728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

ഹാൻഡ് ഡ്രയറുകൾ ബാക്ടീരിയകൾ പടരുന്നതിന് കാരണമാകും
11

ഹാൻഡ് ഡ്രയറുകൾ ബാക്ടീരിയകൾ പടരുന്നതിന് കാരണമാകും

ഹോട്ട് എയർ ഹാൻഡ് ഡ്രയറുകളുടെ ഉപയോഗം നേരിട്ട് അണുബാധയ്ക്ക് കാരണമാകില്ല, പക്ഷേ അവ ബാക്ടീരിയകളുടെ വ്യാപനത്തിന് ഇടയാക്കും .

ഹാൻഡ് ഡ്രയറുകൾ ബാക്ടീരിയകൾ പടരുന്നതിന് കാരണമാകും

കൈ ഉണക്കാൻ വാഷ്റൂമിൽ എയർ ഡ്രയർ കണ്ടാൽ ചിലർക്ക് ആശ്വാസം തോന്നാറുണ്ട്, പ്രത്യേകിച്ചും ടിഷ്യു പേപ്പറോ തൂവാലയോ ഇല്ലാത്ത സാഹചര്യത്തിൽ. കൈകൾ ഉണക്കാനുള്ള എളുപ്പവും സൗകര്യപ്രദവുമായ മാർഗ്ഗമാണ് വാഷ്റൂമിലെ എയർ ഡ്രയറുകൾ എന്ന് തോന്നിയേക്കാം, പക്ഷേ ഇവയിൽ ഒളിച്ചിരിക്കുന്ന ബാക്ടീരിയകളെ കുറിച്ച് അറിഞ്ഞാൽ ഈ തോന്നൽ ഇല്ലാതാകും.

വാഷ്റൂമിലെ അന്തരീക്ഷത്തിലുള്ള ബാക്ടീരിയകളെ ഈ യന്ത്രങ്ങൾ വലിച്ചെടുക്കും. ഉണക്കാനായി കൈകൾ കാണിക്കുമ്പോൾ ഈ ബാക്ടീരിയകൾ നമ്മുടെ കൈകളിൽ നിക്ഷേപിക്കപ്പെടും. പല പഠനങ്ങളിലും ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

വാഷ്‌റൂമുകളിൽ കാണപ്പെടുന്ന ഹോട്ട് എയർ ഹാൻഡ് ഡ്രയറുകൾ ബാക്ടീരിയ മൂലമുള്ള അണുബാധകളുടെ ഉറവിടങ്ങളാകുന്നത് എന്തുകൊണ്ടാണെന്ന് നോക്കാം. ചുറ്റുമുള്ള വായു ചൂടാക്കി കൈയിലെ വെള്ളം ബാഷ്പീകരിക്കുക എന്നതാണ് ഹോട്ട് എയർ ഹാൻഡ് ഡ്രയർ നടത്തുന്ന പ്രവർത്തനം.

ഹോട്ട് എയർ ഹാൻ്റ് ഡ്രയർ ബാക്ടീരിയകളുടെ വാസസ്ഥലമായി മാറുന്നു

ബാത്ത്റൂം ഹോട്ട്-എയർ ഹാൻഡ് ഡ്രയറുകളുമായി ബന്ധപ്പെട്ട് 2018 -ൽ യുഎസ് ഗവേഷകർ നടത്തിയ പഠനം അമേരിക്കൻ സൊസൈറ്റി ഫോർ മൈക്രോബയോളജി പ്രസിദ്ധീകരിച്ചിരുന്നു. ബാക്ടീരിയകളുടെ വളർച്ച നിരീക്ഷിക്കാൻ ശാസ്ത്രജ്ഞർ സുതാര്യമായ ഒരു പരന്ന ഗ്ലാസ് (പെട്രി ഡിഷസ്) ബാത്ത്റൂമിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു. ഹാൻഡ് ഡ്രയറുകൾ ഓഫ് ചെയ്തപ്പോൾ , ഈ പരന്ന പാത്രങ്ങളിൽ ബാക്ടീരിയകളുടെ ഒരു കോളനി മാത്രമേ വളർന്നിരുന്നുള്ളൂ. ഇതിനു വിപരീതമായി, ബാത്ത്റൂം ഹാൻഡ് ഡ്രയറിൽ നിന്ന് 30 സെക്കൻഡ് ചൂടുള്ള വായു ഏൽപ്പിച്ചപ്പോൾ ഈ പാത്രങ്ങളിൽ 254 ബാക്ടീരിയ കോളനികൾ വരെ വളർന്നു.

ബാത്ത്റൂം ഡ്രയറിൽ ബാക്ടീരിയ പെരുകുന്നുണ്ടോ എന്നറിയാൻ പരിശോധന ആവർത്തിച്ചു. അതിനായി ഡ്രയറുകളിലൂടെ കടന്നുപോകുന്ന വായുവിലുള്ള മിക്ക ബാക്ടീരിയകളെയും ഇല്ലാതാക്കാൻ ഉയർന്ന കാര്യക്ഷമതയുള്ള കണികാ ഫിൽട്ടർ (HEPA) ഘടിപ്പിച്ചു. പിന്നീട് ഹാൻഡ് ഡ്രയർ എയർ വീണ്ടും പ്രവർത്തിപ്പിച്ചപ്പോൾ പെട്രി പാത്രങ്ങളിലെ ബാക്ടീരിയ 75% കുറഞ്ഞു. കൂടാതെ, ഹാൻഡ് ഡ്രയറുകളുടെ നോസിലുകളിൽ വളരെ കുറച്ച് ബാക്ടീരിയകളേ ഉണ്ടായിരുന്നുള്ളൂ. അവരുടെ പഠനത്തിൽ, ബാക്ടീരിയയുടെ ഭൂരിഭാഗവും വന്നത് ബാത്ത്റൂമിലെ വായുവിൽ നിന്നാണ്.

അപ്പോൾ, ബാത്ത്‌റൂമിലെ വായുവിൽ ബാക്ടീരിയ എങ്ങനെ നിലനിൽക്കും?
“ഓരോ തവണയും നിങ്ങൾ ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമ്പോഴും, പ്രത്യേകിച്ച് കമോഡിൻ്റെ ലിഡ് തുറന്ന് കിടക്കുമ്പോൾ, ഫ്ലഷിൽ നിന്നുള്ള എയറോസോൾ കാരണം ടോയ്‌ലറ്റിലെ ബാക്ടീരിയകൾ വായുവിൽ പരക്കുന്നു. വാഷ്‌റൂം മലിനമാകാനുള്ള കാരണമിതാണെന്ന് ഡൽഹി എൻസിആർ ഗുരുഗ്രാമിലെ മണിപ്പാൽ ഹോസ്പിറ്റലിലെ ഇൻ്റേണൽ മെഡിസിൻ കൺസൾട്ടൻ്റ് ഡോ.മോഹിത് ശരൺ വ്യക്തമാക്കുന്നു.

ബാത്ത്റൂം ഡ്രയർ അന്തരീക്ഷത്തിലെ ബാക്ടീരിയകളെ വലിച്ചെടുക്കുമെന്ന് ഡോ.മോഹിത് ശരൺ വിശദീകരിക്കുന്നു. ഒരു വ്യക്തി ബാത്ത്റൂം ഉപയോഗിച്ചതിന് ശേഷം കൈകൾ നന്നായി കഴുകാതെയാണ് ഹാൻഡ് ഡ്രയർ ഉപയോഗിച്ചതെങ്കിൽ കൈകളിലെ ബാക്ടീരിയയും ഡ്രയർ വലിച്ചെടുക്കുകയും അവിടെ തന്നെ തിരിച്ച് നിക്ഷേപിക്കുകയും ചെയ്യുന്നതായി അദ്ദേഹം വ്യക്തമാക്കുന്നു. ബാത്ത്റൂം ശരിയായി വെൻ്റിലേറ്റ് ചെയ്തില്ലെങ്കിൽ ബാക്ടീരിയകൾ വായുവിൽ ദീർഘകാലം നിലനിൽക്കുമെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു.

ഹോട്ട് എയർ ഹാൻഡ് ഡ്രയറുകൾ ആരോഗ്യത്തിന് അപകടമുണ്ടാക്കുമോ?

ഹോട്ട് എയർ ഹാൻഡ് ഡ്രയറുകളുടെ ഉപയോഗം നേരിട്ട് അണുബാധയ്ക്ക് കാരണമാകില്ല, പക്ഷേ അവ ബാക്ടീരിയകളുടെ വ്യാപനത്തിന് കാരണമാകുന്നു. ഈർപ്പം കാരണം, ചില ഡ്രയറുകളിൽ ബാക്ടീരിയകൾ അടങ്ങിയേക്കാം, അവ ഉപയോഗിക്കുമ്പോൾ കൈകളിലേക്ക് പ്രവേശിക്കുകയും ചെയ്യും. എന്നാൽ ഹോട്ട് എയർ ഹാൻഡ് ഡ്രയർ ഉപയോഗിക്കുന്നതിലൂടെ ആളുകൾക്ക് അസുഖങ്ങളുണ്ടാകാനുള്ള സാധ്യത താരതമ്യേന കുറവാണെന്ന് ഡോ.മോഹിത് ശരൺ പറയുന്നു.

ഹാൻഡ് ഡ്രയറുകളുടെ മറ്റൊരു തരമാണ് ഓട്ടോമാറ്റിക് ജെറ്റ് ഹാൻഡ് ഡ്രയർ. ഇത് കാറ്റ് വീശി കൈകളിലെ ഈർപ്പം ബാഷ്പീകരിക്കുന്നു. ഇവ ഹോട്ട് എയർ ഹാൻഡ് ഡ്രയറിനേക്കാൾ സുരക്ഷിതമാണെന്നും പറയപ്പെടുന്നു.

അണുബാധ ഒഴിവാക്കാൻ കൈകളുടെ ശുചിത്വം പാലിക്കുക

വിസർജ്ജ്യങ്ങളിൽ (ഫെക്കൽ ബാക്ടീരിയ)ഉണ്ടാകുന്ന ബാക്ടീരിയകൾ ബാത്ത്റൂം തറകളെയും ഭിത്തികളെയും എപ്പോഴും മലിനമാക്കും. അതിനാൽ അണുബാധകളിൽ നിന്ന് സുരക്ഷിതരായിരിക്കാൻ നമ്മൾ കൈകളുടെ ശുചിത്വം പാലിക്കണം. “ടോയ്ലറ്റ് ഉപയോഗിച്ചതിന് ശേഷം കൈ കഴുകുകയും പിന്നീട് ടാപ്പ് വീണ്ടും തൊടുകയും ചെയ്യുന്നത് നിങ്ങളുടെ കൈകളെ മലിനമാക്കും, കൈ കഴുകിയതിന് ഫലമില്ലാതാവുകയും ചെയ്യുമെന്ന് ബാംഗ്ലൂർ ഗ്ലെനീഗിൾസ് ഹോസ്പിറ്റലിലെ ഇൻഫെക്ഷസ് ഡിസീസ് ഡയറക്ടർ ഡോ.സുബ്രഹ്മണ്യൻ സ്വാമിനാഥൻ പറയുന്നു. ഇതുകാരണം പല സ്ഥാപനങ്ങളും ഓട്ടോമാറ്റിക് ടാപ്പുകളിലേക്കും ഫുട് പെഡൽ ടാപ്പുകളിലേക്കും മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഓൺ ചെയ്യേണ്ട നോബുകളുള്ള ടാപ്പുകൾ ഉപയോഗിക്കുമ്പോൾ, കൈ കഴുകിയ ശേഷം കൈകൾ ടിഷ്യു ഉപയോഗിച്ച് ഉണക്കുകയും, പിന്നീട് മറ്റൊരു ടിഷ്യു ഉപയോഗിച്ച് ടാപ്പ് ഓഫ് ചെയ്ത് അവ ഉപേക്ഷിക്കുകയും ചെയ്യണമെന്ന് ഡോ. സുബ്രമണ്യൻ സ്വാമിനാഥൻ പറയുന്നു.നിങ്ങൾ ടോയ്‌ലറ്റിൽ നിന്ന് പുറത്തുകടക്കുമ്പോളും അതേ കാര്യം ചെയ്യുക. ബാത്ത്റൂം വാതിലിൻ്റെ ഹാൻഡിൽ സ്പർശിക്കുമ്പോഴും വാതിൽ വലിക്കുമ്പോഴും ഒരു ടിഷ്യു ഉപയോഗിക്കാൻ അദ്ദേഹം ശുപാർശ ചെയ്യുന്നു.

ഹോട്ട് എയർ ഹാൻഡ് ഡ്രയർ മെഷീനുകളുടെ പരിപാലനം

ബാത്ത്‌റൂം ഡ്രയറുകൾ  ഇടയ്ക്കിടെ വൃത്തിയാക്കുന്നതിലൂടെ ബാക്‌ടീരിയകൾ അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സാധിക്കുമെന്ന് ഡോ.സുബ്രമണ്യൻ സ്വാമിനാഥൻ പറയുന്നു. നിരവധി ആളുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ നിർമ്മാതാക്കളുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പതിവായി വൃത്തിയാക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഹോട്ട് എയർ ഹാൻഡ് ഡ്രയറുകളും ടിഷ്യൂ പേപ്പറുകളും ബാത്ത്റൂമിൽ ലഭ്യമാണെങ്കിൽ അണുബാധകൾ ഒഴിവാക്കാൻ ടിഷ്യൂ പേപ്പർ തിരഞ്ഞെടുക്കാം, പേപ്പർ മാലിന്യം കുറയ്ക്കുന്നതിന് കൈ ശുചിത്വം വിട്ടുവീഴ്ച ചെയ്യരുതെന്ന് ഡോ.സുബ്രമണ്യൻ സ്വാമിനാഥൻ പറയുന്നു. “പേപ്പർ ടവലുകൾ ഉപയോഗിക്കുന്നതുൾപ്പെടെ നിങ്ങളുടെ കൈകൾ എങ്ങനെ ശരിയായി കഴുകണം എന്നതിനെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ ലോകാരോഗ്യ സംഘടന (WHO) പുറപ്പെടുവിച്ചിട്ടുണ്ട്. കൈകളുടെ ശുചിത്വം നിലനിർത്താൻ, ടിഷ്യൂകൾ ആരോഗ്യകരമായ ഒരു ഓപ്ഷനാണെന്ന് അദ്ദേഹം പറയുന്നു.

ഓർത്തിരിക്കേണ്ട കാര്യങ്ങൾ

  • ഹോട്ട്-എയർ ഹാൻഡ് ഡ്രയറുകളിൽ ബാക്ടീരിയ നിക്ഷേപിക്കപ്പെടുകയും പൊതു വിശ്രമമുറികളിൽ നിന്ന് ബാക്ടീരിയകൾ വലിച്ചെടുക്കുകയും ചെയ്യുന്നു.
  • ഫ്ലഷ് ചെയ്യുമ്പോൾ, എയറോസോളുകളിൽ നിന്ന് ബാക്ടീരിയകൾ പരക്കുന്നു. ബാത്ത്റൂം ഉപയോഗിച്ചതിന് ശേഷം കൈകളുടെ ശുചിത്വം പാലിക്കാത്തത് ദഹന വ്യവസ്ഥയിലെ അണുബാധകൾ (ഇ. കോളി പോലുള്ള ബാക്ടീരിയകളിൽ നിന്ന്), ചർമ്മത്തിലെ അണുബാധകൾ, മൂത്രനാളിയിലെ അണുബാധകൾ എന്നിവക്ക് കാരണമാകും.
  • ടിഷ്യൂകൾ, വീണ്ടും ഉപയോഗിക്കാവുന്ന തൂവാലകൾ എന്നിവ ഹോട്ട് എയർ ഹാൻഡ് ഡ്രയറുകൾക്ക് പകരം ആരോഗ്യകരമായ ഒരു ബദലായി കണക്കാക്കപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്