിവസം 3 മുതൽ 5 ഗ്രാം വരെയാണ് ശുപാർശ ചെയ്യപ്പെടുന്ന അളവ്. ഇത്തരത്തിൽ ക്രിയാറ്റിൻ ഒരു സുരക്ഷിത സപ്ലിമെൻ്റാണ്,”

മുടികൊഴിച്ചിൽ തടയൽ: ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാം

പോഷകാഹാരം,മാനസിക സമ്മർദ്ദം, മറ്റ് പാരിസ്ഥിതിക ഘടകങ്ങൾ എന്നിവ മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. അതിനാൽ മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് സമീകൃതാഹാരം പിന്തുടരുകയും, സമ്മർദ്ദം നിയന്ത്രിക്കുകയും, ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുകയും ചെയ്യേണ്ടത് പരമപ്രധാനമാണ്. ഇലക്കറികൾ, ടോഫു, സോയാബീൻ, വാൽനട്ട്, ബദാം തുടങ്ങിയ ഭക്ഷണങ്ങൾ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കും.

പ്രധാനപോയിൻ്റുകൾ

ക്രിയാറ്റിൻ സപ്ലിമെൻ്റായി കഴിക്കുന്നത് ഡിഎച്ച്ടിയുടെ അളവ് വർദ്ധിപ്പിക്കും, ഇത് ജനിതകപരമായി മുടികൊഴിച്ചിലിന് സാധ്യതയുള്ളവരിൽ അത് ത്വരിതപ്പെടുത്തിയേക്കാം. എങ്കിലും ഇതിനെ സാധൂകരിക്കുന്ന മതിയായ ഗവേഷണങ്ങളില്ല. ആരോഗ്യകരമായ ഭക്ഷണക്രമം, സ്ട്രെസ് മാനേജ്മെൻ്റ്, സജീവമായ ജീവിതശൈലി തുടങ്ങിയ ഘടകങ്ങൾ മുടി വളർച്ച കൂട്ടുന്നതിനും  മുടികൊഴിച്ചിൽ കുറയ്ക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്