728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

സൈക്ലിംഗ് VS നടത്തം: ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?
24

സൈക്ലിംഗ് VS നടത്തം: ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു .

സൈക്ലിംഗ്, നടത്തം

സൈക്ലിംഗും നടത്തവും പണ്ടുകാലത്ത് ദിവസേനയുള്ള യാത്രയിലെ പ്രധാന ഘടകങ്ങളായിരുന്നു. കായികാധ്വാനം കുറഞ്ഞതും എളുപ്പമുള്ളതുമായ ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തിയതോടെ ഇവ രണ്ടും ഇഷ്ട വിനോദമോ വ്യായാമമോ മാത്രമായി ചുരുങ്ങി. എന്നാൽ ഉദാസീന ജീവിതശൈലി മൂലം ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിക്കാൻ തുടങ്ങിയതോടെ ഇവയെല്ലാം വീണ്ടും നിത്യജീവിതത്തിൻ ഭാഗമായി തിരിച്ചു കൊണ്ടുവരാനാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. ഇവ വ്യായാമത്തിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നത് നല്ലതാണ്. എന്നാൽ നിത്യജീവിതത്തിൻ്റെ ഭാഗമാക്കാൻ ശ്രമിക്കുന്നതാണ് ഏറ്റവും ഫലപ്രദം.

സൈക്ലിംഗും നടത്തവും ശരീരത്തിലുണ്ടാക്കുന്നഗുണകരമായ ഫലങ്ങൾ ഒരു പോലെയാണ്. അതേസമയം, ഡൈനാമിക്സ്, വ്യായാമത്തിൻ്റെ ഫിസിയോളജി, ബയോമെക്കാനിക്സ്, കൂടാതെ വ്യായാമത്തിന്റെയും കലോറി ഉപഭോഗത്തിന്റെയും കാര്യത്തിലുള്ള കാര്യക്ഷമത എന്നിവ വ്യത്യസ്തമാണ്. ഈ കാരണങ്ങൾ കൊണ്ടാണ് സൈക്ലിംഗ് ആണോ നടത്തമാണോ ഫലപ്രദമെന്ന ചോദ്യം പ്രസക്തമാകുന്നത്.

സൈക്ലിംഗ് VS നടത്തം: ഗുണങ്ങൾ?

സൈക്ലിംഗും നടത്തവും NEAT(Non-exercise activity thermogenesis) പ്രവർത്തനങ്ങളായാണ് തരംതിരിച്ചിരിക്കുന്നത്. അവ കാർഡിയോവാസ്ക്കുലാർ ഫിറ്റ്നസ് മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. മാനസികാവസ്ഥയും മാനസികാരോഗ്യവും മെച്ചപ്പെടുത്താനും, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇവ ഏറെ പ്രയോജനകരമാണ്.

എൻഡ്യുറൻസ് ലെവൽ വർദ്ധിപ്പിക്കുന്നതിന് സൈക്ലിംഗ് വളരെയധികം ഗുണം ചെയ്യും. ഒരു വ്യായാമം നിശ്ചിത സമയം വരെ തുടർച്ചയായി ചെയ്യുന്നതിനുള്ള കഴിവിനെയാണ് എൻഡ്യുറൻസ് ലെവൽ എന്ന് പറയുന്നത്. രക്തചംക്രമണം തടസ്സങ്ങളില്ലാതെ നടക്കുന്നതിനും, ഹൃദയത്തിൻ്റേയും ശ്വാസകോശത്തിൻ്റേയും ശേഷി വർദ്ധിപ്പിക്കാനും സൈക്ലിംഗ് നല്ലതാണെന്ന് ബംഗളൂരു ഔട്ട്ഫിറ്റ് ജിം ഫിറ്റ്നസ്സ് കോച്ച് ദീക്ഷിത് ഗൌഡ പറയുന്നു. കൂടാതെ ക്വാഡ്രിസെപ്സിൻ്റെ കരുത്ത് കൂട്ടുന്നതിനും ഇത് സഹായിക്കും.

ക്വാഡ്സ്, ഹാംസ്ട്രിംഗ്, കാഫ് എന്നിങ്ങനെ കാലുകളിലെ പേശികൾക്കാണ് സൈക്ലിംഗ് ഗുണം ചെയ്യുക. നടത്തമാകട്ടെ, അരയ്ക്ക് താഴോട്ടുള്ള കോർ മസിൽ ഉൾപ്പെട്ട ഭാഗത്തിനും അരയ്ക്ക് മുകളിലെ ചില പേശികൾക്കും ഫലപ്രദമാണ്. ശരീരത്തിലെ മുഴുവൻ പേശികളേയും കേന്ദ്രീകരിക്കുന്ന വർക്ക്ഔട്ട് ആണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ , നടത്തം തിരഞ്ഞെടുക്കുന്നതായിരിക്കും കൂടുതൽ നല്ലത്. കാരണം ഇവ ഒന്നിലധികം മസിൽ ഗ്രൂപ്പുകൾക്ക് ഫലപ്രദമാണ്.

ക്വാഡ്റൈസെപ്സ് ഗ്യാസ്ട്രോനിമൈസസ് പേശികൾ നടക്കുമ്പോഴും സൈക്കിൾ ചവിട്ടുമ്പോഴും പ്രവർത്തിക്കുന്നവയാണ്. നിങ്ങൾ വേഗത്തിൽ നടക്കുകയോ ചലിക്കുകയോ ചെയ്തില്ലെങ്കിൽ ഈ പേശികളുടെ പ്രവർത്തനം കുറയും. സൈക്ലിംഗിൽ, ലോഡ് പ്രധാനമായും ക്വാഡുകളിലാണെന്ന് ദീക്ഷിത് ഗൌഡ കൂട്ടിച്ചേർക്കുന്നു.

സൈക്ലിംഗും നടത്തവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

ദൈർഘ്യം, തീവ്രത,വ്യക്തിഗത ശാരീരിക ക്ഷമത തുടങ്ങി ഇരു പ്രവർത്തനങ്ങളിലും കൊഴുപ്പ് ഇല്ലാതാക്കാനുള്ള കഴിവ് നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഉയർന്ന തീവ്രതയുള്ള സൈക്ലിംഗിന് കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കലോറി കത്തിക്കാൻ കഴിയും, ഇത് പ്രവർത്തന സമയത്ത് കൂടുതൽ കൊഴുപ്പ് നഷ്ടപ്പെടാൻ ഇടയാക്കും. തുടർച്ചയായി ദീർഘനേരം നടക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്.

കൊഴുപ്പ് കുറയ്ക്കാൻ സൈക്ലിംഗും നടത്തവും ഒരുപോലെ സഹായിക്കുമെന്ന് ബംഗളൂരു FITTER സെൻ്ററിലെ ന്യൂട്രീഷ്യനിസ്റ്റും ഫിറ്റ്നസ്സ് കോച്ചുമായ വിശ്വജിത്ത് സാഹു പറയുന്നു. കൊഴുപ്പായി സംഭരിച്ചിരിക്കുന്നവ ഉൾപ്പെടെയുള്ള കലോറികൾ കത്തിക്കാൻ സഹായിക്കുന്ന എയ്റോബിക് വ്യായാമങ്ങളാണ് അവ.”

അടിവയറ്റിലും വയറിൻ്റെ വശങ്ങളിലും അടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാനാണ് ശ്രമിക്കുന്നതെങ്കിൽ വ്യായാമത്തോടൊപ്പം കലോറി കുറഞ്ഞ ഭക്ഷണക്രമവും പാലിക്കണം. കലോറി ഇല്ലാതാക്കുന്നതിൽ സൈക്ലിംഗിൽ ചെറിയ കുറവ് അനുഭവപ്പെട്ടേക്കാം. എന്നാൽ കൊഴുപ്പ് കുറയ്ക്കുന്നതിൽ സ്ഥിരതയുണ്ടാകും.

സൈക്ലിംഗ് VS നടത്തം: ഏതാണ് കൂടുതൽ കരുത്ത് നൽകുന്നത്?

പേശികളുടെ ക്ഷമതയും കരുത്തും വർദ്ധിപ്പിക്കുന്നതിൽ സൈക്ലിംഗും നടത്തവും വളരെയധികം സഹായിക്കും. പ്രത്യേകിച്ച് ശരീരത്തിൻ്റെ താഴോട്ടുള്ള ഭാഗങ്ങളിൽ. പേശികളുടെ കരുത്ത് വർദ്ധിപ്പിക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ സൈക്ലിംഗും നടത്തവും ഒരു പക്ഷേ ഗുണം ചെയ്തെന്ന് വരില്ല. കാരണം ഇവ കാർഡിയോ വാസ്കുലാർ ഫിറ്റ്നസും ക്ഷമതയും വർദ്ധിപ്പിക്കുന്നതിലാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. അത്തരം ഒരു ലക്ഷ്യം നേടുന്നതിന് വെയ്റ്റ് അല്ലെങ്കിൽ റെസിസ്റ്റൻസ് ട്രയിനിംഗുകൾ കൂടുതൽ അനുയോജ്യമാണ്.
സൈക്കിൾ ചവിട്ടലും നടക്കലും പോലുള്ള മിതമായ വ്യായാമങ്ങളിലൂടെ കാലിലെ പേശികൾക്ക് കരുത്ത് ലഭിക്കുമെങ്കിലും ഭാരോദ്വഹന വ്യായാമങ്ങളോടൊപ്പം ഇവ കൂട്ടിച്ചേർക്കാനാണ് വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നത്.

പരിക്കിൽ നിന്ന് കരകയറുമ്പോൾ ഏത് പ്രവർത്തനമാണ് നല്ലത്

ഒരു പരിക്കിന് ശേഷം ഏതെങ്കിലും ശാരീരിക പ്രവർത്തനം ആരംഭിക്കുന്നതിന് ഒരു ഡോക്ടറുടെ അനുമതി വേണം. പരിക്കിൽ നിന്ന് കരകയറിയ ശേഷം സൈക്കിൾ ഓടിക്കണോ നടക്കണോ എന്നത് പരിക്കിൻ്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും. പൊതുവേ, നടത്തം അപകടകരമായ പ്രത്യാഘാതങ്ങൾ കുറവുള്ളതും പരിക്കിൽ നിന്ന് സുഖം പ്രാപിക്കുന്നതിനുള്ള സുരക്ഷിതമായ ഓപ്ഷനുമാണ്.
പ്രത്യേകിച്ച് കാൽമുട്ടിന് പരിക്കേറ്റാൽ സൈക്ലിംഗ് ഉപയോഗിക്കാം. മുട്ടിലെ മുറിവുകളിൽ നിന്ന് സുഖം പ്രാപിക്കുന്നവർക്ക് ഇത് ശുപാർശ ചെയ്യുന്നു.

ഏത് പ്രവർത്തനമാണ് നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കേണ്ടത്?

നിങ്ങൾക്ക് സൌകര്യപ്രദമായത് വേണം ദിനചര്യയുടെ ഭാഗമായി തിരഞ്ഞെടുക്കാൻ. ഇത് ഓരോ വ്യക്തിയേയും അവരുടെ ചുറ്റുപാടിനേയും ആശ്രയിച്ചിരിക്കും. ഏത് സാഹചര്യത്തിലും ചെയ്യാൻ സാധിക്കുന്നതും. ഉപകരണങ്ങളുടെ ആവശ്യമില്ലാത്തതുമാണ് നടത്തം. ഇത് എവിടെ വേണമെങ്കിലും ചെയ്യാമെന്ന് വിശ്വജിത്ത് സാഹു പറയുന്നുൂ. എന്നാൽ സൈക്ലിംഗിന് ഉപകരണവും പ്രത്യക സ്ഥലവും ആവശ്യമാണ്. വ്യക്തികളുടെ സ്ഥല ലഭ്യതയും താൽപര്യവും കണക്കിലെടുത്ത് ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം.

പ്രധാനപോയിൻ്റുകൾ

സൈക്ലിങ്ങും നടക്കലും മികച്ച ഫിറ്റ്നസ് ആക്ടിവിറ്റികളാണ്, അവ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
ദൈർഘ്യം, തീവ്രത,വ്യക്തിഗത ശാരീരിക ക്ഷമത തുടങ്ങി ഇരു പ്രവർത്തനങ്ങളിലും കൊഴുപ്പ് ഇല്ലാതാക്കാനുള്ള കഴിവ് നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
പേശികളുടെ കരുത്തും സഹിഷ്ണുതയും മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് പതിവായി നടത്തം, സൈക്കിൾ ചവിട്ടൽ എന്നിവയ്ക്കൊപ്പം ഭാരോദ്വഹന പരിശീലനവും ഉൾപ്പെടുത്തണം.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൻ്റിബയോട്ടിക്കുകൾ, രാസവസ്തുക്കൾ, ഭക്ഷണത്തിന് കൃത്രിമ നിറം നൽകുന്ന വസ്തുക്കൾ മുതലായവ വയറിലെത്തിയാൽ കുടലിലെ സൂക്ഷ്മാണു വ്യവസ്ഥ അസ്വസ്ഥമാവും
ആർട്ടിക്കിൾ
ലക്ഷണങ്ങൾ ഒന്നുമില്ലാതെ ഒരാളുടെ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് ഒളിഞ്ഞിരിക്കുന്ന ചില കാരണങ്ങളാലാകാം എന്ന് ഡോക്ടർമാർ പറയുന്നു.
ആർട്ടിക്കിൾ
സൂര്യനിൽ നിന്നോ മറ്റേതെങ്കിലും സ്രോതസ്സുകളിൽ നിന്നോ ലഭിക്കുന്ന വിറ്റാമിൻ ഡി അതിൻ്റെ നിഷ്ക്രിയ രൂപത്തിലാണുള്ളത്. അവ സജീവമാകാൻ നമ്മുടെ ശരീരത്തിലെ ചില പ്രക്രിയകളിലൂടെ കടന്നുപോകേണ്ടതുണ്ട്.
ആർട്ടിക്കിൾ
ലളിതമായ കാർബോഹൈഡ്രേറ്റുകളും അന്നജവും ധാരാളം നാരുകളും അടങ്ങിയതിനാൽ പച്ചച്ചക്ക ഉണക്കി പൊടിച്ചത് പ്രമേഹമുള്ളവർക്ക് നല്ലതാണ്
ആർട്ടിക്കിൾ
പ്രകൃതിദത്ത മിനറൽ സപ്ലിമെന്റുകൾ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കും. ദൈന്യംദിന ആഹാരത്തിൽ ഇവ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം
ആർട്ടിക്കിൾ
പൊതുജനങ്ങൾ ആശുപത്രി സന്ദർശനം നിബന്ധമായും ഒഴിവാക്കണമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി അറിയിച്ചു.ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് ഒരാൾ മാത്രമേ കൂട്ടിരിപ്പുകാരായി ഉണ്ടാകാൻ പാടുള്ളു.

0

0

0

0

0

0

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്