728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

വെസ്റ്റ് നൈൽ പനി: തുടക്കം, ലക്ഷണങ്ങൾ, ചികിത്സ, പ്രതിരോധം
6

വെസ്റ്റ് നൈൽ പനി: തുടക്കം, ലക്ഷണങ്ങൾ, ചികിത്സ, പ്രതിരോധം

ക്യൂലക്‌സ് വിഭാഗത്തിലുള്ള കൊതുകാണ് വെസ്റ്റ് നൈൽ വൈറസ് പരത്തുക. വെസ്റ്റ് നൈൽ പനി ചിലപ്പോൾ മാരക നാഡീസംബന്ധ പ്രശ്നങ്ങളുണ്ടാക്കും .

വെസ്റ്റ് നൈൽ പനി: തുടക്കം, ലക്ഷണങ്ങൾ, ചികിത്സ, പ്രതിരോധം

വെസ്റ്റ് നൈൽ വൈറസുകളാണ് വെസ്റ്റ് നൈൽ പനിയുടെ കാരണക്കാർ. കൊതുകുകൾ ഈ വൈറസുകളുടെ പ്രാഥമിക വാഹകരാണ്. നിലവിൽ തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശത്തിനുള്ള നോട്ടീസുകൾ മെയ് ഏഴിന് പുറപ്പെടുവിച്ചിട്ടുണ്ട്. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ പരിശോധനയിലാണ് കേസുകളെല്ലാം സ്ഥിരീകരിച്ചത്.

കേരളത്തിൽ വെസ്റ്റ് നൈൽ വൈറസ്

കേരളത്തിൽ ആദ്യമായി വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്തത് 2011ൽ ആലപ്പുഴ ജില്ലയിലാണ്. അന്നു മുതൽ പതിവായ ഇടവേളകളിൽ രോഗം പൊട്ടിപ്പുറപ്പെടുന്നുണ്ട്. 1937 ൽ ഉഗാണ്ടയിലെ വെസ്റ്റ് നൈൽ ജില്ലയിലെ ഒരു സ്ത്രീയിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്.

വെസ്റ്റ് നൈൽ വൈറസ് പ്രധാനമായും രോഗബാധയുള്ള കൊതുക് കടിക്കുന്നതിലൂടെ പടരുന്നതിനാൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കേരള ആരോഗ്യവകുപ്പ് അടുത്തിടെ ചേർന്ന യോഗത്തിൽ നിർദേശം നൽകി. കൂടാതെ, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റുകൾ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കൊതുകുകളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. വെസ്റ്റ് നൈൽ പനി സംബന്ധിച്ച ബോധവൽക്കരണ ക്യാമ്പെയ്നുകൾ കൂട്ടാനും സംസ്ഥാന ആരോഗ്യ വകുപ്പ് ജില്ലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

എന്താണ് വെസ്റ്റ് നൈൽ പനി?

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO) പറയുന്നതനുസരിച്ച്, കൊതുക് പരത്തുന്ന വൈറസിലൂടെ പടരുന്ന വെസ്റ്റ് നൈൽ പനി ചിലപ്പോൾ മനുഷ്യരിൽ മാരക നാഡീസംബന്ധ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കും. നിലവിൽ, ഈ വൈറസിൽ നിന്ന് മനുഷ്യനെ സംരക്ഷിക്കുന്ന വാക്സിനുകളൊന്നുമില്ല.

രോഗബാധിതനായ ക്യൂലക്‌സ് കൊതുകിൻ്റെ കടിയിലൂടെയാണ് വെസ്റ്റ് നൈൽ വൈറസ് ബാധയേൽക്കുക എന്ന് കോട്ടയം മെഡിക്കൽ കോളേജിലെ പകർച്ചവ്യാധി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.നെറ്റോ ജോർജ്ജ് മുണ്ടാടൻ പറയുന്നു. അതുകൊണ്ട് തന്നെ മഴക്കാലത്ത് രോഗബാധ കൂടുതലായിരിക്കും. വെസ്റ്റ് നൈൽ വൈറസിൻ്റെ പ്രധാന ആതിഥേയർ പക്ഷികളാണെന്നും അവയിൽ നിന്നാണ് കൊതുകുകളിലേക്ക് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യർ ഈ വൈറസിന് ഒരു ആകസ്മിക ആതിഥേയർ മാത്രമാണ്. ഇതേ കൊതുകുകൾ ജാപ്പനീസ് എൻസെഫലൈറ്റിസ് വഹിക്കുന്നതായും അദ്ദേഹം പറയുന്നു. വെസ്റ്റ് നൈൽ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല.

2023-ൽ കോട്ടയത്ത് വെസ്റ്റ് നൈൽ പനിയുടെ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന വസ്തുത ചർച്ച ചെയ്യവേ, നിരവധി കേസുകൾ കണ്ടുപിടിക്കപ്പെടാതെ പോകുന്നതായി ഡോ.നെറ്റോ ജോർജ്ജ് മുണ്ടാടൻ പറയുന്നു. രോഗബാധിതരിൽ 80% പേരും രോഗലക്ഷണങ്ങളില്ലാത്തവരാണെന്നും 20% പേർക്ക് മാത്രമേ രോഗലക്ഷണങ്ങൾ ഉണ്ടാകൂ എന്നും ആസ്റ്റർ ഹോസ്പിറ്റൽസ്, ക്രിട്ടിക്കൽ കെയർ മെഡിസിൻ ഡയറക്ടർ ഡോ.അനൂപ് കുമാർ എഎസ് പറയുന്നു.

വെസ്റ്റ് നൈൽ പനിയുടെ ലക്ഷണങ്ങൾ

  • പനി
  • ശരീരവേദന
  • തലവേദന
  • ക്ഷീണം
  • ഓക്കാനം
  • ഛർദ്ദി

ചില സന്ദർഭങ്ങളിൽ ശരീരത്തിൽ തിണർപ്പ് ഉണ്ടാകാമെന്നും ചിലരിൽ അപസ്മാരം അനുഭവപ്പെടാം എന്നും ഡോ.നെറ്റോ ജോർജ്ജ് മുണ്ടാടൻ കൂട്ടിച്ചേർക്കുന്നു.

യു.എസ്. സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻ്റ് പ്രിവൻഷൻ (സി.ഡി.സി.) പ്രകാരം, വെസ്റ്റ് നൈൽ വൈറസ് ബാധിച്ച 150 പേരിൽ ഒരാൾക്ക് എൻസെഫലൈറ്റിസ് (തലച്ചോറിലെ അണുബാധ) അല്ലെങ്കിൽ മെനിഞ്ചൈറ്റിസ് (തലച്ചോറിനെയും നട്ടെല്ലിനെയും ചുറ്റിപ്പറ്റിയുള്ള മെംബറേനുകളുടെ അണുബാധ) സംഭവിക്കുന്നുണ്ട്. കൂടാതെ ക്യാൻസർ, പ്രമേഹം, രക്തസമ്മർദ്ദം, വൃക്കരോഗം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവർ, 60 വയസ്സിനു മുകളിലുള്ളവർ, അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തിയവർ എന്നിവർക്ക് ഗുരുതരമായ അസുഖം വരാനുള്ള സാധ്യത കൂടുതലാണെന്നും പറയുന്നു.

രോഗനിർണയവും ചികിത്സയും

വെസ്റ്റ് നൈൽ വൈറസ് നിർണയിക്കാൻ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നത് IgM (Immunoglobulin M) ആൻ്റിബോഡി ടെസ്റ്റാണെന്ന് ഡോ.നെറ്റോ ജോർജ് മുണ്ടാടൻ പറയുന്നു. നിർദ്ദിഷ്ട ആൻ്റിബോഡികൾ കണ്ടെത്തുന്നതിലും പ്രശ്‌നങ്ങളുണ്ടെന്ന് ഡോ.അനൂപ് കുമാർ കൂട്ടിച്ചേർക്കുന്നു. വൈറസുകളുമായി ബന്ധപ്പെട്ട മറ്റ് കേസുകളിൽ, വൈറസ് ബാധ ശമിച്ചു കഴിഞ്ഞാൽ ആൻ്റിബോഡി നിലയും ഏതാനും ആഴ്ചകൾ അല്ലെങ്കിൽ മാസങ്ങൾക്കുള്ളിൽ കുറയുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.”എന്നാൽ വെസ്റ്റ് നൈൽ വൈറസിൻ്റെ കാര്യത്തിൽ, IgM ആൻ്റിബോഡി പ്രതികരണം ആറ് വർഷത്തോളം ശരീരത്തിൽ നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ, വെസ്റ്റ് നൈൽ വൈറസ് അണുബാധ കണ്ടെത്തുന്നതിനുള്ള IgM ആൻ്റിബോഡി പരിശോധനയിൽ ഒരു വ്യക്തി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാൽ, അവർക്ക് എപ്പോഴാണ് അണുബാധയുണ്ടായത് എന്ന് സ്ഥിരീകരിക്കാൻ കഴിയില്ല. നിർജ്ജീവ വൈറൽ അവശിഷ്ടങ്ങൾ പരിശോധനകളിൽ തുടർന്നും ദൃശ്യമാകും. കോവിഡ് കാലത്ത് സമാനമായ സാഹചര്യമുണ്ടായിരുന്നു. സുഖം പ്രാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പരിശോധനയിൽ നിരവധി ആളുകൾ പോസിറ്റീവ് ആയി തുടർന്നിരുന്നു.

മറ്റ് വൈറസുകൾക്ക് വെസ്റ്റ് നൈൽ ആൻ്റിബോഡികളുമായി ക്രോസ്-റിയാക്റ്റ് ചെയ്യാൻ കഴിയുമെന്ന് ഡോ.അനൂപ് കുമാർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ, ജാപ്പനീസ് എൻസെഫലൈറ്റിസ് പോലുള്ള മറ്റൊരു വൈറൽ അണുബാധ ബാധിച്ചാലും വെസ്റ്റ് നൈൽ രോഗത്തിനെതിരായ IgM ആൻ്റിബോഡി പരിശോധന പോസിറ്റീവ് ആകാം. വെസ്റ്റ് നൈൽ വൈറസ് ഉണ്ടോയെന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തേണ്ടതായി വരും’, അദ്ദേഹം വിശദീകരിച്ചു.

കൂടാതെ, വെസ്റ്റ് നൈൽ പനിക്ക് പ്രത്യേക ചികിത്സയൊന്നുമില്ലെന്നും ഡോ.നെറ്റോ ജോർജ്ജ് മുണ്ടാടൻ കൂട്ടിച്ചേർത്തു.രോഗലക്ഷണ ചികിത്സ മാത്രമേ നൽകാൻ കഴിയൂ. അണുബാധയിൽ നിന്ന് പൂർണമായി സുഖം പ്രാപിക്കാൻ സാധാരണയായി ഒന്ന് മുതൽ രണ്ടാഴ്ച വരെ എടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

വെസ്റ്റ് നൈൽ പനി: പ്രതിരോധം

വെസ്റ്റ് നൈൽ പനി പകരുന്നത് തടയുന്നതിനായി കൊതുക് നശീകരണം പ്രധാനമാണെന്ന് കേരള സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു. കൊതുക് കടിയേൽക്കാതിരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇതിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു

  • കൊതുക് കടിയേൽക്കാതിരിക്കാൻ ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക
  • കൊതുക് വലകളോ ഇലക്ട്രിക് ബാറ്റുകളോ ഉപയോഗിക്കുക
  • കൊതുകിനെ അകറ്റുന്ന തൈലങ്ങൾ ഉപയോഗിക്കാം
  • വീട്ടിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കുന്നത് തടയുക

ഓർത്തിരിക്കേണ്ട കാര്യങ്ങൾ

വെസ്റ്റ് നൈൽ വൈറസുകൾ പരത്തുന്ന വെസ്റ്റ് നൈൽ പനി കേരളത്തിൽ റിപ്പോർട്ട് ചെയ്തു. രോഗബാധിതരിൽ 80% ആളുകളും രോഗലക്ഷണങ്ങൾ കാണിക്കാൻ സാധ്യതയില്ല. 20% പേരിൽ ചിലർക്ക് ഗുരുതരമായ പ്രശ്നങ്ങളുണ്ടാകാം. ഉചിതമായ വസ്ത്രങ്ങൾ ധരിക്കുക, കൊതുക് വലകൾ, റിപ്പല്ലൻ്റുകൾ എന്നിവ ഉപയോഗിക്കുക, വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് തടയുക എന്നിവയിലൂടെ കൊതുക് കടി ഒഴിവാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

അനുബന്ധ ടാഗ്
അനുബന്ധ പോസ്റ്റ്

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്