728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

പിസിഒഎസ്: ആയുർവ്വേദത്തിലൂടെ ആർത്തവ ചക്രം ക്രമപ്പെടുത്താം
15

പിസിഒഎസ്: ആയുർവ്വേദത്തിലൂടെ ആർത്തവ ചക്രം ക്രമപ്പെടുത്താം

ഭക്ഷണത്തിനും ഉറക്കത്തിനും സമയനിഷ്ഠ പാലിച്ച് ജീവിതശൈലി ചിട്ടപ്പെടുത്തുന്നതിലാണ് പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹോർമോൺ വ്യതിയാനങ്ങൾ നിയന്ത്രിക്കാൻ ഇത് സഹായിക്കും .

പിസിഒഎസ് നിയന്ത്രിക്കാൻ ആയുർവ്വേദം

ഏകദേശം ഒരു വർഷം മുമ്പ്, കൊച്ചിയിലെ ഇരുപത്തൊന്ന്കാരിയായ വിദ്യാർത്ഥിനി നിവ്യ തോമസിന് പിസിഒഎസ് അഥവാ പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

എന്നാൽ ഈ അവസ്ഥയിൽ സാധാരണയായി ഉണ്ടാകുന്നതുപോലെ അവൾക്ക് ശരീരഭാരം വർദ്ധിച്ചില്ല. പക്ഷേ മുഖത്തെ രോമങ്ങൾ അമിതമായി വളരുകയും ആർത്തവ ചക്രം ക്രമരഹിതമാവുകയും ചെയ്തു.

ഇപ്പോൾ അതിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, അവൾ ഓർക്കുന്നു, “മരുന്ന് കഴിക്കുകയാണെങ്കിൽ നാലു മാസത്തിലൊരിക്കൽ എനിക്ക് ആർത്തവം വരുമായിരുന്നു. എന്നാൽ അവ നിർത്തിയാൽ ലക്ഷണങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടും. അപ്പോഴാണ് എൻ്റെ അവസ്ഥയ്ക്കുള്ള മറ്റ് ചികിത്സകൾ ഞാൻ അന്വേഷിക്കാൻ തുടങ്ങിയത്.

ഇപ്പോൾ നിവ്യ തോമസ് അവളുടെ ഭക്ഷണശീലങ്ങൾ പൂർണ്ണമായും മാറ്റി. പതിവായി വ്യായാമം ചെയ്യാനും ഭക്ഷണത്തിൽ പച്ചക്കറികൾ കൂടുതലായി ഉൾപ്പെടുത്താനും തുടങ്ങി. തൻ്റെ അവസ്ഥ കൈകാര്യം ചെയ്തതിൽ നിവ്യ തോമസ് മികച്ച മാതൃകയാണ്.

” ഇപ്പോൾ എനിക്ക് മുമ്പത്തേക്കാൾ ആരോഗ്യം തോന്നുന്നുണ്ട്. എൻ്റെ ആർത്തവചക്രം കൃത്യമാവുകയും മെറ്റബോളിസം വർദ്ധിക്കുകയും ചെയ്തു”- നിവ്യ തോമസ് പറയുന്നു.

ഒരു സ്ത്രീയുടെ ശരീരത്തിൽ അണ്ഡങ്ങൾ വികസിക്കുന്ന സഞ്ചികളാണ് ഫോളിക്കിളുകൾ. ഏകദേശം അഞ്ച് ഫോളിക്കിളുകൾ പൂർണ വളർച്ചയെത്തിയാൽ ആർത്തവചക്രം ആരംഭിക്കുകയും അണ്ഡോത്പാദന സമയത്ത് പൂർണ്ണ വളർച്ചയെത്തിയ കുറഞ്ഞത് ഒരു അണ്ഡമെങ്കിലും പുറത്തുവിടുകയും ചെയ്യുന്നു. എന്നാൽ പോളിസിസ്റ്റിക് അണ്ഡാശയങ്ങളിൽ കുറഞ്ഞത് ഇരട്ടി ഫോളിക്കിളുകൾ വികസിക്കുന്നു, അവയിൽ മിക്കതും പക്വത പ്രാപിക്കുകയോ അണ്ഡങ്ങൾ പുറപ്പെടുവിക്കുകയോ ചെയ്യുന്നില്ല.

ഓരോ വ്യക്തിയിലും ലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും, ക്രമരഹിതമായ ആർത്തവചക്രം, ആർത്തവ സമയത്ത് നേരിയതോ കനത്തതോ ആയ രക്തസ്രാവം, ശരീരഭാരം വർദ്ധിക്കൽ, മുഖരോമങ്ങളുടെ അമിതമായ വളർച്ച എന്നിവയാണ് പിസിഒഎസിൻ്റെ സാധാരണ ലക്ഷണങ്ങൾ.

വ്യക്തിഗത ചികിത്സ

പിസിഒഡിയും പിസിഒഎസും കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ആഹാരക്രമം, ഔഷധസസ്യങ്ങൾ , ജീവിതശൈലി മാറ്റം എന്നീ രീതികൾ ആയുർവേദത്തിൽ പരീക്ഷിക്കാറുള്ളതായി തൃശൂരിലെ രുദ്രാക്ഷ ആയുർവേദ ഹോളിസ്റ്റിക് സെൻ്ററിലെ അസോസിയേറ്റ് മെഡിക്കൽ ഡയറക്ടർ ഡോ.രമ്യ പങ്കജാക്ഷൻ പറയുന്നു. ഈ കീഴ്വഴക്കത്തിൽ വ്യക്തിയുടെ ആർത്തവ ചക്രം നിയന്ത്രിക്കലും അഗ്നിയും (ദഹനപരമായ `അഗ്നി’) മെറ്റബോളിസവും ക്രമീകരിക്കലും ഉൾപ്പെടുന്നു.

ഭക്ഷണത്തിനും ഉറക്കത്തിനും സമയനിഷ്ഠ പാലിച്ച് ജീവിതശൈലി ചിട്ടപ്പെടുത്തുന്നതിലാണ് പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് ദോഷങ്ങളും (ശരീരത്തിലെ ഊർജ്ജം) ഹോർമോണുകളുടെ അളവും സുസ്ഥിരമാക്കുന്നതിനും ഗർഭാശയത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതായി അവർ പറഞ്ഞു.

പിസിഒസ് നിയന്ത്രിക്കുന്നതിനുള്ള ചില അടിസ്ഥാന ആയുർവേദ രീതികൾവിദഗ്ദ്ധർ പങ്കുവെക്കുന്നു.

ഭക്ഷണക്രമം

  • ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പും 60 മിനിറ്റിന് ശേഷവും വെള്ളം കുടിക്കുന്ന രീതി ശീലമാക്കുക
  • അമിതമായി കഴിക്കാതെ 70% മാത്രം വയർ നിറയ്ക്കുക
  • നന്നായി ചവച്ചരച്ച് കഴിക്കുക
  • ഭക്ഷണം മൂന്ന് നേരമായി നിജപ്പെടുത്തുക (8am to 9am, 1pm to 2 pm, 6pm to 7pm). അത്താഴത്തിൽ പഴങ്ങളും പച്ചക്കറികളും മാത്രം ഉൾപ്പെടുത്തുക.
  • രാത്രി ഭക്ഷണവും പ്രഭാത ഭക്ഷണവും തമ്മിൽ 12 മണിക്കൂർ വ്യത്യാസം സൂക്ഷിക്കുക
  • ഉപ്പും മധുരവും മിതമായി ഉപയോഗിക്കുക
  • വെളിച്ചെണ്ണ, എള്ളെണ്ണ, കടുകെണ്ണ തുടങ്ങിയ വിർജിൻ കോൾഡ് പ്രസ്ഡ് എണ്ണകൾ പാചകത്തിനായി തിരഞ്ഞെടുക്കാം
  • മാംസാഹാരം കഴിക്കുന്നവർ 80% പച്ചക്കറി, 20% നോൺവെജ് എന്ന രീതി പാലിക്കുക. പാൽ ഉത്പന്നങ്ങൾ ഒഴിവാക്കുക, പകരം പച്ചക്കറി ഉത്പന്നങ്ങൾ ഉപയോഗിക്കുക.
  • വീട്ടിൽ പാകം ചെയ്തതും പ്രാദേശികവും സീസണുകളിൽ ലഭിക്കുന്നതുമായ ഭക്ഷണങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്.
  • പുതിയതും ഇളം ചൂടുള്ളതും, ധാന്യങ്ങൾ, പച്ചക്കറികൾ, ദഹനത്തിന് അനുയോജ്യമായ ഔഷധക്കൂട്ടുള്ള മസാലകൾ, നെയ്യ്, ഒലീവ് ഓയിൽ, വെളിച്ചെണ്ണ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ  എന്നിവ അടങ്ങിയതാണ് അനുയോജ്യമായ ഭക്ഷണക്രമം.

പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളും

ഭക്ഷണക്രമത്തിൽ ധാരാളം ഇലക്കറികൾ ഉൾപ്പെടുത്തുകയും ഉരുളക്കിഴങ്ങ്, മരച്ചീനി, കടല, ചോളം, ചേന, കുമ്പളം തുടങ്ങിയ അന്നജം അടങ്ങിയ പച്ചക്കറികൾ മിതമായ അളവിൽ കഴിക്കുകയും വേണം.

ഉലുവ, അയമോദകം പോലുള്ള സുഗന്ധവ്യഞ്ജനങ്ങൾ ധാന്യങ്ങളോടൊപ്പമോ സൂപ്പുകളിലോ ചേർത്ത് ഉപയോഗിക്കുന്നത് അത്ഭുതങ്ങൾ സൃഷ്ടിക്കും. അവ ശരീരത്തിൻ്റെ ഗ്ലൂക്കോസ് സഹിഷ്ണുത നിലനിർത്തുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

ചിയ സീഡ്, ഫ്ലാക്സീഡ്, മത്തങ്ങ വിത്ത്, സൂര്യകാന്തി വിത്ത്, എള്ള് തുടങ്ങിയവ സസ്യാധിഷ്ഠിത ഭക്ഷണക്രമം പിന്തുടരുന്ന സ്ത്രീകൾക്ക് മികച്ച പ്രോട്ടീൻ ഉറവിടങ്ങളാണ്. ഈ വിത്തുകളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹോർമോൺ അസന്തുലിതാവസ്ഥ മാറ്റിയെടുക്കാൻ ഇവ വളരെയധികം ഫലപ്രദമാണ്.

വ്യായാമവും സമ്മർദ്ദം ഒഴിവാക്കലും

പിസിഒസിനെ കൈകാര്യം ചെയ്യുന്നതിനുള്ള താക്കോലാണ് വ്യായാമം. കാര്യമായി ഭാരം കുറയുന്നില്ലെങ്കിലും വ്യായാമം ചെയ്യണം. പിസിഒഎസ് ലക്ഷണങ്ങളെ ഇല്ലാതാക്കാൻ ഇത് അനിവാര്യമാണ്.

പിസിഒഎസ് കൈകാര്യം ചെയ്യുന്നതിനുള്ള തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഒരു കൂട്ടം ഉപദേശങ്ങളാണ് ഓസ്‌ട്രേലിയൻ നാഷണൽ PCOS ഗൈഡ് ലൈൻ. ആഴ്ചയിൽ 150 മിനിറ്റ് വ്യായാമം ചെയ്യണമെന്നും അതിൽ 90 മിനിറ്റ് മിതമായതും ഉയർന്ന തീവ്രതയുള്ളതുമായ എയറോബിക് വ്യായാമം ചെയ്യണമെന്നും ഇതിൽ നിർദ്ദേശിക്കുന്നു. PCOS ഉള്ള ഒരു വ്യക്തിക്ക് ചില യോഗാസനങ്ങളും പ്രയോജനപ്പെടും. അവയിൽ മാലാസനം (the garland pose), ഹലാസനം (the plough pose) എന്നിവയുൾപ്പെടുന്നു.

പിസിഒഎസ് ലക്ഷണങ്ങളെ മറികടക്കാൻ, മാനസിക സമ്മർദ്ദങ്ങൾ കുറക്കേണ്ടത് അത്യാവശ്യമാണെന്ന് ദി ഓനിക്സ് റിവ്യൂവിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. 2017-ലെ ഇൻ്റർ ഡിസിപ്ലിനറി റിസർച്ച് ജേർണൽ സൂചിപ്പിക്കുന്നത്, ദിവസത്തിൽ രണ്ടുതവണയെങ്കിലും 15-20 മിനിറ്റ് നേരം ധ്യാനം ചെയ്യുന്നത് പിസിഒഎസ് ലക്ഷണങ്ങളെ കുറയ്ക്കാൻ സഹായിക്കുമെന്നാണ്.

ഔഷധ സസ്യങ്ങളും സഹായിക്കും

ശതാവരി, ചിറ്റമൃത്, കറ്റാർവാഴ, അശോകം, കാച്ചിൽ തുടങ്ങിയ സസ്യങ്ങൾ ഗുണം ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മഞ്ഞൾ, ജീരകം, ഇഞ്ചി, കുരുമുളക് എന്നിവ ദഹന അഗ്നിയെ സന്തുലിതമാക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില സുഗന്ധവ്യഞ്ജനങ്ങളാണ്. ഔഷധസസ്യങ്ങൾ സാധാരണയായി കഷായങ്ങളായോ ഹെർബൽ ടീയായോ നൽകുന്നു.

ആർത്തവത്തെ നിയന്ത്രിക്കാനും ഹോർമോൺ അസന്തുലിതാവസ്ഥ ശരിയാക്കാനും ഫോളിക്കിളുകൾ പക്വമാകുന്നതിന് സഹായിക്കാനും, ഇൻസുലിൻ അളവ് കുറയ്ക്കാനും ശതാവരി സഹായിക്കുമെന്നാണ് 2018 ൽ ബയോമെഡിസിൻ & ഫാർമക്കോതെറാപ്പിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വ്യക്തമാക്കുന്നത്.

പ്രമേഹ സാധ്യത

PCOS ഉള്ളവർക്ക് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഫൈറ്റോമെഡിസിനിലെ മറ്റൊരു പഠനത്തിൽ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാൻ ചിറ്റമൃത് സഹായിക്കുന്നതായി അഭിപ്രായപ്പെടുന്നുണ്ട്. ശക്തിയും ഊർജവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കാൻ ചിറ്റമൃത് സഹായിക്കുന്നു. ശതപുഷ്പം എന്നറിയപ്പെടുന്ന പെരുംജീരകത്തിൽ ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയിട്ടുണ്ട്. ഇത് പിസിഒഎസിലെ ഇൻസുലിൻ പ്രതിരോധം കുറയ്ക്കും. പ്രത്യുൽപാദന പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഒരു ടോണിക്ക് ഔഷധമായാണ് അശോകത്തെ ആയുർവേദ വിദഗ്ദ്ധർ കണക്കാക്കുന്നത്.

മറ്റ് ചികിത്സകൾ

പിസിഒഎസ് ഉള്ളവരിൽ മുടി കൊഴിച്ചിലിനും സമ്മർദ്ദം കുറയ്ക്കുന്നതിനും ഹോട്ട് ഓയിൽ മസാജ് ശുപാർശ ചെയ്യാറുള്ളതായി, ഡോ. പങ്കജാക്ഷൻ പറയുന്നു.
വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും ദഹന അഗ്നിയെ സന്തുലിതമാക്കുന്നതിനുമുള്ള അഞ്ച് ചികിത്സകൾ പഞ്ചകർമ്മയിൽ അടങ്ങിയിരിക്കുന്നു.

“എല്ലാ സാഹചര്യങ്ങളിലും ഡിടോക്സിഫിക്കേഷൻ തെറാപ്പികൾ നിർദ്ദേശിക്കാറില്ല. എങ്കിലും വ്യക്തിയുടെ അവസ്ഥയെ ആശ്രയിച്ച്, ചിലപ്പോൾ അത് ആവശ്യമായി വന്നേക്കാമെന്ന് ”ബെംഗളൂരു കോട്ടക്കൽ ആര്യ വൈദ്യശാലയിലെ ഡോ. കവിത വെങ്കിടേഷ് പറയുന്നു.

വിരേചനം അല്ലെങ്കിൽ ശുദ്ധീകരണ തെറാപ്പി, ശരീരത്തിലെ ഹോർമോൺ അളവ് അസന്തുലിതമാക്കുന്ന പിത്തത്തെ (അഗ്നി മൂലകം) ലഘൂകരിക്കുന്നു. ശരീരഭാരവും കൊഴുപ്പും കുറയ്ക്കാൻ ഉദ്വർത്തനം സഹായിക്കും. എന്നാൽ ഇത് എല്ലാവർക്കും ആവശ്യമില്ലെന്ന് ഡോ.കവിത വെങ്കിടേഷ് കൂട്ടിച്ചേർക്കുന്നു. പ്രത്യേക ഔഷധസസ്യങ്ങളുടെ പൊടി ഉപയോഗിച്ച് ചെയ്യുന്ന ഒരു തരം ആയുർവേദ മസാജാണ് ഉദ്വർത്തനം.

ഡോ.രമ്യ പങ്കജാക്ഷൻ്റെ അഭിപ്രായത്തിൽ, പിസിഒഎസ് ഒരു മെറ്റബോളിക് എൻഡോക്രൈൻ ഡിസോർഡറാണ്. ശരീരഭാരം കുറയ്ക്കൽ, ഭക്ഷണക്രമത്തിൽ മാറ്റം വരുത്തൽ, വ്യായാമത്തോടൊപ്പം ഭക്ഷണത്തിൽ ഔഷധ സസ്യങ്ങൾ ഉൾപ്പെടുത്തൽ എന്നിങ്ങനെയുള്ള ജീവിതശൈലി മാറ്റങ്ങൾ ഇതിനെ നേരിടാൻ ആവശ്യമാണ്. പിസിഒസിനെ നേരിടുന്നതിൽ ഡോക്ടറുടെ പതിവ് നിരീക്ഷണവും പ്രധാനമാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൻ്റിബയോട്ടിക്കുകൾ, രാസവസ്തുക്കൾ, ഭക്ഷണത്തിന് കൃത്രിമ നിറം നൽകുന്ന വസ്തുക്കൾ മുതലായവ വയറിലെത്തിയാൽ കുടലിലെ സൂക്ഷ്മാണു വ്യവസ്ഥ അസ്വസ്ഥമാവും
ആർട്ടിക്കിൾ
ലക്ഷണങ്ങൾ ഒന്നുമില്ലാതെ ഒരാളുടെ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് ഒളിഞ്ഞിരിക്കുന്ന ചില കാരണങ്ങളാലാകാം എന്ന് ഡോക്ടർമാർ പറയുന്നു.
ആർട്ടിക്കിൾ
സൂര്യനിൽ നിന്നോ മറ്റേതെങ്കിലും സ്രോതസ്സുകളിൽ നിന്നോ ലഭിക്കുന്ന വിറ്റാമിൻ ഡി അതിൻ്റെ നിഷ്ക്രിയ രൂപത്തിലാണുള്ളത്. അവ സജീവമാകാൻ നമ്മുടെ ശരീരത്തിലെ ചില പ്രക്രിയകളിലൂടെ കടന്നുപോകേണ്ടതുണ്ട്.
ആർട്ടിക്കിൾ
ലളിതമായ കാർബോഹൈഡ്രേറ്റുകളും അന്നജവും ധാരാളം നാരുകളും അടങ്ങിയതിനാൽ പച്ചച്ചക്ക ഉണക്കി പൊടിച്ചത് പ്രമേഹമുള്ളവർക്ക് നല്ലതാണ്
ആർട്ടിക്കിൾ
പ്രകൃതിദത്ത മിനറൽ സപ്ലിമെന്റുകൾ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കും. ദൈന്യംദിന ആഹാരത്തിൽ ഇവ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം
ആർട്ടിക്കിൾ
പൊതുജനങ്ങൾ ആശുപത്രി സന്ദർശനം നിബന്ധമായും ഒഴിവാക്കണമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി അറിയിച്ചു.ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് ഒരാൾ മാത്രമേ കൂട്ടിരിപ്പുകാരായി ഉണ്ടാകാൻ പാടുള്ളു.

0

0

0

0

0

0

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്