728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

ഹോം റെമഡികൾ പരീക്ഷിക്കുന്നവർ ശ്രദ്ധിക്കൂ: എല്ലാം അനുയോജ്യമാകില്ല
36

ഹോം റെമഡികൾ പരീക്ഷിക്കുന്നവർ ശ്രദ്ധിക്കൂ: എല്ലാം അനുയോജ്യമാകില്ല

കോവിഡിനെ ചെറുക്കാൻ ചെറുനാരങ്ങ ഉപയോഗിച്ച് ഹോം റെമഡി പരീക്ഷിച്ച വീട്ടമ്മയ്ക്ക് മണം തിരിച്ചറിയാനുള്ള മൂക്കിൻ്റെ കഴിവ് നഷ്ടപ്പെടുകയുണ്ടായി .

ഹോം റെമഡി

ഹോം റെമഡികൾ പരീക്ഷിക്കാത്തവർ ഇന്ന് വളരെ ചുരുക്കമായിരിക്കും. പിന്തുടരേണ്ട ശരിയായ രീതിയോ ക്രമമോ എന്താണെന്ന് കൃത്യമായി അറിയാതെ ആരോ പറഞ്ഞു കേട്ടതിൻ്റെ അടിസ്ഥാനത്തിൽ മാത്രം ഹോം റെമഡികൾ ചെയ്യുന്നവരായിരിക്കും ഇതിൽ ഭൂരിഭാഗവും. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്നുള്ളത് തിരിച്ചറിയാതെ പോകുന്നതാണ് ഹോം റെമഡി തിരിച്ചടിയാകാൻ ഇടയാക്കുന്നത്.

നമ്മുടെ അടുക്കളയിൽ പാചകത്തിനായും മറ്റ് ആവശ്യങ്ങൾക്കായും എപ്പോഴും ലഭ്യമായിട്ടുള്ള ഒന്നാണ് ചെറുനാരങ്ങ. അതുകൊണ്ട് തന്നെയായിരിക്കണം ഭൂരിഭാഗം ഹോം റെമഡികളിലും ചെറുനാരങ്ങ ഒരു പ്രധാന ഘടകമായി മാറിയത്. നാരങ്ങ ഉപയോഗിച്ചുള്ള ഹോം റെമഡി തെറ്റായി പ്രയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്നുള്ള കാര്യം നിങ്ങൾക്കറിയാമോ? നാരങ്ങ മാത്രമല്ല ഏത് ഭക്ഷ്യ വസ്തുവോ ഔഷധമോ ആകട്ടെ, ഏതെങ്കിലും അവസ്ഥകൾക്കുള്ള ഹോം റെമഡി എന്ന രീതിയിൽ അനുചിതമായി ദീർഘകാലം ഉപയോഗിക്കുകയാണെങ്കിൽ ഗുണത്തിന് പകരം ദോഷമാണ് സംഭവിക്കുക.

കാൻസർ ചികിത്സയ്ക്ക് ശേഷം ചെറുനാരങ്ങ ഉപയോഗിച്ച് ഹോം റെമഡി പരീക്ഷിച്ച ഒരു വീട്ടമ്മയ്ക്ക് നേരിടേണ്ടി വന്ന അനുഭവം നോക്കൂ.

ചെറുനാരങ്ങയുടെ ദോഷങ്ങൾ

കർണാടകയിലെ ദാവൻഗരെയിൽ നിന്നുള്ള 56കാരി സരോജ രുദ്രപ്പക്ക് ഗർഭാശയ കാൻസർ ബാധിച്ചതായി കണ്ടെത്തിയത് 2020ലായിരുന്നു. ഇതേ തുടർന്ന് അവർക്ക് കീമോ തെറാപ്പിയും റേഡിയോ തെറാപ്പിയും സംയോജിപ്പിച്ചുള്ള ചികിത്സയ്ക്ക് വിധേയയാവേണ്ടി വന്നു. ചികിത്സ പൂർത്തിയാക്കി സുഖം പ്രാപിച്ചെങ്കിലും, കുടുംബ സുഹൃത്ത് നൽകിയ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു ഹോം റെമഡി പരീക്ഷിക്കണമെന്ന് അവർക്ക് തോന്നി.

അങ്ങനെയിരിക്കെയാണ് “നാരങ്ങ നീര് പതിവായി ഉപയോഗിക്കുന്നത് ക്യാൻസറിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുമെന്ന്” വിശദമാക്കുന്ന ഒരു ഫോർവേഡഡ് മെസേജ് സരോജ കാണാനിടയാകുന്നത്. പിന്നീടുള്ള ഒരു മാസത്തിലധികം എന്നും രാവിലെ വെറും വയറ്റിൽ സരോജ ചെറുനാരങ്ങ നീര് കുടിക്കാൻ തുടങ്ങി. വിശപ്പ് മെച്ചപ്പെട്ടതിനാൽ തുടക്കത്തിൽ ഇതവർക്ക് നല്ലതായി തോന്നി. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ പതുക്കെ അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങി. വയറിൽ നിന്നും തരിപ്പ് പോലൊരു പ്രശ്നമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. ശേഷം ഭക്ഷണം ചവച്ചരച്ച് കഴിക്കാൻ സാധിക്കാതെയായി. വയറിൽ നിന്നും കത്തുന്ന തരത്തിലുള്ള അസ്വസ്ഥതകൾ അലട്ടിക്കൊണ്ടേയിരുന്നു.

ഡോക്ടർ നടത്തിയ പരിശോധനയിൽ സരോജയ്ക്ക് ഈസോഫാഗൽ റിഫ്ലക്സ് ഡിസീസ്(Gastroesophageal Reflux Disease- GERD) ആണെന്ന് കണ്ടെത്തി. ആസിഡ് ഗുണമുള്ള നാരങ്ങനീര് അമിതമായി ഉപയോഗിച്ചത് മൂലം അന്നനാളത്തിൻ്റെ ആവരണം നശിക്കാനിടയായതാണ് ഈ അവസ്ഥയിലേക്ക് നയിച്ചത്.

“നാരങ്ങ നീര് കഴിക്കാൻ ആരംഭിക്കുന്നതിന് മുമ്പ് ഞാൻ ഒരു ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതായിരുന്നു. എനിക്ക് മറ്റ് കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഭാവിയിലും ആരോഗ്യത്തോടെയിരിക്കാൻ ആഗ്രഹിച്ചാണ് ഇങ്ങനെയൊക്കെ ചെയ്തത്. എന്നാൽ അതിൻ്റെ ഫലം പേടിപ്പെടുത്തുന്നതായിരുന്നു. ഇപ്പോൾ എനിക്ക് യാതൊന്നും ചവച്ചരച്ച് കഴിക്കാൻ സാധിക്കില്ല. പ്രത്യേകിച്ച് ചൂടുള്ള ഭക്ഷണങ്ങൾ. എന്തെങ്കിലും കഴിക്കുമ്പോൾ അനുഭവപ്പെടുന്ന പൊള്ളൽ പോലുള്ള തരിപ്പ് അസഹനീയമാണ്” – സരോജ രുദ്രപ്പ നിറ കണ്ണുകളോടെ പറയുന്നു.

കർണാടകയിലെ തുംകുരുവിൽ നിന്നുള്ള മറ്റൊരു യുവതിക്കും ഹോം റെമഡി പരീക്ഷിച്ചത് മൂലം സമാന അനുഭവമാണ് ഉണ്ടായത്.

53കാരിയായ ലളിത ശിവകുമാർ, തുംകുരു സർവ്വകലാശാലയിലെ പ്രൊഫസറാണ്. കോവിഡ് രണ്ടാം തംരഗത്തിൽ ഭർത്താവിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന് ശേഷമാണ് ലളിത ഹോം റെമഡികളെ കുറിച്ച് അന്വേഷിക്കാൻ ആരംഭിച്ചത്. ആ ഇടയ്ക്ക് ഒരു സുഹൃത്തിൻ്റെ നിർദ്ദേശ പ്രകാരം അവർ നാരങ്ങ നീര് മൂക്കിൽ ഇറ്റിക്കുന്നത് പതിവാക്കി. വെറും മൂന്ന് ദിവസത്തിനുള്ളിൽ തന്നെ അസ്വസ്ഥതകൾ ആരംഭിച്ചു. ഓക്കാനം, മൂക്കിനുള്ളിൽ പുകച്ചിൽ എന്നിവയായിരുന്നു പ്രശ്നങ്ങൾ. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഇത് മാറുമെന്നായിരുന്നു അവർ ആദ്യം കരുതിയത്. എന്നാൽ ദിവസങ്ങളും മാസങ്ങളും കഴിഞ്ഞിട്ടും വഷളാവുകയല്ലാതെ ഒട്ടും കുറഞ്ഞില്ല. അപ്പോഴേക്കും അവർ ഗന്ധം മണത്തറിയാൻ സാധിക്കാത്ത അനോസ്മിയ എന്ന അവസ്ഥയിലെത്തിയിരുന്നു. രൂക്ഷ ഗന്ധങ്ങൾ പോലും അവർക്ക് തിരിച്ചറിയാൻ സാധിക്കാതായി. അവസാനം ഡോക്ടറെ സമീപിക്കുകയും, ഏകദേശം മൂന്ന് മാസത്തിലധികം നീണ്ട ചികിത്സയ്ക്ക് ശേഷം മണം തിരിച്ചറിയാനുള്ള കഴിവ് തിരിച്ചു പിടിച്ച് തുടങ്ങുകയും ചെയ്തു.

രണ്ടാമതൊന്ന് ചിന്തിക്കാതെ അന്ധമായി ഹോം റെമഡി പിന്തുടർന്നതിൽ ലളിത ഇപ്പോൾ ഖേദിക്കുന്നു. ” ഡോക്ടറായ മകളോടെങ്കിലും എനിക്ക് ചോദിക്കാമായിരുന്നു . ചിന്തിക്കാതെ പ്രവർത്തിച്ചതിൻ്റെ ഫലമായി മണക്കാനുള്ള കഴിവ് മൂന്ന് മാസത്തോളം നഷ്ടമായി. ഇപ്പോൾ അത് മെച്ചപ്പെട്ട് വരുന്നു.”- ലളിതയുടെ വാക്കുകളാണിവ.

വിദഗ്ദ്ധാഭിപ്രായം തേടാതെ ഹോം റെമഡി പ്രയോഗിക്കുന്നത് ദോഷം ചെയ്യുമെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. നമ്മൾ ദിവസവും ഉപയോഗിക്കുന്ന പഴങ്ങളോ പച്ചക്കറികളോ പോലും ഹോം റെമഡിയായി ഉപയോഗിക്കുമ്പോൾ വിപരീത ഫലമുണ്ടാക്കാം.

എന്താണ് ഹോം റെമഡി?

വീട്ടിൽ ലഭിക്കുന്ന പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് ചില ആരോഗ്യ പ്രശ്നങ്ങൾക്ക് സ്വയം പരിഹാരം കാണുന്നതിനെയാണ് ഹോം റെമഡി എന്ന് പറയുന്നത്. അടുക്കളയിലെ സുഗന്ധ വ്യഞ്ജനങ്ങൾ, വീട്ടിലെ തോട്ടത്തിൽ നിന്ന് ലഭിക്കുന്ന പഴങ്ങൾ, പച്ചക്കറികൾ, ഔഷധ സസ്യങ്ങൾ എന്നിവയാണ് ഹോം റെമഡി തയ്യാറാക്കുന്നതിനുള്ള ചേരുവകളായി ഉപയോഗിക്കുന്നത്.

വിദഗ്ദ്ധരുടെ വാക്കുകൾ

ഹോം റെമഡികൾ പരിമിതമായ കാലയളവിൽ ഉചിതമായ അളവിൽ ഉപയോഗിക്കേണ്ടതാണെന്ന് വ്യക്തമാക്കുകയാണ് കർണാടകയിലെ ഹാസനിൽ പ്രവർത്തിക്കുന്ന ശ്രീ ധർമസ്തല മഞ്ജുനാഥേശ്വര കോളേജ് ഓഫ് ആയുർവ്വേദ ആൻ്റ് ഹോസ്പിറ്റലിലെ പ്രൊഫസർ ഡോ.പ്രകാശ്.ഹെഗഡെ. ഇത്തരത്തിൽ പിന്തുർന്നില്ലെങ്കിൽ അവ ദോഷം ചെയ്യും. ഈ കാര്യങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിൽ ഡോക്ടർമാരുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഭക്ഷണത്തിനു പുറമെ അതോടൊപ്പം കഴിക്കുന്ന ഹെർബൽ സപ്ലിമെൻ്റുകളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് മൈസുരു ജെഎസ്എസ് ആയുർവ്വേദ മെഡിക്കൽ കോളേജിലെ പ്രോഫസറും ഗവേഷകനുമായ ഡോ.സതിഷ് പൈ.

“ഔഷധവും ആഹാരവും രണ്ട് വ്യത്യസ്ത തലങ്ങളാണ്. ശരീരത്തിന് വേണ്ട പോഷകങ്ങൾ ലഭിക്കുന്നതിനാണ് നമ്മൾ ഭക്ഷണം കഴിക്കുന്നത്. എന്നാൽ ഔഷധങ്ങൾ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളിൽ നിന്നും മുക്തി നേടാനായാണ് നമ്മൾ ഉപയോഗിക്കുക. ഒരു വ്യക്തിയുടെ ശാരീരിക സ്ഥിതി, ദഹനാരോഗ്യം, വയസ്, കായികബലം, കാലാവസ്ഥ തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് മരുന്ന് നിർദ്ദേശിക്കുക”. നിലവിൽ നിങ്ങൾ കഴിക്കുന്ന മരുന്നുകളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഹോം റെമഡികൾ പരീക്ഷിക്കുമ്പോൾ പ്രത്യേകം ജാഗ്രത പുലർത്തേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറയുന്നു.

സ്വയം ചികിത്സ ചെയ്യാൻ പാടില്ല എന്ന് നിർദ്ദേശിക്കുകയാണ് മൈസുരു ശ്രീരംഗ ആയുർവ്വേദ ചികിത്സാ മന്ദിരത്തിലെ സീനിയർ കൺസൾട്ടൻ്റ് ഡോ.പ്രസന്ന വെങ്കിടേഷ്. മരുന്നിൻ്റെ ശരിയായ ഉപഭോഗം ഉറപ്പ് വരുത്തുന്നതിനായി വിദഗ്ദ്ധാഭിപ്രായം തേടണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.

ഔഷധസസ്യങ്ങൾ, ഔഷധ ഉൽപന്നങ്ങൾ, മരുന്നുകൾ എന്നിവയെക്കുറിച്ചുള്ള താൽപ്പര്യവും അവബോധവും വർദ്ധിച്ചത് ജനജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഹെർബൽ ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നും ഒരു ദോഷവും വരുത്തുന്നില്ലെന്നും തെറ്റിദ്ധരിച്ച് ഡോക്ടറുടെ നിർദ്ദേശമില്ലാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്നും നേരിട്ട് വാങ്ങുന്ന പ്രവണത ആളുകൾക്കിടയിൽ വളരെ കൂടുതലാണ്. ഇത് ആരോഗ്യം അപകടത്തിലാക്കും.

ഓർത്തിരിക്കേണ്ട കാര്യങ്ങൾ

  • ഹോം റെമഡികൾ താൽക്കാലിക ആശ്വാസം മാത്രമാണ്.
  • ജലദോഷം, ചുമ, തലവേദന, വയറുവേദന, ചെറിയ പൊള്ളൽ, മുറിവുകൾ തുടങ്ങിയ ലളിതമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് മാത്രം ഹോം റെമഡികൾ ഉപയോഗിക്കുക.
  • അസ്വസ്ഥതകൾ തുടരുകയാണെങ്കിൽ, വിദഗ്ദ്ധ പരിശോധനകൾക്കും ചികിത്സയ്ക്കുമായി ഒരു ഡോക്ടറെ നിർബന്ധമായും സമീപിക്കണം.
  • ഗുരുതരമായ രോഗങ്ങൾക്കോ ​​ദീർഘകാലത്തേക്കോ ഹോം റെമഡി പരീക്ഷിക്കുകയോ സ്വയം മരുന്ന് കഴിക്കുകയോ ചെയ്യരുത്.
  • ഗർഭിണികളോ മുലയൂട്ടുന്ന അമ്മമാരോ ഹോം റെമഡികൾ പരീക്ഷിക്കാൻ പാടില്ല. കുട്ടികളിലും പ്രായമായവരിലും പ്രത്യേക ശ്രദ്ധ നൽകണം
  • ഒരാൾക്ക് ഫലപ്രദമെന്ന് തോന്നുന്നവ മറ്റൊരാളിൽ ഫലം ചെയ്തെന്ന് വരില്ല.
  • തെദ്ധിദ്ധരിപ്പിക്കാത്തതും ശാസ്ത്രീയവുമായ അറിവുകൾ ലഭിക്കുന്ന ഉറവിടങ്ങളിൽ നിന്ന് മാത്രം അറിവുകൾ തേടുക
  • സ്വയം ചികിത്സ നടത്തി മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ അത് ഡോക്ടറുമായി ചർച്ച ചെയ്യുക.
  • ഏതെങ്കിലും തരത്തിലുള്ള അസുഖമോ അസ്വസ്ഥതയോ ഉണ്ടായാൽ ഉടൻ തന്നെ  ഹോം റെമഡി ചെയ്യുന്നത് നിർത്തി വൈദ്യസഹായം തേടുക.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൻ്റിബയോട്ടിക്കുകൾ, രാസവസ്തുക്കൾ, ഭക്ഷണത്തിന് കൃത്രിമ നിറം നൽകുന്ന വസ്തുക്കൾ മുതലായവ വയറിലെത്തിയാൽ കുടലിലെ സൂക്ഷ്മാണു വ്യവസ്ഥ അസ്വസ്ഥമാവും
ആർട്ടിക്കിൾ
ലക്ഷണങ്ങൾ ഒന്നുമില്ലാതെ ഒരാളുടെ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് ഒളിഞ്ഞിരിക്കുന്ന ചില കാരണങ്ങളാലാകാം എന്ന് ഡോക്ടർമാർ പറയുന്നു.
ആർട്ടിക്കിൾ
സൂര്യനിൽ നിന്നോ മറ്റേതെങ്കിലും സ്രോതസ്സുകളിൽ നിന്നോ ലഭിക്കുന്ന വിറ്റാമിൻ ഡി അതിൻ്റെ നിഷ്ക്രിയ രൂപത്തിലാണുള്ളത്. അവ സജീവമാകാൻ നമ്മുടെ ശരീരത്തിലെ ചില പ്രക്രിയകളിലൂടെ കടന്നുപോകേണ്ടതുണ്ട്.
ആർട്ടിക്കിൾ
ലളിതമായ കാർബോഹൈഡ്രേറ്റുകളും അന്നജവും ധാരാളം നാരുകളും അടങ്ങിയതിനാൽ പച്ചച്ചക്ക ഉണക്കി പൊടിച്ചത് പ്രമേഹമുള്ളവർക്ക് നല്ലതാണ്
ആർട്ടിക്കിൾ
പ്രകൃതിദത്ത മിനറൽ സപ്ലിമെന്റുകൾ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കും. ദൈന്യംദിന ആഹാരത്തിൽ ഇവ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം
ആർട്ടിക്കിൾ
പൊതുജനങ്ങൾ ആശുപത്രി സന്ദർശനം നിബന്ധമായും ഒഴിവാക്കണമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി അറിയിച്ചു.ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് ഒരാൾ മാത്രമേ കൂട്ടിരിപ്പുകാരായി ഉണ്ടാകാൻ പാടുള്ളു.

0

0

0

0

0

0

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്