728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

ഡിറ്റർജൻ്റ് അലർജി ഒഴിവാക്കാൻ എന്തെല്ലാം ശ്രദ്ധിക്കാം
30

ഡിറ്റർജൻ്റ് അലർജി ഒഴിവാക്കാൻ എന്തെല്ലാം ശ്രദ്ധിക്കാം

വിരലുകൾക്കിടയിലെ കട്ടികുറഞ്ഞ ഭാഗത്താണ് അലർജികൾ ആരംഭിക്കുക. പിന്നീട് കൈകളേയും കക്ഷത്തിലേയും ഗുഹ്യഭാഗങ്ങളിലേയും ചർമ്മത്തേയും ബാധിച്ചേക്കും .

Detergent allergy can cause skin peeling, breaking of skin and fluid-filled boils

സോപ്പോ സോപ്പ് പൊടിയോ ഉപയോഗിച്ച് അലക്കുന്ന ദിവസങ്ങളിൽ രേഷ്മയുടെ കൈകൾ ചുവന്ന് തിണർക്കുന്നതും ,ചൊറിച്ചിൽ അനുഭവപ്പെടുന്നതും പതിവായിരുന്നു. ഇരുപതുകളുടെ തുടക്കത്തിലായിരുന്നു അവൾക്ക് ഇത്തരത്തിലുള്ള പ്രശ്നം ആരംഭിച്ചത്. ഇപ്പോൾ മുപ്പത്തിരണ്ട് വയസായി. ചൊറിച്ചിലും തിണർപ്പും അസ്വസ്ഥതകളും മാറാതെ ആവർത്തിച്ച് അനുഭവപ്പെടാൻ തുടങ്ങിയപ്പോഴാണ് സോപ്പ് മൂലമുള്ള അലർജിയാണിതെന്ന് രേഷ്മ തിരിച്ചറിഞ്ഞത്. അതിനു ശേഷം അലക്കുമ്പോൾ ബാർസോപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കാൻ തുടങ്ങി. അഥവാ ഉപയോഗിക്കേണ്ടി വന്നാൽ കൈയ്യുമായി നേരിട്ട് സമ്പർക്കത്തിൽ വരാതിരിക്കാൻ ഗ്ലൌസ് ഉപയോഗിക്കാനും ശ്രദ്ധിക്കുമായിരുന്നു. ” വെറുമൊരു ചൊറിച്ചിൽ മാത്രമായിരുന്നില്ല, ഉള്ളം കൈയ്യും വിരലുകളുടെ അറ്റവും ചുവന്ന് തിണർത്ത് ചോര വരുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്”- രേഷ്മ പറയുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ വളരെയധികം മുൻകരുതലുകൾ എടുക്കാറുണ്ട്.

അലക്കാനും പാത്രം കഴുകാനും ഉപയോഗിക്കുന്ന സോപ്പുകളിലും പൊടികളിലും അലർജിക്ക് കാരണമാകുന്ന ചില രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. കാരണം ഇവ അഴുക്ക് കളയുന്നതിനുള്ളവ മാത്രമല്ല മറിച്ച് തിളക്കം നൽകുന്നതിനും ബ്ലീച്ച് ചെയ്യുന്നതിനുമുള്ള ഏജൻ്റുകളും മണം നൽകുന്നതിനുള്ള രാസവസ്തുക്കളും അടങ്ങിയിയവയാണ്. ഇതും അലർജിക്ക് കാരണമാകും.

ഡിറ്റർജൻ്റ് അലർജിയുടെ ലക്ഷണങ്ങൾ

ഡിറ്റർജൻ്റുകൾ ചിലർക്ക് തിണർപ്പും ചൊറിച്ചിലും ഉണ്ടാക്കും. ആവർത്തിച്ചുള്ള ഉപയോഗം അലർജിയിലേക്കും വഴിവെക്കും. തൊലി പൊളിയൽ, വിണ്ട് പൊട്ടൽ, വെള്ളം നിറഞ്ഞ കുമിളകൾ ഉണ്ടാവുക എന്നിവ ഡിറ്റർജൻ്റ് അലർജിയുടെ ലക്ഷണങ്ങളാണെന്ന് പനാജി മണിപ്പാൽ ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ഡർമറ്റോളജിസ്റ്റ് ആൻറ് കോസ്മെറ്റോളജിസ്റ്റ് ഡോ.സീമന്തിനി സഖേർദണ്ഡെ പറയുന്നു.

പെട്ടെന്ന് തന്നെ ചികിത്സിച്ചില്ലെങ്കിൽ തൊലിയിൽ വേദനയുള്ള മുറിവുകളോ വെള്ളം നിറഞ്ഞ കുമിളകളോ ആയി മാറുമെന്ന് മുംബൈ നാനാവതി ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടൻ്റ് ഡെർമറ്റോളജിസ്റ്റ് ഡോ.വന്ദന പഞ്ചാബി വ്യക്തമാക്കുന്നു.

കെമിക്കലുകൾ ദീർഘകാലം ശ്വസിക്കുന്നത് മൂലം ചില അപൂർവ്വം കേസുകളിൽ ശ്വസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകുകയാണ് ബാംഗ്ലൂർ ഗ്ലെൻഈഗിൾസ് ഹോസ്പിറ്റലിലെ ഇൻ്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടൻ്റ് ഡോ.ബാലകൃഷ്ണ.ജികെ. ഡിറ്റർജൻ്റ് ഫാക്ടറികളിൽ ജോലി ചെയ്യുന്നവർ ഡിറ്റർജൻ്റിൽ നിന്നും പുറത്തു വരുന്ന കെമിക്കലുകളുള്ള പുക സ്ഥിരമായി ശ്വസിക്കുന്നവരാണ്. ഇവരിൽ നെഞ്ചിൽ ഭാരം അനുഭവപ്പെടൽ, കഫമില്ലാത്ത ചുമ, നിരന്തരമായ തുമ്മൽ, ശ്വാസകോശം സങ്കോചിക്കൽ അഥവാ ബ്രോങ്കോകൺയ്ട്രിക്ഷൻ, ശ്വാസതടസ്സം, കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളം വരൽ, കണ്ണുകളിൽ പുകച്ചിൽ, വലിവ് തുടങ്ങിയവക്ക് കാരണമാകുമെന്നും അദ്ദേഹം വിവരിക്കുന്നു.

ആർക്കാണ് അപകട സാധ്യത?

അലർജിയുടെ കാര്യത്തിൽ ഒരാളുടെ ചർമ്മത്തിൻ്റെ സ്വഭാവം പ്രധാന പങ്കു വഹിക്കുന്നുണ്ട്. ജന്മനാ വരണ്ട ചർമ്മമുള്ളവർക്ക് ഡിറ്റർജൻ്റ് അലർജി വരാനുള്ള സാധ്യത വളരെ കൂടുതലാണ്. തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ, അറ്റോപിക് ഡെർമറ്റൈറ്റിസ് അഥവാ എക്സിമ, ഹൈ ഇമ്യൂണോ ഗ്ലോബുലിൻ ലെവൽ, ഏതെങ്കിലും തൊഴിൽ ചെയ്യുന്നതിൻ്റെ ഫലമായുണ്ടാകുന്ന രോഗം(ഒക്യുപേഷണൽ ഹസാർഡ്), എന്നിവയ്ക്കുള്ള സാധ്യതയും കൂടുതലാണെന്ന് ഡോ.സീമന്തിനി സഖേർദണ്ഡെ വിശദമാക്കുന്നു.

ഡിറ്റർജൻ്റ് അലർജി ചർമ്മത്തെ ബാധിക്കുന്നത് എങ്ങനെ?

എപ്പിഡെർമിസ് എന്നറിയപ്പെടുന്ന ചർമ്മത്തിൻ്റെ ഏറ്റവും പുറത്തെ പാളി ലിപിഡുകളാൽ നിർമിച്ചവയാണ്. ഏതെങ്കിലും തരത്തിലുള്ള ആപകടങ്ങളുണ്ടായാൽ ഈ പാളിക്ക് നശിക്കും. ഡിറ്റർജൻ്റുകളിലെ ചില കെമിക്കലുകൾ ചർമ്മത്തിലെ എപ്പിഡെർമിസിനെ വളരെ പെട്ടെന്ന് നശിപ്പിക്കും. 4.7 മുതൽ 5.7 വരെയാണ് മുഖത്തേയും ശരീരത്തിലേയും ചർമ്മത്തിന് അനുയോജ്യമായ pH മൂല്യം. എന്നാൽ മിക്ക ഡിറ്റർജൻ്റുകളിലും pH മൂല്യം വളരെ കൂടുതലാണ്. ഇവ ചർമ്മത്തിൽ ചൊറിച്ചിലും തടിപ്പുകളും ഉണ്ടാക്കും.

അലർജിക്ക് സാധ്യതയുള്ള ശരീരഭാഗങ്ങൾ

ശരീരത്തിൽ കട്ടികുറഞ്ഞ ചർമ്മമുള്ള ഭാഗങ്ങളിലാണ് പൊതുവേ അലർജികൾ ഉണ്ടാകുക. അതുകൊണ്ട് തന്നെ ചർമ്മത്തിലുണ്ടാകുന്ന അലർജികൾ സാധാരണയായി വിരലുകൾക്കിടയിലെ കട്ടികുറഞ്ഞ ഭാഗത്ത് ആരംഭിക്കുകയും പിന്നീട് കൈകളിലേക്ക് പടരുകയുമാണ് പതിവെന്ന് ഡോ.വന്ദന. പഞ്ചാബി വിശദമാക്കുന്നു. കക്ഷത്തിലേയും ഗുഹ്യഭാഗങ്ങളിലേയും ചർമ്മത്തേയും അലർജികൾ ബാധിക്കാൻ ഇടയുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

ഡിറ്റർജൻ്റ് അലർജി എങ്ങനെ കണ്ടെത്താം

ഡിറ്റർജൻ്റ് അലർജി കണ്ടുപിടിക്കുന്നതിനായി സാധാരണയായി ചെയ്യാറുള്ള രണ്ട് ടെസ്റ്റുകൾ ഏതൊക്കെയാണെന്ന് വിശദമാക്കുകയാണ് ഡോ.വന്ദന ബാലകൃഷ്ണ

സ്കിൻ പ്രിക് ടെസ്റ്റ്: കൈയ്യുടെ അകത്തേയോ പുറത്തേയോ ഭാഗത്തെ ചർമ്മത്തിൽ സൂചി ഉപയോഗിച്ച് അലജിക് കാരണമായ വസ്തു റിയാക്ഷൻ നടത്തുന്നുണ്ടോ എന്നി കുത്തിവെച്ച് പരിശോധിക്കുന്ന രീതിയാണിത്.

പാച്ച് ടെസ്റ്റ്. ഈ പരിശോധനയിൽ, 48 മണിക്കൂറിനുള്ളിൽ എന്തെങ്കിലും പ്രതികരണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനായി അലർജൻ്റിൻ്റെ ഒരു മൈക്രോ ഡ്രോപ്പ് ഒരു പ്ലാസ്റ്ററിൽ ഒഴിച്ച് വ്യക്തിയുടെ കൈയ്യുടെ മുകൾ ഭാഗത്ത് ഒട്ടിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
എല്ലാ നിറങ്ങളുമുള്ള പഴങ്ങളും പച്ചക്കറികളും,പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം
ആർട്ടിക്കിൾ
സ്ത്രീകളുടെ ആർത്തവ വിരാമത്തിൻ്റെ അത്രയും ലക്ഷണങ്ങൾ ഇല്ലെങ്കിലും ഈ സ്വാഭാവികപ്രക്രിയ മൂലം പുരുഷന്മാരും സമാനമായ അവസ്ഥയിലൂടെ കടന്നുപോകും
ആർട്ടിക്കിൾ
ആൻ്റിബയോട്ടിക്കുകൾ, രാസവസ്തുക്കൾ, ഭക്ഷണത്തിന് കൃത്രിമ നിറം നൽകുന്ന വസ്തുക്കൾ മുതലായവ വയറിലെത്തിയാൽ കുടലിലെ സൂക്ഷ്മാണു വ്യവസ്ഥ അസ്വസ്ഥമാവും
ആർട്ടിക്കിൾ
ആരോഗ്യമുള്ള ഒരു വ്യക്തി അനാവശ്യമായി കാത്സ്യം കഴിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത 5-10 ശതമാനം വർദ്ധിപ്പിക്കും
ആർട്ടിക്കിൾ
ജ്യൂസുകൾ കൊതിപ്പിക്കുന്നതാണെങ്കിലും പ്രമേഹമുള്ളവർ പഴങ്ങൾ ജ്യൂസാക്കി കഴിക്കുന്നത് നിർബന്ധമായും ഒഴിവാക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നതിന് ഇത് കാരണമാകും
ആർട്ടിക്കിൾ
ചർമ്മത്തിൽ തിണർപ്പ്, പേശികൾക്ക് ബലഹീനത എന്നീ ലക്ഷണങ്ങളോടെയുള്ള ഒരു അപൂർവ ഇൻഫ്ലമേറ്ററി അവസ്ഥയാണ് ഡെർമറ്റോമയോസൈറ്റിസ്. ഇത് ആർക്കും സംഭവിക്കാം

0

0

0

0

0

0

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്