728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

കുട്ടികളുടെ പ്രതിരോധ ശേഷി കൂട്ടാൻ അഞ്ച് മാർഗ്ഗങ്ങൾ
1939

കുട്ടികളുടെ പ്രതിരോധ ശേഷി കൂട്ടാൻ അഞ്ച് മാർഗ്ഗങ്ങൾ

എല്ലാ നിറങ്ങളുമുള്ള പഴങ്ങളും പച്ചക്കറികളും,പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം .
കുട്ടികളുടെ രോഗപ്രതിരോധ ശേഷി കൂട്ടാനുള്ള മാർഗ്ഗങ്ങൾ
ഫോട്ടോ: അനന്തസുബ്രമണ്യം/ ഹാപ്പിയസ്റ്റ് ഹെൽത്ത്

ആരോഗ്യകരമായ ജീവിതശൈലി, പുറത്തിറങ്ങിയുള്ള കളികളിൽ മിതത്വം, ശുചിത്വം പാലിക്കൽ, ആവശ്യത്തിന് ഉറക്കം, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവയാണ് കുട്ടികളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അണുബാധകളെ ചെറുക്കുന്നതിനുമുള്ള താക്കോലുകളെന്ന് വിദഗ്ദ്ധർ പറയുന്നു. കുട്ടികൾ ഇടയ്ക്കിടെ ഉണ്ടാകുന്ന വൈറൽ, ബാക്ടീരിയ അണുബാധകൾ പലപ്പോഴും മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്നതാണ്. ആവർത്തിച്ചുള്ള അണുബാധകൾ ഫലപ്രദമായി നിയന്ത്രിക്കാൻ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലൂടെ സാധ്യമാണെന്ന് ഡോക്ടർമാർ പറയുന്നു.

സാധാരണയായി, കാലാവസ്ഥയി മാറ്റം വരുമ്പോൾ, ഈർപ്പത്തിലും താപനിലയിലും മാറ്റമുണ്ടാകും. ഇത് വൈറസുകളുടെയും ബാക്ടീരിയകളുടെയും മാത്രമല്ല, ഫംഗസുകളുടെയും പ്രോട്ടോസോവയുടെയും വളർച്ചയ്ക്ക് വഴിയൊരുക്കുമെന്ന് ചെന്നൈ കാവേരി ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധ ഡോ.പുഷ്കല പറയുന്നു.

കുട്ടികളിൽ രോഗ ബാധയുണ്ടാകുന്നത് പ്രതിരോധശേഷിയുടെ കുറവ് മൂലമാണോ?

കാലാവസ്ഥയിലെ ചാഞ്ചാട്ടം മുതിർന്നവരെക്കാളും കുട്ടികളെ കൂടുതലായി ബാധിക്കും. കുട്ടികളുടെയും കൗമാരക്കാരുടെയും രോഗപ്രതിരോധശേഷി മുതിർന്നവരുടെ രോഗപ്രതിരോധശേഷിയിൽ നിന്ന് വ്യത്യസ്തമായതാണ് ഇതിന് കാരണം. കുട്ടിക്കാലം മുതൽ തന്നെ അവ ധാരാളം അണുബാധകൾക്ക് വിധേയമായിട്ടുള്ളതിനാൽ മുതിർന്നവരുടെ രോഗപ്രതിരോധ സംവിധാനം പൊതുവെ പരിചയസമ്പന്നമായ ഒന്നാണ്. അതിനാൽ, മൺസൂൺ സമയത്ത് മുതിർന്നവരിൽ അണുബാധയുണ്ടാകാനുള്ള സാധ്യത കുട്ടികളെ അപേക്ഷിച്ച് കുറവാണെന്ന് ഡോ.പുഷ്കല പറയുന്നു.

ബെംഗളുരുവിലെ അപ്പോളോ ക്രാഡിൽ ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റായ ഡോ. സുചിത്രയുടെ അഭിപ്രായത്തിൽ, ഓരോ തവണയും ഒരു സൂക്ഷ്മജീവിയുമായി സമ്പർക്കം പുലർത്തുമ്പോൾ കുട്ടികളുടെ ശരീരത്തിൽ ആൻ്റിബോഡികൾ ഉത്പാദിപ്പിക്കുന്നു. എന്നാൽ ഈ പ്രതിരോധശേഷി പൂർണ്ണമായി വികസിപ്പിക്കുന്നതിന് സമയമെടുക്കും. ജനനസമയത്ത് അമ്മയിൽ നിന്ന് പകർന്നു ലഭിക്കുന്ന നിഷ്ക്രിയ പ്രതിരോധശേഷിയും അധികകാലം നിലനിൽക്കില്ല. ജനനത്തിനു ശേഷം ആദ്യത്തെ ഏതാനും ആഴ്ചകളിലും മാസങ്ങളിലും അത് കുറയാൻ തുടങ്ങും. അതുകൊണ്ട് വാക്സിനേഷനും ആരോഗ്യകരമായ ഭക്ഷണക്രമവും വിവിധ അണുബാധയ്ക്കെതിരെ ആവശ്യമായ രോഗപ്രതിരോധ ശേഷി നിലനിർത്തുന്നതിനും ഉല്പാദിപ്പിക്കുന്നതിനും പ്രധാനമാണെന്ന് ഡോ.സുചിത്ര പറയുന്നു.

വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ കുട്ടികളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള അഞ്ച് വഴികൾ ഇവയാണ്:

1. കുട്ടികളുടെ രോഗപ്രതിരോധശേഷി സ്വാഭാവികമായി വർദ്ധിപ്പിക്കുക

ഒന്നിലധികം അണുബാധകൾ നേരിട്ടാൽ മാത്രമേ സ്വാഭാവിക പ്രതിരോധശേഷി ലഭിക്കുകയുള്ളൂവെന്ന് ഡോ.പുഷ്കല പറയുന്നു. “ഒരു കുട്ടി പരിസ്ഥിതിയിൽ കൂടുതൽ ജീവികളുമായി സമ്പർക്കം പുലർത്തുന്നതോടെ അവളുടെ/അവൻ്റെ പ്രതിരോധ സംവിധാനം അവയ്ക്കെതിരെ പോരാടുകയും ശക്തമാവുകയും ചെയ്യുന്നു. അതുകൊണ്ട് നിങ്ങളുടെ കുട്ടിക്ക് പതിവായി അസുഖം വരികയാണെങ്കിൽ വിഷമിക്കേണ്ടതില്ല, കാരണം നിങ്ങളുടെ കുട്ടിക്ക് പ്രതിരോധശേഷി വികസിപ്പിക്കാൻ പോകുന്നത് അങ്ങനെയാണ്, “-ഡോ.പുഷ്ക്കല പറയുന്നു.

ഈർപ്പമുള്ള കാലാവസ്ഥ സൂക്ഷ്മാണുക്കൾക്ക് രൂപപ്പെടാനും തഴച്ചുവളരാനുമുള്ള നല്ല അന്തരീക്ഷമാണെന്നും അതിനാൽ കാലാവസ്ഥാ വ്യതിയാന സമയത്ത് പ്രതിരോധശേഷി ഉണ്ടാക്കേണ്ടത് വളരെ പ്രധാനമാണെന്നും ബെംഗളൂരുവിലെ അപ്പോളോ ക്രാഡിൽ ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ദ്ധ ഡോ.മമത പറയുന്നു. ഇതിനെ പ്രതിരോധിക്കുന്നതിനായി ഡോ.മമത ചില കാര്യങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

വിറ്റാമിൻ സി, വിറ്റാമിൻ ഡി, ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഓറഞ്ച് പോലുള്ള പഴങ്ങൾ, പച്ച ഇലയുള്ള പച്ചക്കറികൾ, മുട്ട, മത്സ്യം, പാൽ ഉൽപന്നങ്ങൾ, വാൽനട്ട്, ഫ്ലാക്സീഡ് എന്നിവ അടങ്ങിയ പോഷക സമ്പന്നമായ ഭക്ഷണം കഴിക്കുക.

പതിവായി വ്യായാമവും യോഗയും ചെയ്യുക.

‘മഴവില്ല്’ പഴങ്ങൾ കഴിക്കുന്നതിൻ്റെ പ്രാധാന്യം ഡോ.പുഷ്കല എടുത്തുകാണിക്കുന്നു. “മഴവില്ലിലെ എല്ലാ നിറങ്ങളുമുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൻൻ്റെ ഭാഗമായി ഉൾപ്പെടുത്താൻ ശ്രമിക്കണം. ഇത്തരത്തിൽ പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയാൽ സമ്പുഷ്ടമായ സമീകൃതാഹാരമായിരിക്കണം കുട്ടികൾക്ക് നൽകേണ്ടതെന്ന് ഡോ.പുഷ്ക്കല പറയുന്നു.

2. ഉറക്കം നിർബന്ധമാണ്

ഉറക്കത്തിൻ്റെ പ്രാധാന്യം അടിവരയിട്ട് വ്യക്തമാക്കുകയാണ് ഡോ.പുഷ്കല. മിക്ക കുട്ടികൾക്കും വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെന്നും അവർ പറയുന്നു. “അർദ്ധരാത്രി വരെയോ പുലർച്ചെ 1 മണിവരെയോ ഉണർന്നിരിക്കുന്ന കുട്ടികളെ ഞങ്ങൾ കാണാറുണ്ട്. തുടർന്ന് അവർക്ക് എഴുന്നേൽക്കാൻ പ്രയാസമാണ്. , കൗമാരക്കാർ ശരാശരി എട്ട് മുതൽ പത്ത് മണിക്കൂർ വരെ ഉറങ്ങേണ്ടതാണ്. ചെറിയ കുട്ടികൾക്കാകട്ടെ 12 മുതൽ 14 മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്, ”അവർ പറയുന്നു.

3. കൈ കഴുകുന്നത് ശീലമാക്കുക

വൃത്തിയായി കൈ കഴുകേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ദ്ധർ പറയുന്നു. പ്രത്യേകിച്ചും കുട്ടികൾ കളിച്ചോ സ്കൂൾ കഴിഞ്ഞോ വീട്ടിലേക്ക് വന്നാൽ കുളിക്കാൻ ശീലിപ്പിക്കണം. ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. കുറഞ്ഞത് 20 സെക്കൻഡ് ചൂടുവെള്ളം ഉപയോഗിച്ച് കൈ കഴുകുന്നത് ബാക്ടീരിയകളെയും വൈറസുകളെയും നീക്കം ചെയ്യും. ഇത് ശ്വാസകോശത്തിലെ അണുബാധ കുറയ്ക്കും.

4. വ്യായാമം ചെയ്യുക, സമ്മർദ്ദം ഒഴിവാക്കുക

മഹാമാരിക്ക് ശേഷം, ഒരു ഉദാസീനമായ ജീവിതശൈലി കാരണം, ധാരാളം കുട്ടികളിൽ ശരീരഭാരം വർദ്ധിക്കുകയും സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും രൂപപ്പെടുകയും ചെയ്തുവെന്ന് ഡോക്ടർമാർ പറയുന്നു.

കുട്ടികൾ സ്ക്രീനിൻ്റെ മുന്നിൽ സമയം ചിലവഴിച്ച് ദിവസം മുഴുവൻ വീട്ടിലിരിക്കാൻ ഇഷ്ടപ്പെടുന്നു. ഇതിൻ്റെ ഫലമായി അവർക്ക് അമിതവണ്ണം മാത്രമല്ല, സമ്മർദ്ദവും അനുഭവിക്കേണ്ടി വരുന്നു. ശാരീരിക വ്യായാമം ഇവിടെ ഒരു പ്രധാന ഘടകമാണ്. വളർച്ചയ്ക്കും വികാസത്തിനും അവ അനിവാര്യമായി വേണം. അതോടൊപ്പം ശരിയായ ശാരീരിക ആകൃതി നിലനിർത്താനും അറിവ് മെച്ചപ്പെടുത്താനും ഇത് അവരെ സഹായിക്കുകയും ചെയ്യുമെന്ന് ഡോ. പുഷ്കല പറയുന്നു.

രോഗപ്രതിരോധ ശേഷി വളർത്തുന്നതിൽ വ്യായാമം വളരെ പ്രധാനപ്പെട്ട വശമാണ്. എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കും ഏതെങ്കിലും തരത്തിലുള്ള ശാരീരിക വ്യായാമം നിർബന്ധമാണ്. എല്ലാ ദിവസവും 45 മിനുട്ട് ഔട്ട്ഡോർ ആക്ടിവിറ്റിയാണ് മിക്ക ഡോക്ടർമാരും ശുപാർശ ചെയ്യുന്നതെന്ന് ഡോ. പുഷ്കല പറയുന്നു.

അവർ രണ്ട് തരത്തിലുള്ള വ്യായാമങ്ങൾ നിർദ്ദേശിക്കുന്നു:

എയ്‌റോബിക്‌സ് : സ്റ്റാമിന വളർത്താൻ സഹായിക്കുന്നു. സൈക്ലിംഗോ നീന്തലോ പരിശീലിക്കാവുന്നതാണ്.

സ്ട്രങ്ത് ട്രെയിനിംഗ്: പേശികളുടെയും അസ്ഥികളുടെയും കരുത്ത് വർദ്ധിപ്പിക്കുന്നു. പുഷ് അപ്പുകളും സ്ക്വാട്ടുകളും അത്തരം രണ്ട് ഉദാഹരണങ്ങളാണ്.

5. കൃത്രിമ പ്രതിരോധശേഷി

അണുബാധകൾക്ക് ഏറ്റവും കൂടുതൽ സാധ്യയതുള്ള ഒന്നിനും അഞ്ചിനും വയസ്സിനിടയിൽ പ്രായമുള്ള കുട്ടികളിൽ വാക്സിനേഷനിലൂടെ കൃത്രിമ രോഗപ്രതിരോധശേഷി വികസിപ്പിക്കാൻ കഴിയുമെന്നും ഡോ.പുഷ്ക്കല പറയുന്നു. ആവശ്യമായ എല്ലാ വാക്സിനേഷനുകളും ഈ പ്രായത്തിലുള്ള കുട്ടികൾക്ക് നൽകാൻ ഞങ്ങൾ നിർദ്ദേശിക്കാറുണ്ട്.ഈ കാര്യത്തിൽ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധ നൽകേണ്ടതുമാണ്.

രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികൾക്ക് വൈറസ് അണുബാധയും അവസരവാദ ഫംഗസ് അണുബാധയും ബാധിക്കാൻ സാധ്യത കൂടുതലാണെന്ന് ഡോ.സുചിത്ര വ്യക്തമാക്കുന്നു. “മിക്ക വൈറൽ അണുബാധകൾക്കും അനുബന്ധമായി ദ്വിതീയ ബാക്ടീരിയ അണുബാധകൾ ഉണ്ടാകാം. അതിനാൽ, ഇത്തരം സാഹചര്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് അവരുടെ പ്രതിരോധശേഷിയെക്കുറിച്ച് ബോധവാന്മാരായിരിക്കണം, ”അവർ പറയുന്നു.

കുട്ടികളിലെ ജലജന്യ അണുബാധകളും പ്രതിരോധശേഷിയും

മഴക്കാലം അണുബാധകളുടെ വ്യാപനത്തിന് വളരെ പ്രശസ്തമാണ്. ഈ കാലയളവിൽ രോഗാണുവാഹകരായ കൊതുകുകളാണ് മലേറിയ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗാണുക്കൾ പരത്തുന്നത്. മഴക്കാലത്ത് പല സ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊതുകുകൾ പെരുകാൻ സാധ്യത കൂടുതലുമാണ്.

ജലമലിനീകരണം മൂലം ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇത് അക്യൂട്ട് ഗ്യാസ്ട്രോഎൻറൈറ്റിസ്, ടൈഫോയ്ഡ്, വൈറസുകൾ അല്ലെങ്കിൽ ബാക്ടീരിയകൾ മൂലമുള്ള കോളറ തുടങ്ങിയ അണുബാധകളിലേക്ക് നയിക്കുമെന്നും ഡോക്ടർ സുചിത്ര പറയുന്നു.“ഏറ്റവും സാധാരണമായി, കാലാവസ്ഥാ വ്യതിയാനം പലപ്പോഴും വായുവിലൂടെ പകരുന്ന വൈറൽ അണുബാധകൾക്ക് കാരണമാകും, ഇത് ചെറുപ്പക്കാരിലും പ്രായമായവരിലും പലപ്പോഴും ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്