728X90

728X90

0

0

0

Jump to Topics

ആയുർവേദവും സാത്വിക ഭക്ഷണക്രമവും
32

ആയുർവേദവും സാത്വിക ഭക്ഷണക്രമവും

മരുന്നുകളുടെ സഹായമില്ലാതെ ആരോഗ്യവും സന്തോഷകരമായ ജീവിതവും നിലനിർത്തുന്നതിനുള്ള മഹത്തായ പാരമ്പര്യമായാണ് ആയുർവ്വേദം ഉപവാസത്തെ കണക്കാക്കുന്നത് .

ഉപവാസം

ശരീരഭാരം കുറയ്ക്കാൻ വേണ്ടി മാത്രമുള്ളതല്ല ഉപവാസം എന്നാണ് ആയുർവ്വേദ വിധിപ്രകാരം കണക്കാക്കുന്നത്. ദഹനവ്യവസ്ഥയെ പുനഃരുജ്ജീവിപ്പിക്കാനും ആമാശയത്തെ വിഷമുക്തമാക്കാനും ഏറ്റവും യോജിച്ച മാർഗ്ഗം കൂടിയാണ് ഉപവാസം. വിശപ്പുണ്ടെങ്കിലും ഇല്ലെങ്കിലും ദിവസവും കൃത്യ സമയത്ത് ഭക്ഷണം കഴിക്കണമെന്നാണല്ലോ പൊതുവേയുള്ള ധാരണ. എന്നാൽ, വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കാനാണ് ആയുർവ്വേദം നിർദ്ദേശിക്കുന്നത്.

ബെംഗലുരു ആസ്ഥാനമായി ഐടി മേഖലയിൽ പ്രവർത്തിക്കുന്ന മഞ്ജുനാഥിൻ്റെ അനുഭവം നോക്കാം. വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുന്ന രീതിയായിരുന്നു അദ്ദേഹം പിന്തുടർന്നത്. കൂടുതൽ അളവിൽ കഴിക്കാതിരിക്കാനും ശ്രദ്ധിച്ചിരുന്നു. ശരീരഭാരം കുറയ്ക്കാനും അതോടൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം ചിട്ടപ്പെടുത്താനും ഇതിലൂടെ ആദ്ദേഹത്തിന് സാധിച്ചു.

മരുന്നുകളുടെ സഹായമില്ലാതെ ആരോഗ്യവും സന്തോഷകരമായ ജീവിതവും നിലനിർത്തുന്നതിനുള്ള മഹത്തായ പാരമ്പര്യമായാണ് ആയുർവ്വേദം ഉപവാസത്തെ കണക്കാക്കുന്നത്. ഇതിൻ്റെ ഗുണം പൂർണമായി ലഭിക്കണമെങ്കിൽ ആയുർവ്വേദ പ്രകാരമുള്ള ചില നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കണം.

ഉപവാസത്തിൻ്റെ ഗുണങ്ങൾ

ശരീരത്തിലുണ്ടാകുന്ന ഏതൊരു രോഗത്തിൻ്റേയും അടിസ്ഥാന കാരണം വാതം,പിത്തം,കഫം എന്നീ ത്രിദോഷങ്ങളാണെന്നാണ് ആയുർവ്വേദത്തിൽ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിയുന്നത് മൂലമുള്ള പ്രശ്നങ്ങൾക്ക് ഉപവാസം മികച്ച പരിഹാരമാണ്. അതായത് അമിതവണ്ണം, ആലസ്യം, ദഹനക്കുറവ് ,ഡീടോക്സിഫിക്കേഷൻ ആവശ്യമായി വരുന്ന പനിയുടെ പ്രാരംഭഘട്ടം എന്നിവയ്ക്ക് ഉപവാസം വളരെയധികം ഗുണംചെയ്യും.

ഉപവസിക്കുമ്പോൾ പൂർണമായും ഭക്ഷണം ഒഴിവാക്കുകയോ ലഘുഭക്ഷണങ്ങൾ അൽപം മാത്രം കഴിക്കുകയോ ചെയ്യുന്ന രീതി തിരഞ്ഞെടുക്കാവുന്നതാണ്. ചോറും രസവും അല്ലെങ്കിൽ ചോറും പരിപ്പും, പാൽ അല്ലെങ്കിൽ വെള്ളം, പഴങ്ങൾ എന്നിവ ഉപവാസത്തിന് ശേഷം കഴിക്കാൻ അനുയോജ്യമായ ഭക്ഷണങ്ങളാണ്. പാൽ ഉപയോഗിക്കുകയാണെങ്കിൽ ആട്ടിൻപാലാണ് നല്ലത്.

ഉപവസിക്കുമ്പോൾ ശരീരത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ

ഊർജത്തിനായി നിലവിലുള്ള ഗ്ലൈക്കോജൻ ശരീരം ഉപയോഗിച്ച് തുടങ്ങും. ഗ്ലൈക്കോജൻ്റെ അളവ് കുറഞ്ഞുതുടങ്ങിയാൽ കൊഴുപ്പ് കീറ്റോണായും, ഗ്ലൈക്കോസിസിലൂടെ പ്രോട്ടീൻ ഗ്ലൂക്കോസായും വിഘടിപ്പിക്കും. ഉപവാസത്തെ ശുദ്ധീകരണ പ്രക്രിയയാണ് ആയുർവ്വേദം കണക്കാക്കുന്നത്. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കി ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ത്രിദോഷങ്ങൾ കുറയ്ക്കാനും ഇത് വളരെ ഫല പ്രദമാണ്.

ഉപവാസത്തിൻ്റെ ദൈർഘ്യത്തെ കുറിച്ചും ആയുർവ്വേദത്തിൽ കൃത്യമായ നിർദ്ദേശങ്ങളുണ്ട്. വിശപ്പ് അനുഭവപ്പെടുന്നത് വരെയുള്ള കുറച്ച് മണിക്കൂറുകൾ ഉപവസിക്കുന്നതാണ് നല്ലത്. ഓരോ വ്യക്തികളുടേയും പ്രായം, ആരോഗ്യ സ്ഥിതി എന്നിവയനുസരിച്ച് ഈ ദൈർഘ്യത്തിൽ മാറ്റം വന്നേക്കാം. വിശപ്പ് സഹിച്ച് അധിക സമയം ഭക്ഷണം കഴിക്കാതിരുന്നാൽ തളർച്ചയും പേശികൾക്ക് ബലക്കുറവും ഉണ്ടാകും.

ഉപവാസം അവസാനിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ഉപവാസം അവസാനിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. ലഘുവായതും പെട്ടെന്ന് ദഹിക്കുന്നതുമായ ഭക്ഷണം വേണം കഴിക്കാൻ. കഞ്ഞി, ധാന്യങ്ങൾ അല്ലെങ്കിൽ പയർവർഗ്ഗങ്ങൾ എന്നിവ അതിനായി തിരഞ്ഞെടുക്കുന്നത് വളരെ ഉത്തമമാണ്.

ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ചും ബോധവാന്മാരായിരിക്കണം. വിശന്നിരിക്കുമ്പോൾ ഉപവസിക്കാൻ ശ്രമിക്കരുത്. അതോടൊപ്പം തന്നെ ഉപവസിക്കാൻ തയ്യാറെടുക്കുകയാണെന്നു കരുതി അതിനു മുമ്പായി വാരിവലിച്ച് കഴിക്കുകയും ചെയ്യരുത്. ശാരീരികാധ്വാനം കൂടുതലായി വേണ്ട പ്രവർത്തനങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. പോഷകാഹാരക്കുറവുള്ളവർ, തീരെ മെലിഞ്ഞ ശരീര പ്രകൃതമുള്ളവർ, ഗർഭിണികൾ, ഉറക്ക കുറവുള്ളവർ, പഞ്ചകർമ്മ പോലുള്ള ചികിത്സയുടെ ഭാഗമായി പ്രത്യേക ഭക്ഷണക്രമം പിന്തുടരുന്നവർ എന്നിവരൊന്നും ഉപവസിക്കാകിരിക്കുന്നതാണ് നല്ലത്.

ചുരുക്കി പറഞ്ഞാൽ ദഹനവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും ആമാശത്തിൽ അടിഞ്ഞുകൂടിയ അനാവശ്യ വസ്തുക്കളെ ഇല്ലാതാക്കുകയുമാണ് ഉപവാസത്തിൻ്റെ ലക്ഷ്യം.ഇതിലൂടെ ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്താനും സാധിക്കും.

ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ കൃത്യമായി പിന്തുടരുകയാണെങ്കിൽ ഉപവാസത്തിൻ്റെ ഗുണഫലങ്ങൾ വ്യക്തമായി അനുഭവിച്ചറിയാവുന്നതാണ്.

അനുബന്ധ ടാഗ്
അനുബന്ധ പോസ്റ്റ്

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്