728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

Constipation: മലബന്ധത്തിനുള്ള കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ
260

Constipation: മലബന്ധത്തിനുള്ള കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ

ഭക്ഷണക്രമത്തിലെ അപാകതകൾ, ചില മരുന്നുകളുടെ ഉപയോഗം മൂലമുള്ള പാർശ്വഫലം,ഗർഭകാലം, വൻകുടലിലോ മലാശയത്തിലോ ഉള്ള കാൻസർ എന്നിവ മലബന്ധത്തിന് കാരണങ്ങളാണ്. .

മലബന്ധം - കാരണങ്ങൾ, ചികിത്സ

ഒരാൾക്ക് ആഴ്ചയിൽ മൂന്ന് തവണയിൽ താഴെ മാത്രം മലവിസർജ്ജനം നടക്കുകയും മലം പോകാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് മലബന്ധം.

എല്ലാവർക്കും ഇടയ്ക്ക് എപ്പോഴെങ്കിലും മലബന്ധം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. പക്ഷെ, ഇത് ആഴ്ചകളോ അതിൽ കൂടുതലോ നീണ്ടുനിൽക്കുകയാണെങ്കിൽ വിട്ടുമാറാത്ത മലബന്ധം ഉണ്ടെന്ന് മനസ്സിലാക്കാം. അത്തരം സന്ദർഭങ്ങളിൽ, മലം പോകാനുള്ള അമിതമായ ബുദ്ധിമുട്ട് മൂലം പതിവ് ജീവിതത്തിന് തടസ്സം നേരിടും. ഭക്ഷണത്തിൻ്റെ ദഹനവും ആഗിരണവും കൃത്യമായി മടക്കാത്തത് മലബന്ധത്തിനുള്ള അടിസ്ഥാന കാരണമാണ്.ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവയാണ് ഭക്ഷണത്തിൻ്റെ ദഹനത്തിലും ആഗിരണത്തിലും ഉൾപ്പെടുന്ന പ്രധാന ഭാഗങ്ങളാണ്

വിട്ടുമാറാത്ത മലബന്ധം മൂലമുണ്ടാകുന്ന ചില പ്രശ്നങ്ങൾ താഴെ പറയുന്നു:

  • ഹെമറോയ്ഡുകൾ – അമിതമായ ആയാസം മൂലം മലദ്വാരത്തിലും ചുറ്റുപാടുമുള്ള സിരകളുടെ വീക്കത്തിന് കാരണമാകുന്ന ഒരു സാഹചര്യം.
  •  വളരെ അപൂർവമായ സന്ദർഭങ്ങളിൽ, മലം വളരെയധികം കട്ടികൂടുകയും കുടലിൽ കുടുങ്ങിപ്പോകുകയും ചെയ്യും.

രോഗലക്ഷണങ്ങൾ

മലബന്ധവുമായി ബന്ധപ്പെട്ട സാധാരണ ലക്ഷണങ്ങൾ താഴെ പറയുന്നു:

  • വയറുവേദനയും മലബന്ധവും
  • കട്ടകളായതും കട്ടിയുള്ളതുമായ മലം
  • ധാരാളം സമ്മർദ്ദമുപയോഗിച്ചുള്ള മലവിസർജ്ജനം
  • വയർ വീർക്കൽ, ഓക്കാനം
  • കെട്ടിക്കിടക്കുന്നത് പോലെയോ ശരിയായി പുറത്തു പോകാത്തത് പോലെയോ ഉള്ള തോന്നൽ
  • മലം പുറന്തള്ളാൻ അടിവയറ്റിൽ മർദ്ദം പ്രയോഗിക്കൽ

സാധാരണമായ കാരണങ്ങൾ

സാധാരണയേക്കാൾ സാവധാനത്തിൽ മാലിന്യങ്ങൾ കുടലിലൂടെ നീങ്ങുകയും മലാശയത്തിൽ നിന്ന് ഫലപ്രദമായി പുറന്തള്ളാൻ കഴിയാതെ വരികയും ചെയ്യുമ്പോഴാണ് മലം കട്ടിയാകുന്നത്.

പതിവ് കാരണങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • നാരിൻ്റെ അംശം കുറഞ്ഞ ഭക്ഷണക്രമം
  • ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക
  • കൂടിയ അളവിൽ പാലുൽപ്പന്നങ്ങൾ കഴിക്കുന്നത്
  • യാത്ര, കൃത്യമല്ലാത്ത സമയങ്ങളിൽ ഭക്ഷണം കഴിക്കൽ, ഉറങ്ങൽ എന്നിവ ഉൾപ്പെടെയുള്ള ദിനചര്യയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ
  • പിരിമുറുക്കം, ടോയ്‌ലറ്റിൽ പോകുന്നത് മാറ്റിവയ്ക്കൽ.

ഗർഭകാലത്തും പ്രസവത്തിനു ശേഷവും കുറച്ച് കാലത്തേക്ക് സ്ത്രീകൾക്ക് മലബന്ധം അനുഭവപ്പെടുന്നത് വളരെ സാധാരണമാണ്. കുഞ്ഞ് ഗർഭപാത്രത്തിൽ ചലിക്കുന്ന സമയത് കുടൽ അമർത്തുന്നത് മാലിന്യങ്ങൾ കടന്നുപോകുന്നത് മന്ദഗതിയിലാക്കുന്നു. പ്രസവശേഷം ഹോർമോൺ വ്യതിയാനങ്ങളും ഈ അവസ്ഥയ്ക്ക് കാരണമാകുന്നു.

ചില മരുന്നുകളുടെ പാർശ്വഫലമായും മലബന്ധം അനുഭവപ്പെട്ടേക്കാം ഇതിൽ ഉൾപ്പെടുന്നവ:

  • ഉറക്കമുണ്ടാക്കുന്നതോ, നോൺ-സ്റ്റിറോയിഡൽ ആൻ്റി-ഇൻഫ്ലമേറ്ററി ഡ്രഗ്സ് (NSAID-കൾ) പോലുള്ളതോ ആയ ശക്തി കൂടിയ വേദനസംഹാരികൾ
  • ചില ആൻ്റിഡിപ്രസൻ്റ്, ആൻ്റി അലർജി മരുന്നുകൾ
  • ആൻ്റാസിഡുകളും അയേൺ ഗുളികകളും
  • ചില ആൻ്റി ഹൈപ്പർടെൻസിവ് മരുന്നുകൾ

ചില മെഡിക്കൽ അവസ്ഥകളും മലബന്ധത്തിന് കാരണമാകുന്നു. ഇതിൽ ഉൾപ്പെടുന്നവ:

  • ഇറിറ്റബിൾ ബവൽ സിൻഡ്രോം – വയറുവേദന, കൊളുത്തിപ്പിടുത്തം, മലബന്ധം എന്നിവയോടു കൂടിയ ഒരു സാധാരണ ഗ്യാസ്ട്രോഇൻ്റസ്റ്റൈനൽ ഡിസോർഡർ.
  • ഹൈപ്പോതൈറോയിഡിസം (തൈറോയ്‌ഡിൻ്റെ പ്രവർത്തനക്കുറവ്), പ്രമേഹം.
  • കുടലിലെ തടസ്സം.
  • സുഷുമ്നാ നാഡിയിലെ പരിക്ക്.
  • മലം പുറന്തള്ളുന്ന പെൽവിക് ഫ്ലോർ പേശികൾ ശരിയായി പ്രവർത്തിക്കാതിരിക്കൽ
  • വൻകുടലിൻ്റെ സങ്കോചക്കുറവും മലം പോകാതെ നിൽക്കുന്ന അവസ്ഥയും.
  • സ്ട്രോക്ക്, വൻകുടൽ കാൻസർ, ഒന്നിലധികം അവയവ രോഗങ്ങൾ.

രോഗനിർണയം

ഭക്ഷണക്രമം, എത്ര തവണ മലവിസർജ്ജനം നടത്തുന്നു, നിലവിലുള്ള ഏതെങ്കിലും മരുന്നുകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളോടൊപ്പമുള്ള  ഒരു സമഗ്രമായ ചരിത്രവും മലബന്ധമുണ്ടാക്കുന്ന ഏതെങ്കിലും കാരണങ്ങളിലേക്കുള്ള സൂചനകളും രോഗനിർണ്ണയം നടത്താൻ സഹായിക്കും.

  • ആവശ്യമെങ്കിൽ, ഏതെങ്കിലും തരത്തിലുള്ള മുഴകളോ അസാധാരണമായ വളർച്ചയോ ഉണ്ടോ എന്ന് മനസ്സിലാക്കാൻ ഒരു മലാശയ പരിശോധന നടത്താവുന്നതാണ്.
  • പ്രമേഹം, ഹൈപ്പോതൈറോയിഡിസം, വിളർച്ച (ചുവന്ന രക്താണുക്കളുടെ അളവ് കുറയൽ) എന്നിവയ്ക്കുള്ള രക്തവും മൂത്ര പരിശോധനയും നടത്താം.
  • അണുബാധയും വീക്കവും പരിശോധിക്കാൻ മലത്തിൻ്റെ സാമ്പിളുകൾ വിശകലനം ചെയ്യാം.
  • താഴത്തെ ദഹനനാളത്തിലെ തകരാറുകൾ കണ്ടെത്തുന്നതിന് സി.ടി സ്കാനുകളും എം.ആർ.ഐയും പോലുള്ള ഇമേജിംഗ് ടെസ്റ്റുകൾ നടത്തിയേക്കാം.
  • വൻകുടലിൽ പോളിപ്സ് ഉണ്ടോയെന്ന് പരിശോധിക്കാൻ കൊളോനോസ്കോപ്പി നടത്താം. കുടലിലെ ക്യാൻസർ ഉണ്ടോയെന്നറിയാൻ ബയോപ്സിയും ചെയ്യാം.
  • പ്രത്യേക എക്സ്-റേ ഉൾപ്പെടെ, മലാശയം എത്ര നന്നായി പ്രവർത്തിക്കുന്നുവെന്ന് പരിശോധിക്കുന്നതിനുള്ള കുടൽ പരിശോധനകൾ നടത്താം.

ചികിത്സ

മെഡിക്കൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ, മലബന്ധം നിയന്ത്രിക്കാൻ ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങളും വീട്ടിലെ ശരിയായ പരിചരണവും മതിയാകും. ഇതിൽ താഴെ പറയുന്നവ ഉൾപ്പെടുത്താം

  • ധാരാളം വെള്ളം കുടിക്കുക, കഫീൻ, മദ്യം എന്നിവ ഒഴിവാക്കുക.
  • ഭക്ഷണത്തിൽ പച്ചക്കറികളും ധാന്യങ്ങളുംഉൾപ്പെടുത്തുകയും മറ്റ് ഉയർന്ന നാരുകളുള്ള ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുകയും മാംസം, ചീസ് എന്നിവയുടെ ഉപഭോഗം കുറയ്ക്കുകയും ചെയ്യുക.
  • ശാരീരിക പ്രവർത്തനങ്ങൾ കൂട്ടുക.
  • മലവിസർജ്ജനം നടത്തുന്നതിനായി പരമ്പരാഗതമായുള്ള ഇരിക്കലോ യൂറോപ്യൻ ക്ലോസറ്റ് രീതിയോ അനുയോജ്യമായി തിരഞ്ഞെടുക്കാം

മേൽപ്പറഞ്ഞ നടപടികൾ സഹായിച്ചില്ലെങ്കിൽ, നിങ്ങളുടെ ഡോക്ടർമാർ ലാക്‌സറ്റീവുകൾ നിർദ്ദേശിക്കും – അല്ലെങ്കിൽ കഠിനമായ കേസുകളിൽ, കുടലിൽ നിന്ന് മലം നീക്കം ചെയ്യാൻ സപ്പോസിറ്ററികൾ ഉപയോഗിക്കുകയോ അല്ലെങ്കിൽ എനിമ നടത്തുകയോ ചെയ്തേക്കാം.

വളരെ അപൂർവമായി,  താഴെ പറയുന്ന സന്ദർഭങ്ങൾ മൂലം ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം:

  • കുടലിൽ  തടസ്സമോ കുടലിൻ്റെ ഒരു ഭാഗം ചുരുങ്ങുകയോ ചെയ്താൽ.
  • മലദ്വാരം കീറുകയോ (ഗുദത്തിൽ വിള്ളലുകൾ) അല്ലെങ്കിൽ മലാശയത്തിൻ്റെ പ്രോലാപ്‌സ് ഉണ്ടാകുകയോ ചെയ്യുമ്പോൾ.
  • വൻകുടലിലോ മലാശയത്തിലോ ക്യാൻസർ ഉണ്ടെങ്കിൽ.
അനുബന്ധ ടാഗ്
അനുബന്ധ പോസ്റ്റ്

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്