728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

പ്രോട്ടീൻ അടങ്ങിയ ആരോഗ്യകരവും രുചികരവുമായ സാലഡ്
3

പ്രോട്ടീൻ അടങ്ങിയ ആരോഗ്യകരവും രുചികരവുമായ സാലഡ്

പലവിധ ഭക്ഷണ സ്രോതസ്സുകളിൽ നിന്ന് പ്രോട്ടീൻ ലഭിക്കുമെങ്കിലും ഒരു കിലോ ശരീരഭാരത്തിന് 0.8 ഗ്രാം എന്ന കണക്കിൽ ദിവസേന പ്രോട്ടീൻ ആവശ്യമാണ് .

പ്രോട്ടീൻ ധാരാളമായി അടങ്ങിയ സാലഡ്

പല നിർണായകമായ പ്രവർത്തനങ്ങൾ നടത്തുന്നതിനായി നമ്മുടെ ശരീരത്തിന് പ്രോട്ടീൻ ആവശ്യമാണ്. എല്ലുകൾ, പല്ലുകൾ, പേശികൾ, ചർമ്മം എന്നിവയുടെ രൂപീകരണമടക്കം മറ്റു പലതിലും ശരീരത്തിലെ പ്രധാന നിർമ്മാണ ഘടകങ്ങളാണ് പ്രോട്ടീൻ.

സസ്യാധിഷ്ഠിതവും മാംസാധിഷ്ഠിതവുമായ ഭക്ഷണ സ്രോതസ്സുകളിൽ നിന്ന് പ്രോട്ടീൻ ലഭിക്കുമെങ്കിലും ഒരു ശരാശരി ഭാരമുള്ള വ്യക്തിക്ക്, ഒരു കിലോ ശരീരഭാരത്തിന് 0.8 ഗ്രാം എന്ന കണക്കിൽ ദിവസേന പ്രോട്ടീൻ ആവശ്യമാണ്.

ദിവസേന ആവശ്യമായ അളവിൽ ഈ പ്രധാന പോഷകം ലഭിക്കുന്നതിനായി ഹാപ്പിയസ്റ്റ് ഹെൽത്ത് മികച്ചൊരു സാലഡ് ആണ് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. വ്യത്യസ്ത ചേരുവകൾ ഉപയോഗിച്ച് വൈവിധ്യമാർന്ന വിഭവം തയ്യാറാക്കാൻ ഇത് നിങ്ങളെ സഹായിക്കും.

ഈ പ്രോട്ടീൻ സാലഡിൻ്റെ മറ്റ് ഗുണങ്ങൾ എന്തൊക്കെയാണെന്നറിയാമോ? നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കാൻ ഇത് സഹായിക്കും. പ്രോട്ടീൻ അടങ്ങിയ ആഹാരങ്ങൾ കുറഞ്ഞ അളവിൽ കഴിച്ചാൽ തന്നെ വിശപ്പ് ശമിപ്പിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ നല്ലതാണെന്ന് 2018 ലെ ഒരു പഠനം സൂചിപ്പിക്കുന്നുണ്ട്.

സാലഡിനുള്ള ചേരുവകൾ

  • 10-12 മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്തു വെച്ച കടല വെള്ളത്തിൽ വേവിച്ചത് ( ഇന്ത്യയുടെ വടക്ക് ഭാഗങ്ങളിൽ കാബൂളി ചന എന്നും കേരളമടക്കമുള്ള തെക്ക് ഭാഗങ്ങളിൽ കാബൂളി കടല എന്നും ഇത് അറിയപ്പെടുന്നു) – 1/3 കപ്പ് അല്ലെങ്കിൽ 55 ഗ്രാം.
  • മുളപ്പിച്ച് വേവിച്ചെടുത്ത ചെറുപയർ – 1/3 കപ്പ് അല്ലെങ്കിൽ 60 ഗ്രാം
  • വലിയ ഉള്ളി അരിഞ്ഞത് – ¼ കപ്പ് അല്ലെങ്കിൽ 15 ഗ്രാം
  • മഞ്ഞ അല്ലെങ്കിൽ ചുവപ്പ് കാപ്സിക്കം അരിഞ്ഞത് – 1/4 കപ്പ് അല്ലെങ്കിൽ 38 ഗ്രാം
  • തക്കാളി അരിഞ്ഞത് – ¼ കപ്പ് അല്ലെങ്കിൽ 45 ഗ്രാം
  • സാലഡ് കുക്കുമ്പർ അരിഞ്ഞത് – ¼ കപ്പ് അല്ലെങ്കിൽ 30 ഗ്രാം
  • പനീർ കഷണങ്ങൾ – 55 ഗ്രാം
  • പച്ചമുളക് അരിഞ്ഞത് – 2എണ്ണം അല്ലെങ്കിൽ 8 ഗ്രാം
  • വറുത്ത നിലക്കടല – 4 ടേബിൾ സ്പൂൺ അല്ലെങ്കിൽ 30 ഗ്രാം
  • ലെറ്റ്യൂസ് അഥവാ പച്ചടി ചീര – ഒരു കപ്പ് അല്ലെങ്കിൽ 75 ഗ്രാം
  • ഒലീവ് ഓയിൽ – 3 ടേബിൾ സ്പൂൺ
  • നാരങ്ങ നീര് – ഒരു ടേബിൾസ്പൂൺ
  • സുഗന്ധവ്യഞ്ജനങ്ങളുടെ മിശ്രിതം ഇഷ്ടാനുസരണം
  • കുരുമുളക്
  • ഉപ്പ്
  • മല്ലിയില

തയ്യാറാക്കുന്ന വിധം

ഒരു പാത്രമെടുത്ത് അതിലേക്ക് പച്ചക്കറികൾ, വേവിച്ചെടുത്ത കടല, ചെറുപയർ, പനീർ (ഒലീവ് ഓയിലിൽ ടോസ്റ്റ് ചെയ്തത്), പച്ചമുളക്, മല്ലിയില, പച്ചടി ചീര എന്നിവ എടുക്കുക. അതിനു മുകളിലായി വറുത്തു വച്ച നിലക്കടല വിതറുക.

മറ്റൊരു പാത്രത്തിൽ ഒലീവ് ഓയിൽ, നാരങ്ങ നീര്, സുഗന്ധവ്യഞ്ജനങ്ങളുടെ മിശ്രിതം, കുരുമുളക് പൊടി, ഉപ്പ് എന്നിവയെടുത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം രണ്ട് ടേബിൾസ്പൂൺ എടുത്ത് ആദ്യം തയ്യാറാക്കിയ പാത്രത്തിലേക്ക് വിതറുക. ഇവ ചെറുതായി ഇളക്കി യോജിപ്പിക്കുക. ആരോഗ്യകരമായി സാലഡ് തയ്യാറായി കഴിഞ്ഞു. നിങ്ങൾക്കും നിങ്ങൾ ഇഷ്ടപ്പെടുന്നവർക്കും രുചികരമായി കഴിക്കാവുന്നതാണ്.

അളവ് – രണ്ടാൾക്ക് കഴിക്കാം

പോഷക മൂല്യം

  • കലോറി: 969.98 Kcal
  • പ്രോട്ടീൻ: 41.55 ഗ്രാം
  • കൊഴുപ്പ്: 61.16 ഗ്രാം
  • കാർബോഹൈഡ്രേറ്റ്: 74.72 ഗ്രാം
  • നാരുകൾ: 16.53 ഗ്രാം
  • പൊട്ടാസ്യം: 1293.1 മി.ഗ്രാം
  • സോഡിയം: 36.62 മി.ഗ്രാം
അനുബന്ധ ടാഗ്
അനുബന്ധ പോസ്റ്റ്

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്