728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

Type2 Diabetes: സൂചനകൾ, ലക്ഷണങ്ങൾ, കാരണങ്ങൾ, ചികിത്സ
11

Type2 Diabetes: സൂചനകൾ, ലക്ഷണങ്ങൾ, കാരണങ്ങൾ, ചികിത്സ

അമിതവണ്ണം, ഉദാസീനമായ ജീവിതശൈലി, മധുരമുള്ള ഭക്ഷണങ്ങൾ, മറ്റ് ജീവിതശൈലി ഘടകങ്ങൾ എന്നിവ ഒരു വ്യക്തിയെ ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കും .

ഡയബറ്റിസ് മെലിറ്റസ് (ഡി.എം) ടൈപ്പ്2 ജീവിതശൈലിയെ സ്വാധീനിക്കുന്ന രോഗമാണ് . ഇൻസുലിൻ്റെ ആപേക്ഷികമായ കുറവും ശരീരത്തിന് അത് വേണ്ട രീതിയിൽ ഉപയോഗിക്കാനുള്ള കഴിവില്ലായ്മയും രക്തത്തിലെ ഗ്ലൂക്കോസിൻ്റെ ഉയർന്ന അളവിലേക്ക് നയിക്കുന്നു. സാധാരണയായി, 40 വയസ്സിനു മുകളിലുള്ളവരിലാണ് ടൈപ്പ് 2 പ്രമേഹം കൂടുതലായി കാണാറുള്ളത്. എന്നാൽ അടുത്ത കാലത്തായി കുട്ടികളിലും യുവാക്കളിലും പ്രമേഹം രോഗനിർണയം കൂടുതലായിട്ടുണ്ട്.

മുമ്പ്, ഈ തരത്തിലുള്ള പ്രമേഹത്തെ ‘നോൺ-ഇൻസുലിൻ-ഡിപെൻഡൻ്റ് ഡയബറ്റിസ് മെലിറ്റസ്’ (NIDDM) അഥവാ ‘മുതിർന്നവർക്കുള്ള പ്രമേഹം’ എന്നാണ് വിളിച്ചിരുന്നത്.

സൂചനകളും ലക്ഷണങ്ങളും

മൂന്ന് P-കൾ ഉപയോഗിച്ച് ഡയബറ്റിസ് മെലിറ്റസ് ടൈപ്പ് 2 തിരിച്ചറിയാവുന്നതാണ്: പോളിയൂറിയ (കൂടെക്കൂടെയുള്ള മൂത്രമൊഴിക്കൽ, പ്രത്യേകിച്ച് രാത്രിയിൽ), പോളിഡിപ്സിയ (ദാഹകൂടുതൽ), പോളിഫാഗിയ (കൂടെക്കൂടെ വിശപ്പ് തോന്നൽ). താഴെ പറയുന്ന ഐഡൻ്റിഫയറുകളും ഉൾപ്പെടുന്നു:

  • തളർച്ച അല്ലെങ്കിൽ ക്ഷീണം
  • അകാരണമായി ഭാരം കുറയലും പേശീബലക്കുറവും
  • ശരീരത്തിലുടനീളം, പ്രത്യേകിച്ച് ജനനേന്ദ്രിയത്തിന് ചുറ്റും ചൊറിച്ചിൽ
  • അടിക്കടിയുണ്ടാകുന്ന പൂപ്പൽ ബാധ – വായിലോ തൊണ്ടയിലോ മറ്റ് ഭാഗങ്ങളിലോ ഉണ്ടാകുന്ന  ഫംഗസ് അണുബാധ
  • മുറിവുകളും വ്രണങ്ങളും ഉണങ്ങാനുള്ള താമസം
  • കാഴ്ച മങ്ങൽ
  • കാലുകളിൽ കീഴ്ഭാഗത്തായുള്ള വേദന, മരവിപ്പ് അല്ലെങ്കിൽ ഇക്കിളി അല്ലെങ്കിൽ പെട്ടെന്ന് മുറിവ് പ്രത്യക്ഷപ്പെടുക (ഗാൻഗ്രീൻ)
  • വരണ്ട ചർമ്മം

കാരണങ്ങൾ

ഡയബറ്റിസ് മെലിറ്റസ് ടൈപ്പ് 2 വിൻ്റെ കൃത്യമായ കാരണം അജ്ഞാതമാണ്. എന്നിരുന്നാലും, ശരീരം ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിൻ ഉപയോഗിക്കുന്നത് ചില കാരണങ്ങളാൽ പരാജയപ്പെടുമ്പോഴാണ് ഇത് ഉണ്ടാകുന്നത്:

  • ശരീരത്തിൻ്റെ സാധാരണ ആവശ്യങ്ങൾ നിറവേറ്റാൻ പാകത്തിൽ പാൻക്രിയാസ് ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കൽ
  • ശരീരത്തിലെ കോശങ്ങൾക്ക് ഇൻസുലിൻ സംവേദനക്ഷമത നഷ്ടപ്പെടുകയും ഇത് ഗ്ലൂക്കോസിൻ്റെ അളവിൽ മാറ്റം വരുത്തുകയും ചെയ്യൽ.
  • കോശങ്ങൾക്ക് മീതെ ടിഷ്യൂ പാളി അടിഞ്ഞുകൂടുന്നത് (ഉദാഹരണത്തിന്, പൊണ്ണത്തടിയുള്ളവരിൽ കൊഴുപ്പ്) ഇൻസുലിൻ കോശങ്ങളിലേക്ക് ഗ്ലൂക്കോസിനെ സുഗമമായി കടത്തിവിടുന്നതിൽ നിന്ന് തടയുന്നു.

ഡയബറ്റിസ് മെലിറ്റസ് ടൈപ്പ്-2 നിങ്ങൾക്ക് ഉണ്ടാകാനുള്ള മറ്റു ചില ഘടകങ്ങളുമുണ്ട്. ഉദാസീനമായ ജീവിതശൈലി, കൂടുതലായി മധുരപലഹാരങ്ങളും മധുരപാനീയങ്ങളും കഴിക്കുന്നത്, കാർബോഹൈഡ്രേറ്റിൻ്റെ നിയന്ത്രണമില്ലാത്ത ഉയർന്ന ഉപഭോഗം (പ്രത്യേകിച്ച് സങ്കീർണമല്ലാത്ത കാർബോഹൈഡ്രേറ്റുകൾ), അമിതവണ്ണം, അമിതഭാരം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോളിൻ്റെ വർദ്ധിച്ച അളവ്, വ്യായാമക്കുറവ് എന്നിവ പ്രധാന അപകട ഘടകങ്ങളാണ്.

രോഗനിർണയം

ശാരീരിക പരിശോധനകൾ, സൂചനകൾ, ലക്ഷണങ്ങൾ, ലബോറട്ടറി പരിശോധനകൾ എന്നിവയിൽ നിന്നുള്ള അനുമാനങ്ങളെ അടിസ്ഥാനമാക്കി ഒരു ഡോക്ടർക്ക് ഡയബറ്റിസ് മെലിറ്റസ് ടൈപ്പ്2 വിൻ്റെ തരവും തീവ്രതയും നിർണയിക്കാനാകും. നേരത്തെയുള്ള രോഗനിർണയം മെച്ചപ്പെട്ട ചികിത്സാ ഫലത്തിന് സഹായിക്കും. ഡയബറ്റിസ് മെലിറ്റസ് ടൈപ്പ്2 ഉണ്ടാകാൻ സാധ്യതയുള്ള പ്രീ-ഡയബറ്റിക്സ് ഉള്ള ആളുകൾ കൃത്യമായ കലായളവിൽ പരിശോധനകൾ നടത്താനും ചികിത്സ സ്വീകരിക്കാനും മടികാണിക്കരുത്.

രോഗനിർണ്ണയം HbA1c (ഗ്ലൈക്കോസൈലേറ്റഡ് ഹീമോഗ്ലോബിൻ) ഫാസ്റ്റിംഗ് പ്ലാസ്മ ഗ്ലൂക്കോസ് ടെസ്റ്റ് (FPG) mg/dl റാൻഡം പ്ലാസ്മ ഗ്ലൂക്കോസ് ടെസ്റ്റ് (RBG) in mg/dl ഓറൽ ഗ്ലൂക്കോസ് ടോളറൻസ് ടെസ്റ്റ് (OGTT) in mg/dl
സാധാരണ അളവ് 5.7% ൽ താഴെ 100-ൽ താഴെ 140-ൽ താഴെ
പ്രീ-ഡയബറ്റിസ് 5.7 – 6.4 100 – 125 140 – 199
ഡയബറ്റിസ് മെലിറ്റസ് (പ്രമേഹം) 6.5% – അല്ലെങ്കിൽ അതിൽ കൂടുതൽ 126 അല്ലെങ്കിൽ അതിൽ കൂടുതൽ 200 അല്ലെങ്കിൽ അതിൽ കൂടുതൽ 200 അല്ലെങ്കിൽ അതിൽ കൂടുതൽ

 സൂചന:

mg/dl: ഒരു ഡെസിലിറ്ററിലുള്ള മില്ലിഗ്രാം

 HbA1c: അഞ്ച് മാസത്തിലേറെയായി രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് വർദ്ധിച്ചതിന് ശേഷം ചുവന്ന രക്താണുക്കളിന്മേലുള്ള ഗ്ലൂക്കോസിൻ്റെ സ്വാധീനം

 FPG: എട്ട് മണിക്കൂർ ഭക്ഷണം കഴിക്കാതിരുന്നതിന് ശേഷം രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് വിലയിരുത്തൽ

 RBG: ദിവസത്തിലെ ഏത് സമയത്തും രക്തത്തിലെ ഗ്ലൂക്കോസിൻ്റെ വിലയിരുത്തൽ

 OGTT: 100 മില്ലി വെള്ളത്തിൽ 75 ഗ്രാം ഗ്ലൂക്കോസ് നൽകുന്നതിന് രണ്ട് മണിക്കൂർ മുമ്പും ശേഷവും രക്തത്തിലെ ഗ്ലൂക്കോസിൻ്റെ വിലയിരുത്തൽ

എങ്ങനെ നിയന്ത്രിക്കാം

മരുന്നിനൊപ്പം ജീവിതശൈലി പരിഷ്‌ക്കരണങ്ങളും ഡിഎം ടൈപ്പ് 2 ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. രോഗനിർണയം നടത്തിയാൽ മികച്ച ചികിത്സാഫലം ലഭിക്കാനും ഇതുപകരിക്കും. ഹ്രസ്വകാലവും ദീർഘകാലവുമായ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് സ്വീകാര്യമായ പരിധിക്കുള്ളിൽ നിലനിർത്താൻ സഹായിക്കുന്ന ചില ജീവിതശൈലി പരിഷ്കാരങ്ങൾ താഴെ പറയുന്നു:

  • ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്‌ട്രോൾ എന്നിവ പോലുള്ള മെഡിക്കൽ അവസ്ഥകൾക്ക് ചികിത്സ തേടുക.
  • ശാരീരികമായി സജീവമായിരിക്കുകയും പതിവായി വ്യായാമം ചെയ്യുകയും ചെയ്യുക
  • സമീകൃതാഹാരം പാലിക്കുകയും പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുക
  • പുകവലിയും മദ്യപാനവും ഉപേക്ഷിക്കുകയോ കുറയ്ക്കുകയോ ചെയ്യുക
  • ഭാരം കുറയ്ക്കുക
അനുബന്ധ ടാഗ്
അനുബന്ധ പോസ്റ്റ്

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്