728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

ലാപ്പ്ടോപ്പ് മടിയിൽ വെച്ചാൽ പുരുഷബീജം കുറയുമോ?
70

ലാപ്പ്ടോപ്പ് മടിയിൽ വെച്ചാൽ പുരുഷബീജം കുറയുമോ?

ശരീര താപനിലയേക്കാൽ കുറഞ്ഞ താപനിലയാണ് വൃഷണങ്ങൾക്ക് ആവശ്യമുള്ളത്. ഈ കാരണത്താൽ അവ ശരീരത്തിലെ പുറത്തെ സഞ്ചിയിലായി കാണപ്പെടുന്നത് .

ലാപ്ടോപ്പും ബീജോൽപാദനവും

മേശയോ മറ്റേതെങ്കിലും പ്രത്യേക സ്ഥലമോ ആവശ്യമില്ലാതെ മടിയിൽ വച്ച് ഉപയോഗിക്കാം എന്നതിനാലാണ് ലാപ്പ്ടോപ്പിന് ആ പേര് വന്നത്. എന്നാൽ ലാപ്പ്ടോപ്പ് മടിയിൽ വയ്ക്കുന്നത് പുരുഷന്മാരുടെ ബീജങ്ങളുടെ എണ്ണത്തേയോ പ്രത്യുൽപാദനക്ഷമതയേയോ നേരിട്ട് ബാധിക്കുമോ? ശാസ്ത്രീയ വശങ്ങൾ വിശദമായി പരിശോധിക്കാം.

“ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകൾ മടിയിൽ വച്ച് ഉപയോഗിക്കരുത് എന്നതിൻ്റെ അടിസ്ഥാന കാരണങ്ങൾ” എന്ന തലക്കെട്ടോടെ ബയോമെഡിക്കൽ ഫിസിക്സ് ആൻ്റ് എൻജിനീയറിംഗ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ആർട്ടിക്കിളിൽ ‘ലാപ്ടോപ്പ് മടിയിൽ വച്ച് ഉപയോഗിക്കുന്നത് പുരുഷൻ്റെ പ്രത്യുൽപ്പാദന ക്ഷമതയെ ദോഷകരമായി ബാധിക്കുമെന്ന്’ വ്യക്തമാക്കുന്നുണ്ട്. കംപ്യൂട്ടർ പ്രവർത്തിക്കുന്നത് മൂലം ഉണ്ടാകുന്ന താപം വൃഷണ സഞ്ചികളെ ചൂടാക്കുക മാത്രമല്ല ലാപ്ടോപ്പിൻ്റെ ആന്തരിക ഇലക്ട്രോണിക് സർക്യൂട്ടുകൾ സൃഷ്ടിക്കുന്ന വൈദ്യുതകാന്തിക മണ്ഡലങ്ങളും വൈഫൈ റേഡിയോ ഫ്രീക്വൻസി വികിരണങ്ങളും (വൈഫൈ കണക്ട് ചെയ്ത ലാപ്ടോപ്പിൽ) ബീജത്തിൻ്റെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യും.

ഉയർന്ന താപനില ബീജങ്ങളുടെ എണ്ണത്തെ ബാധിക്കുമോ?

പുരുഷ ബീജത്തേയും പ്രത്യുൽപാദന ക്ഷമതയേയും ബാധിക്കുന്നത് ഒഴിവാക്കാൻ ലാപ്ടോപ്പ് മടിയിൽ വെക്കരുതെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ശരീര താപനിലയേക്കാൽ കുറഞ്ഞ താപനിലയാണ് വൃഷണങ്ങൾക്ക് ആവശ്യമുള്ളത്. ഈ കാരണത്താൽ അവ ശരീരത്തിലെ പുറത്തെ സഞ്ചികളിൽ സൂക്ഷിക്കുന്ന വിധത്തിൽ പുരുഷ ശരീര ഘടനയുടെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാധാരണ അവസ്ഥയിൽ 93.2ºF താപനിലയിലാണ് ബീജോൽപ്പാദനം നടക്കുക. അതായത് വൃഷണങ്ങളുടെ താപനില സാധാരണ ശരീര താപനിലയായ 98.6ºF (37ºC) യേക്കാൾ 5.4ºF (3ºC) കുറവാണെന്ന് മുംബൈ ഇൻലാക്സ് ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ.ആഷിഷ് തിവാരി പറയുന്നു.

ലാപ്പ്ടോപ്പും പുരുഷന്മാരിലെ ബീജക്കുറവും

ഫെർട്ടിലിറ്റി ആൻ്റ് സ്റ്റെറിലിറ്റി എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വയർലെസ് ലോക്കൽ ഏരിയ നെറ്റ്വർക്കുകളുമായി (വൈ-ഫൈ) ബന്ധിപ്പിച്ച ലാപ്ടോപ്പുകൾ പുരുഷ ബീജങ്ങളിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് വിലയിരുത്തുകയുണ്ടായി. അതിനായി ആരോഗ്യമുള്ള 29 പുരുഷന്മാരുടെ ബീജമാണ് ശേഖരിച്ചത്. ഇൻ്റർനെറ്റുമായി ബന്ധിപ്പിച്ച ലാപ്ടോപ്പുമായി സമ്പർക്കം പുലർത്തുന്ന ഒരു വിഭാഗവും ലാപ്ടോപ്പുമായി സമ്പർക്കം പുലർത്താത്ത നിയന്ത്രിത ഇൻകുബേറ്റഡ് സാഹചര്യങ്ങളിലുള്ള രണ്ടാമത്തെ വിഭാഗവും എന്ന രീതിയിൽ ഈ സാമ്പിളുകൾ രണ്ടായി വിഭജിച്ചു. വയർലെസ് ഇൻ്റർനെറ്റ് കണക്ട് ചെയ്ത ലാപ്ടോപ്പുമായി നാലു മണിക്കൂറോളം സമ്പർക്കത്തിൽ ഉണ്ടായിരുന്ന വ്യക്തിയുടെ സാമ്പിളിൽ ബീജത്തിൻ്റെ ചലനശേഷി കുറയുകയും ഡിഎൻഎ വിഭജനം വർദ്ധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇരു വിഭാഗങ്ങളിലേയും നിർജീവ ബീജങ്ങളുടെ എണ്ണത്തിൽ കാര്യമായ വ്യത്യാസങ്ങളുണ്ടായിരുന്നില്ല. വയർലെസ് ഇൻറർനെറ്റുമായി ബന്ധിപ്പിച്ച ലാപ്‌ടോപ്പ് വൃഷണങ്ങൾക്ക് സമീപം മടിയിൽ സൂക്ഷിക്കുന്നത് പുരുഷൻ്റെ പ്രത്യുൽപാദനശേഷി കുറയുന്നതിന് കാരണമാകുമെന്നാണ് പഠനത്തിലെ നിഗമനം.

താപനില ബീജത്തിൻ്റെ ഗുണനിലവാരത്തെ ബാധിക്കുന്നില്ല

എന്നാൽ ലാപ്ടോപ്പുകൾ പുരുഷന്മാരുടെ പ്രത്യുൽപ്പാദനത്തെ സ്വാധീനിക്കുന്നതിനെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായമാണ് ചില വിദഗ്ദ്ധർക്കുള്ളത്. പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്ന ഞരമ്പുകളുമായി ലാപ്‌ടോപ്പുകൾ സമ്പർക്കത്തിൽ വരുന്നതിനെ കുറിച്ച് ചർച്ചകളും സംവാദങ്ങളും ഏറെ നടക്കുന്നുണ്ട്. പക്ഷേ അവ അടിസ്ഥാനരഹിതമാണ്. ലാപ്‌ടോപ്പ് സൃഷ്ടിക്കുന്ന ചൂട് അതിനെ ബാധിക്കാൻ പര്യാപ്തമല്ലെന്ന് മുംബൈ കെഇഎം ഹോസ്പിറ്റൽ & സേത് ജിഎസ് മെഡിക്കൽ കോളേജിലെ സെക്ഷ്വൽ മെഡിസിൻ വിഭാഗം തലവനും സെക്സോളജിസ്റ്റുമായ ഡോ.രാജൻ ബോസ്ലെ പറയുന്നു.

ഭയമില്ലാതെ ലാപ്ടോപ്പ് ഉപയോഗിക്കുന്നതിനുള്ള വഴി

ഡോ. തിവാരിയുടെ അഭിപ്രായത്തിൽ, ലാപ്‌ടോപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങളുണ്ട്:

  • ലാപ്പ്ടോപ്പ് മടിയിൽ വച്ച് ഉപയോഗിക്കുന്നത് ഒഴിവാക്കുക
  • ലാപ്‌ടോപ്പ് വൃഷണങ്ങളുടെ ഭാഗത്ത് നിന്നും മാറ്റി വയ്ക്കുക
  • മടിയിൽ വച്ച് ഉപയോഗിക്കുകയാണെങ്കിൽ ദൈർഘ്യം കുറയ്ക്കുക
  • മടിയിൽ വച്ചാണ് ലാപ്ടോപ്പ് ഉപയോഗിക്കുന്നതെങ്കിൽ കാലുകൾ അൽപം അകത്തി വെക്കാൻ ശ്രമിക്കുക

ഡോ. ബോസ്‌ലെയുടെ അഭിപ്രായത്തിൽ, ലാപ്‌ടോപ്പുകളുടെ ആഘാതത്തെ പേടിക്കുന്നുണ്ടെങ്കിൽ ഒരു ലാപ്‌ടോപ്പ് സ്റ്റാൻഡോ തലയിണയോ ഉപയോഗിച്ച് ദോഷഫലങ്ങൾ കുറയ്ക്കാവുന്നതാണ്. തണുത്ത വെള്ളത്തിൽ കുളിക്കുകയോ വൃഷണസഞ്ചിയിൽ തണുത്ത വെള്ളം ഒഴിക്കുകയോ ചെയ്യാനും അദ്ദേഹം നിർദ്ദേശിക്കുന്നു. ഇത് വൃഷണസഞ്ചിയിലെ താപനില കുറയ്ക്കാൻ സഹായിക്കും. അതുവഴി കൂടുതൽ ബീജവും ടെസ്റ്റോസ്റ്റിറോണും ഉത്പാദിപ്പിക്കാൻ വൃഷണങ്ങൾക്ക് സാധിക്കുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്