728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

കരൾ ആരോഗ്യകരമാക്കാൻ 9 പ്രകൃതിദത്ത സപ്ലിമെൻ്റുകൾ
2

കരൾ ആരോഗ്യകരമാക്കാൻ 9 പ്രകൃതിദത്ത സപ്ലിമെൻ്റുകൾ

ലളിതമായ കാർബോഹൈഡ്രേറ്റുകൾ ധാരാളം അടങ്ങിയ അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഫൈബ്രോസിസ്, ഫാറ്റി ലിവർ, കരൾ വീക്കം തുടങ്ങിയ കരൾ രോഗങ്ങളിലേക്ക് നയിച്ചേക്കാം .

കരൾ ആരോഗ്യകരമാക്കാൻ 9 പ്രകൃതിദത്ത സപ്ലിമെൻ്റുകൾ

ആരോഗ്യകരമായ ഭക്ഷണക്രമം കരളിൻ്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. അനാരോഗ്യകരമായ ലളിതമായ കാർബോഹൈഡ്രേറ്റുകളാൽ സമ്പന്നമായ സംസ്കരിച്ചതും ശുദ്ധീകരിച്ചതുമായ ഭക്ഷണം കഴിക്കുന്നത് ഗ്ലൂക്കോസും കൊഴുപ്പും അമിതമായി അടിഞ്ഞു കൂടുന്നതിന് ഇടയാക്കും, ഇത് ഫൈബ്രോസിസ്, ഫാറ്റി ലിവർ, കരൾ വീക്കം എന്നിവയുൾപ്പെടെ ഒന്നിലധികം കരൾ രോഗങ്ങളിലേക്ക് നയിച്ചേക്കാം.

കരൾ ആരോഗ്യകരമാക്കാൻ വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ചില ആരോഗ്യകരമായ ഭക്ഷണങ്ങൾ ഇതാ:

ഭക്ഷ്യ ധാന്യങ്ങൾ

പ്രോസസ്സ് ചെയ്ത ധാന്യങ്ങളേക്കാൾ മുഴുവനായുള്ള ധാന്യങ്ങൾക്ക് പ്രാധാന്യം നൽകണം.ഓട്‌സ്, ബാർലി, തവിട് തുടങ്ങിയ ധാന്യങ്ങളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും കരൾ വീക്കം തടയാനും സഹായിക്കും.

മുഴുവൻ ധാന്യങ്ങൾ, മില്ലറ്റുകൾ, ഗോതമ്പ് എന്നിവയുടെ പുറം ഭാഗത്ത് തവിട് എന്ന് വിളിക്കുന്ന നാരുകൾ അടങ്ങിയ പുറംതൊലിയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. തവിടില്ലാത്ത മറ്റ് ധാന്യങ്ങളെ അപേക്ഷിച്ച് തവിടുള്ള ഇവ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇവ ഇൻസുലിൻ പ്രതികരണം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂട്രീഷ്യനിസ്റ്റ് സമറീൻ ഷെരീഫ് പറയുന്നു.

കിഴങ്ങുകളും പയർ വർഗ്ഗങ്ങളും

കറുത്ത കടല (ബംഗാൾ ഗ്രാം), മുതിര തുടങ്ങിയ ഇന്ത്യൻ പയർവർഗ്ഗങ്ങൾ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബർ എന്നിവയുടെ നല്ല സ്രോതസ്സാണ്.ഇവയിൽ റെസിസ്റ്റൻ്റ് സ്റ്റാർച്ച് അടങ്ങിയിട്ടുണ്ട്.കുടലിലെ സൂക്ഷ്മാണുക്കൾ ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകളായി രൂപാന്തരപ്പെടുത്തുന്ന ഒരു തരം അന്നജമാണിത്.നമ്മുടെ ആമാശയവും രക്തവും തമ്മിലുള്ള വേർതിരിക്കൽ മെച്ചപ്പെടുത്താനും ദഹന പഥത്തിൽ നിന്നും രക്തത്തിലേക്ക് വിഷവസ്തുക്കൾ പുറന്തള്ളുന്നത് തടയാനും ഇവ സഹായിക്കുമെന്ന് സമറീൻ ഷെരീഫ് വിശദമാക്കുന്നു.

പച്ചക്കറികളും പയർവർഗ്ഗങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നല്ല രീതിയിൽ സ്വാധീനിക്കുന്നതായും ഷരീഫ് കൂട്ടിച്ചേർക്കുന്നു. പച്ചക്കറികൾ ഭക്ഷണത്തിൽ ചേർക്കുന്നത് ആന്തരിക കൊഴുപ്പ് നിയന്ത്രണത്തിലാക്കാനും കരൾ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും. പ്രോട്ടീൻ അടങ്ങിയ ആഹാരം കരളിൻ്റെ ആരോഗ്യത്തിന് നല്ലതാണ്.

മത്സ്യം,മാംസം,മുട്ട

മത്സ്യം(സാൽമൺ), പച്ചക്കറികൾ , വാൽനട്ട്, വിത്തുകൾ(ഫ്ലാക്സീഡ്,റാപ്സീഡ്) ഒലിവ് ഓയിൽ എന്നി ഭക്ഷ്യ വസ്തുക്കളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ കരളിന് ഗുണകരമാണെന്ന് ബെംഗളൂരു ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ഹെപ്പറ്റോ-പാൻക്രിയാട്ടോ-ബിലിയറി ആൻ്റ് ലിവർ ട്രാൻസ്പ്ലാൻ്റ് ലീഡ് കൺസൾട്ടൻ്റ് ഡോ.സോനാൽ അസ്താന പറയുന്നു.

“ഒമേഗ 3 ഫാറ്റി ആസിഡുകൾക്ക് ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്.ശരീരത്തിൽ ഓക്സിഡേഷൻ സംഭവിക്കുമ്പോൾ ധാരാളം ഫ്രീ റാഡിക്കലുകൾ (അസ്ഥിര തന്മാത്രകൾ) ഉത്പാദിപ്പിക്കപ്പെടും. ഈ ഫാറ്റി ആസിഡുകൾ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുകയും കരളിൻ്റെ പ്രവർത്തനം എളുപ്പമാക്കുകയും ചെയ്യുന്നതായി സമറീൻ ഷെരീഫ് പറയുന്നു.

കരൾ സൗഹൃദ നട്ട്സുകൾ

മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ (MUFA) അടങ്ങിയ ഭക്ഷണങ്ങൾ കരളിൻ്റെ ആരോഗ്യത്തിനായി നിർദ്ദേശിക്കുന്നവയാണ്. MUFA അടക്കമുള്ള ആരോഗ്യകരമായ അപൂരിത കൊഴുപ്പുകളാൽ സമ്പന്നമായ ഭക്ഷണങ്ങൾ കരളിൽ വളരെ കുറഞ്ഞ അളവിൽ മാത്രം കൊഴുപ്പ് അടിയുന്നതിന് കാരണമാവുകയുള്ളു. “ശരീരത്തിലെ പൂരിത കൊഴുപ്പുകൾ കരളിൽ കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കും, ഇത് ഫാറ്റി ലിവറിൻ്റെ പ്രധാന കാരണമാണ്.എന്നാൽ അപൂരിത കൊഴുപ്പുകളുടെ കാര്യത്തിൽ ഈ വളരെ സാധ്യത കുറവാണ്.

അനുബന്ധ ടാഗ്
അനുബന്ധ പോസ്റ്റ്

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്