728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

കോവിഡ് ബാധിച്ചവരിൽ ഉറക്ക സംബന്ധമായ പ്രശ്നങ്ങൾ കൂടും
53

കോവിഡ് ബാധിച്ചവരിൽ ഉറക്ക സംബന്ധമായ പ്രശ്നങ്ങൾ കൂടും

വിഷാദത്തിനും ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്കും കോവിഡ് കാരണമാകും. ഇത് ഉറക്കം തടസ്സപ്പെടുത്തുന്നതിലേക്ക് നയിക്കും .

കോവിഡ് ഉറക്ക സംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിക്കും

നിരവധി രാജ്യങ്ങൾ ഇപ്പോഴും കോവിഡ് മൂലമുള്ള പ്രത്യാഘാതങ്ങൾ നേരിടുന്നുണ്ട്. കോവിഡ് ബാധിച്ചവരിൽ ചിലർക്ക് ഏതാനും ദിവസങ്ങൾക്കോ ​​ആഴ്ചകൾക്കോ ​​ശേഷം അണുബാധ സുഖപ്പെടുകയും ഉറക്കമടക്കമുള്ള കാര്യങ്ങൾക്ക് പൂർവ്വ സ്ഥിതിയിലാവുകയും ചെയ്തിരുന്നു. എന്നാൽ ചിലരിൽ അണുബാധയുടെ ലക്ഷണങ്ങളായ ശ്വാസതടസ്സം, ക്ഷീണം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ വികസിക്കുകയും ദീർഘകാലം ഉറക്കം കുറയുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

രണ്ട് കാര്യങ്ങളാണ് ഉറക്കത്തെ ബാധിക്കുന്നത് – ഒന്ന് ഉറക്കത്തിന് കാരണമാകുന്ന ഘടകങ്ങളും മറ്റൊന്ന് നമ്മുടെ ശീലങ്ങളുമാണ്. കോവിഡ് അണുബാധ ഉറക്കത്തിന് കാരണമാകുന്ന ഘടകത്തെ ബാധിക്കുന്ന ഒന്നാണെന്ന് ബംഗളൂരു അപ്പോളോ ഹോസ്പിറ്റലിലെ പൾമണോളജി വിഭാഗം മേധാവി ഡോ.രവീന്ദ്ര മേത്ത വ്യക്തമാക്കുന്നു.

മെഡിക്കൽ ഇൻ്റർനെറ്റ് റിസർച്ച് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കോവിഡ് പിടിപെട്ടവരിൽ അണുബാധയ്ക്ക് മുമ്പും ശേഷവും ഉണ്ടായിരുന്ന ഉറക്കത്തിൻ്റെ ഗുണനിലവാരം വിദഗ്ദ്ധർ വിലയിരുത്തുകയുണ്ടായി. കൊവിഡ് ബാധിച്ച ചിലർക്ക് ഉറക്കവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ വർധിച്ചിട്ടുള്ളതായും മറ്റ് ചിലരിൽ ഉറക്കത്തിൻ്റെ ഗുണനിലവാരം കുറഞ്ഞതായും അവർ കണ്ടെത്തി. ചിലർക്ക് കടുത്ത ക്ഷീണവും മറ്റ് ചിലർക്ക് കടുത്ത് ഉറക്ക കുറവും ( insomnia) അനുഭവപ്പെട്ടിരുന്നു. ചിലർക്ക് രാത്രി ഉറങ്ങാനാണ് ബുദ്ധിമുട്ട് നേരിട്ടതെങ്കിൽ മറ്റ് ചിലർക്ക് പകൽ ഉറങ്ങുന്നതാിനായിരുന്നു പ്രശ്നം. കൂടാതെ ഉണരുമ്പോൾ ഉന്മേഷവും അനുഭവപ്പെട്ടിരുന്നില്ല.

കോവിഡ് ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാക്കുമോ?
വിഷാദത്തിനും ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്കും കോവിഡ് കാരണമാകും. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും ഉറക്കക്കുറവും ഉറക്കമില്ലായ്മയും പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ദൈർഘ്യം ഓരോ വ്യക്തിക്കും വ്യത്യാസപ്പെടാം എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. എങ്കിലും, ചില ആളുകളിൽ അണുബാധയിൽ നിന്ന് കരകയറിയതിന് ശേഷവും ആഴ്ചകളോ മാസങ്ങളോ ലരെ ക്ഷീണം ശ്വാസം മുട്ടൽ തുടങ്ങിയ സ്ഥിരമായ ലക്ഷണങ്ങൾ അനുഭവപ്പെടാം. ചില സന്ദർഭങ്ങളിൽ, ഇവ ശ്വസന പ്രവർത്തനത്തെയോ വ്യക്തിയുടെ മാനസികാരോഗ്യത്തെയോ ബാധിച്ചേക്കാം. അതിൻ്റെ ഫലമായി ഉറക്ക സംബന്ധമായ അസ്വസ്ഥതകൾ ദീർഘകാലം നീണ്ടുനിൽക്കുമെന്ന് ബംഗളൂരു ആസ്റ്റർ CMI ഹോസ്പിറ്റലിലെ ഇൻ്റർവെൻഷണൽ പൾമണോളജി വിഭാഗം ലീഡ് കൺസൾട്ടൻ്റ് ഡോ.കെ.സുനിൽ കുമാർ പറയുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് ബാധിതരിൽ ഉറക്ക സംബന്ധമായ പ്രശ്നങ്ങൾ പൊതുവായി കാണാറുണ്ടെന്ന് ദ ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഗവേഷകർ കണ്ടെത്തിയത്. ഇത്തരക്കാരിൽ ശ്വാസതടസ്സവും അനുബന്ധ ബുദ്ധിമുട്ടുകളും ദീർഘകാലം നീണ്ടു നിൽക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കോവിഡിന് ശേഷമുള്ള ഉറക്ക പ്രശ്നങ്ങൾ പേശികളുടെ പ്രവർത്തനം കുറയുന്നതുമായും അതുപോലെ തന്നെ ദീർഘകാല കോവിഡ് അണുബാധയുമായി ബന്ധപ്പെട്ട ഉത്കണ്ഠയുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകർ കണ്ടെത്തി.

വിഷാദമോ ഉത്കണ്ഠയോ ഉള്ളതായി മുമ്പ് കണ്ടെത്തിയവർ, പുകവലിക്കാർ, ശ്വസതടസ്സം ഉണ്ടായിരുന്നവർ, പ്രമേഹം, രക്തസമ്മർദ്ദം, കിഡ്‌നി പ്രശ്‌നങ്ങൾ തുടങ്ങിയ അവസ്ഥകൾ ഉണ്ടായിരുന്ന ആളുകൾ എന്നിവരിൽ ഉറക്കത്തിൻ്റെ ഗുണനിലവാരം മോശപ്പെട്ടതായിരുന്നു എന്ന് പഠനം ഉയർത്തിക്കാട്ടുന്നു.

കോവിഡും ഉറക്കമില്ലായ്മയും തമ്മിലുള്ള ബന്ധം

ഉറക്കമില്ലായ്മയും ദീർഘകാല കോവിഡും തമ്മിലുള്ള ബന്ധം ദ്വിദിശയിലാണെന്ന കണ്ടെത്തൽ സ്ലീപ്പ് മെഡിസിൻ ജേണലിൻ്റെ 2023 ഡിസംബർ പതിപ്പിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.

സമ്മർദ്ദം നിറഞ്ഞ സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് കോവിഡ്-19 സമയത്ത് നല്ല ഉറക്കം ലഭിക്കുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഒരു വ്യക്തിയിൽ മഹാമാരി മൂലം ഉണ്ടായ ഉത്കണ്ഠകളും ഉറക്ക തകരാറുകളും വിവരിക്കാൻ കോവിഡ് -19 സമയത്ത് സൃഷ്ടിച്ച പദമാണ് കൊറോണസോമ്നിയ” എന്ന് ഡോ. കുമാർ വിശദീകരിക്കുന്നു. കൊറോണസോമ്നിയ നിങ്ങളുടെ ഉറക്കത്തെ ഏതെല്ലാം തരത്തിൽ ബാധിക്കുന്നു എന്നും വിദഗ്ദ്ധർ എടുത്തുകാണിക്കുന്നു:

  • ഉത്കണ്ഠ വർദ്ധിച്ചത് ഉറക്ക കുറവിലേക്ക് നയിക്കുന്നു
  • ഭക്ഷണ ക്രമത്തിൽ വന്ന മാറ്റം സർക്കാഡിയൻ താളത്തിൽ മാറ്റം വരുത്തും
  • ടിവിയുടേയും മൊബൈലിൻ്റേയും ഉപയോഗം കൂടിയത് ഉറക്ക സംബന്ധമായ പ്രശ്നങ്ങൾക്ക് ആക്കം കൂട്ടും
  • കോവിഡിനോട് അനുബന്ധിച്ച് ഉണ്ടായ ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ ഉറക്ക കുറവിന് കാരണമായി
  • സാമ്പത്തിക അനിശ്ചിതത്വവും സാമൂഹികമായ ഒറ്റപ്പെടലും സമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നു.

കോവിഡുമായി ബന്ധപ്പെട്ട ഉറക്ക പ്രശ്നങ്ങളെ നേരിടൽ

കോവിഡ് മൂലമുള്ള ഉറക്കക്കുറവ് നിങ്ങളുടെ ഹൃദയ, ഉപാപചയ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും, ഇത് പൊണ്ണത്തടി, രക്തസമ്മർദ്ദം, പ്രമേഹം എന്നിവയുടെ അപകടസാധ്യത വർദ്ധിപ്പിക്കും. ശാരീരികവും മാനസികവുമായ ഘടകങ്ങൾ ഉൾപ്പെടെ ആരോഗ്യത്തെക്കുറിച്ച് സമഗ്രമായ വിലയിരുത്തൽ ആവശ്യമാണ് എന്നാണ് വിദഗദ്ധരുടെ അഭിപ്രായം. കോവിഡ്-19 മായി ബന്ധപ്പെട്ട ദീർഘകാല ഉറക്ക പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന ഫലപ്രദമായ ചില മാർഗ്ഗങ്ങൾ ഇതാ:

എല്ലാ ദിവസവും നിശ്ചിത സമയത്ത് ഉറങ്ങാൻ ശ്രമിക്കുക: വാരാന്ത്യങ്ങളിൽ ഉൾപ്പെടെ എല്ലാ ദിവസവും ഒരേ സമയം ഉറങ്ങാനും ഉണരാനും ശ്രമിക്കുന്നത് നിങ്ങളുടെ ഉറക്ക-ഉണർവ് ചക്രങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും.

വിശ്രമത്തിനായി ചില പ്രായോഗിക മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തുക:
മൈൻഡ്ഫുൾനെസ്സ്, ആഴത്തിലുള്ള ശ്വസനം എന്നിവ പോലുള്ള റിലാക്‌സേഷൻ ടെക്‌നിക്കുകൾ പരിശീലിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും, അങ്ങനെ ഉറക്ക പ്രശ്‌നങ്ങൾക്ക് കാരണമായേക്കാവുന്ന സമ്മർദ്ദത്തിൽ നിന്നും ഉത്കണ്ഠയിൽ നിന്നും സ്വയം മോചനം ലഭിക്കും.

വ്യായാമം: ശാരീരിക പ്രവർത്തനങ്ങൾ ക്രമേണ പുനരാരംഭിക്കുക. ആരോഗ്യം മെച്ചപ്പടുത്തുന്നതിലൂടെ ഉറക്ക പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും. എങ്കിലും കോവിഡ് -19 അണുബാധയിൽ നിന്ന് സുഖം പ്രാപിച്ച് രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം വ്യായാമം പുനരാരംഭിക്കാനാണ് വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നത്.

കഫീൻ അടങ്ങിയ വസ്തുക്കളുടെ ഉപയോഗവും മദ്യപാനവും നിയന്ത്രിക്കുക: മദ്യം അല്ലെങ്കിൽ കഫീൻ കഴിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

മെലാടോണിൻ സപ്ലിമെൻ്റുകൾ കഴിക്കുക: കോവിഡ്-19 ഉള്ള വ്യക്തികളിൽ ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ മെലറ്റോണിൻ സപ്ലിമെൻ്റുകൾ സഹായിക്കും. ഇവ പൊതുവെ സുരക്ഷിതമാണെങ്കിലും, കഴിക്കുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധൻ്റെ നിർദ്ദേശം തേടാൻ ശ്രമിക്കണം

വൈദ്യ സഹായം തേടുക: ഉറക്ക പ്രശ്‌നങ്ങൾ വളരെക്കാലമായി തുടരുകയാണെങ്കിൽ ഉടൻ തന്നെ ഒരു ആരോഗ്യ വിദഗ്ദ്ധൻ്റെ സഹായം തേടേണ്ടതാണ്

പ്രധാന പോയൻ്റുകൾ

ചില വ്യക്തികൾ കോവിഡ് -19 ൽ നിന്ന് പൂർണ്ണമായി സുഖം പ്രാപിച്ചപ്പോൾ, മറ്റ് ചിലർ ഉറക്ക സംബന്ധമായ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു.
പാൻഡെമിക്-പ്രേരിത ഉത്കണ്ഠകൾ മൂലമുണ്ടാകുന്ന ഉറക്ക തകരാറുകളെ വിവരിക്കാൻ കോവിഡ് -19 പാൻഡെമിക് സമയത്ത് സൃഷ്ടിച്ച പദമാണ് കൊറോണസോമ്നിയ.വർദ്ധിച്ച ഉത്കണ്ഠയും ഉറക്കമില്ലായ്മയും ഉറക്കത്തെ എങ്ങനെ ബാധിക്കുമെന്നതിൻ്റെ വിവരണമാണ് കൊറോണസോമ്നിയ.സ്ഥിരമായ ഉറക്ക ഷെഡ്യൂൾ പിന്തുടരുകയും മദ്യം അല്ലെങ്കിൽ കഫീൻ കഴിക്കുന്നത് പരിമിതപ്പെടുത്തുകയും ചെയ്യുന്നത് കോവിഡുമായി ബന്ധപ്പെട്ട ഉറക്ക പ്രശ്‌നങ്ങളെ നേരിടാൻ സഹായിക്കും

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്