728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

എണ്ണമയമുള്ള സെൻസിറ്റീവ് ചർമ്മം എങ്ങനെ കൈകാര്യം ചെയ്യാം
348

എണ്ണമയമുള്ള സെൻസിറ്റീവ് ചർമ്മം എങ്ങനെ കൈകാര്യം ചെയ്യാം

എണ്ണമയമുള്ള ചർമ്മത്തിന് ജനിതക, ഹോർമോൺ ഘടകങ്ങളും അറ്റോപിക് ഡെർമറ്റൈറ്റിസ്, റോസേഷ്യ തുടങ്ങിയ അവസ്ഥകളും കാരണമാകാമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം .

എണ്ണമയമുള്ള സെൻസിറ്റീവ് ചർമ്മം എങ്ങനെ കൈകാര്യം ചെയ്യാം

എണ്ണമയമുള്ളതോ വരണ്ടതോ നോർമലോ ആകട്ടെ ഏത് തരത്തിലുള്ള ചർമ്മവും സെൻസിറ്റീവ് ആകാം. നിങ്ങളുടെ ചർമ്മം സെൻസിറ്റീവ് ആണെങ്കിൽ, ചുവപ്പ്, തടിപ്പ്, ചൊറിച്ചിൽ, അല്ലെങ്കിൽ വരൾച്ച എന്നിവ അനുഭവപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. കാലാവസ്ഥാ മാറ്റങ്ങൾ, ചർമ്മത്തിൽ ഉപയോഗിക്കുന്ന ഉൽപന്നങ്ങളിലെ കൃത്രിമ സുഗന്ധങ്ങൾ തുടങ്ങി ഒന്നിലധികം കാരണങ്ങൾ ഈ അവസ്ഥ കൂടുതൽ വഷളാകുന്നതിന് ഇടയാകും.

സെൻസിറ്റീവ് എണ്ണമയമുള്ള ചർമ്മമുള്ളവർക്ക്  അസ്വസ്ഥതകൾ വഷളാക്കാതെയോ അമിതമായി ചർമ്മം വരണ്ടതാക്കാതെയോ എണ്ണ ഉൽപാദനത്തെ നിയന്ത്രിക്കുന്ന ഒരു ക്രമം പാലിക്കുക എന്നത് ഒരു മികച്ച പ്രതിരോധ മാർഗ്ഗമാണ്. അമിതമായ എണ്ണ ഉൽപാദനവും ചർമ്മവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തടയുന്നതിന് ഇത് ഗുണം ചെയ്യും.

എണ്ണമയമുള്ള ചർമ്മത്തിന് ജനിതക, ഹോർമോൺ ഘടകങ്ങളും അറ്റോപിക് ഡെർമറ്റൈറ്റിസ്, റോസേഷ്യ തുടങ്ങിയ അവസ്ഥകളും കാരണമാകാമെന്നാണ് ഗോവയിലെ മണിപ്പാൽ ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ഡെർമറ്റോളജിസ്റ്റ് ഡോ.ചിൻജിത. ടി.ഡേവിസ് പറയുന്നത്. മാനസികസമ്മർദ്ദം, ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ, പാൽ ഉൽപന്നങ്ങൾ, ജങ്ക് ഫുഡ്, സ്റ്റിറോയിഡുകളുടെ ഉപയോഗം എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ എണ്ണമയമുള്ള ചർമ്മത്തെ കൂടുതൽ വഷളാക്കുന്നു. “അറ്റോപിക് ഡെർമറ്റൈറ്റിസ്, റോസേഷ്യ തുടങ്ങിയ അവസ്ഥകൾ എണ്ണമയമുള്ള സെൻസിറ്റീവ് ചർമ്മത്തിൻ്റെ പ്രശ്നങ്ങൾ കൂടുന്നതിന് കാരണമാകും. ഈ അവസ്ഥകൾ തിരിച്ചറിയുകയും വേണ്ട രീതിയിൽ നിയന്ത്രിക്കുകയും ചെയ്യേണ്ടത് നിർണായകമാണെന്ന് അവർ വ്യക്തമാക്കുന്നു.

എണ്ണമയമുള്ള ചർമ്മത്തെ നിയന്ത്രണത്തിലാക്കുന്നത് ഒരു വെല്ലുവിളിയാണ്. മാത്രമല്ല എണ്ണമയമുള്ള സെൻസിറ്റീവ് ചർമ്മമുള്ളവർക്ക് ഇത് കൂടുതൽ സങ്കീർണ്ണമാകും. ചർമ്മരോഗ വിദഗ്ദ്ധനും മുംബൈ സാന്താക്രൂസിലെ കാരാ ഹെയർ ട്രാൻസ്പ്ലാൻ്റ് ആൻ്റ് ഏസ്തറ്റിക് സെൻ്ററിൻ്റെ സഹസ്ഥാപകനുമായ ഡോ. മൊഹമ്മദ് ആസിഫ് പറയുന്നതനുസരിച്ച്, എണ്ണമയമുള്ള സെൻസിറ്റീവ് ചർമ്മം അമിതമായി വരണ്ട് പോകാതെ സെബം ഉൽപാദനവും സെൻസിറ്റിവിറ്റിയും നിയന്ത്രിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ ജോലിയാണ്.

ഡെർമറ്റോളജിസ്റ്റുകളായ ഡോ. ഡൊനിയേൽ എൻഡ്ലി, ഫ്ലോറിഡയിലെ ഡോ. റിച്ചാർഡ് എ മില്ലർ എന്നിവർ 2017 ൽ നടത്തിയ ഒരു അവലോകനമനുസരിച്ച്, അമിതമായി എണ്ണമയമുള്ള ചർമ്മത്തിന് റെറ്റിനോയിഡുകൾ, ടോപ്പിക്കൽ നിയാസിനാമൈഡ്, ചില ഹോർമോണൽ ജനന നിയന്ത്രണ മാർഗ്ഗങ്ങൾ, സ്പിറോനോലാക്ടോൺ (പിസിഒഎസിനായി സാധാരണയായി നിർദ്ദേശിക്കുന്ന ഒരു മരുന്ന്) എന്നിവയുടെ ഉപയോഗം പ്രയോജനകരമാണ്. പ്രത്യേകിച്ച് എണ്ണമയമുള്ളതും സെൻസിറ്റീവായതുമായ ചർമത്തിലെ മുഖക്കുരു ഒരു അടിസ്ഥാന ആരോഗ്യ പ്രശ്നത്തിൻ്റെ ഫലമായാണ് ഉണ്ടാകുന്നതെങ്കിൽ ഇത് ഫലം ചെയ്യും.

വ്യക്തിഗത ചർമ്മസംരക്ഷണ ക്രമത്തിൻ്റെ പ്രാധാന്യം

എണ്ണമയമുള്ള സെൻസിറ്റീവ് ചർമ്മത്തിന് വ്യക്തിഗത ചർമ്മസംരക്ഷണ ദിനചര്യ വളരെയധികം പ്രധാനപ്പെട്ടതാണ്. അധിക എണ്ണ ഉൽപ്പാദനം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതോടൊപ്പം തന്നെ സെൻസിറ്റിവിറ്റി ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിന് അനുയോജ്യമായ ഉൽപന്നങ്ങൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കാനും വ്യക്തിഗത ചർമ്മസംരക്ഷണത്തിലൂടെ സാധിക്കും. എണ്ണമയമുള്ളതും സെൻസിറ്റീവുമായ ചർമ്മത്തിൽ നിന്ന് ഉണ്ടാകുന്ന പതിവ് പ്രശ്നങ്ങൾ നിയന്ത്രിക്കാൻ ലളിതമായ ചർമ്മസംരക്ഷണ ദിനചര്യ പിന്തുടരണമെന്ന് ഡോ.മൊഹമ്മദ് ആസിഫ് പറയുന്നു. “മുഖക്കുരു ഭേദമാക്കാൻ സാലിസിലിക് ആസിഡ് അല്ലെങ്കിൽ ബെൻസോയിൽ പെറോക്സൈഡ് അടങ്ങിയ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. കുരുക്കളും, തടിപ്പും കുറയ്ക്കാൻ, യൂറോപ്പിൽ കണ്ടുവരുന്ന ഒരുതരം ജമന്തിപ്പൂവായ ചമോമൈൽ അല്ലെങ്കിൽ കറ്റാർ വാഴ പോലുള്ള തണുപ്പ് നൽകുന്ന ഘടകങ്ങളുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലതെന്നും ഡോ. മൊഹമ്മദ് ആസിഫ് ശുപാർശ ചെയ്യുന്നു. കൂടാതെ മുഖത്ത് ഇടയ്ക്കിടെ തൊടാതിരിക്കാനും ശ്രദ്ധിക്കണം. ബാക്ടീരിയകൾ പടരുന്നതിനും മുഖക്കുരു കൂടുന്നതിനും ഇത് ഇടയാക്കും. അനുയോജ്യമായ നിർദ്ദേശങ്ങളും ചികിത്സകളും ലഭിക്കുന്നതിനായി ഒരു ഡർമറ്റോളജിസ്റ്റിനെ സമീപിക്കുന്നതാണ് നല്ലത്.

എണ്ണമയമുള്ള സെൻസിറ്റീവ് ചർമ്മമുള്ളവർക്കായി ഡോ.മൊഹമ്മദ് ആസിഫും ഡോ.ചിൻജിത.ടി.ഡേവിസും നിർദ്ദേശിക്കുന്ന വ്യക്തിഗത ചർമ്മസംരക്ഷണ മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

ക്ലെൻസിംഗ് അഥവാ വൃത്തിയാക്കൽ

രാവിലെയും വൈകുന്നേരവും മുഖം കഴുകുന്നത് ശീലമാക്കുക, എന്നാൽ ശക്തമായി ഉരച്ച് കഴുകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടുതൽ ഫലപ്രദമാക്കാൻ ഓയിലി സ്കിൻ ക്ലെൻസറോ, ഫോമിംഗ് ഫെയ്സ് വാഷോ ഉപയോഗിക്കാം. സെറം ഉത്പാദനം കുറയ്ക്കുന്നതിന്, സാലിസിലിക് ആസിഡ് അടങ്ങിയ ഫേസ് വാഷ് ഉപയോഗിക്കുന്നതാണ് നല്ലത്. കൃത്രിമ സുഗന്ധം ചേർക്കാത്തതും, ചർമ്മത്തിലെ സൂക്ഷ്മ സുഷിരങ്ങൾ അടയുന്നതിന് കാരണമാകാത്തതും(നോൺ-കൊമീഡോജെനിക്), എണ്ണകൾ അടങ്ങിയിട്ടില്ലാത്ത ലൈറ്റ് വെയ്റ്റുമായ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.കൃത്യമായ അളവിൽ ജലാംശം ലഭിക്കുന്നതിനായി ജെൽ അല്ലെങ്കിൽ ക്രീം അടിസ്ഥാനമാക്കിയുള്ള മോയ്സ്ചറൈസറുകളാണ് നല്ലത്. ആവശ്യത്തിന് വെള്ളം കുടിക്കുന്ന കാര്യവും വളരെ പ്രധാനപ്പെട്ടതാണ്.

സൺസ്ക്രീൻ പ്രതിരോധം

സൂക്ഷ്മ സുഷിരങ്ങൾ അടയാതെ നിങ്ങളുടെ ചർമ്മത്തിന് കൃത്യമായ സംരക്ഷണം ഉറപ്പാക്കാൻ, ബ്രോഡ് സ്പെക്ട്രം, നോൺ-കോമീഡോജെനിക് സൺസ്ക്രീൻ തിരഞ്ഞെടുക്കുക. കെമിക്കൽ സൺസ്ക്രീനുകൾ ചർമ്മത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നുവെന്ന് തോന്നുകയാണെങ്കിൽ, ജെൽ അല്ലെങ്കിൽ വെള്ളം അടിസ്ഥാനമാക്കിയുള്ള ഉൽപന്നങ്ങൾ പകരം ഉപയോഗിക്കാവുന്നതാണ്. ഭാരം കുറഞ്ഞതും കോമീഡോജെനിക് അല്ലാത്തതുമായ ഇത്തരം ഉത്പന്നങ്ങൾ നിങ്ങളുടെ ചർമ്മത്തിൻ്റെ ആരോഗ്യവും നിറവും നിലനിർത്തിക്കൊണ്ട് സൂര്യപ്രകാശത്തിൽ നിന്ന് ഫലപ്രദമായ പ്രതിരോധം നൽകും.

രാവിലെയും രാത്രിയും ഈ ചർമ്മസംരക്ഷണ ദിനചര്യ പിന്തുടരണമെന്നാണ് ഡോ.ചിൻജിത.ടി.ഡേവിസ് ശുപാർശ ചെയ്യുന്നത്. “അനുയോജ്യമായ ഫേസ് വാഷ് ഉപയോഗിക്കുക, മോയ്‌സ്ചുറൈസർ പുരട്ടുക, അതോടൊപ്പം തന്നെ റെറ്റിനോൾ അടങ്ങിയ ഒരു ഉൽപ്പന്നം നിങ്ങളുടെ രാത്രിയിലുള്ള ചർമ്മസംരക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നിവ ഇതിൻ്റെ ഭാഗമാക്കണമെന്ന് അവർ പറയുന്നു.

എണ്ണമയമുള്ള സെൻസിറ്റീവ് ചർമ്മമുള്ളവർ സൂര്യ പ്രകാശത്തിൽ നിന്ന് സ്വയം സംരക്ഷണം തേടേണ്ടത് പരമപ്രധാനമാണ്. സൂര്യപ്രകാശം മുഖക്കുരു കൂട്ടുകയും സൂക്ഷ്മ സുഷിരങ്ങൾ അടയുന്നതിന് കാരണമാവുകയും ചെയ്യും. UVA, UVB രശ്മികളിൽ നിന്നും ഫലപ്രദമായ സംരക്ഷണം ലഭിക്കുന്നതിനായി കോമീഡോജെനികും ഹൈപ്പോഅലർജെനികും അല്ലാത്ത ബ്രോഡ് സ്പെക്‌ട്രം സൺസ്‌ക്രീനുകൾ തിരഞ്ഞെടുക്കാൻ ഡോ.മൊഹമ്മദ് ആസിഫ് ശുപാർശ ചെയ്യുന്നു. സൂക്ഷ്മ സുഷിരങ്ങൾ അടയുന്നതും മുഖക്കുരു പൊട്ടുന്നതും തടയുന്നതിനുമായി എണ്ണയില്ലാത്തതും ഭാരം കുറഞ്ഞതുമായ ഫോർമുലകൾ തിരഞ്ഞെടുക്കുക. സെബം ഉല്പാദനം നിയന്ത്രിക്കാൻ മാറ്റ് ഫിനിഷ് സൺസ്ക്രീൻ സഹായിക്കും. സൺസ്ക്രീൻ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കുന്നതിനായി ആദ്യത്തെ ഉപയോഗത്തിന് ശേഷം ഓരോ മൂന്ന് മണിക്കൂറിലും വീണ്ടും ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

എന്തെല്ലാം ഒഴിവാക്കണം

കട്ടികൂടിയ മേക്കപ്പും ഫൗണ്ടേഷനും ഒഴിവാക്കുക. പകരം, ഭാരം കുറഞ്ഞതും വാട്ടർ&മിനറൽ അടിസ്ഥാനമാക്കിയുള്ളതുമായവ ഉപയോഗിക്കുക.
വെളിച്ചെണ്ണ, കൊക്കോ ബട്ടർ, ലാനോളിൻ, ഗാഢത കൂടിയ രാസവസ്തുക്കൾ എന്നിവ അടങ്ങിയ ഉൽപ്പന്നങ്ങൾ ഒഴിവാക്കുക.
സെൻസിറ്റീവ് ചർമ്മത്തെ സംരക്ഷിക്കുന്നതിനായി ഗാഢത കുറഞ്ഞ ഘടകങ്ങളുള്ള ഫോർമുലേഷനുകൾ തിരഞ്ഞെടുക്കുക. കഠിനമായ സ്ക്രബറുകളും കെമിക്കൽ പീലുകളും ഒഴിവാക്കുക. കാരണം അവ സെൻസിറ്റീവ് ചർമ്മത്തിന് വളരെയധികം ദോഷം ചെയ്യും.
ആൽക്കഹോൾ അടങ്ങിയിട്ടില്ലാത്ത ടോണറുകൾ തിരഞ്ഞെടുക്കുക. ആവശ്യമായ എണ്ണയെപ്പോലും ഒറ്റയടിക്ക് നീക്കം ചെയ്ത് ചർമ്മം വരണ്ടതാകുന്നതിന് ആൽക്കഹോൾ കാരണമാകും . ഇത് എണ്ണമയമുള്ള സെൻസിറ്റീവ് ചർമ്മത്തിന് അനുയോജ്യമല്ല.

അനുബന്ധ ടാഗ്
അനുബന്ധ പോസ്റ്റ്

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്