728X90

728X90

0

0

0

ഈ ലേഖനത്തിൽ

CAR-T Cell Therapy: ക്യാൻസർ ചികിത്സയിൽ പുതിയ പ്രതീക്ഷ
1

CAR-T Cell Therapy: ക്യാൻസർ ചികിത്സയിൽ പുതിയ പ്രതീക്ഷ

കാൻസർ ബാധിതനായ വ്യക്തിയുടെ സ്വന്തം രോഗപ്രതിരോധ കോശങ്ങളെ, കാൻസർ കോശങ്ങളുമായി പോരാടുന്നതിനായി പുനർരൂപകൽപ്പന ചെയ്യുന്നതാണ് CAR-T സെൽ തെറാപ്പി .

CAR T-സെൽ തെറാപ്പിയുടെ വിജയകരമായ ഒന്നാം ഘട്ട പരീക്ഷണത്തിൽ പ്രവർത്തിച്ച,റ്റാറ്റ മെമ്മോറിയൽ സെന്ററിലെയും ..ടി ബോംബെയിലെയും ഗവേഷകരുടെയും ഡോക്ടർമാരുടെയും സംഘം.

രോഗബാധിതനായ വ്യക്തിയുടെ പുനർരൂപകൽപ്പന ചെയ്ത രക്തകോശങ്ങൾ ഉപയോഗിച്ച് ഇൻട്രാവണസ് ഇൻസേർഷൻ വഴി ക്യാൻസർ കോശങ്ങൾ അപ്രത്യക്ഷമാക്കാൻ കഴിയുമെന്ന് കരുതുക. ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും മുംബൈയിലെ ടാറ്റ മെമ്മോറിയൽ സെന്ററിലെയും ഗവേഷകർ നേടിയെടുത്തത് അതാണ് – തദ്ദേശീയമായും കുറഞ്ഞ ചെലവിലും.

ഇരു കൂട്ടരും തമ്മിലുള്ള സഹകരിച്ചുള്ള പ്രവർത്തനം ഒരു CAR T-സെൽ ഉൽപ്പന്നം നിർമ്മിക്കുന്നതിലേക്ക് നയിക്കുകയും, അത് സുരക്ഷിതമാണെന്ന് കണ്ടെത്തുകയും ചെയ്തു. അടുത്തിടെ അവസാനിച്ച ഘട്ടം 1 ട്രയലിൽ ഫലപ്രാപ്തിയുടെ ആദ്യകാല സൂചനകൾ കാണിക്കുകയും ചെയ്തു.

CAR T-സെൽ തെറാപ്പി – അതായത്, ചിമെറിക് ആന്റിജൻ റിസപ്റ്റർ ടി-സെൽ തെറാപ്പി – ഒരു തരം ജീൻ തെറാപ്പി ആണ്. അതിൽ കാൻസർ ബാധിതനായ വ്യക്തിയുടെ സ്വന്തം രോഗപ്രതിരോധ കോശങ്ങളെ, കാൻസർ കോശങ്ങളുമായി പോരാടുന്നതിനായി പുനർരൂപകൽപ്പന ചെയ്യുന്നു.

ലിംഫോമ, ലുക്കീമിയ തുടങ്ങിയ ബ്ലഡ് ക്യാൻസറുകൾക്കുള്ള മെയ്ഡ്-ഇൻ-ഇന്ത്യ CAR T-സെൽ തെറാപ്പിയുമായി ആദ്യമായി എത്തിയത് ഈ മുംബൈ ഗവേഷണമാണ്. യു.എസിൽ ഒരു മരുന്ന് ലഭ്യമാണെങ്കിലും, പാർശ്വഫലങ്ങൾ കുറവുള്ളതും ചെലവ് കുറഞ്ഞതുമായ ഒരു തദ്ദേശീയ ഉൽപ്പന്നം സൃഷ്ടിക്കാൻ ഇന്ത്യൻ ഗവേഷകർ പ്രവർത്തിച്ചത് എടുത്തു പറയേണ്ടതാണ്.

പദ്ധതി 2014-ൽ ആരംഭിച്ചു. ഉൽപ്പന്ന വികസനം ഐ.ഐ.ടി ബോംബെയിൽ നടന്നപ്പോൾ, ക്ലിനിക്കൽ ട്രയൽ നടത്തിയത് ടാറ്റ മെമ്മോറിയൽ സെന്ററിൽ ആയിരുന്നു. പീഡിയാട്രിക് അക്യൂട്ട് ലിംഫോസൈറ്റിക് ലുക്കീമിയയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ ഡോ.(സർഗ് സിഡിആർ) ഗൗരവ് നരുല, ടാറ്റ മെമ്മോറിയൽ സെന്ററിൽ നിന്നുള്ള അഡൽറ്റ് ബി-സെൽ ലിംഫോമയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ ഹസ്മുഖ് ജെയിൻ എന്നിവർ ട്രയലുകൾക്കായി രോഗികളെ റിക്രൂട്ട് ചെയ്തു.

പരീക്ഷണത്തിന്റെ ഒന്നാം ഘട്ടത്തിൽ ഈ തദ്ദേശീയ മരുന്ന് സുരക്ഷിതമാണെന്ന് കണ്ടെത്തിയതായി ഐ.ഐ.ടി ബോംബെയിലെ അസോസിയേറ്റ് പ്രൊഫസർ രാഹുൽ പുർവാർ ഹാപ്പിയസ്റ്റ് ഹെൽത്തിനോട് പറഞ്ഞു. “ജീവനുള്ള മരുന്നുകൾ’ എന്നും വിളിക്കപ്പെടുന്ന CAR T-കോശങ്ങൾ വ്യക്തിഗതമാക്കിയ മരുന്നുകളാണ്, അതായത് നമ്മൾ രോഗിയുടെ രോഗപ്രതിരോധ കോശങ്ങൾ എടുക്കുകയും അവയെ ലബോറട്ടറിയിൽ ജനിതകമാറ്റം വരുത്തുകയും ചെയ്യുന്നു. തുടർന്ന് ഞങ്ങൾ കോശങ്ങൾ വികസിപ്പിക്കുകയും അവ രോഗിയിലേക്ക് തിരികെ നൽകുകയും ചെയ്യുന്നു, ”ഡോ നരുലയ്‌ക്കൊപ്പം പദ്ധതിക്ക് നേതൃത്വം നൽകിയ ഡോ പൂർവാർ പറഞ്ഞു. അഡ്വാൻസ്ഡ് സെൽ, ജീൻ തെറാപ്പി കമ്പനിയായ ഇമ്മ്യൂണോഎസിടിയുടെ സ്ഥാപകൻ കൂടിയാണ് ഡോ.പൂർവാർ.

ഘട്ടം 1 ട്രയലിന്റെ ഗവേഷണ കണ്ടെത്തലുകൾ ഒരു ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിക്കുന്നതിനായി ഗവേഷകർ ഇപ്പോൾ ഡാറ്റ ശേഖരിച്ച്‌ കൊണ്ടിരിക്കുകയാണ്. “ഏതെങ്കിലും പുതിയ മെഡിക്കൽ ഉൽപ്പന്നം വിപണിയിൽ വരേണ്ടിവരുമ്പോഴെല്ലാം, മരുന്നിന്റെ സുരക്ഷ പരിശോധിക്കാൻ ആദ്യം ക്ലിനിക്കൽ ട്രയലിന്റെ ഘട്ടം 1 നടത്തേണ്ടതുണ്ട്, അത് നേടിയെടുക്കാൻ ഇപ്പോൾ സാധിച്ചു,” ഡോ.പൂർവാർ പറഞ്ഞു.

കേരളത്തിലെ കൊച്ചിയിലെ, ഏഷ്യാ പസഫിക് ബ്ലഡ് ആൻഡ് ബോൺ മാരോ ട്രാൻസ്പ്ലാൻറേഷൻ ഗ്രൂപ്പിന്റെ അടുത്തിടെ നടന്ന മെഡിക്കൽ കോൺഫറൻസിൽ ഒന്നാം ഘട്ട പരീക്ഷണത്തിന്റെ ഫലങ്ങൾ വിശദീകരിച്ച ഡോ നരുല, CAR T- സെൽ ഉൽപ്പന്നത്തിൽ മൃഗങ്ങളെ ഉൾപ്പെടുത്തിയുള്ള പഠനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ക്ലിനിക്കൽ ഗ്രേഡ് ഉൽപ്പന്ന വികസനം നടത്തിയത് ഗവേഷകർ സഹകരിച്ചാണെന്നും വ്യക്തമാക്കി

“CAR T- സെൽ തെറാപ്പി ആരംഭിക്കുന്നതിനുള്ള വെല്ലുവിളി ഇന്ത്യയിലെ സെൽ തെറാപ്പിക്ക് ഒരു വഴി രേഖ സൃഷ്ടിക്കാൻ സഹായിച്ചു,” ഡോ. നരുല കോൺഫറൻസിൽ പറഞ്ഞു.

പ്രാരംഭ കാൻസർ ചികിത്സയോട് പ്രതികരിക്കാത്ത, വീണ്ടും രോഗാവസ്ഥ നേരിടേണ്ടി വന്ന, തുടർ ചികിത്സയ്ക്ക് അർഹതയില്ലാത്ത രോഗികളെയാണ് അവർ പഠനത്തിനായി റിക്രൂട്ട് ചെയ്തതെന്ന് ഡോക്ടർ നരുല ഹാപ്പിയസ്റ്റ് ഹെൽത്തിനോട് പറഞ്ഞു.

ഗവേഷണത്തിന്റെ ഒന്നാം ഘട്ടത്തിനായി കാൻസർ ബാധിച്ച 16 രോഗികളെ തിരഞ്ഞെടുത്തു – അവരിൽ പത്ത് പേർക്ക് ലിംഫോമയും ആറ് പേർക്ക് ലുക്കീമിയയും ഉണ്ടായിരുന്നു. ലിംഫോമ രോഗികളെല്ലാം മുതിർന്നവ ആളുകളായിരുന്നെങ്കിൽ(18 വയസ്സിനു മുകളിൽ), രക്താർബുദം ബാധിച്ചവർ 3 -നും 25 -നും  ഇടയിൽ പ്രായമുള്ളവരായിരുന്നു.

ചികിത്സിച്ച രക്താർബുദ രോഗികളിൽ പകുതി പേർക്കും, ശേഷിക്കുന്ന കുറഞ്ഞ രോഗത്തിനുള്ള (മിനിമൽ റെസിജുവൽ ഡിസീസ്, അഥവാ എം.ആർ.ഡി) പരിശോധനയിൽ നെഗറ്റീവ് ഫലങ്ങൾ കണ്ടെത്തി. ഒരു നെഗറ്റീവ് എം.ആർ.ഡി അർത്ഥമാക്കുന്നത് കാൻസർ കോശങ്ങളൊന്നും കണ്ടെത്തിയില്ല എന്നാണ്. ആവർത്തനത്തിനുള്ള ഒരു അളവുകോൽ കൂടിയാണ് പരിശോധന. രണ്ട് രക്താർബുദ രോഗികൾക്ക് ക്യാൻസർ മൂലമുള്ള ക്ലേശങ്ങളിൽ എം.ആർ.ഡി ലെവലിനടുത്ത് നിൽക്കുന്ന കാര്യമായ കുറവുണ്ടായി.

ആറ് രക്താർബുദ രോഗികളിൽ മൂന്ന് പേർക്ക് – എട്ട് വയസ്സുള്ള ഒരു പെൺകുട്ടിയും ആൺകുട്ടിയും, 16 വയസ്സുള്ള ഒരു ആൺകുട്ടിയും – പൂർണ്ണമായ പ്രതികരണം ഉണ്ടായിരുന്നു, അതായത് ചികിത്സ കഴിഞ്ഞ് ഒരു മാസത്തിന് ശേഷം അവരുടെ മജ്ജ കാൻസർ രഹിതമാണെന്ന് കണ്ടെത്തി.

ആറ് രക്താർബുദ രോഗികളിൽ മൂന്ന് പേരിൽ – എട്ട് വയസ്സുള്ള ഒരു പെൺകുട്ടിയും ആൺകുട്ടിയും, 16 വയസ്സുള്ള ഒരു ആൺകുട്ടിയും – പൂർണ്ണമായ പ്രതികരണമുണ്ടായി, അതായത് ചികിത്സ കഴിഞ്ഞ് ഒരു മാസത്തിന് ശേഷം അവരുടെ മജ്ജ കാൻസർ രഹിതമാണെന്ന് കണ്ടെത്തി.

രക്താർബുദ രോഗികളിൽ ഞങ്ങൾ നേടിയ മൊത്തത്തിലുള്ള പ്രതികരണ നിരക്ക് 86 ശതമാനമാണ്, ഡോ നരുല പറഞ്ഞു.

CAR-T സെൽ ചികിത്സയിൽ പ്രതികരണ സമയം ഒരു മാസമാണെന്ന് ഡോ.പൂർവാർ പറഞ്ഞു. അതായത്, CAR T-കോശങ്ങൾ ഉപയോഗിച്ച് ചികിത്സിക്കുന്നവരിലെ പ്രതികരണം പരിശോധിക്കുന്നതിനായി ഒരു മാസത്തേക്ക് നിരീക്ഷിക്കുന്നു. “രക്താർബുദമുള്ളവരിൽ, CAR T-കോശങ്ങളുടെ IV ഇൻഫ്യൂഷൻ കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് എം.ആർ.ഡി ടെസ്റ്റുകൾ നടത്തുന്നത്,” ഡോക്ടർ പുർവാർ പറഞ്ഞു. “30 ദിവസത്തെ ചികിത്സയ്ക്ക് ശേഷം നടത്തിയ സി.ടി സ്കാനിൽ, ലിംഫോമ രോഗികളിൽ ട്യൂമർ ഭാരം കുറഞ്ഞതായി കണ്ടെത്തി.”

എന്നിരുന്നാലും, CAR T- സെൽ തെറാപ്പി എങ്ങനെ രോഗശമനം തടയുമെന്ന് ചോദിച്ചപ്പോൾ, നിലവിൽ ഒരു വർഷത്തെ ഡാറ്റ തങ്ങളുടെ പക്കലുണ്ടെന്നും അത് കൂടുതൽ നിരീക്ഷിക്കേണ്ടതുണ്ടെന്നുമാണ് ഗവേഷകർ പറഞ്ഞത്.

ഒറ്റത്തവണ ചികിത്സ

ദീർഘകാലത്തേക്ക് നൽകുന്ന കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഒറ്റത്തവണ ചികിത്സയാണ് CAR T-സെൽ തെറാപ്പിയെന്ന് ഡോ.പൂർവാർ പറഞ്ഞു. “ഇത് IV [ഡ്രിപ്പ്] വഴിയാണ് നൽകുന്നത്,” അദ്ദേഹം പറഞ്ഞു. “ആദ്യമായി നൽകുന്ന CAR T-സെല്ലുകളുടെ അളവ് വ്യത്യാസപ്പെട്ടിരിക്കും – ഇത്, രോഗിയുടെ ഒരു കിലോ ഭാരത്തിന് ഒരു ദശലക്ഷം മുതൽ അഞ്ച് ദശലക്ഷം വരെ CAR T-സെല്ലുകൾ എന്ന കണക്കിലാണ് നൽകുക.

“ചികിത്സ ഒരു തവണ മാത്രമേ നൽകൂ, അവ [CAR T-കോശങ്ങൾ] ദീർഘകാലം നിലനിൽക്കും, അതിനാലാണ് അവയെ ‘ലൈവ്’ മരുന്നുകൾ എന്ന് വിളിക്കുന്നത്,” പൂർവാർ പറഞ്ഞു. “ഐഐടി ബോംബെ ഉൽപ്പന്ന രൂപകല്പനയിലും ഉൽപ്പന്ന മൂല്യനിർണ്ണയത്തിലും പ്രവർത്തിക്കുമ്പോൾ, ടാറ്റ മെമ്മോറിയൽ സെന്റർ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നു. ഇതുവരെ, രണ്ട് അസുഖങ്ങൾക്കായുള്ള ഘട്ടം 1 ഞങ്ങൾ പൂർത്തിയാക്കി: കുട്ടികൾക്കുള്ള രക്താർബുദം, മുതിർന്നവർക്കുള്ള ലിംഫോമ.

“ക്ലിനിക്കൽ ട്രയലിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിന് ഇന്ത്യാ ഗവൺമെന്റിന്റെ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അനുമതിക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്”.

ഒന്നാം ഘട്ടത്തിൽ സുരക്ഷിതത്വം കൈവരിക്കുക വഴി പ്രാഥമിക ലക്ഷ്യം നേടിയതായി ഡോ നരുല പറഞ്ഞു. “ഇപ്പോൾ, രണ്ടാം ഘട്ടത്തിൽ, വലിയൊരു വിഭാഗം വിഷയങ്ങളിൽ – ഒരുപക്ഷേ 50-ലധികം കാൻസർ രോഗികളിൽ സുരക്ഷ നിരീക്ഷിക്കുന്നതിനൊപ്പം കാര്യക്ഷമത കൈവരിക്കുക എന്നതായിരിക്കും ലക്ഷ്യം,” ഡോ നരുല പറഞ്ഞു.

വിപണിയിൽ എത്തിക്കൽ

HRC9-19 എന്ന പേരിൽ പേറ്റന്റ് നേടിയ, മെയ്ഡ്-ഇൻ-ഇന്ത്യ CAR T-സെൽ തെറാപ്പി മരുന്ന് 2024-ന്റെ തുടക്കത്തോടെ വിപണിയിൽ ലഭ്യമായേക്കും.

താങ്ങാനാവുന്ന വില ഇപ്പോഴും ഒരു ഘടകമാകുമെന്ന് അറിയാവുന്ന ഗവേഷകർ, സാങ്കേതിക പുരോഗതിക്കൊപ്പം ഭാവിയിൽ ചെലവ് കുറയുമെന്ന് പ്രതീക്ഷിക്കുന്നു. “സാങ്കേതികവിദ്യ കൂടുതൽ പക്വത പ്രാപിക്കുമ്പോൾ കുറച്ച് വർഷങ്ങൾക്കുള്ളിൽ വിലയിൽ മാറ്റം ഉണ്ടാകും,” ഡോ.പൂർവാർ പറഞ്ഞു.

“യു.എസിൽ ലഭ്യമായ ചികിത്സാ ചിലവിന്റെ 1/10 അല്ലെങ്കിൽ 1/15 ഈ ഉൽപ്പന്നത്തിന് ചിലവ് വരുമെന്ന് ഞങ്ങൾ കരുതുന്നു,” ഡോ.പൂർവാർ പറഞ്ഞു. “യു.എസിൽ ഇതിന് അര ദശലക്ഷം ഡോളർ (ഏകദേശം 4 കോടി രൂപ) ചിലവാകും. ഇത് 25,000 മുതൽ 30,000 ഡോളർ വരെയാക്കാൻ ഞങ്ങൾ ആലോചിക്കുന്നു, അതായത് ഏകദേശം 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

sixteen − three =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്