728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

മുട്ട മാറ്റി നിർത്തണ്ട: റുമറ്റോയ്ഡ് ആർത്രൈറ്റിസ് മാറി നിന്നോളും
7

മുട്ട മാറ്റി നിർത്തണ്ട: റുമറ്റോയ്ഡ് ആർത്രൈറ്റിസ് മാറി നിന്നോളും

പ്രോട്ടീനും മറ്റ് അവശ്യ പോഷകളും ധാരാളമായി അടങ്ങിയ മുട്ട ഈ അവസ്ഥയുള്ളവരുടെ ഭക്ഷണത്തിൽ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് .

റുമറ്റോയ്ഡ് ആർത്രൈറ്റിസ് കുറയ്ക്കാൻ മുട്ട സഹായിക്കും

റുമറ്റോയ്ഡ് ആർത്രൈറ്റിസ് (RA) ഉള്ളവർക്ക് നീർക്കെട്ട്, വേദന, സന്ധികളിൽ അസ്വസ്ഥത എന്നിവ സ്ഥിരമായി ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. ഇതിനെ നേരിടുന്നതിനായി പോഷകസമൃദ്ധമായ ഭക്ഷണക്രമം പിന്തുടരണമെന്നതാണ് നിർണായകമായ കാര്യം. വിശദമായി പറഞ്ഞാൽ റുമറ്റോയ്ഡ് ആർത്രൈറ്റിസ് ഉള്ളവർ ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് വളരെയധികം പ്രയോജനപ്പെടും. ഈ അവസ്ഥയുടെ ലക്ഷണങ്ങളെ ലഘൂകരിക്കുന്നതിൽ മുട്ടയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. അവയിൽ അടങ്ങിയിരിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നീർക്കെട്ട് തടയാൻ സഹായിക്കുന്നതായി വിദഗ്ദ്ധർ പറയുന്നു. പല ഗവേഷണങ്ങളും ഇതിനെ പിന്തുണക്കുന്നുമുണ്ട്. മുട്ടയിൽ അടങ്ങിയിരിക്കുന്ന ബയോ ആക്റ്റീവ് ഘടകങ്ങളായ ഫോസ്‌ഫോ ലിപ്പിഡുകൾ, കൊളസ്‌ട്രോൾ, ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയവ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണെന്ന് ന്യൂട്രിയൻ്റ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു അവലോകനം പറയുന്നു, ഇത് വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകുന്നതോ അതുമായി ബന്ധപ്പെട്ടതോ ആയ പ്രക്രിയകളെ സ്വാധീനിക്കും.

“മികച്ചൊരു പോഷകാഹാരമാണ് മുട്ട. അവയിൽ വിറ്റാമിനുകളും പ്രോട്ടീനുകളും മാത്രമല്ല, നല്ലതും അപൂരിതവുമായ ഫാറ്റി ആസിഡുകളും ധാരാളമായി ഉണ്ടെന്ന് മുംബൈ കല്യാണിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് റുമാറ്റോളജിസ്റ്റ് ഡോ.ഹർമൻ സിംഗ് പറയുന്നു.
“മുട്ടയിൽ ആൻ്റി-ഇൻഫ്ലമേറ്ററി(അണുബാധകൾ തടയൽ) ആൻ്റിഓക്‌സിഡൻ്റ്(കോശങ്ങളുടെ നാശത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാനുള്ള കഴിവ്), ആൻ്റിമൈക്രോബിയൽ( ദോഷകരമായ സൂക്ഷ്മജീവികൾക്കെതിരെ പ്രവർത്തിക്കാനുള്ള കഴിവ്) ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ റുമറ്റോയ്ഡ് ആർത്രൈറ്റിസ് ഉള്ളവരിൽ കാണപ്പെടുന്ന റാഡിക്കൽ ഓക്സിജനുകളെ കുറയ്ക്കുന്നു.

സന്ധികൾക്ക് ക്ഷയം സംഭവിക്കുന്നതിനാൽ റുമറ്റോയ്ഡ് ആർത്രൈറ്റിസിൻ്റെ കാര്യത്തിൽ പേശികളിൽ നിന്നുള്ള പിന്തുണ അത്യന്താപേക്ഷിതമാണ്. പേശികളെ ശക്തിപ്പെടുത്തുന്നതിന് ശരീരത്തിൽ ശരിയായ അളവിൽ പ്രോട്ടീൻ വേണം. മുട്ട നല്ല പ്രോട്ടീൻ സ്രോതസ്സായതിനാൽ ശരീരത്തിൽ നന്നായി ആഗിരണം ചെയ്യപ്പെടുന്നു. ആമാശയത്തിലെ ഗുണകരമായ ബാക്ടീരിയകളുടെ വളർച്ചക്കും ഇത് സഹായിക്കുമെന്നും ഡോ.ഹർമൻ സിംഗ് പങ്കുവെക്കുന്നു. എന്നാൽ അവ വേവിക്കാതെ കഴിക്കരുത്. പുഴുങ്ങിയ മുട്ടകളാണ് ഏറ്റവും നല്ലത്. കാരണം പ്രോട്ടീനിനുള്ളിലെ [കെമിക്കൽ] ബോണ്ടുകൾ ഡീനാച്ചുറലൈസ് ചെയ്യപ്പെടുന്നു. ഇത് എളുപ്പത്തിൽ ദഹനത്തിനും ആഗിരണത്തിനും സഹായിക്കുന്നു.എന്നാൽ ഓംലെറ്റോ, കറിയോ ആയി പാചകം ചെയ്യുമ്പോൾ പ്രോട്ടീനുകൾക്ക് കേടുപാടുകൾ സംഭവിച്ച് ഗുണം നഷ്ടപ്പെടുന്നു.

മുട്ടയുടെ മഞ്ഞക്കരു റുമറ്റോയ്ഡ് ആർത്രൈറ്റിസിന് നല്ലതാണോ?

കൊളസ്‌ട്രോൾ അടങ്ങിയിട്ടുള്ളതിനാൽ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കണമെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ റുമറ്റോയ്ഡ് ആർത്രൈറ്റിസ് നിയന്ത്രിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഡി പോലുള്ള അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് മുട്ടയുടെ മഞ്ഞക്കരു എന്ന് വിദഗ്ദ്ധർ പറയുന്നു. സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നത് സന്ധികളിലുണ്ടാകുന്ന കാഠിന്യവും വേദനയും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ വഷളാക്കും. “ വിറ്റാമിൻ A, D, E, K, B1,B5,B6,B9 തുടങ്ങിയ പോഷകങ്ങൾ മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിട്ടുള്ളതായി ഡോ.ഹർമൻ സിംഗ് പറയുന്നു. കൂടാതെ ഇവയിൽ കോളിൽ മികച്ച അളവിൽ അടങ്ങിയിട്ടുമുണ്ട്. ഇത് നാഡീവ്യൂഹങ്ങളുടെ പുനരുജ്ജീവനത്തിനും അസ്ഥികളുടെ ശക്തിക്കും സഹായിക്കുന്നതിനാൽ ന്യൂറോ ട്രാൻസ്മിഷന് വളരെ പ്രധാനമാണ്. എന്നാൽ ഉയർന്ന രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ പോലുള്ള അവസ്ഥകളുള്ളവർ മിതമായ അളവിൽ മുട്ട കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതേസമയം മുട്ടയിലുള്ളതിനേക്കാൾ ഉയർന്ന അളവിൽ കോളിൻ അടങ്ങിയ ഭക്ഷണം ബീഫ് ആണ്.

മുട്ടയും റുമറ്റോയ്ഡ് ആർത്രൈറ്റിസും : തെറ്റിദ്ധാരണകൾ

മുട്ടയിൽ അടങ്ങിയ പ്രോട്ടീൻ ആർത്രൈറ്റിസ് പ്രശ്നങ്ങൾ വഷളാക്കുമെന്നാണ് പലരും കരുതുന്നത്. എന്നാൽ ആളുകൾ മനസ്സിലാക്കേണ്ട കാര്യം മുട്ടയിൽ അടങ്ങിയ പ്രോട്ടീൻ യൂറിക് ആസിഡ് കൂടുന്നതിന് കാരണമാകില്ല എന്നതാണെന്ന് ഡോ.ഹർമൻ സിംഗ് വിശദീകരിക്കുന്നു. “ഇതൊരു നല്ല പ്രോട്ടീനാണ്. അതുകൊണ്ട് തന്നെ സന്ധിവാതമുള്ളവർക്കും മുട്ട കഴിക്കാം. നമ്മുടെ ഇന്ത്യൻ ഭക്ഷണക്രമത്തിൽ സാധാരണ പ്രോട്ടീൻ അധികം ഉൾപ്പെടാറില്ല. എന്നാൽ മുട്ട ഭക്ഷണത്തിൻ്റെ ഭാഗമാക്കണം”.

റുമറ്റോയ്ഡ് ആർത്രൈറ്റിസ് ഭക്ഷണക്രമം

റുമറ്റോയ്ഡ് ആർത്രൈറ്റിസ് ചികിത്സയുടെ ഭാഗമായുള്ള ഭക്ഷണക്രമത്തിൽ പച്ചക്കറികൾ, പഴങ്ങൾ, മുട്ട, പനീർ, ടോഫു, മത്സ്യം തുടങ്ങിയ പ്രോട്ടീൻ്റെ നല്ല ഉറവിടങ്ങൾ ഉൾപ്പെടുത്തണം. ഗോതമ്പിന് പകരം തിന, ജോവർ, ബജ്‌റ, റാഗി തുടങ്ങിയ ധാന്യങ്ങളും തിരഞ്ഞെടുക്കാം. കൂടാതെ, മൈദ, പഞ്ചസാര, ടിന്നിലടച്ച ഉൽപ്പന്നങ്ങൾ തുടങ്ങിയ ശുദ്ധീകരിച്ചതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടത് പ്രധാനമാണ്.

ഓർത്തിരിക്കേണ്ട കാര്യങ്ങൾ

  • പൊതുവായ ധാരണക്ക് വിരുദ്ധമായി, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് നിയന്ത്രിക്കുന്നതിന് മുട്ട വളരെ പ്രധാനമാണ്. വിറ്റാമിൻ ഡി പോലുള്ള പോഷകങ്ങളാൽ സമ്പുഷ്ടമായതിനാൽ, സന്ധികളിലെ നീർക്കെട്ട്, വേദന എന്നിവ തടയുന്നതിനുള്ള ഗുണങ്ങളും അവയിൽ അടങ്ങിയിട്ടുണ്ട്.
  • മുട്ടയുടെ മഞ്ഞക്കരുവിൽ കോളിൻ അടങ്ങിയിട്ടുണ്ട്, ഇത് ഞരമ്പുകളും എല്ലുകളും ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
  • മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ യൂറിക് ആസിഡിൻ്റെ അളവ് വർദ്ധിപ്പിക്കുന്നില്ല. ഇത് നല്ല പ്രോട്ടീനായി കണക്കാക്കപ്പെടുന്നു, സന്ധിവാതം അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ആർത്രൈറ്റിസ് ഉള്ള ആളുകൾക്ക് കഴിക്കാവുന്നതുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്