728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

കേരളത്തിൽ ഉഷ്ണതരംഗം അലർട്ട്: ഹീറ്റ് വേവ് എങ്ങിനെ പ്രതിരോധിക്കാം
40

കേരളത്തിൽ ഉഷ്ണതരംഗം അലർട്ട്: ഹീറ്റ് വേവ് എങ്ങിനെ പ്രതിരോധിക്കാം

പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ധാരാളം വെള്ളം ആവശ്യമാണ്. കൂടാതെ ഇവർക്ക് സൂര്യാഘാതം ഉണ്ടാകുന്നതിനുള്ള സാധ്യതയും  കൂടുതലാണ് .

വേനൽച്ചൂട് ആശങ്കാജനകമായി ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിൽ ഉഷ്ണതരംഗം അലർട്ട് (ഹീറ്റ് വേവ് അലേർട്ട്) പ്രഖ്യാപിച്ചു. 41 ഡിഗ്രിയിലേറെ ചൂടുയർന്ന പാലക്കാട് ജില്ലയിൽ ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചത്. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ താപനില സാധാരണയേക്കാൾ അഞ്ച് മുതൽ 5.5 ഡിഗ്രി സെൽഷ്യസിന് മുകളിലാണെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മൂന്ന് ഡിഗ്രി മുതൽ നാല് ഡിഗ്രി വരെ താപനില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. പാലക്കാട് ജില്ലയിൽ കഴിഞ്ഞ നാല് ദിവസമായി 40 ഡിഗ്രിക്ക് മുകളിലാണ് താപനില. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഏറ്റവും വലിയ ഉഷ്ണത്തെയാണ് പാലക്കാട് ജില്ലയും കേരളവും അഭിമുഖീകരിക്കുന്നത്.

ഉഷ്ണ തരംഗം ഉണ്ടാകുമ്പോൾ ശരീരത്തിന് എന്തു സംഭവിക്കുന്നു?

ശരീരത്തിലുണ്ടാകുന്ന ജലനഷ്ടം രക്തസമ്മർദ്ദം കുറയ്ക്കും. അതിൻ്റെ ഫലമായി  ഫിൽട്ടർ ചെയ്യുന്നതിനായി വൃക്കകളിലേക്ക് ഒഴുകുന്ന രക്തത്തിൻ്റെ അളവ് കുറയും. രക്തസമ്മർദ്ദം കുറയുമ്പോൾ, പേശികളിൽ നിന്ന് വൃക്കയിലേക്കും തലച്ചോറിലേക്കും അടക്കമുള്ള രക്തയോട്ടം കുറയുകയും ഇത് അവയവങ്ങളെ സാരമായി  ബാധിക്കുകയും ചെയ്യും. കടുത്ത നിർജ്ജലീകരണം മൂലം ശരീരത്തിലെ വെള്ളം കുറയുന്നത് രക്ത വിതരണം കുറയ്ക്കുകയും ചെയ്യുന്നതിനാൽ മസ്തിഷ്കം, വൃക്ക, പേശികൾ എന്നിവയ്ക്ക് ഹീറ്റ് സ്ട്രോക്ക് ഉണ്ടാകാം.

പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ധാരാളം വെള്ളം ആവശ്യമാണ്. കൂടാതെ ഇവർക്ക് സൂര്യാഘാതം (ഹീറ്റ് സ്ട്രോക്ക്) ഉണ്ടാകുന്നതിനുള്ള സാധ്യതയും  കൂടുതലാണ്. രാവിലെ മുതൽ വൈകുന്നേരം വരെ പുറത്ത് ജോലി ചെയ്യുന്നവർക്കും ചൂട് കൂടുതലുള്ള പ്രദേശത്ത് താമസിക്കുന്നവർക്കും വിയർപ്പിലൂടെ ധാരാളം ജലാംശം നഷ്ടപ്പെടും. എന്നാൽ ഇവർ ആവശ്യത്തിന് വെള്ളം കുടിക്കാത്ത തെറ്റായ പ്രവണതയാണ് പൊതുവേ കണ്ടുവരാറുള്ള്. ഇത് നിർബന്ധമായും ഒഴിവാക്കാൻ ശ്രദ്ധിക്കണം. ചൂടുള്ള പ്രദേശത്ത് പുറത്തിറങ്ങി കളിക്കുന്ന കുട്ടികളുടെ കാര്യത്തിലും ഈ ശ്രദ്ധ നിർബന്ധമാണ്.

നമ്മുടെ തലച്ചോറും നാഡികളും വളരെ സെൻസിറ്റീവാണ്. വളരെ കുറഞ്ഞ അളവിൽ മാത്രമാണ് അവയിൽ കൊഴുപ്പും പഞ്ചസാരയും ശേഖരിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ ജലാംശം ഇല്ലാതാകുമ്പോൾ തലവേദനയും, മൈഗ്രേനുമെല്ലാം വളരെ സാധാരണമായി സംഭവിക്കുന്ന കാര്യങ്ങളാണ്.

ഉഷ്ണതരംഗം (ഹീറ്റ് വേവ്) തടയാനുള്ള തയ്യാറെടുപ്പുകൾ

ചൂട് കൂടുമ്പോൾ അമിതമായി വിയർക്കുകയും ശരീരത്തിൽ നിന്ന് ലവണങ്ങൾ ധാരാളമായി നഷ്ടപ്പെടുകയും ചെയ്യും. ഇത് നിർജ്ജലീകരണത്തിലേക്ക് നയിക്കും. അതുകൊണ്ട് തന്നെ പുറത്തിറങ്ങി ജോലി ചെയ്യുന്നവർ രാവിലെ 11 മണിക്ക് മുമ്പോ വൈകുന്നേരം 4 മണിക്ക് ശേഷമോ എന്ന രീതിയിൽ ക്രമീകരണം നടത്താൻ പ്രത്യേകം ശ്രദ്ധിക്കണം. പുറത്തിറങ്ങുമ്പോൾ കുടിവെള്ളം കൂടെ കരുതാൻ മറക്കരുത്. ജോലിക്കിടെ  തണലിൽ അൽപ നേരം വിശ്രമിക്കേണ്ടതും അത്യാവശ്യമാണ്.

ധാരാളം വെള്ളം കുടിക്കുന്നതിന് പുറമെ, ജ്യൂസുകൾ, ORS ലായനി, സീസണൽ പഴങ്ങൾ, പച്ചക്കറികൾ എന്നിവ ആവശ്യത്തിന് കഴിക്കുക. ദാഹമില്ലെങ്കിൽ പോലും ഇവ കഴിക്കാൻ ശ്രമിക്കണം. വേനൽക്കാലത്ത് ആവശ്യമായ ലവണങ്ങളും ഇലക്ട്രോലൈറ്റുകളും ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്

ശരീരത്തിലെ ജലനഷ്ടം ഒഴിവാക്കാൻ വിയർപ്പ് കുറയ്ക്കുന്നതിലൂടെ സാധിക്കും. അയഞ്ഞതും ശ്വസിക്കാൻ കഴിയുന്നതുമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക, നന്നായി വായുസഞ്ചാരമുള്ള മുറികളിൽ താമസിക്കുക, കഴിയുന്നത്ര തണുപ്പിച്ച് വെള്ളം കുടിക്കുക. ശരീര താപനില കുറയ്ക്കാൻ ഇത് വളരെയധികം പ്രയോജനപ്പെടും.

നിർജ്ജലീകരണം, ഭക്ഷ്യ വിഷബാധ എന്നിവയ്ക്കുള്ള സാധ്യത വളരെ കൂടുതലായതിനാൽ പ്രോട്ടീൻ കൂടുതലായുള്ള ഭക്ഷണങ്ങളും, തെരുവ് ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് നല്ലതെന്ന് വിദഗ്ദ്ധർ പറയുന്നു. ഏറെ നേരം മുറിച്ചുവെച്ച പച്ചക്കറികളോ പഴങ്ങളോ കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം

ഉഷ്ണ തരംഗം പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ

  • ഉപ്പിട്ട നാരങ്ങ വെള്ളം, മോര്, ലസ്സി, ജ്യൂസുകൾ എന്നിവ വീട്ടിൽ തന്നെ തയ്യാറാക്കി കഴിക്കാം
  • തണ്ണിമത്തൻ, മസ്‌ക്‌മെലൺ, ഓറഞ്ച്, മുന്തിരി, പൈനാപ്പിൾ, വെള്ളരി, ചീര അല്ലെങ്കിൽ പ്രാദേശികമായി ലഭ്യമായ മറ്റ് പഴങ്ങളും പച്ചക്കറികളും തുടങ്ങി ഉയർന്ന ജലാംശമുള്ള സീസണൽ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
  • നേർത്തതും അയഞ്ഞതുമായ ഇളം നിറമുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
  • വെയിലത്തിറങ്ങുമ്പോൾ സൂര്യപ്രകാശം നേരിട്ട് പതിക്കാതിരിക്കാൻ കുട, തൊപ്പി, ടവൽ എന്നിവ ഉപയോഗിക്കുക
  • വെയിലത്തിറങ്ങുമ്പോൾ ചെരിപ്പിടാൻ മറക്കരുത്.ആവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങുക
  • ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ രാവിലേയോ വൈകുന്നേരമോ എന്ന രീതിയിൽ പുറത്തിറങ്ങാൻ ശ്രമിക്കുക
  • ഉഷ്ണതരംഗവും നിർജ്ജലീകരണവും ഗുരുതരമായ സങ്കീർണതകൾക്ക് കാരണമാകും, ചൂട് കുരു, ഹീറ്റ് എഡിമ (കാലുകളിലും കണങ്കാലുകളിലും ഉണ്ടാകുന്ന നീർക്കെട്ട്),ഹീറ്റ് ക്രാമ്പ് (കോച്ചിപ്പിടുത്തം), ഹീറ്റ് സിൻകോപ്പ് (തളർച്ച),സൂര്യാഘാതം എന്നിവ ഉൾപ്പെടുന്നു.ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, വൃക്കരോഗങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളും ഹീറ്റ് സ്ട്രസ്സ് മൂലം വർദ്ധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്