728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

അമിതവണ്ണവും ഉദ്ധാരണക്കുറവും തമ്മിലുള്ള ബന്ധം
44

അമിതവണ്ണവും ഉദ്ധാരണക്കുറവും തമ്മിലുള്ള ബന്ധം

വയറിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് മുന്നോട്ട് തള്ളിയിരിക്കുന്നത് മൂലം ലിംഗം ഉള്ളിലേക്ക് ചുരുങ്ങി പോയതായി തോന്നും. ഇത് ലൈംഗിക ജീവതത്തെ പ്രതികൂലമായി ബാധിക്കും .

അമിതവണ്ണമുള്ള പുരുഷന്മാരിൽ ഉദ്ധാരണക്കുറവിനുള്ള സാധ്യത വളരെ കൂടുതലാണ്

ലൈംഗിക ജീവിതത്തിലടക്കം ഒരു വ്യക്തിയുടെ പൊതു ആരോഗ്യത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന അവസ്ഥയാണ് അമിതവണ്ണം. ഉദ്ധാരണക്കുറവുമായി ഇതിന് വളരെ വലിയ ബന്ധമുള്ളതായി നിരവധി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അമിതവണ്ണമുള്ള പുരുഷന്മാർക്ക് ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ ഇവ ഉദ്ധാരണക്കുറവിനുള്ള പ്രധാന കാരണങ്ങളുമാണ്.

ലൈംഗിക ബന്ധം പൂർത്തിയാക്കാൻ ആവശ്യമായ ശക്തമായ ഉദ്ധാരണം ആറുമാസത്തോളം സ്ഥിരമായി ഉണ്ടാകാനുള്ള കഴിവില്ലായ്മയാണ് ഉദ്ധാരണക്കുറവ് എന്നതിലൂടെ അർത്ഥമാക്കുന്നതെന്ന് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെക്സോളജിസ്റ്റ് ഡോ.പൂഷ ദർഭ വ്യക്തമാക്കുന്നു.

അമിതവണ്ണവും ഉദ്ധാരണക്കുറവ് ഉണ്ടാകാനുള്ള സാധ്യതയും

മാനസികമായോ, ശാരീരികമാമോ, സാഹചര്യങ്ങളുമായോ ബന്ധപ്പെട്ടവയാണ് ഉദ്ധാരണക്കുറവിൻ്റെ കാരണങ്ങൾ. അമിതവണ്ണമുള്ളവരിൽ ഉദ്ധാരണക്കുറവിനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടി കൂടുതലാണെന്ന് ഹൈദരാബാദ് AIG ഹോസ്പിറ്റലിലെ ഒബേസിറ്റി & മെറ്റബോളിക് സിൻഡ്രോം സർജൻ ഡോ.അഭിഷേക് കടക്വർ പറയുന്നു. “ശാരീരികവും മാനസികവുമായ പല പ്രശ്നങ്ങൾക്കും പൊണ്ണത്തടി കാരണമാകും. കൂടാതെ പുരുഷന്മാരിൽ ശരീരത്തിൻ്റെ രൂപത്തെ കുറിച്ചുള്ള സംശയങ്ങൾ ഉണ്ടാവുകയും തൻ്റെ ലിംഗം വേണ്ടത്ര വലുതല്ലെന്ന് തോന്നുകയും ചെയ്യാം. ഇത് സംശയാലുവാകുന്നതിനും ആത്മവിശ്വാസം നഷ്ടപ്പെടുന്നതിനും ഇടയാക്കും. അമിതവണ്ണം ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ടെസ്റ്റോസ്റ്റിറോൺ ഉത്പാദനം കുറയ്ക്കുന്ന സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിന് അമിതവണ്ണം കാരണമാകും. ഇത് ലൈംഗികാഭിലാഷത്തെ ബാധിക്കുന്നതിനാൽ ശാരീരികബന്ധത്തിൽ ഏർപ്പെടാനുള്ള ആഗ്രഹം നഷ്ടപ്പെടാം. ബീജങ്ങളുടെ എണ്ണം കുറയുന്നതിനും ഇത് കാരണമാകുമെന്ന് ഡോ.അഭിഷേക് കടക്വർ പറയുന്നു.

അമിതവണ്ണം മൂലം പലരിലും ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം എന്നിങ്ങനെയുള്ള മെറ്റബോളിക് സിൻഡ്രോം രൂപപ്പെടുന്നതായി ഡോ.പൂഷ ദർഭ പറയുന്നു. ഇത് ടെസ്റ്റോസ്റ്റിറോണിൻ്റെ അളവ് കുറയ്ക്കുകയും ഈസ്ട്രജൻ്റെ അളവ് കൂട്ടുകയും ചെയ്യും. ” കൊഴുപ്പ് കോശങ്ങൾ ടെസ്റ്റോസ്റ്റിറോണിനെ ഈസ്ട്രജനാക്കി മാറ്റുന്നത് മൂലമാണ് ടെസ്റ്റോസ്റ്റിറോണിൻ്റെ അളവ് കുറയുന്നതെന്ന് അദ്ദേഹം പറയുന്നു”. ചില സമയങ്ങളിൽ ടെസ്റ്റോസ്റ്റിറോൺ അളവ് സാധാരണ നിലയിലായിരിക്കാം, പക്ഷേ ഈസ്ട്രജൻ്റെ അളവ് വർദ്ധിച്ചേക്കാം. അതുകൊണ്ട് ഈ രണ്ട് ഹോർമോണുകളുടെയും അനുപാതം കൂടി കണക്കിലെടുക്കേണ്ടതുണ്ട്”.

ഒരു വ്യക്തിക്ക് പ്രമേഹമോ പ്രീ-ഡയബറ്റിക് അവസ്ഥയോ ഉണ്ടെങ്കിൽ ചില ന്യൂറോ വാസ്കുലർ മാറ്റങ്ങൾ ഉണ്ടായേക്കാം. അപ്പോൾ ഉദ്ധാരണത്തിന് ആവശ്യമായ ഞരമ്പുകൾ ശരിയായി പ്രവർത്തിക്കാതെ വരും. അതായത് ലിംഗത്തിലേക്കുള്ള രക്തത്തിൻ്റെ ഒഴുക്ക് തടസ്സപ്പെട്ടേക്കാമെന്ന് ഡോ.കടക്വർ പറയുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ള ഒരു പുരുഷന് പെട്ടെന്ന് ക്ഷീണം അനുഭവപ്പെടുകയും അത് ലൈംഗിക പ്രകടനത്തെ ബാധിക്കുകയും ചെയ്യും. ഓക്സിഡേറ്റീവ് സ്ട്രസ്സ്, ഇൻഫ്ലമേഷൻ, ഇൻസുലിൻ റെസിസ്റ്റൻസ്, ഉയർന്ന കൊളസ്ട്രോൾ, നല്ല കൊളസ്ട്രോൾ എന്നറിയപ്പെടുന്ന HDLൻ്റെ അളവ് കുറവ്, ലിപ്പോപ്രോട്ടീൻ കുറവ് എന്നിവ ടെസ്റ്റോസ്റ്റിറോൺ കുറയുന്നതിലേക്ക് നയിക്കും.

ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിൻ്റെ ഫലമായുണ്ടാകുന്ന അതിറോസ്ക്ലീറോസിസ് എന്ന അവസ്ഥയുള്ളവരിൽ ലിംഗത്തിലേക്കുള്ള രക്തത്തിൻ്റെ ഒഴുക്ക് തടസ്സപ്പെടുന്നതിനാൽ ഉദ്ധാരണത്തിന് ബുദ്ധിമുട്ടുകൾ നേരിടാമെന്ന് ഡോ.പൂഷ ദർഭ കൂട്ടിച്ചേർക്കുന്നു.

വയറിലെ അമിതമായ കൊഴുപ്പ് ഉദ്ധാരണക്കുറവിന് കാരണമാകുമോ?

യൂറോപ്യൻ രാജ്യങ്ങളിലെ അമിതവണ്ണമുള്ളവരിൽ കൊഴുപ്പ് അടിയുന്നത് ശരീരത്തിൽ എല്ലായിടത്തും സമമായാണ്. എന്നാൽ ഏഷ്യക്കാർക്കിടയിൽ വയറിൽ കൂടുതലായി കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് സാധാരണയായി കണ്ടുവരുന്നതെന്ന് ഡോ.കടക്വാർ പറയുന്നു “വയറിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് മുന്നോട്ട് തള്ളിയിരിക്കുന്നത് മൂലം ലിംഗം ഉള്ളിലേക്ക് ചുരുങ്ങി പോയതായി തോന്നും. ഇത് പുരുഷനിൽ ആത്മവിശ്വാസം നഷ്ടപ്പെടുന്നതിനും ലൈംഗിക ജീവിതം താറുമാറാകുന്നതിനും വഴിവെക്കും”. ശരീരത്തിലെ കൊഴുപ്പ് വിന്യാസം കൃത്യമായിരുന്നിട്ടും ചിലർ കരുതുന്നത് തങ്ങൾക്ക് അമിതവണ്ണം ഉണ്ടെന്നാണ്. ഇത്തരത്തിലുള്ള ചിന്തയും ഉദ്ധാരണം സംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് ഡോ.പൂഷാ ദർഭ വ്യക്തമാക്കുന്നു

ഭാരം കുറയ്ക്കൽ ഫലം ചെയ്യുമോ?

യാതൊരു മരുന്നുകളും ഉപയോഗിക്കാതെ ശരീരഭാരം കുറയ്ക്കുന്നതിലൂടെ മാത്രം ഉദ്ധാരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാനാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഉദാഹരണത്തിന് 25 കിലോ അധികഭാരമുള്ള ഒരു വ്യക്തിക്ക് ചുരുങ്ങിയത് 10കിലോയെങ്കിലും ശരീരഭാരം കുറയ്ക്കാനായാൽ ഉദ്ധാരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാൻ വളരെയധികം സഹായിക്കും. ശരീരഭാരം കുറയ്ക്കാനുള്ള ഏത് വ്യായാമവും ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കാനും ഈസ്ട്രജൻ്റെ അളവ് കുറയ്ക്കാനും നല്ലതാണ്. എന്നാൽ തീവ്രമായ ചില കായിക വിനോദങ്ങളും ജിമ്മിലെ ഭാരോദ്വഹനം പോലുള്ള വ്യായാമവും ഉദ്ധാരണക്കുറവ് ഭേദമാക്കാൻ സഹായിക്കുമെന്ന് ഡോ.പൂഷ ദർഭ ശുപാർശ ചെയ്യുന്നു. പേശികൾക്ക് കരുത്തേകാൻ ടെസ്റ്റോസ്റ്റിറോൺ ഉത്പാദിപ്പിക്കണമെന്നതിനാൽ അതിന് സഹായിക്കുന്ന വ്യായാമങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കാം. കൂടാതെ വയറിനെ കേന്ദ്രീകരിക്കുന്ന വ്യായാമങ്ങൾ ലിംഗത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും.
ഉദ്ധാരണക്കുറവ് നേരിടുന്നവരുടെ മാനസികാവസ്ഥയും പ്രമേഹം, ടെസ്റ്റോസ്റ്റിറോൺ നില എന്നിവയും പരിശോധിക്കേണ്ടത് പ്രധാനപ്പെട്ടതാണെന്നും ഡോ.കടക്വാർ കൂട്ടിച്ചേർക്കുന്നു.

പ്രധാനപോയിൻ്റുകൾ

  • അമിതവണ്ണമുള്ള പുരുഷന്മാരിൽ ഉദ്ധാരണക്കുറവിനുള്ള സാധ്യത വളരെ കൂടുതലാണ്.
  • അമിതവണ്ണം മൂലം മാനസിക സമ്മർദ്ദം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവ ഉണ്ടാവുകയും ഇത് ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും.
  • ടെസ്റ്റോസ്റ്റിറോൺ അളവ് താഴുന്നതിനും അതുവഴി ലൈംഗികാഭിലാഷം കുറയുന്നതിനും അമിതവണ്ണം കാരണമാകും.
  • ഹൃദ്രോഗമുള്ളവർക്ക് ഊർജം കുറവായിരിക്കും, ഇത് ലൈംഗികതയുമായി ബന്ധപ്പെട്ട ആത്മവിശ്വാസത്തിൻ്റെ നിലവാരത്തെ ബാധിക്കും.
  • ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിൻ്റെ ഫലമായുണ്ടാകുന്ന അതിറോസ്ക്ലീറോസിസ് മൂലം ലിംഗത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നതും ഉദ്ധാരണക്കുറവിന് കാരണമാണ്.
  • ഉദ്ധാരണക്കുറവ് ഒഴിവാക്കാൻ വ്യായാമത്തിലൂടെ സാധിക്കും- ചിലപ്പോൾ മരുന്നുകൾ പോലും ആവശ്യമായെന്ന് വരില്ല

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്