728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

നിങ്ങളുടെ വീഗൻ ഭക്ഷണം പോഷകസമ്പുഷ്ടമാക്കൂ
27

നിങ്ങളുടെ വീഗൻ ഭക്ഷണം പോഷകസമ്പുഷ്ടമാക്കൂ

വീഗനിസം അല്ലെങ്കിൽ പരിപൂർണ്ണ വീഗനിസം എന്നത് ഒരു ജീവിതരീതി എന്ന നിലയിൽ ലോകമെമ്പാടും സ്വീകാര്യത നേടിക്കഴിഞ്ഞു. ഈ തെരഞ്ഞെടുപ്പ് ആദർശത്തിന്റെ പേരിലായാലും ആരോഗ്യത്തിന്റെ പേരിലായാലും പല ഗവേഷണങ്ങളും സൂചിപ്പിക്കുന്നത് സസ്യാഹാരത്തിലധിഷ്ഠിതമായ ഭക്ഷണക്രമം മെച്ചപ്പെട്ട ആരോഗ്യവും ആയുസ്സും വർദ്ധിപ്പിക്കുന്നു എന്നാണ്.

വീഗനിസത്തെ മനസ്സിലാക്കുക

വീഗൻ ഭക്ഷണക്രമം മൃഗങ്ങളെ ഭക്ഷിക്കുന്നതും മൃഗങ്ങളിൽ നിന്നുൽപാദിപ്പിക്കുന്ന ഭക്ഷ്യോൽപ്പന്നങ്ങളും പൂർണ്ണമായും ഒഴിവാക്കുന്നു. മാംസം, കടൽവിഭവങ്ങൾ, പക്ഷികളുടെ ഇറച്ചി, മുട്ട, പാൽ തുടങ്ങിയവയെല്ലാം ഇതിൽപ്പെടുന്നു. വീഗനിസത്തെപ്പറ്റി ആദ്യമായി കേൾക്കുന്നവർക്ക് അതിനെപ്പറ്റി കൂടുതൽ അറിവുനല്കുന്നതാണ് ഈ ലേഖനം. ഒപ്പം വീഗൻ ഭക്ഷണത്തിൽ നിന്നും കൂടുതൽ പോഷകങ്ങൾ എങ്ങനെ നേടാം എന്നും നമുക്ക് മനസ്സിലാക്കാം.

മികച്ച സസ്യാധിഷ്ഠിതഭക്ഷ്യവസ്തുക്കൾ കണ്ടെത്തുക

നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ട് എന്നുറപ്പാക്കാൻ വീഗൻ ഭക്ഷണരീതി പിന്തുടരുന്നവർ അധികശ്രദ്ധ കാണിക്കണം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് ന്യൂട്രിഷ്യൻ, ന്യൂയോർക്കിൽ നിന്നുള്ള അംഗീകൃത ഹെൽത്ത് കോച്ച് ആയ പ്രീതി ത്യാഗി പറയുന്നു, വീഗനിസം പിന്തുടരുന്നവർ ധാരാളമുണ്ടെങ്കിലും എന്താണ് ഭക്ഷിക്കേണ്ടത് എന്നതിലും അവ എങ്ങനെ പാകം ചെയ്യണം എന്നതിലും വളരെയധികം ശ്രദ്ധ കൊടുക്കണം.

“നെയ്യ്, വെണ്ണ, തൈര്, ക്രീം എന്നിവ വീഗൻ ഭക്ഷണത്തിന്റെ ഭാഗമാക്കാനാകില്ല. അതുകൊണ്ട് വീഗൻ ഭക്ഷണരീതി പിന്തുടരാൻ ആഗ്രഹിക്കുന്നവർ തേങ്ങ, ബദാം, കശുവണ്ടിപ്പരിപ്പ്, സോയ, കപ്പലണ്ടി മുതലായവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. അങ്ങനെ വെണ്ണ, എണ്ണകൾ, പാല്, തൈര് എന്നിവയ്ക്ക് പകരം വയ്ക്കാം,” അവർ പറയുന്നു.

ബി12ൻ്റെ കുറവ്

സസ്യാധിഷ്ഠിതഭക്ഷണങ്ങളിൽ നിന്നും വൈറ്റമിൻ ബി12 ലഭിക്കില്ല എന്നത് ഏവർക്കും അറിവുള്ള കാര്യമാണ്. 2013-ൽ പ്രസിദ്ധീകരിച്ച ന്യൂട്രീഷ്യണൽ അപ്ഡേറ്റ് ഫോർ ഫിസിഷ്യൻസ്: പ്ലാന്റ്-ബേസ്ഡ് ഡയറ്റ്സ് എന്ന റിവ്യൂ പേപ്പർ പറയുന്നത് പൂർണ്ണമായും സസ്യാധിഷ്ഠിത ഭക്ഷണക്രമം പിന്തുടരുന്ന വ്യക്തികൾക്ക് ബി12-ന്റെ കുറവുണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നാണ്. അവർ വൈറ്റമിൻ ബി12 സപ്ലിമെന്റുകളോ അതടങ്ങിയ ഭക്ഷണങ്ങളോ കഴിക്കണം.

പ്രധാന മൂന്നു പോഷകങ്ങൾ

വീഗൻ ഭക്ഷണക്രമം പിന്തുടരുന്നവർക്ക് കാൽസ്യം, അയേൺ, സിങ്ക് എന്നിവയുടെ അപര്യാപ്തതയുണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് അവർ ഭക്ഷണക്രമത്തിൽ അതിയായ ശ്രദ്ധ പുലർത്തണം,” പത്തുവർഷത്തിലധികമായി ന്യൂ ഡെൽഹിയിൽ ഡയറ്റ് കോച്ച് ആയി പ്രവർത്തിക്കുന്ന അനിരുദ്ധ ശങ്കർ പറയുന്നു.

ഇലക്കറികൾ, ബ്രൊക്കോളി, കോളിഫ്ലവർ, ബോക് ചോയ്, കേൽ എന്നിങ്ങനെ കാൽസ്യം സമ്പുഷ്ടമായ ഭക്ഷണങ്ങൾ കൂടുതലായി ഉൾപ്പെടുത്താൻ അദ്ദേഹം നിർദ്ദേശിക്കുന്നു.

വിദഗ്ധരുടെ മാർഗനിർദേശം

ശങ്കർ മുന്നറിയിപ്പ് നല്കുന്നു: വീഗൻ ഭക്ഷണരീതി പിന്തുടരാൻ ആഗ്രഹിക്കുന്ന, ഇന്ത്യയിലുള്ളവർ ഇന്ത്യയിൽ തന്നെയുന്ന പോഷകാഹാര വിദഗ്ധരെ ആശ്രയിക്കുന്നതാകും നല്ലത്. നമ്മുടെ പ്രാദേശികമായ പ്രത്യേകതകൾക്ക് അനുയോജ്യമായ ഭക്ഷണങ്ങൾ നിർദ്ദേശിക്കാൻ അവർക്ക് സാധിക്കും. ഓൺലൈനിൽ ലഭ്യമായ ലഭ്യമായ വിവരങ്ങൾ പലപ്പോഴും പാശ്ചാത്യരാജ്യങ്ങളിൽ ജീവിക്കുന്നവരെ ഉദ്ദേശിച്ചുള്ളതാണ്. “പലപ്പോഴും ടോഫു പോലെയുള്ള ഭക്ഷണങ്ങൾ കാൽസ്യം ലഭിക്കാൻ നല്ലതാണ്. അത് ഇന്ത്യയിൽ സമൃദ്ധമായി ലഭിക്കുന്നതുമാണ്,” അദ്ദേഹം പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്