728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

എണ്ണ തേച്ചുള്ള കുളി തണുപ്പിൽ ഗുണം ചെയ്യും
27

എണ്ണ തേച്ചുള്ള കുളി തണുപ്പിൽ ഗുണം ചെയ്യും

ശരീരം മുഴുവനായി എണ്ണ തേക്കാൻ സാധിച്ചില്ലെങ്കിൽ കുളിക്കുന്നതിനു മുമ്പ് മുഖത്തും, കൈകളിലും, കാലിലും ദിവസവും തേക്കാൻ ശ്രമിക്കണം. തണുപ്പ് കാലത്ത് ഇത് ഗുണം ചെയ്യും .

Winter and skincare

ചർമ്മം വരണ്ടു പോവുക, ചുണ്ട് വിണ്ട് പൊട്ടുക, മുഖക്കുരു, മുടി വരണ്ട് പൊട്ടൽ, മുടികൊഴിച്ചിൽ, താരൻ, ഉപ്പൂറ്റി വിണ്ടുപൊട്ടൽ തുടങ്ങി ചർമ്മത്തിൻ്റെ കാര്യത്തിൽ ഒരു കൂട്ടം ആശങ്കകളുമായാണ് തണുപ്പുകാലം വന്നെത്തുന്നത്. ഇവയിൽ നിന്നെല്ലാം ചർമ്മത്തിനും മുടിക്കും സംരക്ഷണം നൽകാൻ പതിവ് ദിനചര്യകൾക്ക് സാധിച്ചെന്ന് വരില്ല. അതിനായി ആയുർവ്വേദ വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ചില കാര്യങ്ങൾ നോക്കാം.

തണുപ്പുകാലത്ത് ചർമ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ ദീർഘകാലം ശ്രദ്ധിക്കാതെ വിടുകയാണെങ്കിൽ, അവ എക്സിമ, സോറിയാസിസ്, കോൾഡ് യൂറിട്ടേറിയ തുടങ്ങി വരൾച്ചയുമായി ബന്ധപ്പെട്ട ചർമ്മപ്രശ്നങ്ങളായി മാറുമെന്ന് വ്യക്തമാക്കുകയാണ് ബംഗളുരുവിലെ നിർവാണ ആയുർവ്വേദ വെൽനസ്സ് സെൻ്ററിലെ കൺസൾട്ടൻ്റ് ഫിസിഷ്യൻ ഡോ.മേഘ നായക്.

ആയുർവ്വേദത്തിലൂടെയുള്ള പ്രതിരോധങ്ങൾ

അസുഖത്തെ ചികിത്സിക്കുക എന്നിതിലുപരി അത് വരാതെ തടയുക എന്നതാണ് ആയുർവ്വേദത്തിൽ പ്രധാനം. തണുപ്പുകാലത്ത് മുടിയും ചർമ്മവും സംരക്ഷിക്കുന്നതിനായി ആയുർവ്വേദം നിർദ്ദേശിക്കുന്ന ചില മാർഗ്ഗങ്ങൾ നോക്കാം.

പൊതുവായുള്ള നിർദ്ദേശങ്ങൾ

ശരീരത്തിൻ്റെ ചൂട് നഷ്ടപ്പൊതിരിക്കാൻ ശ്രദ്ധിക്കുക. അതിനായി തണുപ്പ് കാലത്തിന് അനുയോജ്യമായ വസ്ത്രങ്ങൾ ഉപയോഗിക്കുക

  • വ്യായാമം ചെയ്യുക. എന്നാൽ ശരീരത്തിന് താങ്ങാവുന്നതിലും അധികം ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
  • ചിട്ടയായ ദിനചര്യ പാലിക്കുക
  • ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക
  • ശ്വസന വ്യായാമങ്ങൾ പരിശീലിക്കുക
  • ചർമ്മ പരിചരണത്തിന് പ്രാധാന്യം നൽകുക
  • ധാരാളം വെള്ളം കുടിക്കുക

നിർജലീകരണം മൂലമുള്ള ചർമ്മത്തിൻ്റെ വരൾച്ച തടയുന്നതിനായി തണുപ്പ് കാലത്ത് ധാരാളം വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധ വേണമെന്ന് ഡോ.മേഘ നായക് ഓർമിപ്പിക്കുന്നു. ചർമം വരണ്ടതാകുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് നിർജലീകരണം. ദിവസേന കുടിക്കേണ്ട വെള്ളത്തിൻ്റെ അളവ് അവർ കണക്കാക്കുന്നില്ല. ഓരോ വ്യക്തികളുടേയും ശരീര പ്രകൃതിയെ ആശ്രയിച്ച് വെള്ളം കുടിക്കാമെന്ന് അവർ നിർദ്ദേശിക്കുന്നു.

എണ്ണമയം നിലനിർത്തൽ

കാലാവസ്ഥാ സംബന്ധമായി ചർമ്മത്തിലുണ്ടാകുന്ന വരൾച്ചയെ നേരിടുന്നതിനുള്ള പ്രധാന മാർഗ്ഗം ചർമ്മം മോയിസ്ചറൈസ് ചെയ്യുകയാണെന്ന് മൈസൂരു വ്യോമ ആയുർവ്വേദ വെൽനസ്സ് സെൻ്റിലെ ഡോ.നൂർ ഫാത്തിമ പറയുന്നു. തണുപ്പുകാലത്ത് പലപ്പോഴും വരണ്ടതാകുന്ന മുഖത്തിനും കൈകൾക്കും പ്രത്യേകിച്ച് ചർമ്മത്തിന് ഈർപ്പം നൽകുന്നതിനായി ശതാധൂത ഘൃതം എന്നറിയപ്പെടുന്ന ഔഷധങ്ങൾ ചേർത്ത നെയ്യ് ഉപയോഗിക്കാൻ അവർ ശുപാർശ ചെയ്യുന്നു.

ശരീര പ്രകൃതിയെ അടിസ്ഥാനമാക്കി പുരട്ടാവുന്ന ചില മോയിസ്ചറൈസറുകൾ ഡോ. മേഘ നായക് നിർദ്ദേശിക്കുന്നു.

നെയ്യ് അല്ലെങ്കിൽ വെണ്ണ അടങ്ങിയ ലോഷനുകൾ വരണ്ട ചർമ്മമുള്ളവർക്ക് അനുയോജ്യമാണ്. വെളിച്ചെണ്ണയോ കറ്റാർവാഴയോ അടങ്ങിയ ലെഷനുകൾ സെൻസിറ്റീവ് ചർമ്മമുള്ളവർക്ക് ഉപയോഗിക്കാം. എണ്ണമയമുള്ള ചർമ്മമുള്ളവർ കോൺ അല്ലെങ്കിൽ എള്ളെണ്ണ ഉപയോഗിക്കുന്നത് മികച്ച ഫലം നൽകും.

ഫേഷ്യൽ മസാജുകൾ ഗുണം ചെയ്യും

ആയുർവ്വേദ വിധി പ്രകാരം എണ്ണ തേച്ചുള്ള കുളി തണുപ്പ് കാലത്ത് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. ശരീരം മുഴുവനായി തേക്കാൻ സാധിച്ചില്ലെങ്കിൽ കുളിക്കുന്നതിനു മുമ്പ് മുഖത്തും, കൈകളിലും, കാലിലും ദിവസവും എണ്ണ തേക്കാൻ ശ്രമിക്കണം. ആഴ്,യിൽ ഒന്നോ രണ്ടോ തവണ ശരീരം മുഴുവനായി തേക്കുന്നതും ചർമ്മത്തിൻ്റെ വരൾച്ച മാറാൻ വളരെ നല്ലതാണ്.

മസാജിനായി ഉപയോഗിക്കാവുന്നവ

  • ആൽമണ്ട് ഓയിൽ
  • നെയ്യ് അല്ലെങ്കിൽ വെണ്ണ( ഉപ്പ് ചേർക്കാത്തത്)
  • വെളിച്ചെണ്ണയും മഞ്ഞളും ചേർത്ത മിശ്രിതം
  • പാൽപ്പാടയും മഞ്ഞളും ചേർത്ത മിശ്രിതം തേച്ച് പിടിപ്പിച്ച് മൃദുവായി മസാജ് ചെയ്യുന്നതും ഗുണം ചെയ്യും.

ഫേസ് മാസ്ക്കുകൾ ഗുണം ചെയ്യും

ഫ്രെഷ് ഫ്രൂട്ട് മാസ്ക്കുകൾ ചർമ്മത്തിന് ഈർപ്പവും എണ്ണമയവും നൽകുകയും വരൾച്ച ഒഴിവാക്കാൻ വളരെയധികം സഹായിക്കുകയും ചെയ്യുമെന്ന് ഡോ.മേഘ നായക് പറയുന്നു. അതിനായുള്ള ചില കോമ്പിനേഷനുകൾ നോക്കാം

  • പപ്പായ പൾപ്പ്+ തേൻ
  • പഴം+തേൻ
  • കുക്കുമ്പർ മാസ്ക്
  • അവക്കാഡോ പൾപ്പ് മാസ്ക്
  • അലോവേര പൾപ്പ്
  • ചന്ദനം+ തേൻ+ റോസ് വാട്ടർ+ ആട്ടിൻ പാൽ

ഹൈഡ്രേറ്റിംഗ് ക്ലെൻസറും ടോണറും തിരഞ്ഞെടുക്കാം

ചർമ്മത്തിൻ്റെ തരവും അവസ്ഥയും അനുസരിച്ച് ഒരു ഹൈഡ്രേറ്റിംഗ് ക്ലെൻസറും ടോണറും തിരഞ്ഞെടുക്കാൻ ഡോ.മേഘ നായക് നിർദ്ദേശിക്കുന്നു. എല്ലാ ചർമ്മത്തിനും സീസണിനും അനുയോജ്യമായ റോസ് വാട്ടർ ടോണർ ആണ് അവർ ഇതിനായി ശുപാർശ ചെയ്യുന്നത്.

ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാരറ്റ് ബീറ്റ്റൂട്ട് എന്നിവ സാലഡിലും ജ്യൂസിലും ഉൾപ്പെടുത്താം
നെയ്യ് പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകളും അവോക്കാഡോ, മീൻ, പരിപ്പ് തുടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

മുടിയും ശിരോചർമ്മവും വൃത്തിയാക്കാം

മുടിയും ശിരോചർമ്മവും വൃത്തിയായി സൂക്ഷിക്കുന്നത് മുടികൊഴിച്ചിലും താരനും പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. വൃത്തിയുള്ള ടവലുകൾ ഉപയോഗിക്കുക, മുടി കളർ ചെയ്യാതിരിക്കുക, ഗാഢത കൂടിയ രാസവസ്തുക്കൾ ഉപയോഗിക്കാതിരിക്കുക, ഉയർന്ന താപനില ഉപയോഗിച്ചുള്ള ഹെയർ സ്റ്റൈലിംഗ് ഒഴിവാക്കുക എന്നിവയാണ് ഗുണകരമായ രീതികൾ.

ശിരോചർമ്മത്തിൽ എണ്ണ തേക്കലും മസാജ് ചെയ്യലും
പതിവായി എണ്ണ പുരട്ടുന്നതും തലയിൽ മസാജ് ചെയ്യുന്നതും വരണ്ട ചർമ്മം കുറയ്ക്കാൻ സഹായിക്കുമെന്ന് ഡോക്ടർ ഫാത്തിമ പറയുന്നു. ചൂടുള്ള ടവൽ ഉപയോഗിച്ച് മുടി പൊതിയാനും അവൾ നിർദ്ദേശിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് തലയോട്ടിയിലെ ഈർപ്പം നിലനിർത്താനും മുടിയിഴകൾക്ക് പോഷണം ലഭിക്കാനും സഹായിക്കും.

ഹെയർ ഓയിൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം

നാളികേരം, എള്ള്, ആവണക്കെണ്ണ, ബദാം എന്നിവ അടങ്ങിയ എണ്ണകൾ തലയോട്ടിയുടെയും മുടിയുടെയും ആരോഗ്യത്തിനായി തിരഞ്ഞെടുക്കാം.

കെമിക്കലുകൾ അടങ്ങിയിട്ടില്ലാത്ത കണ്ടീഷ്ണറുകൾ ഉപയോഗിക്കുക
പ്രകൃതിദത്ത കണ്ടീഷണറുകൾ ഉപയോഗിക്കാൻ ശ്രമിക്കുണമെന്ന് ഡോ.മേഘ നായക് പറയുന്നു, “മറ്റ് ബുദ്ധിമുട്ടുകൾ ഇല്ലെങ്കിൽ മുട്ട നിങ്ങൾക്ക് കണ്ടീഷണറായി ഉപയോഗിക്കാം.

  • താരനും മുടികൊഴിച്ചിലും മാറ്റാനുള്ള ഹെയർ മാസ്കുകൾ
  • ആര്യവേപ്പ് പൊടിച്ചത്+ ഉലുവ പൊടിച്ചത് – താരനും മുടികൊഴിച്ചിലും കുറയ്ക്കും
  • ത്രിഫല അരച്ചത് വെള്ളം ചേർത്ത് ഉപയോഗിക്കുന്നത് താരൻ കുറയ്ക്കാൻ നല്ലതാണ്
  • ഷിക്കക്കായി പൌഡർ
  • തൈര്

മേൽപ്പറഞ്ഞവ കൂടാതെ, പതിവ് ഫേഷ്യൽ, ഓയിൽ മസാജ്, ഹെയർ എൻറിച്ച്മെൻ്റ് തെറാപ്പി, മാനിക്യൂർ, പെഡിക്യൂർ, മറ്റ് വെൽനസ് രീതികൾ എന്നിവയും പിന്തുടരാമെന്നും ഡോ.മേഘ നായക് പറയുന്നു. ഇതിൽ നിന്നൊന്നും നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ഒരു ഫിസിഷ്യൻ്റെ സഹായം തേടാൻ ഡോയഫാത്തിമ നിർദ്ദേശിക്കുന്നു.നിങ്ങളുടെ ഡോക്ടർ കാരണം കണ്ടെത്തി അനുയോജ്യമായ ചികിത്സ നൽകുന്നതായിരിക്കും.

ബാഹ്യമായി എന്തെങ്കിലും പ്രയോഗിക്കുന്നത് ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ആത്യന്തിക പരിഹാരമായി ആയുർവേദം കണക്കാക്കുന്നില്ല. ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമങ്ങൾ, ആരോഗ്യകരമായ മനസ്സ്, നല്ല ഉറക്കം എന്നിവയുൾപ്പെടെയുള്ള ചിട്ടയോടെയുള്ള ജീവിതശൈലി ചർമ്മവും മുടിയും ആരോഗ്യമുള്ളതാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്