728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

തെറ്റിദ്ധാരണ മാറ്റൂ, ബാർലി വെള്ളം കുടിച്ചാൽ വൃക്കരോഗം മാറില്ല
88

തെറ്റിദ്ധാരണ മാറ്റൂ, ബാർലി വെള്ളം കുടിച്ചാൽ വൃക്കരോഗം മാറില്ല

ബാർലി വെള്ളത്തിന് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്‌സ് ഉള്ളതിനാൽ ശരീരത്തിന് ജലാംശം ലഭിക്കുന്നതിനും ചില ആരോഗ്യപ്രശ്‌നങ്ങൾക്കും ഇത് സഹായിക്കുമെങ്കിലും, ക്രോണിക് കിഡ്നി ഡിസീസ് ഭേദമാക്കാൻ കഴിയുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. .

തെറ്റിദ്ധാരണ മാറ്റൂ: ബാർലി വെള്ളം കുടിച്ചാൽ വൃക്കരോഗം മാറില്ല

അശാസ്ത്രീയവും തെളിയിക്കപ്പെടാത്തതുമായ നിരവധി വിവരങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കാറുണ്ട്. ബാർലി വിത്തിൻ്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അത്തരത്തിൽ ഒന്നാണ്. ‘ക്രയാറ്റിൻ്റെ അളവ് കുറച്ച് വൃക്കകളെ സംരക്ഷിക്കാനും വൃക്ക സംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാനും ബാർലി വെള്ളത്തിന് സാധിക്കും’ എന്ന് വിവരിക്കുന്ന ഒരു വീഡിയോ അടുത്തിടെ വൈറൽ ആയിരുന്നു. ഈ ഉള്ളടക്കത്തോട് ശക്തമായി വിയോജിക്കുന്നതായി ഒരു നെഫ്രോളജിസ്റ്റ് എന്ന നിലയിൽ 40 വർഷത്തെ പരിചയ സമ്പത്തിനെ മുൻനിർത്തി ഡോ.സുന്ദർ ശങ്കരൻ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. ബംഗളൂരു ആസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീനൽ ട്രാൻസ്പ്ലാൻ്റേഷൻ പ്രോഗ്രാം ഡയറക്ടർ കൂടിയാണ് അദ്ദേഹം.

ക്രോണിക് കിഡ്‌നി ഡിസീസ് (സികെഡി) നിയന്ത്രിക്കുന്നതിനോ ഭേദമാക്കുന്നതിനോ വേണ്ടിയുള്ള ഭക്ഷണ രീതികളെ കുറിച്ച് അന്വേഷിക്കുമ്പോൾ പ്രകൃതിദത്തമായ പ്രതിവിധികളിലായിരിക്കും പലപ്പോഴും ശ്രദ്ധ പതിക്കുക. അതിലൊന്ന് ബാർലിയാണെന്ന് ഡോ.സുന്ദർ ശങ്കരൻ വിശദീകരിക്കുന്നു.”ബാർലി വിത്തുകൾ മാന്ത്രികശക്തിയുള്ള പ്രതിരോധമല്ല, അതുപയോഗിച്ചുള്ള ചികിത്സ മണ്ടത്തരവുമാണ്”. അത്തരം അവകാശവാദങ്ങൾക്ക് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. ക്രോണിക് കിഡ്നി ഡിസീസ് ഭേദമാക്കുന്നതിനായി ലളിതമായ പ്രതിവിധികൾ ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു” ഡോ.സുന്ദർ ശങ്കരൻ വീഡിയോയോടുള്ള തൻ്റെ പ്രതികരണത്തിൽ കൂട്ടിച്ചേർത്തു.

ഹാപ്പിയസ്റ്റ് ഹെൽത്തുമായി സംസാരിച്ച ഡോ.സുന്ദർ ശങ്കരൻ, ക്രോണിക് കിഡ്നി ഡിസീസ് മാറ്റാൻ ബാർലി വെള്ളത്തിന് ശക്തിയില്ലെന്ന് ആവർത്തിച്ചു. “ഇത് പൊളിച്ചെഴുതേണ്ട മറ്റൊരു മിഥ്യയാണ്, വൃക്ക സംബന്ധമായ പ്രശ്നങ്ങൾക്കുള്ള മാന്ത്രിക ചികിത്സയല്ല ബാർലി” – അദ്ദേഹം പറഞ്ഞു. ഡയാലിസിസിന് വിധേയരായ ആരെങ്കിലും അത് നിർത്തുകയും പകരം ബാർലി വെള്ളം കുടിക്കാൻ തുടങ്ങുകയും ചെയ്താൽ  ജീവന് തന്നെ ഭീഷണിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡയാലിസിസ് നടത്തുന്ന ഒരു വ്യക്തി ദിവസം അര ലിറ്ററിൽ കൂടുതൽ വെള്ളം കുടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ബാർലി വെള്ളം എപ്പോൾ ഗുണം ചെയ്യും

“നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ഉൾപ്പെടെയുള്ള പോഷക ഗുണങ്ങൾക്ക് പേരുകേട്ട ധാന്യമാണ് ബാർലി. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് ഡോ.സുന്ദർ ശങ്കരൻ പറയുന്നു. ഗ്ലൈസാമിക് ഇൻ്റക്സ് കുറവായതുകൊണ്ടും, ശരീരത്തിന് ജലാംശം നൽകി മൂത്രത്തിൻ്റെ അളവ് കൂട്ടുമെന്നതിനാലും സമീകൃതാഹാരമെന്ന നിലയിൽ ഇത് ഗുണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജലാംശം കൂടുതലായതിനാൽ വൃക്കയിലെ കല്ലുകൾ തടയാൻ ഇത് സഹായിക്കും. കൂടാതെ ജലാംശം അടിസ്ഥാനമാക്കി ബാർലിയും ബാർലി വെള്ളവും പൊതുവായ ആരോഗ്യത്തിനും നല്ലതാണ്. ഇതല്ലാതെ രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാനും ബാർലി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രോണിക് കിഡ്നി ഡിസീസ് ഭേദമാക്കാൻ ബാർലി വെള്ളം സഹായിക്കുമോ?

രക്തത്തിൽനിന്നുള്ള മാലിന്യങ്ങളും അധിക ദ്രാവകങ്ങളും ശുദ്ധീകരിക്കുകയും മൂത്രത്തിലൂടെ പുറന്തള്ളുകയും ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം വൃക്കകൾക്കാണ്. ക്രോണിക് കിഡ്നി ഡിസീസ് ഉള്ളവരിൽ, കാലക്രമേണ വൃക്കകളുടെ പ്രവർത്തനം നിലക്കും.

പൂനെ റൂബി ഹാൾ ക്ലിനിക്കിലെ സീനിയർ കൺസൾട്ടൻ്റ് നെഫ്രോളജിസ്റ്റും ട്രാൻസ്‌പ്ലാൻ്റ് ഫിസിഷ്യനുമായ ഡോ.അവിനാഷ് ഇഗ്നേഷ്യസും ഡോ.സുന്ദർ ശങ്കരൻ്റെ അഭിപ്രായത്തോട് യോജിക്കുന്നു. ബാർലി വെള്ളത്തിന് ക്രോണിക് കിഡ്നി ഡിസീസ് മാറ്റാൻ കഴിയുമെന്ന് തെളിയിക്കുന്ന ഒരു ഗവേഷണവുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സികെഡി സംഭവിക്കുമ്പോൾ, വൃക്കകളുടെ ഫിൽട്ടറിംഗ് പ്രക്രിയ കാര്യക്ഷമമല്ലാതാവുകയും ശരീരത്തിൽ മാലിന്യങ്ങൾ അപകടകരമായ രീതിയിൽ അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുകയും ചെയ്യും.ഇതിൻ്റെ ഫലമായി ക്ഷീണം,നീർവീക്കം, മൂത്രത്തിൻ്റെ അളവിൽ മാറ്റം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായേക്കാം. ഇവ സാധാരണ ജീവിതത്തെ വളരെയധികം പ്രതികൂലമായി ബാധിക്കുമെന്ന് ഡോ.അവിനാഷ് ഇഗ്നേഷ്യസ് വ്യക്തമാക്കുന്നു.

പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ അടിസ്ഥാന അവസ്ഥകളുടെ ഫലമായാണ് ക്രോണിക് കിഡ്നി ഡിസീസ് ഉണ്ടാകുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതുകൊണ്ട് തന്നെ ഇവ നിയന്ത്രിക്കാൻ വിവിധ തരത്തിലുള്ള വെല്ലുവിളികൾ നേരിടും. കൂടാതെ, ഈ അവസ്ഥ ഒരു വ്യക്തിയുടെ ജീവിതഗതിയെ സാരമായി തന്നെ ബാധിക്കും. കാരണം രോഗാവസ്ഥ മോശമായാൽ ഡയാലിസിസ് അല്ലെങ്കിൽ വൃക്ക മാറ്റിവയ്ക്കൽ ഉൾപ്പെടെയുള്ള കർശനമായ ചികിത്സാ വ്യവസ്ഥകൾ ആവശ്യമാണ്.

ക്രോണിക് കിഡ്നി ഡിസീസ് ഉള്ളവർ ബാർലി വെള്ളം കുടിച്ചാലുണ്ടാകുന്ന ഫലം

ബാർലിയിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്.
കോശങ്ങൾ, നാഡികൾ, പേശികൾ എന്നിവയുടെ സാധാരണ പ്രവർത്തനത്തിന് ഈ ധാതു അത്യന്താപേക്ഷിതമാണെങ്കിലും സികെഡി ഉള്ളവരുടെ ജീവൻ അപകടത്തിലാക്കുമെന്ന് ഡോ.അവിനാഷ് ഇഗ്നേഷ്യസ് പറയുന്നു. വൃക്കകൾക്ക് കാര്യക്ഷമമായി ഫിൽട്ടർ ചെയ്യാൻ സാധിക്കാതെ വരുമ്പോൾ രക്തത്തിൽ പൊട്ടാസ്യത്തിൻ്റെ അളവ് കൂടുന്നത് ദോഷകരമാണ്. ഇത് പേശികളുടെ ബലഹീനതയ്ക്കും ഹൃദയമിടിപ്പ് ക്രമരഹിതമാകുന്നതിനും ഗുരുതരമായ കേസുകളിൽ ഹൃദയാഘാതത്തിനും ഇടയാക്കും.

കൂടാതെ, കൂടുതൽ വെള്ളം കുടിക്കുന്നതും സികെഡി ഉള്ളവരിൽ പ്രശ്നങ്ങൾക്ക് കാരണമാകും. താൻ ചികിത്സിക്കുന്നവരിൽ ഒരാളായ സംസ്‌കൃത പണ്ഡിതൻ പ്രാർത്ഥനയ്ക്ക് ശേഷം ധാരാളം വെള്ളം കുടിക്കുന്ന കാര്യം ഡോ.സുന്ദർ ശങ്കരൻ പങ്കുവെക്കുന്നു. “ഈ കാരണം കൊണ്ട് മാത്രം അദ്ദേഹത്തിന് കൂടുതൽ ഡയാലിസിസ് സെഷനുകൾ ആവശ്യമാണ് – ചിലപ്പോൾ എല്ലാ ദിവസവും നടത്തുകയും വേണം” അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അതിനാൽ, ക്രോണിക് കിഡ്നി ഡിസീസ് ഉള്ളവർ ദ്രാവക ഉപഭോഗം നിയന്ത്രിക്കാൻ നിർദ്ദേശിക്കുന്നു, അതിൽ ബാർലി വെള്ളവും ഉൾപ്പെടും.

എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കാം?

ക്രോണിക് കിഡ്നി ഡിസീസ് ഉള്ളവർ, പ്രത്യേകിച്ച് ഡയാലിസിസിന് വിധേയരായവരോ ഗുതുതരമായ ഘട്ടങ്ങളിലോ ഉള്ളവർ, വെള്ളത്തിൻ്റെ അളവും ഭക്ഷണക്രമവും നിയന്ത്രിക്കണം. ബാർലി വെള്ളം ഉൾപ്പെടെയുള്ള ദ്രാവകങ്ങൾ അമിതമായി കുടിക്കുന്നത് ശരീരത്തിൽ വെള്ളത്തിൻ്റെ അളവ് വർദ്ധിക്കുന്നതിനും പൾമണറി എഡിമ(pulmonary edema)സംഭവിക്കുന്നതിനും ഇടയാക്കും. ശ്വാസകോശത്തിൽ ദ്രാവകത്തിൻ്റെ അളവ് അപകടകരമായി കൂടുന്ന അവസ്ഥയാണ് പൾമണറി എഡിമ. “ഡയാലിസിസ് ചെയ്യുന്നവർക്ക് കൂടുതൽ മൂത്രം പോകില്ല.അതിനാൽ അവർ കൂടുതൽ ദ്രാവകങ്ങൾ ഉപയോഗിക്കുമ്പോൾ പതിവായി ഡയാലിസിസ് ആവശ്യമാണ്. പൾമണറി എഡിമയുടെ കാര്യത്തിൽ ചിലപ്പോൾ അടിയന്തിര ഡയാലിസിസ് ആവശ്യമായും വന്നേക്കാം.

സങ്കീർണതകൾ തടയുന്നതിനായി പൊട്ടാസ്യം ഉൾപ്പെടെയുള്ള ചില പോഷകങ്ങൾ പരിമിതപ്പെടുത്തിയുള്ള ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നത് ക്രോണിക് കിഡ്നി ഡിസീസ് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായ കാര്യങ്ങളാണെന്ന് വിദഗ്ദ്ധർ വിശദീകരിക്കുന്നു. ക്രിയാറ്റിനിൻ അളവ് കുറയ്ക്കുന്നതിനോ ക്രോണിക് കിഡ്നി ഡിസീസ് ഭേദമാക്കുന്നതിനോ ബാർലി ഫലപ്രദമാണ് എന്നുള്ളതിന് ശാസ്ത്രീയ തെളിവുകളൊന്നും ഇല്ലാത്തതിനാൽ നിങ്ങളെ ചികിത്സിക്കുന്ന നെഫ്രോളജിസ്റ്റിൻ്റെ നിർദ്ദേശ പ്രകാരമുള്ള മരുന്നുകളും ഭക്ഷണക്രമവും കർശനമായി പാലിക്കണമെന്ന് ഡോ.അവിനാഷ് ഇഗ്നേഷ്യസ് വിശദീകരിക്കുന്നു. ബാർലി വെള്ളം പോലുള്ള പ്രകൃതിദത്ത പരിഹാരങ്ങളും ഭക്ഷണ ഇടപെടലുകളും ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമാക്കാമെങ്കിലും അവയ്ക്ക് മരുന്നുകൾ, ഡയാലിസിസ്, ജീവിതശൈലി മാറ്റങ്ങൾ എന്നിവയുൾപ്പെടെയുള്ള പരമ്പരാഗത ചികിത്സാ രീതികളുടെ ആവശ്യം ഇല്ലാതാക്കാൻ സാധിക്കില്ല.

ഓർത്തിരിക്കേണ്ട കാര്യങ്ങൾ

ബാർലി വെള്ളം ആരോഗ്യത്തിന് പലവിധ ഗുണങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും, ക്രോണിക് കിഡ്നി ഡിസീസ് ഭേദമാക്കാൻ ഇതിന് സാധിക്കും എന്നതിന് ശാസ്ത്രീയ തെളിവുകളൊന്നും ഇല്ലാത്തിനാൽ, ഒരു ചികിത്സാ സന്തുലിതമായ ഭക്ഷണത്തിൻ്റെ ഭാഗം എന്ന നിലയിൽ അതിനെ പരിമിതപ്പെടുത്തണം. ബാർലി ക്രിയാറ്റിനിൻ്റെ അളവ് കുറയ്ക്കുന്നു എന്നതിന് തെളിവുകളൊന്നുമില്ല. ക്രോണിക് കിഡ്നി ഡിസീസ് ഉള്ളവർ കുറഞ്ഞ അളവിൽ പൊട്ടാസ്യം കഴിക്കുകയും വെള്ളം കുടിക്കുന്നത് പരിമിതപ്പെടുത്തുകയും വേണം. നിങ്ങളുടെ ഭക്ഷണത്തിൽ പുതിയ എന്തെങ്കിലും ചേർക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്