728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

സ്കിന്നി ഫിറ്റ് ജീൻസും പാൻ്റും സ്ത്രീകൾക്ക് അനാരോഗ്യകരം: കാരണം ഇതാണ്!
3

സ്കിന്നി ഫിറ്റ് ജീൻസും പാൻ്റും സ്ത്രീകൾക്ക് അനാരോഗ്യകരം: കാരണം ഇതാണ്!

ദീർഘനേരം ഇറുകിയ പാൻ്റ്‌സ് ധരിക്കുന്നത് അമിതമായ വിയർപ്പിന് കാരണമാവുകയും ഒടുവിൽ വജൈനൈറ്റിസിലേക്ക് നയിക്കുകയും ചെയ്യും .

സ്കിന്നി ഫിറ്റ് ജീൻസും പാൻ്റും യോനിയിൽ അണുബാധയുണ്ടാക്കും

 

2019ൽ റാപ്പർ കാർഡി ബി അപ്ലോഡ് ചെയ്ത ഒരു വീഡിയോ ഏറെ ചർച്ചാ വിഷയമായിരുന്നു. അതിൽ അവർ ധരിച്ചിരുന്ന ഇറുകിയ ജീൻസ് തുടകളിലേക്ക് ഇറക്കി വച്ചായിരുന്നു പ്രത്യക്ഷപ്പെട്ടത്. യീസ്റ്റ് അണുബാധ ഒഴിവാക്കാനായാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു അവർ പറഞ്ഞ കാരണം. 19 മില്ല്യൻ വ്യൂ ലഭിച്ച ആ വീഡിയോ പൊതുവായ ഒരു ആശങ്കയ്ക്കും തിരികൊളുത്തിയിരുന്നു. ഇറുകിപ്പിടിച്ച പാൻ്റുകൾ യഥാർത്ഥത്തിൽ ദോഷം ചെയ്യുമോ?

സ്കിന്നി ഫിറ്റ് ജീൻസുകൾ ട്രൻഡായി തുടരുന്നതിനിടെ, അമിതമായി ഇറുകിപ്പിടിച്ച പാൻ്റുകൾ ധരിക്കുന്നത് ഒഴിവാക്കിയാൽ ജനനേന്ദ്രിയത്തിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് ഗൈനക്കോളജിസ്റ്റുകളും വിദഗ്ദ്ധരും വ്യക്തമാക്കുന്നത്.

ഇറുകിപ്പിടിച്ച പാൻ്റുകൾ എന്തുകൊണ്ട് ദോഷം ചെയ്യുന്നു

ബോസ്റ്റൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, ലോവർ ജെനിറ്റൽ ട്രാക്റ്റ് ഡിസീസ് എന്ന ജേർണലിൽ 2019ൽ ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. ആഴ്ചയിൽ നാലോ അതിലധികമോ തവണ ഇറുകിയ ജീൻസ് അല്ലെങ്കിൽ പാൻ്റ്സ് ധരിക്കുന്നത് ‘വൾവോഡൈനിയ’ രൂപപ്പെടാനുള്ള സാധ്യത ഇരട്ടിയാക്കുന്നുവെന്ന് ഇതിൽ മുന്നറിയിപ്പ് നൽകുന്നു. ജനനേന്ദ്രിയത്തിലോ ചുറ്റുമായോ വിട്ടുമാറാത്ത വേദനയ്ക്ക് കാരണമാകുന്ന ഒരു അവസ്ഥയാണ് വൾവോഡൈനിയ. സ്ത്രീകളുടെ ജനനേന്ദ്രിയത്തിൻ്റെ ഏറ്റവും പുറത്തുള്ള ഭാഗമാണ് വുൾവ

ഇറുകിയ പാൻ്റുകളോ അടിവസ്ത്രങ്ങളോ ധരിക്കുന്നത് ജനനേന്ദ്രിയത്തിൽ അണുബാധകൾ ഉണ്ടാകുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന് പഠനം നടത്തിയവർ വ്യക്തമാക്കുന്നു. വുൾവയിലുണ്ടാകുന്ന വേദന ഇതിൻ്റെ പ്രാരംഭ ലക്ഷണമാണ്.

ഇറുകിയ പാൻ്റ് ധരിക്കുന്നതിൻ്റെ പാർശ്വ ഫലങ്ങൾ

ഹൈദരാബാദ് യശോദ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ കാർത്തിക റെഡ്ഡിയുടെ അഭിപ്രായവും മറിച്ചായിരുന്നില്ല. സ്ത്രീകൾ ഇറുകിയ വസ്ത്രങ്ങൾ ധരിക്കുമ്പോൾ, വുൾവ ഭാഗത്തെ ചർമ്മത്തിന് ഉരച്ചിലുകളും ചിലപ്പോൾ അസ്വസ്ഥതകളും ഉണ്ടാകാമെന്ന് അവർ കൂട്ടിച്ചേർക്കുന്നു. ഇവിടുത്തെ ചർമ്മം വളരെ സെൻസിറ്റീവ് ആയതിനാലാണ് ഇങ്ങനെ അനുഭവപ്പെടുന്നത്. “വിയർപ്പും മറ്റ് ദ്രാവകങ്ങളും ഇവിടെ അടിഞ്ഞുകൂടുകയും തിണർപ്പും ചുവപ്പും ഉണ്ടാക്കുകയും അണുബാധകൾ വളരാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.”

ഇറുകിയ ജീൻസ് രക്തചംക്രമണം കുറയാൻ കാരണമാകുമോ?

ചില സന്ദർഭങ്ങളിൽ, സ്‌കിന്നി പാൻ്റ്‌സ് അല്ലെങ്കിൽ ലെഗ്ഗിംഗ്‌സ് ധരിക്കുന്നത് കാലുകളിലേക്കുള്ള രക്തചംക്രമണം മോശമാകാൻ ഇടയാക്കുമെന്ന് ഡോ.കാർത്തിക റെഡ്ഡി കൂട്ടിച്ചേർക്കുന്നു. സ്‌കിന്നി ജീൻസ് ധരിച്ച് മണിക്കൂറുകളോളം ഇരുന്ന ഒരു സ്ത്രീക്ക് കാലിൽ മരവിപ്പ് അനുഭവപ്പെടുന്നത് പോലെയുള്ള അസ്വസ്ഥതകൾ ഉണ്ടായ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. രക്തചംക്രമണം കുറയുന്നതിൻ്റെ പ്രധാന ലക്ഷണമാണിത്. എങ്കിലും ധരിക്കുന്ന വസ്ത്രം ഇറുകിയതാണോ അയഞ്ഞതാണോ എന്നത് തീർത്തും വ്യക്തിപരമാണെന്നും അവർ പറയുന്നു.

എന്താണ് വൾവോഡൈനിയ?

പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ വുൾവയിലുണ്ടാകുന്ന ഒരു അവസ്ഥയാണ് വൾവോഡൈനിയ. എന്നാൽ കടുത്ത വയറു വേദനയും അസ്വസ്ഥതയും ഇതിൻ്റെ ഫലമായുണ്ടാകും.

പതിവ് പരിശോധനയ്ക്കിടെ വുൾവയിൽ ചൊറിച്ചിലും വേദനയും അനുഭവപ്പെടുന്നതായി പരാതിപ്പെട്ട 25കാരിയുടെ കേസ് ഡോ.കാർത്തിക റെഡ്ഡി ഓർമ്മിക്കുന്നു. പ്രാഥമിക പരിശോധനയിൽ അസാധാരണമായി ഒന്നും കണ്ടെത്താനായില്ല. അവൾക്ക് മൂത്രനാളിയിലെ അണുബാധയും വുൾവാർ ഭാഗത്ത് വേദനയും മുമ്പ് ഉണ്ടായിട്ടുണ്ടോ എന്ന് ഞങ്ങൾ പരിശോധിച്ചു, ”ഡോ.കാർത്തിക റെഡ്ഡി പറയുന്നു. അസ്വസ്ഥതകൾ മൂർച്ഛിച്ചതിനെത്തുടർന്ന് ഡോക്ടർമാർ വീണ്ടും നടത്തിയ പരിശോധനയിൽ, അവർ സ്ഥിരമായി സ്കിന്നി പാൻ്റ്  ധരിക്കാറുണ്ടെന്നും അത് അവളുടെ ജനനേന്ദ്രിയത്തിൻ്റെ ഭാഗത്ത് സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും കണ്ടെത്തി.

ഫിസിക്കൽ തെറാപ്പി സെഷനുകൾക്കും സൈക്കോസെക്ഷ്വൽ കൗൺസിലിംഗിനുമൊപ്പം ചൊറിച്ചിൽ, അസ്വസ്ഥതകൾ എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്ന ടോപ്പിക്കൽ സ്റ്റിറോയിഡ് ക്രീമുകളുമായിരുന്നു ഈ കേസിൽ നിർദ്ദേശിക്കപ്പെട്ടതെന്ന് ഡോ.കാർത്തിക റെഡ്ഡി പറയുന്നു.“ വുൾവാറിൻ്റെ ആരോഗ്യം എങ്ങനെ നിലനിർത്തണമെന്നും, അടിസ്ഥാനപരമായ പരിചരണത്തെക്കുറിച്ച് ഞങ്ങൾ അവളെ ഉപദേശിച്ചു – ഇവയെല്ലാം വൾവോഡൈനിയ നിയന്ത്രിക്കാൻ സഹായിച്ചതായി അവർ പറയുന്നു.

ഇറുകിയ പാൻ്റ് ധരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്

ഇറുകിയ ജീൻസ് ധരിക്കുമ്പോൾ വുൾവയിൽ ഉണ്ടാകുന്ന ചില സാധാരണ പ്രശ്നങ്ങൾ ഇവയാണ്:

  • ചുവപ്പ്
  • തിണർപ്പ്
  • ചൊറിച്ചിൽ
  • അസ്വസ്ഥതകൾ
  • അസാധാരണ സ്രവങ്ങൾ

ചില അപൂർവ്വം കേസുകളിൽ ഇത് വയറു വേദനയ്ക്ക് കാരണമാകുന്നു

കൂടുതൽ നേരം സ്‌കിന്നി പാൻ്റ്‌സ് ധരിക്കുന്നത് യോനിയിൽ ആവർത്തിച്ചുള്ള അണുബാധയ്ക്ക് കാരണമാകുമെന്ന് മുംബൈ ആസ്ഥാനമായുള്ള ഗൈനക്കോളജിസ്റ്റും ഫെഡറേഷൻ ഓഫ് ഒബ്‌സ്റ്റെട്രിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ (എഫ്ഒജിഎസ്ഐ) മുൻ പ്രസിഡൻ്റുമായ ഡോ.നന്ദിത പൽഷേത്കർ പറയുന്നു.

“ദീർഘനേരം ഇറുകിയ പാൻ്റ്‌സ് ധരിക്കുന്നത്, പ്രത്യേകിച്ച് ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ, അമിതമായ വിയർപ്പിന് കാരണമാവുകയും ഒടുവിൽ വജൈനൈറ്റിസിലേക്ക് നയിക്കുകയും ചെയ്യും. യോനിയിലുണ്ടാകുന്ന അണുബാധയാണ് വജൈനൈറ്റിസ്. ചൊറിച്ചിലും അസ്വസ്ഥതകളുമാണ് ഇതിൻ്റെ സാധാരണയുള്ള ലക്ഷണം. ദുർഗന്ധം വമിക്കുന്ന അസാധാരണമായ ഡിസ്ചാർജുകളും ഉണ്ടായേക്കാം.

ഇറുകിയ പാൻ്റ്സ് ധരിക്കുന്നത് കാരണം യീസ്റ്റ് മൂലമുണ്ടാകുന്ന ഫംഗസ് അണുബാധയായ വജൈനൽ കാൻഡിഡയാസിസ് ഉണ്ടാകുന്നതിനുള്ള അപകട സാധ്യത വളരെ കൂടുതലാണെന്നും ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്. ഫംഗസ് അണുബാധയ്ക്ക് പുറമേ ചർമ്മത്തിലുണ്ടാകുന്ന അണുബാധകൾ മൂലവും സ്ത്രീകൾക്ക് അസ്വസ്ഥതകൾ ഉണ്ടാകാം. അത് പരിശോധിക്കേണ്ടതുണ്ടെന്നും ഡോ.കാർത്തിക റെഡ്ഡി കൂട്ടിച്ചേർക്കുന്നു.

ഹൈദരാബാദ് ആസ്ഥാനമായുള്ള ഗൈനക്കോളജിസ്റ്റും, ഒബ്സ്റ്റെട്രീഷ്യനും, FOGSI മുൻ പ്രസിഡൻ്റുമായ ഡോ. ശാന്ത കുമാരി, പ്രശ്നത്തിൻ്റെ തുടക്കത്തിൽ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിക്കാൻ ശുപാർശ ചെയ്യുന്നു. അസ്വസ്ഥതകളും ബുദ്ധിമുട്ടും ഒഴിവാക്കുന്നതിനായി ഡോക്ടർ ടോപ്പിക്കൽ മരുന്നുകൾ നിർദ്ദേശിച്ചേക്കാമെന്ന് അവർ പറഞ്ഞു.

ഇറുകിപ്പിടിച്ച വസ്ത്രങ്ങൾക്ക് പകരം അയഞ്ഞവ തിരഞ്ഞെടുക്കാം

അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതാണ് അനുയോജ്യമെന്ന് ഡോ.ശാന്ത കുമാരി പറയുന്നു. ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിലും ജോലി ചെയ്ത് വിയർക്കുന്ന സാഹചര്യത്തിലും ഇത് വളരെയധികം ഗുണം ചെയ്യും. സിന്തറ്റിക് മെറ്റീരിയലുകൾക്ക് പകരം വായു സഞ്ചാരം സുഗമമാക്കുന്ന തരത്തിലുള്ളവ തിരഞ്ഞെടുക്കാം. വായു സഞ്ചാരത്തിന് അനുയോജ്യമായ കോട്ടൺ പോലുള്ള അടിവസ്ത്രങ്ങൾ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. സ്‌പോർട്‌സിനോ വ്യായാമത്തിനോ വേണ്ടി ആക്‌റ്റീവ് വിയർ തിരഞ്ഞെടുക്കുമ്പോൾ പോലും, കാലാവസ്ഥ, തുണിയുടെ തരം, നിറം, ഭാരം, ഈർപ്പം വലിച്ചെടുക്കാനുള്ള കപ്പാസിറ്റി, സൗകര്യം, ഏത് പ്രവർത്തനത്തിലാണ് ഏർപ്പെടുന്നത് എന്നിവ പരിഗണിച്ചായിരിക്കണം എന്ന് വിദഗ്ദ്ധർ പറയുന്നു.

പതിവായി ഇറുകിയ പാൻ്റ്‌സ് ധരിക്കുന്നവരിൽ,  യോനിയിൽ വെളുത്ത ഡിസ്ചാർജ്, ചൊറിച്ചിൽ, അസ്വസ്ഥതകൾ, മൂത്രമൊഴിക്കുമ്പോഴോ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴോ ഉള്ള വേദന , ഫംഗസ് അണുബാധ എന്നിവയും കൂടിവരുന്നു. യുകെ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) വ്യക്തമാക്കുന്നതനുസരിച്ച്,  യോനിയിലെ ഇത്തരത്തിലുള്ള അസ്വസ്ഥതകൾ ഒഴിവാക്കാൻ ടൈറ്റ്സ്, നൈലോൺ അടിവസ്ത്രം, ലെഗ്ഗിംഗ്സ്, ലൈക്രാ ഷോർട്ട്സ്, സ്കിന്നി ജീൻസ് അല്ലെങ്കിൽ പാൻ്റ്സ്, സിന്തറ്റിക് വസ്ത്രങ്ങൾ എന്നിവയുൾപ്പെടെ ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കണം.

കൃത്രിമ സുഗന്ധം ചേർത്ത സാനിറ്ററി പാഡുകളും ടാംപണുകളും ഒഴിവാക്കണമെന്ന് കാർത്തിക റെഡ്ഡി നിർദ്ദേശിക്കുന്നു. സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന കെമിക്കൽ അടങ്ങിയ ഉത്പന്നങ്ങളും നന്നല്ല. ഇളം ചൂടുവെള്ളം ഉപയോഗിച്ച് വുൾവാ പ്രദേശം വൃത്തിയാക്കുന്നതാണ് ഏറ്റവും നല്ലതെന്നും അവർ പറയുന്നു.

ശുചിമുറികളുടെ ശുചിത്വത്തിനു പുറമേ, വൃത്തിയുള്ള തുണി ഉപയോഗിച്ച് യോനീഭാഗങ്ങൾ വരണ്ടതും വൃത്തിയുള്ളതുമായി നിലനിർ ത്തുന്നത് അണുബാധയുടെ സാധ്യത കുറയ്ക്കുമെന്ന് എന്ന് ഡോ.ശാന്ത കുമാരി പറയുന്നു.

യോനിയിലും യോനീപ്രദേശങ്ങളിലും മുൻപ് അണുബാധയുണ്ടായിട്ടുണ്ടെങ്കിൽ ഡെനിം തുണികൊണ്ടുള്ള ഇറുകിയ അടിവസ്ത്രം ധരിക്കുന്നത് ഒഴിവാക്കണം, കാരണം ഇത് പ്രശ്നം വഷളാക്കുകയും ആവർത്തിച്ചുള്ള അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും.

പ്രധാനപോയിൻ്റുകൾ

ഇറുകിയ ജീൻസുകളോ പാൻ്റുകളോ സ്ഥിരമായി ധരിക്കുന്നത് സ്വകാര്യഭാഗങ്ങളിൽ ഈർപ്പം നിലനിൽക്കാൻ ഇടയാക്കും. ഇത് വൾവാർ മേഖലയിൽ ഫംഗസ്, ബാക്ടീരിയ അണുബാധകളിലേക്ക് നയിക്കുന്നു. ഇറുകിയവയ്ക്ക്  പകരം അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നു.

അനുബന്ധ ടാഗ്
അനുബന്ധ പോസ്റ്റ്

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്