728X90

728X90

0

0

0

ഈ ലേഖനത്തിൽ

Strengthen Your Lungs: അണുബാധയും മലിനീകരണവും ബാധിക്കാതെ ശ്വാസകോശത്തെ സംരക്ഷിക്കാം
43

Strengthen Your Lungs: അണുബാധയും മലിനീകരണവും ബാധിക്കാതെ ശ്വാസകോശത്തെ സംരക്ഷിക്കാം

ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ  ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അണുബാധകളും കുറയ്ക്കാൻ സാധിക്കും. .
ശ്വാസകോശ അണുബാധ ഒഴിവാക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കാം
ശ്വാസകോശ സൗഹൃദ ഭക്ഷണങ്ങൾ

ആരോഗ്യകരമായ ഭക്ഷണക്രമം ശ്വാസോച്ഛ്വാസം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നത്  നിങ്ങൾക്കറിയാമോആഹാരത്തിലെ ഘടകങ്ങൾ  ശ്വാസകോശാരോഗ്യത്തിൽ നന്നായി സ്വാധീനം ചെലുത്തുന്നുണ്ട് എന്നാണ്  വിദഗ്ദ്ധരുടെ അഭിപ്രായം. ശ്വാസകോശത്തിൻ്റെ പ്രവർത്തനങ്ങളും, ശ്വാസകോശ അണുബാധകൾ ചെറുക്കാൻ നിങ്ങളുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു എന്നതുമെല്ലാം നമ്മുടെ ആഹാരത്തിലെ ഘടകങ്ങളൾ സ്വാധീനിക്കുന്നവയാണ്.

ശ്വാസകോശ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിലും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിലും നമ്മുടെ ഭക്ഷണക്രമം പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് ന്യൂഡൽഹിയിലെ ഇന്ത്യൻ സ്പൈനൽ ഇൻജുറി സെൻ്റർ (ഐഎസ്ഐസി) ഗ്യാസ്ട്രോ എൻ്ററോളജി വിഭാഗം മുതിർന്ന കൺസൾട്ടൻ്റ് ഡോ. അങ്കുർ ജെയിൻ പറയുന്നു. പ്രത്യേകിച്ച് ശ്വാസകോശ അണുബാധകൾ പോലെയുള്ള ബുദ്ധിമുട്ടുകൾ.

ശ്വാസകോശവും ഭക്ഷണക്രമവും തമ്മിലുള്ള ബന്ധം എന്താണ് ?

ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ശ്വാസകോശ അർബുദം,ശ്വാസകോശ അണുബാധ തുടങ്ങി ശ്വാസകോശ സംബന്ധമായി വിട്ടുമാറാത്ത ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരിൽ ഭക്ഷണക്രമം വളരെയധികം സ്വാധീനം ചെലുത്തുന്നതായി ഹൈദരാബാദ് യശോദ ഹോസ്പിറ്റൽ സീനിയർ കൺസൾട്ടൻ്റ് ഇൻ്റർവെൻഷണൽ പൾമണോളജിസ്റ്റ് ആയ ഡോ. ഗോപി കൃഷ്ണ യെദലപതി സൂചിപ്പിക്കുന്നു. “ശ്വാസകോശാരോഗ്യത്തിന് ആവശ്യമായ  ഘടകങ്ങളിൽ  മൂന്നിലൊരു  ഭാഗം നിങ്ങളുടെ ഭക്ഷണക്രമം തന്നെയാണ്. അതിനാൽ, അണുബാധ തടയുന്നതിൽ സമീകൃതാഹാരം വഹിക്കുന്ന പങ്ക് വളരെ വലുതാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

 ശ്വാസകോശത്തിൻ്റെ  ആരോഗ്യം നിലനിർത്താനും മലിനീകരണ വസ്തുക്കളും വിഷവസ്തുക്കളും മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് കേടുപാടുകളിൽ നിന്ന് ഒരു പരിധിവരെ സംരക്ഷിക്കാനും വിറ്റാമിൻA, വിറ്റാമിൻC, വിറ്റാമിൻE, ധാതുക്കളായ മഗ്നീഷ്യം, സെലീനിയം, ആൻ്റി ഓക്സിഡൻ്റുകൾ എന്നീ അവശ്യ പോഷകങ്ങൾ സഹായിക്കും.   പഴങ്ങൾ  , പച്ചക്കറികൾ , ധാന്യങ്ങൾ , ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിങ്ങനെയുള്ള  ചില ഭക്ഷ്യവസ്തുക്കളിൽ  അണുബാധയ്ക്ക്  എതിരായ ഗുണങ്ങളുണ്ട്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ശ്വാസകോശ അണുബാധ ഉൾപ്പെടെ വിട്ടുമാറാത്ത ബുദ്ധിമുട്ടുകൾ  കുറയ്ക്കാനാകുമെന്ന് ഡോ. ജെയിൻ വിശദീകരിക്കുന്നു.

ക്ഷയരോഗം, ശ്വാസകോശത്തിലുണ്ടാകുന്ന പഴുപ്പ് എന്നിങ്ങനെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾമൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർ  കാർബോഹൈഡ്രേറ്റിൻ്റെ അളവ് കുറച്ച്, പ്രോട്ടീൻ കൂടുതലടങ്ങിയ ഭക്ഷണം  കഴിക്കുന്നതാണ് നല്ലതെന്ന്  ബംഗളൂരു സക്ര വേൾഡ് ഹോസ്പിറ്റലിലെ ശ്വാസകോശ, ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം മുതിർന്ന കൺസൾട്ടൻ്റ്  ഡോ. സച്ചിൻ  കുമാർ പറയുന്നു. ഇത്തരക്കാർ പ്രോട്ടീൻ അപര്യാപ്തത നേരിടുന്നവരായിരിക്കും. അതുകൊണ്ട് തന്നെ സോയാബീൻസ്, മുളപ്പിച്ച വിത്തുകൾ മുതലായവ ഭക്ഷണത്തിൽ  ഉൾപ്പെടുത്തുന്നത് നല്ലതാണ്. കൂടാതെ, പാചകം ചെയ്യുന്നതിന് ഉപയോഗിക്കുന്ന എണ്ണയും ശ്വാസകോശ ആരോഗ്യത്തിൽ സ്വാധീനം ചെലുത്തുന്നതായി ഡോ. യെദലപതി പറയുന്നു. “ഞങ്ങൾ  നെല്ല് , ഒലിവ്, പാം എന്നിവയിൽ  നിന്നും ഉണ്ടാക്കുന്ന എണ്ണ ശുപാർശ   ചെയ്യുന്നു. ഈ പാചക എണ്ണകൾക്ക് ശക്തമായ ആൻ്റിഓക്സിഡൻ്റ് ഗുണങ്ങളുണ്ടെന്നും അവ പ്രയോജനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

 ആസ്ത്മ, സി.ഒ.പി.ഡി തുടങ്ങിയ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവർക്ക്  കഴിക്കാൻ  അനുയോജ്യമായ ഭക്ഷണവിഭവങ്ങളെ ശ്വാസകോശ സൗഹൃദ ഭക്ഷണവിഭവങ്ങൾ എന്നുപറയുന്നു.

 ക്ഷയരോഗികളുടെ ഭക്ഷണക്രമം

ക്ഷയരോഗം, ഫംഗസ് അണുബാധ പോലുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാൻ   മീൻ, കോഴിയിറച്ചി, കൊഴുപ്പ് കുറഞ്ഞ മാംസം എന്നിങ്ങനെ  ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ ആഹാരമാണ് കഴിക്കേണ്ടതെന്ന്  ഡോ. യെദ്‌ലപതി നിർദേശിക്കുന്നു. സംസ്കരിച്ച മാംസം കഴിക്കുന്നത് ഒഴിവാക്കണമെന്നും, പ്രോട്ടീനുകളും  ഒമേഗ-3 ഫാറ്റി ആസിഡുകളും സമ്പന്നമായതിനാൽ മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നും ഇത്തരക്കാരോട്  ആവശ്യപ്പെടാറുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.

 ആസ്ത്മ രോഗികളുടെ ഭക്ഷണക്രമം

 ചില ഭക്ഷണങ്ങൾ ആസ്ത്മയുള്ളവർക്ക് വളരെ നല്ലതാണെന്ന് ഡോ. യെദ്‌ലപതി  പറയുന്നു. ബീറ്റ്റൂട്ട്ആപ്പിൾ എന്നിവ  ഭക്ഷണത്തിൽ ചേർക്കാൻ ഇത്തരക്കാരോട്  ഞങ്ങൾ  ആവശ്യപ്പെടാറുണ്ട് . മുട്ടയും മത്സ്യവും കഴിക്കുന്നതും ശ്വാസകോശത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. ഉണങ്ങിയ പഴങ്ങളും  ശ്വാസകോശത്തിൻ്റെ ആരോഗ്യത്തിന് നല്ലതാണ്. ആസ്തമയുള്ളവർ  വാഴപ്പഴം, പൈനാപ്പിൾ, സീതപ്പഴം, മധുരനാരങ്ങ തുടങ്ങിയ പഴങ്ങൾ  ഒഴിവാക്കണമെന്നും ഡോ. യെദ്‌ലപതി  കൂട്ടിച്ചേർക്കുന്നു.  ഈ ഭക്ഷ്യവസ്തുക്കളിൽ, പ്രത്യേകിച്ച് വാഴപ്പഴത്തിൽ, ഹിസ്റ്റിഡിൻ അടങ്ങിയ ചില പ്രോട്ടീനുകൾ ഉണ്ട് . അവ കൂടുതൽ, മ്യൂക്കസ് ഉത്പാദിപ്പിക്കുന്നതിന്  കാരണമാകുന്നു. ചോക്ലേറ്റുകൾ, പ്രത്യേകിച്ച് ബ്രൗൺ ചോക്ലേറ്റുകൾ ഒഴിവാക്കാനും ഞങ്ങൾ അവരോട് ആവശ്യപ്പെടുന്നു,” അദ്ദേഹം വിശദീകരിച്ചു.

ബദാം, സംസ്ക്കരിക്കാത്ത വിത്തുകൾ, സ്വിസ് ചാർഡ് ,കടുക് , ബ്രോക്കോളി, ഹസെൽനട്ട് എന്നിങ്ങനെ വിറ്റാമിൻ ഇ സമൃദ്ധമായടങ്ങിയ ഭക്ഷണങ്ങൾ അമേരിക്കൻ ലങ് ഫൗണ്ടേഷൻ ശുപാർശ ചെയ്യുന്നു. ഇത്തരം ഭക്ഷണങ്ങളിൽ ടോകോഫെറോൾ അടങ്ങിയിട്ടുണ്ട്. ഇത് ചുമ, വലിവ് തുടങ്ങിയ ആസ്തമ ലക്ഷണങ്ങളെ കുറയ്ക്കുന്നതിന് സഹായിക്കുന്നു.

സിഒപിഡി-യ്ക്കുള്ള ഭക്ഷണക്രമം

സി.ഒ.പി.ഡി ഉള്ളവർ  ആൻ്റിഓക്സിഡൻ്റുകളും  പ്രോട്ടീനുകളും അടങ്ങിയ ഭക്ഷണക്രമം തിരഞ്ഞെടുക്കണം എന്നാണ് ഡോ. യെദ്‌ലപതി പറയുന്നത്. മുട്ട, മത്സ്യം, കൊഴുപ്പ് കുറഞ്ഞ മാംസം, തക്കാളി, കുരുമുളക്, ബീറ്റ്റൂട്ട് എന്നിവയെല്ലാം സി.ഒ.പി.ഡി ഉള്ളവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. സംസകരിച്ച മാംസത്തിൻ്റെ ഉപയോഗം പരമാവധി  ഒഴിവാക്കണം. കൂടാതെ ഈ വ്യക്തികളെ “ചായയോ കാപ്പിയോ കുടിക്കാൻ  പ്രോത്സാഹിപ്പിക്കണം, പ്രധാനമായും ഗ്രീൻ  ടീ” ഡോക്ടർ കൂട്ടിച്ചേർക്കുന്നു.

ശ്വാസകോശ ക്യാൻസർ  ബാധിതരുടെ  ഭക്ഷണക്രമം

ശ്വാസകോശ ക്യാൻസറിന് ഭക്ഷണക്രമവുമായി ബന്ധമില്ല. എങ്കിലും, ശ്വാസകോശ ക്യാൻസർ ബാധിതരോട് പുകവലി, മദ്യം, വറുത്തതും ഉപ്പ് കൂടിയതുമായ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കാൻ ഞങ്ങൾ ആവശ്യപ്പെടാറുണ്ട്. അതേസമയം, ഉണക്കിയ പഴങ്ങളുടെ ഉപഭോഗം വർദ്ധിപ്പിക്കണമെന്നും ഞങ്ങൾ നിർദ്ദേശിക്കുന്നു. ഇവ രോഗത്തിനെതിരെ പോരാടാൻ  സഹായിക്കുന്നതായി ഡോ.യെദ്‌ലപതി വിശദീകരിച്ചു.

 കൂടാതെഉയർന്ന അളവിൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങളും  തൈരും കഴിക്കുന്നത് ശ്വാസകോശ ക്യാൻസർ സാധ്യത കുറയ്ക്കുന്നതായി 2019ൽ  JAMA ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച  പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.  തൈര് ഉപയോഗിക്കുന്നതിലൂടെ മ്യൂക്കസ് ഉൽപ്പാദനം വർദ്ധിപ്പിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാൽ ഇത് സത്യമല്ലെന്ന് ഡോ.യെദലപതി പറയുന്നു.  എന്നാൽ തൈര് തണുപ്പിച്ചിട്ടില്ലെന്ന് പ്രത്യേകം ഉറപ്പുവരുത്തുകയും വേണം. തൈരിലടങ്ങിയ പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ ധാതുക്കൾ  ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർക്ക്  ഗുണം ചെയ്യും.

ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്താൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ശ്വാസകോശത്തിൻ്റെ ആരോഗ്യം നിലനിർത്തുന്നതിനായി ചിലതരം ഭക്ഷണങ്ങൾ ഒഴിവാക്കണം അല്ലെങ്കിൽ മിതമായി കഴിക്കണം. ഡോ. ജെയിൻ വിശദീകരിക്കുന്നു

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ:

ഇവയിൽ  പലപ്പോഴും ദോഷകരമായ ട്രാൻസ് കൊഴുപ്പും ഉയർന്ന സോഡിയവും  അടങ്ങിയിട്ടുണ്ട്, ഇത് ഇൻഫ്ലമേഷൻ ഉണ്ടാക്കും. അമിതമായ ഉപ്പ് കഴിക്കുന്നത് ദ്രവം പിടിച്ചുനിർത്തുന്നതിനും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും  കാരണമാകുന്നു. ഇത് ശ്വാസകോശത്തിൻ്റെ പ്രവർത്തനത്തെ ബാധിച്ചേക്കാം.

മധുരം കൂടിയ പാനീയങ്ങൾ:

സോഡ, ചില എനർജി ഡ്രിങ്കുകൾ മുതലായവ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഇവ ഒഴിവാക്കുന്നതാണ് ഉത്തമം.

കൊഴുപ്പ് കൂടിയ പാൽ ഉൽപ്പന്നങ്ങൾ:

ഇത്തരം ഭക്ഷണങ്ങൾ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുകയും ശ്വാസകോശത്തിന്റെ പ്രവർത്തനം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ഡോ. ജെയിൻ പറയുന്നു. ഭക്ഷണത്തിനായി കൊഴുപ്പ് കുറഞ്ഞ പാൽ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അലർജിയുണ്ടാക്കുന്ന ഭക്ഷണങ്ങൾ:

ഭക്ഷണം മൂലമുള്ള  അലർജികൾ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ  ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങൾക്ക് ഭക്ഷണ സംബന്ധമായ  അലർജിയുണ്ടെങ്കിൽ  അത് തിരിച്ചറിയുകയും നിങ്ങളുടെ ഭക്ഷണത്തിൽ  നിന്ന് അവ ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും അനുയോജ്യം.

ശ്വാസകോശ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ വ്യായാമത്തിൻ്റെ പങ്ക്

പതിവായി വ്യായാമം ചെയ്യുന്നതിലൂടെ പേശികളിലേക്കുള്ള ഓക്സിജൻ വിതരണം മെച്ചപ്പെടുകയും ഇത് പോശികളുടെ പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ബംഗളുരു നാരായണ ഹെൽത്തിലെ പൾമോണജിസ്റ്റ് ഡോ.പിഎച്ച് മഞ്ജുനാഥ് പറയുന്നു.

രാവിലെയുള്ള വ്യായാമം കൂടുതൽ ഗുണകരമാകുന്നത് എന്തുകൊണ്ട്?

മുടങ്ങാതെ പ്രഭാത ദിനചര്യ പിന്തുടരുന്ന വ്യക്തിയാണ് മുൻ നേവി ഉദ്യോഗസ്ഥനും 66കാരനുമായ ഉദയ് ചന്ദ്ര ബർമൻ. പാർക്കിൽ 20 മിനിറ്റ് സൈക്ലിംഗ്, 20 മിനിറ്റ് വേഗത്തിലുള്ള നടത്തത്തോടൊപ്പം സ്ട്രെച്ചിംഗ് എക്സസൈസ്. പിന്നീട് വീട്ടിൽ വച്ച് 40 മിനിറ്റോളം നീണ്ടുനിൽക്കുന്ന പ്രാണായാമത്തോടൊപ്പമുള്ള ശ്വസന വ്യായാമങ്ങൾ എന്നിവ അദ്ദേഹം ദിവസവും പരിശീലിക്കാറുണ്ട്. ഭസ്ത്രിക പ്രാണായാമം(വേഗത്തിലുള്ള ഉച്ഛ്വാസവും നിശ്വാസവും, അനുലോമ വിലോമ പ്രാണായാമം(ഇരു നാസാദ്വാരങ്ങളിലൂടെയും നിയന്ത്രിത രീതിയിലുള്ള ശ്വാസോച്ഛ്വാസം), ഭ്രമരി പ്രാണായാമം(ഹമ്മിംഗ് ബീ ശ്വസനം), കപാലഭസ്തി പ്രാണായാമം എന്നിവയാണ് ശ്വസന വ്യായാമത്തിനായി അദ്ദേഹം പരിശീലിക്കാറുള്ളത്.

“പ്രഭാതത്തിലുള്ള വ്യായാമത്തിന് ശേഷം ദിവസം മുഴുവൻ ഞാൻ ഉന്മേഷവാനായിരിക്കും. ഈ പതിവ് പിന്തുടരാത്ത ദിവസം എനിക്ക് അലസത അനുഭവപ്പെടാറുണ്ട്” ഉദയ് ചന്ദ്ര ബർമൻ പറയുന്നു. വായുവിന്റെ ഗുണനിലവാരം മികച്ചതായതിനാൽ രാവിലെ വ്യായാമം ചെയ്യുന്നത് വൈകുന്നേരത്തേക്കാൾ നല്ലതാണെന്ന് ഡോ.പിഎച്ച് മഞ്ജുനാഥ് വ്യക്തമാക്കുന്നു. വാഹനങ്ങൾ മൂലമാണ് നഗരങ്ങളിൽ വായു മലിനീകരണം സംഭവിക്കുന്നത്. “ഇത് വൈകുന്നേരത്തോടെ തീർത്തും വഷളാകും” അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാന പോയിൻ്റുകൾ

നിങ്ങളുടെ ഭക്ഷണക്രമവും ശ്വാസകോശ ആരോഗ്യവും തമ്മിൽ ബന്ധമുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളുടെ ശരീരത്തെ ശ്വാസകോശ അണുബാധ തടയുന്നതിനായി പോരാടാനും ആസ്ത്മ, സി.ഒ.പി.ഡി തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നിയന്ത്രിക്കാനും സഹായിക്കും. മാത്രമല്ല, വിട്ടുമാറാത്ത അണുബാധകൾ കുറയ്ക്കാനും ശ്വസനം സുഖകരമാക്കാനും സഹായിക്കുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

ten − 6 =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്