728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

കഷണ്ടിയും ടെസ്റ്റോസ്റ്റിറോണും തമ്മിൽ ബന്ധമുണ്ടോ?
15

കഷണ്ടിയും ടെസ്റ്റോസ്റ്റിറോണും തമ്മിൽ ബന്ധമുണ്ടോ?

പുരുഷന്മാർക്ക് കഷണ്ടി ഉണ്ടാകുന്നതിൽ ടെസ്റ്റോസ്റ്റിറോൺ പങ്കു വഹിക്കുന്നുണ്ട്. എന്നാൽ ടെസ്റ്റോസ്റ്റിറോൺ കൂടുതലുള്ള പുരുഷന്മാർക്ക് കഷണ്ടി വരുന്നു എന്നത് ഒരു തെറ്റിദ്ധാരണയാണ് .

കഷണ്ടിയും ടെസ്റ്റോസ്റ്റിറോണും തമ്മിൽ ബന്ധമുണ്ടോ?

പുരുഷന്മാരിൽ ലൈംഗികവളർച്ചയും പ്രത്യുൽപ്പാദന പ്രവർത്തനവും നിർണ്ണയിക്കുന്ന ടെസ്റ്റോസ്റ്റിറോൺ, മുടിയുടെ വളർച്ചയിലും വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. പുരുഷ ശരീരത്തിലെ നിരവധി പ്രവർത്തനങ്ങൾക്ക് അനിവാര്യമാണെന്നിരിക്കെ കഷണ്ടിയുമായി ടെസ്റ്റോസ്റ്റിറോൺ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് പൊതുവായ ധാരണ. ടെസ്റ്റോസ്റ്റിറോൺ അളവ് കൂടുന്നതാണോ കുറയുന്നതാണോ കഷണിക്ക് കാരണം? കൂടുതലറിയാം

അമേരിക്കയിൽ 50 ദശലക്ഷത്തിലധികം പുരുഷന്മാരെയും 30 ദശലക്ഷം സ്ത്രീകളെയും മുടി കൊഴിച്ചിൽ ബാധിക്കുന്നുണ്ട്. ആൻഡ്രോജെനിറ്റിക് അലോപ്പീഷ്യ ഒരു വ്യക്തിയുടെ കൌമാര കാലഘട്ടത്തിൽ ആരംഭിക്കാമെന്നും പ്രായത്തിനനുസരിച്ച് ഇതിനുള്ള സാധ്യത വർദ്ധിക്കുന്നതായും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വ്യക്തമാക്കുന്നു. 50 വയസ്സിന് മുകളിലുള്ള പുരുഷന്മാരിൽ 50 ശതമാനത്തിലധികം പേർക്കും ഏതെങ്കിലും തരത്തിലുള്ള മുടികൊഴിച്ചിൽ അനുഭവപ്പെടുന്നു. സ്ത്രീകളിൽ, ആർത്തവവിരാമത്തിന് ശേഷം മുടികൊഴിച്ചിൽ ഏറ്റവും സാധാരണമാണ്.

പുരുഷന്മാരുടെ ശാരീരിക സവിശേഷതകളുടെ വികാസത്തിന് ആൻഡ്രോജൻ അല്ലെങ്കിൽ ടെസ്റ്റോസ്റ്റിറോൺ പ്രധാന ഘടകമാണ്. അതായത് മസിൽ മാസും അസ്ഥി സാന്ദ്രതയും കൂട്ടുക, ശബ്ദത്തിന് ഗാഭീര്യം നൽകുക, ശരീരത്തിലെ രോമ വളർച്ച നിയന്ത്രിക്കുക. എന്നിവക്ക് പുറമേ മാനസികാവസ്ഥ, ലൈംഗികാഭിലാഷം, ബീജസങ്കലനം എന്നിവ നിയന്ത്രിക്കുന്നതിലും ആൻഡ്രോജൻ വളരെ പ്രധാനപ്പെട്ടതാണ്.

ടെസ്റ്റോസ്റ്റിറോൺ കൂടിയാൽ കഷണ്ടിയാകുമോ?

ജനിതകപരമായ കാരണങ്ങളും ഹോർമോണുകളും സംയോജിച്ചാണ് പുരുഷന്മാരിൽ കഷണ്ടി ഉണ്ടാകുന്നത്. ടെസ്റ്റോസ്റ്റിറോൺ ഡിഹൈഡ്രോടെസ്റ്റോസ്റ്റിറോൺ (ഡിഎച്ച്ടി) ആയി രൂപാന്തരപ്പെടുന്നു. ഇത് രോമകൂപങ്ങളിലെ റിസപ്റ്ററുകളുമായി ബന്ധിപ്പിക്കുകയും അവ ചുരുങ്ങുകയും ഒടുവിൽ പുതിയ രോമങ്ങളുടെ ഉത്പാദനം നിർത്തുകയും ചെയ്യുന്നതായി ബംഗളൂരുവിലെ ഡിഎൻഎ സ്കിൻ ക്ലിനിക്കിൻ്റെ സ്ഥാപകയായ ഡോ.പ്രിയങ്ക റെഡ്ഡി പറയുന്നു.

ടെസ്റ്റോസ്റ്റിറോൺ കൂടിയാൽ പുരുഷന്മാരിൽ കഷണ്ടിക്ക്
കാരണമാകുമെന്നത് മിഥ്യാ ധാരണയാണെന്ന് ബംഗളൂരു ഫോർട്ടിസ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ഡെർമറ്റോളജിസ്റ്റ് ഡോ.സുധീന്ദ്ര ജി ഉദ്ബാൽക്കർ പറഞ്ഞു. “ ഡിഎച്ച്ടിക്ക് കഷണ്ടിയുമായി ഒരു പങ്കുണ്ടെങ്കിലും വാസ്തവത്തിൽ ടെസ്റ്റോസ്റ്റിറോൺ കൂടുതൽ ഉള്ള പല പുരുഷന്മാർക്കും മുടി കൊഴിച്ചിൽ ഇല്ല. അതേസമയം ടെസ്റ്റോസ്റ്റിറോൺ കുറവുള്ളവർ മുടികൊഴിച്ചിൽ നേരിടുന്നുമുണ്ട്. ജനികത ഘടകങ്ങളും കഷണ്ടിയുടെ കാര്യത്തിൽ സ്വാധീനം ചെലുത്തുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഉയർന്ന അളവിലുള്ള ടെസ്റ്റോസ്റ്റിറോൺ മുഖവും ശരീരവും പോലുള്ള അനാവശ്യ ഭാഗങ്ങളിൽ രോമവളർച്ചയ്ക്ക് കാരണമാകുമെന്നും വിദഗ്ദ്ധർ പറഞ്ഞു.

40 വയസ്സിനു ശേഷം പുരുഷന്മാരുടെ ടെസ്റ്റോസ്റ്റിറോൺ അളവ് ഓരോ വർഷവും കുറയുന്നു. പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ മുടി കൊഴിച്ചിലിനെ ബാധിക്കുന്ന രണ്ട് സാഹചര്യങ്ങളുണ്ട്. അതിൽ ആദ്യത്തേത്, ടെസ്റ്റോസ്റ്റിറോൺ കുറയുന്നത് ചില വ്യക്തികളിൽ മുടി കൊഴിച്ചിലിന് കാരണമാകുകയും അത് കഷണ്ടിയിലേക്ക് നയിക്കുകയും ചെയ്യും. അത്തരം വ്യക്തികളിൽ മുടിയുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനായി ടെസ്റ്റോസ്റ്റിറോൺ സപ്ലിമെൻ്റുകൾ നൽകാവുന്നതാണെന്ന് ചെന്നൈ ഫോർട്ടിസ് ആശുപത്രിയിലെ യൂറോളജിസ്റ്റ് പ്രവീൺ കുമാർ തോട്ട പറയുന്നു.

രണ്ടാമത്തെ കാര്യം,” ടെസ്റ്റോസ്റ്റിറോൺ കൂടുതൽ ഉള്ള വ്യക്തികളിൽ, രോമകൂപങ്ങൾ സെൻസിറ്റീവ് ആയിരിക്കും. അവർക്ക് മുടി കൊഴിച്ചിൽ ഉണ്ടാകാം, ഇത് കഷണ്ടി അല്ലെങ്കിൽ അലോപ്പീസിയയ്ക്ക് കാരണമാകാം.”

ടെസ്റ്റോസ്റ്റിറോണിൻ്റെ അളവ് കൂടുതലാവുകയും അതോടൊപ്പം അലോപ്പീസിയയും ഉള്ള ആളുകൾ ചില ഭക്ഷണക്രമം പാലിക്കേണ്ടതുണ്ട്, ഇത്തരക്കാർ ടെസ്റ്റോസ്റ്റിറോൺ വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം (ഉദാഹരണത്തിന്, തണ്ണിമത്തൻ). ടെസ്റ്റോസ്റ്റിറോണിൻ്റെ അളവ് കൂടുതലും പാരമ്പര്യമായി കഷണ്ടിയുമുള്ളവർ സമീകൃതാഹാരം ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്