728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

പുരുഷന്മാരിലെ ഹോർമോൺ പ്രശ്നങ്ങൾ: കാരണങ്ങൾ, ലക്ഷണങ്ങൾ, നിയന്ത്രണം
12

പുരുഷന്മാരിലെ ഹോർമോൺ പ്രശ്നങ്ങൾ: കാരണങ്ങൾ, ലക്ഷണങ്ങൾ, നിയന്ത്രണം

ഹോർമോൺ തകരാറുകൾ പുരുഷന്മാരെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ ഇതൊഴിവാക്കാനാകും .

Hormonal imbalance in men can be managed by a healthy diet, an active lifestyle, proper sleep and stress management

ആരോഗ്യകരമായ ഭക്ഷണക്രമം, സജീവമായ ജീവിതശൈലി, ശരിയായ ഉറക്കം, സ്ട്രെസ് മാനേജ്മെൻ്റ് എന്നിവയിലൂടെ പുരുഷന്മാരിലെ ഹോർമോൺ പ്രശ്നങ്ങൾ നിയന്ത്രിക്കാനാകും. എന്നാൽ അടിസ്ഥാന കാരണം കണ്ടെത്തുക എന്നതാണ് ഈ അവസ്ഥ കാര്യക്ഷമമായി പരിഹരിക്കുന്നതിന് അത്യന്താപേക്ഷിതമായി വേണ്ട കാര്യം. അഡ്രീനൽ ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന സിഗ്നലിംഗ് തന്മാത്രകളായ ഹോർമോണുകൾ നമ്മുടെ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. സ്ത്രീകളെപ്പോലെ, പുരുഷന്മാരും പ്രായത്തിനനുസരിച്ച് ഹോർമോൺ മാറ്റങ്ങൾക്ക് വിധേയരാകുന്നുണ്ട്. പ്രാഥമിക പുരുഷ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോണിൻ്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് അതിൽ പ്രധാനം. പുരുഷന്മാരുടെ ലൈംഗിക പ്രവർത്തനത്തെയും പ്രത്യുൽപ്പാദനത്തേയും മൊത്തത്തിലുള്ള ക്ഷേമത്തെയും ഇത് പ്രതികൂലമായി ബാധിക്കും.

പുരുഷന്മാരിൽ പ്രകടമാകുന്ന ഹോർമോൺ മാറ്റങ്ങൾ സ്ത്രീകളെ അപേക്ഷിച്ച് അല്പം വ്യത്യസ്തമാണ്.സ്ത്രീകൾക്ക് 45-നും 50-നും ഇടയിൽ ആർത്തവവിരാമം സംഭവിക്കുമ്പോൾ, പുരുഷന്മാരിലെ ആർത്തവ വിരാമം എന്നറിയപ്പെടുന്ന ആൻഡ്രോപോസ് സാധാരണയായി 65 വയസ്സിനു മുകളിലുള്ള പുരുഷന്മാരിലാണ് സംഭവിക്കുന്നത്. എന്നാൽ ചിലർക്ക് അതിനേക്കാൾ വളരെ നേരത്തെ, 45 വയസ്സിൽ പോലും ഇത് സംഭവിക്കാമെന്ന് ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലെ മൈക്രോ സർജിക്കൽ ആൻഡ്രോളജിസ്റ്റും യൂറോളജിസ്റ്റുമായ ഡോ.കാർത്തികേയൻ വി. എസ് പറയുന്നു.

പുരുഷന്മാരിലെ ഹോർമോൺ പ്രശ്നങ്ങൾ: പ്രാധാന്യവും കാരണങ്ങളും

പുരുഷന്മാരിലെ ഹോർമോൺ പ്രശ്നങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നതാണ്. ചിന്താപരമായ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിലും മസിൽ മാസ് വർദ്ധിപ്പിക്കുന്നതിലും പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതിൻ്റെ അളവിലുള്ള ഏത് ഏറ്റക്കുറച്ചിലുകളും ഹോർമോൺ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ബാംഗ്ലൂർ മണിപ്പാൽ ഹോസ്പിറ്റലിലെ യൂറോളജി, ആൻഡ്രോളജി & റോബോട്ടിക് സർജറി ആൻഡ് റീനൽ ട്രാൻസ്പ്ലാൻറേഷൻ കൺസൾട്ടൻ്റ് ഡോ.മുഹമ്മദ് ഷാഹിദ് അലി പറയുന്നു. ഫ്രോണ്ടിയേഴ്‌സ് ഇൻ എൻഡോക്രൈനോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് 40 വയസ്സിനു ശേഷം എല്ലാ വർഷവും ഹോർമോണിൻ്റെ അളവ് ഏകദേശം 1-1.6% കുറയാൻ തുടങ്ങുന്നു എന്നാണ്. ടെസ്റ്റോസ്റ്റിറോൺ കുറവ് ഏത് പ്രായത്തിലും ഉണ്ടാകാമെങ്കിലും 7% പുരുഷന്മാരിൽ ഈ അവസ്ഥ ഉണ്ടാകുന്നത്  50 വയസ്സ് മുതലാണ്. പ്രായമാകുന്തോറും ഈ ശതമാനം വർദ്ധിക്കുന്നു. കൂടാതെ, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ അടിസ്ഥാന അവസ്ഥകൾ മൂലവും ടെസ്റ്റോസ്റ്റിറോണിൻ്റെ കുറവ് അനുഭവപ്പെടാം. അമിതവണ്ണമുള്ളവരിൽ ഇത് 79 ശതമാനം കൂടുതലാണ് .

പ്രായം, ജനിതകശാസ്ത്രം, തെറ്റായ ജീവിതശൈലി, ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയ കാരണങ്ങളാൽ ഈ അവസ്ഥ ഉണ്ടാകാമെന്ന് ഹോർമോൺ പ്രശ്നങ്ങളുടെ കാരണങ്ങൾ എടുത്തുകാണിച്ചുകൊണ്ട്, ബാംഗ്ലൂർ ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ യൂറോളജി & യൂറോ ഓങ്കോളജി ലീഡ് കൺസൾട്ടൻ്റ് ഡോ.ഗോവർദ്ധൻ റെഡ്ഡി പറയുന്നു. ഹോർമോണുകളുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്ന എൻഡോക്രൈൻ ഡിസ്റപ്റ്റേഴ്സ് പോലുള്ള പാരിസ്ഥിതിക ഘടകങ്ങളും ഉണ്ടാകാം.

പുരുഷന്മാരിൽ ഹോർമോൺ പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ

ഹോർമോൺ അസന്തുലിതാവസ്ഥയുടെ ലക്ഷണങ്ങളെ മൂന്ന് പ്രധാന വിഭാഗങ്ങളായി തിരിക്കാം:

♦ ശാരീരിക പ്രശ്നങ്ങൾ
ടെസ്റ്റോസ്റ്റിറോൺ അളവിലെ ഏറ്റക്കുറച്ചിലുകൾ നിരവധി സങ്കീർണതകൾക്ക് കാരണമാകും. ഹോർമോൺ സാധാരണ അളവിനേക്കാൾ താഴ്ന്നാൽ ക്രോണിക് ഫാറ്റിഗ് സിൻഡ്രോം, മസിൽ മാസ് കുറയൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. ഒരു വ്യക്തിക്ക് വളരെ ബലഹീനത അനുഭവപ്പെടുകയും ഒരു ജോലിയും ചെയ്യാൻ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയാണ് ക്രോണിക് ഫാറ്റിഗ് സിൻഡ്രോം. അതോടൊപ്പം അസ്ഥി ധാതുക്കളുടെ സാന്ദ്രത കുറയുകയും ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുമെന്ന് ഡോ.മൊഹമ്മദ് ഷാഹിദ് അലി അഭിപ്രായപ്പെടുന്നു. ചില സന്ദർഭങ്ങളിൽ, ഈസ്ട്രജൻ്റെ അളവ് വർദ്ധിച്ചേക്കാം. ഇത് മുടിയുടെ വളർച്ചാ രീതിയിലോ മുടി കൊഴിച്ചിൽ (തലയിൽ) അല്ലെങ്കിൽ ശരീര രോമങ്ങൾ കുറയുന്നതിലേക്കോ നയിക്കുന്നു. പ്രായമായ പുരുഷന്മാരിൽ, ടെസ്റ്റോസ്റ്റിറോൺ സാന്ദ്രത കുറയുന്നതും വിളർച്ചയ്ക്ക് കാരണമാകും.

♦ മാനസിക പ്രശ്നങ്ങൾ
ഹോർമോണുകളുടെ അളവിലുള്ള തകരാറുകൾ ഒരാളുടെ മാനസികാവസ്ഥയെയും ഊർജ്ജസ്വലതയേയും സാരമായി ബാധിക്കുമെന്ന് ഡോ.ഗോവർദ്ധൻ റെഡ്ഡി പറയുന്നു. ടെസ്റ്റോസ്റ്റിറോണിൻ്റെ അളവ് കുറയുന്നത്, ഒന്നിനോടും താൽപര്യമില്ലായ്മ, വിഷാദം, ഉത്കണ്ഠ, ഓർമ്മക്കുറവ് എന്നിവയ്ക്ക് കാരണമാകുമ്പോൾ അതിൻ്റെ അളവ് ഉയരുന്നത് മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റം, അസ്വസ്ഥത, ദേഷ്യം എന്നിവയ്ക്ക് കാരണമാകും.

♦ ലൈംഗിക പ്രശ്നങ്ങൾ
ടെസ്റ്റോസ്റ്റിറോണിൻ്റെ അളവ് കുറയുന്നത് മൂലം ഏറ്റവും സാധാരണമായി കണ്ടുവരുന്ന ലൈംഗിക പ്രശ്നങ്ങളിൽ ഒന്നാണ് ഉദ്ധാരണക്കുറവ് (Erectile dysfunction) എങ്കിലും ഉദ്ധാരണക്കുറവിന് മറ്റ് കാരണങ്ങളും ഉണ്ടാകാമെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ അടിസ്ഥാന കാരണം കണ്ടെത്തേണ്ടതിൻ്റെ പ്രാധാന്യം വളരെ വലുതാണ്. കൂടാതെ, ടെസ്റ്റോസ്റ്റിറോൺ സാന്ദ്രത കുറയുന്നത് ലൈംഗിക തൃഷ്ണയെ ബാധിക്കുകയും ബീജങ്ങളുടെ എണ്ണം കുറയ്ക്കുകയും പ്രത്യുൽപാദനക്ഷമതയെ ബാധിക്കുകയും ചെയ്യും.

പുരുഷന്മാരിലെ ഹോർമോൺ പ്രശ്നങ്ങൾ നിയന്ത്രിക്കാം

അടിസ്ഥാന പ്രശ്‌നം കണ്ടെത്തേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, ഹോർമോൺ പ്രശ്നങ്ങൾ തടയുന്നതിനോ പരിഹരിക്കുന്നതിനോ ഇനിപ്പറയുന്ന വഴികൾ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

♦ സമീകൃതാഹാരം കഴിക്കുക
ഹോർമോൺ പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം കുടലിൻ്റെ ആരോഗ്യം നിലനിർത്തുക എന്നതാണ്. നാരുകൾ കൂടുതലുള്ളതും പഞ്ചസാര കുറവുള്ളതുമായ ഭക്ഷണക്രമം പിന്തുടർന്നാൽ ഇത് സാധ്യമാകും. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങളായ മുട്ടയുടെ മഞ്ഞക്കരു, മത്സ്യം, റെഡ് മീറ്റ് എന്നിവ ടെസ്റ്റോസ്റ്റിറോൺ ഉത്പാദനം കൂട്ടാൻ സഹായിക്കുന്നു. കൂടാതെ, സിങ്ക്, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണ പദാർത്ഥങ്ങൾ ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നുണ്ട്.

♦ പതിവായി വ്യായാമം ചെയ്യുക
ടെസ്റ്റോസ്റ്റിറോൺ ഉൽപ്പാദനം കൂട്ടുന്നതിന് ഡെഡ്‌ലിഫ്റ്റുകളും സ്ക്വാട്ടുകളും ഉൾപ്പെടുന്ന പതിവ് വ്യായാമങ്ങൾ നിർണായകമാണ്. തീവ്രമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ കോർട്ടിസോളും വളർച്ചാ ഹോർമോണും പുറത്തുവിടുന്നതിലൂടെ സമ്മർദ്ദവുമായി പൊരുത്തപ്പെടാൻ ശരീരത്തിനുള്ള സൂചന ലഭിക്കുന്നു. ഇത് മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിനും പേശികളുടെ വളർച്ചയ്ക്കും മെച്ചപ്പെടുത്തലിനും പ്രധാനമാണ്.

♦ മതിയായ ഉറക്കം ഉറപ്പാക്കുക
മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ മാത്രമല്ല, ശരീരത്തിലെ ഹോർമോണുകളുടെ അളവ് സന്തുലിതമാക്കാനും മതിയായ ഉറക്കം ആവശ്യമാണ്. ഉറക്കം കുറയുന്നത്, ലൈംഗിക തൃഷ്ണ നിയന്ത്രിക്കാൻ ആവശ്യമായ ഹോർമോണുകളുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചേക്കും.

♦ മാനസിക സമ്മർദ്ദം നിയന്ത്രിക്കുക
വിട്ടുമാറാത്തതോ അമിതമായതോ ആയ മാനസിക സമ്മർദ്ദം കോർട്ടിസോൾ, അഡ്രിനാലിൻ എന്നിവയുടെ അളവ് വർദ്ധിപ്പിക്കുകയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതിനാൽ, യോഗ, ധ്യാനം തുടങ്ങിയവ പരിശീലിക്കുന്നതിലൂടെ സമ്മർദ്ദം നിയന്ത്രിക്കുന്നത് പരമപ്രധാനമാണ്. ഹോർമോൺ അസന്തുലിതാവസ്ഥ തടയുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കും.

♦ വൈദ്യസഹായം തേടുക
40 വയസും അതിൽ കൂടുതലുമുള്ള പുരുഷന്മാർക്ക് ലൈംഗികാഭിലാഷം കുറയുക, ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നത് മൂലം ഊർജ്ജം കുറയുക തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാം (ഇത് രക്തപരിശോധനയിലൂടെ വിലയിരുത്താവുന്നതാണ്). പ്രകൃതിദത്ത പരിഹാരങ്ങൾ ഫലപ്രദമല്ലെങ്കിൽ, മസിൽ മാസും, ലൈംഗിക തൃഷ്ണയും മെച്ചപ്പെടുത്തുന്നതിന് ടെസ്റ്റോസ്റ്റിറോൺ റീപ്ലേസ്‌മെൻ്റ് തെറാപ്പി (മെഡിക്കൽ മേൽനോട്ടത്തിൽ) പോലുള്ള ചികിത്സാ ഇടപെടലുകൾ നടത്താവുന്നതാണ്.

പ്രധാന പോയിൻ്റുകൾ

  • പുരുഷന്മാരിലെ ഹോർമോൺ പ്രശ്നങ്ങൾ ഏത് പ്രായത്തിലും ആരംഭിക്കാം. പ്രായം, ജനിതകശാസ്ത്രം, മോശം ജീവിതശൈലി, ആരോഗ്യപരമായ അവസ്ഥകൾ എന്നിവയാകാം അതിനുള്ള കാരണം.
  • പുരുഷന്മാരിൽ ഹോർമോണിൻ്റെ അളവ് കുറയുന്നതിൻ്റെ ലക്ഷണങ്ങളിൽ ശാരീരിക പ്രശ്നങ്ങൾ (ക്ഷീണം, മുടികൊഴിച്ചിൽ, വിളർച്ച), മാനസിക പ്രശ്നങ്ങൾ (ഉത്കണ്ഠ, വിഷാദം എന്നിവ പോലുള്ളവ), ലൈംഗിക പ്രശ്നങ്ങൾ (ഉദ്ധാരണക്കുറവ്, ബീജങ്ങളുടെ എണ്ണം കുറയൽ) എന്നിവ ഉൾപ്പെടാം.
  • ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, ശരിയായ ഉറക്കം, സ്ട്രെസ് മാനേജ്മെൻ്റ് എന്നിവ ഹോർമോൺ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പുരുഷന്മാർക്ക് സ്വീകരിക്കാവുന്ന നടപടികളാണ്. ലക്ഷണങ്ങൾ തുടരുകയാണെങ്കിൽ, മെഡിക്കൽ ഇടപെടൽ നടത്തുക.
അനുബന്ധ ടാഗ്
അനുബന്ധ പോസ്റ്റ്

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്