728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

ശരിയായ സൺസ്ക്രീൻ എങ്ങിനെ തിരഞ്ഞെടുക്കാം
6

ശരിയായ സൺസ്ക്രീൻ എങ്ങിനെ തിരഞ്ഞെടുക്കാം

ഫിസിക്കൽ, കെമിക്കൽ സൺസ്‌ക്രീനുകൾക്ക് അവയുടേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. വിദഗ്ദ്ധർ വ്യത്യാസം വിശദീകരിക്കുന്നു. .

സൺസ്ക്രീൻ എങ്ങിനെ തിരഞ്ഞെടുക്കാം

ദിവസേനയുള്ള ചർമ്മസംരക്ഷണത്തിൽ ഒരു പ്രധാന ഘടകമാണ് സൺസ്ക്രീൻ. SPF 15+ ഉള്ള ബ്രോഡ് സ്പെക്ട്രം സൺസ്ക്രീൻ ഉപയോഗിക്കണമെന്നാണ് ലോക ആരോഗ്യ സംഘടന (WHO) ശുപാർശ ചെയ്യുന്നത്. തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുകയാണെങ്കിൽ ഓരോ രണ്ട് മണിക്കൂറിലും ഇത് വീണ്ടും ഉപയോഗിക്കണം.

“സൺസ്ക്രീൻ ഉപയോഗിക്കുന്നതിലൂടെ ടാനിംഗ്, ഫോട്ടോ ഏജിംഗ് (ചർമ്മത്തിൻ്റെ അയവ്, ചുളിവുകൾ),നിറം മങ്ങൽ , അൺ ഈവൻ സ്കിൻ ടോൺ, ചർമ്മത്തിലുണ്ടാകുന്ന കാൻസർ(കൊക്കേഷ്യൻ ചർമ്മ തരങ്ങളിൽ കൂടുതൽ പ്രസക്തമാണ്) എന്നിവ തടയുന്നതായി പുതുച്ചേരി ജൂഡ്സ് ഹെയർ ട്രാൻസ്പ്ലാൻ്റ് ആൻ്റ് സ്കിൻ ക്ലിനിക്കിലെ ഡെർമറ്റോളജിസ്റ്റ് ഡോ.ജൂഡ് ദിലീപ് പറയുന്നു.

എന്നാൽ, വിപണിയിൽ വിവിധതരം സൺസ്ക്രീനുകൾ ലഭിക്കുന്നതു കൊണ്ടും ഇവയെ കുറിച്ച് ഇൻ്റർനെറ്റിൽ നിന്നും ധാരാളം വിവരങ്ങൾ ഉള്ളതിനാലും ഏത് തിരഞ്ഞെടുക്കണം എന്ന സംശയം ഉയർന്നുവരുന്നു.

വിവിധതരം സൺസ്ക്രീനുകളെ കുറിച്ചുള്ള വിദഗ്ദ്ധരുടെ ഉപദേശം ഹാപ്പിയസ്റ്റ് ഹെൽത്ത് പങ്കുവെക്കുന്നു

ഫിസിക്കൽ സൺസ്ക്രീൻ

മിനറൽ/ഇൻഓർഗാനിക് സൺസ്‌ക്രീൻ എന്നും അറിയപ്പെടുന്ന ഫിസിക്കൽ സൺസ്‌ക്രീൻ, ചർമ്മത്തിനും ഹാനികരമായ അൾട്രാവയലറ്റ് രശ്മികൾക്കും ഇടയിൽ കവചമായി പ്രവർത്തിക്കുകയും ചർമ്മത്തിന് കേടുപാടുകൾ വരുത്താതെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതായി ബെംഗളുരുവിലെ കൺസൾട്ടൻ്റ് ഡെർമറ്റോളജിസ്റ്റും കോസ്‌മെറ്റോളജിസ്റ്റുമായ ഡോ.ശോഭ സുദീപ് പറയുന്നു.

ഫിസിക്കൽ സൺസ്ക്രീനിലെ പ്രധാന ചേരുവകൾ

  • സിങ്ക് ഓക്സൈഡ്
  • ടൈറ്റാനിയെ ഡൈഓക്സൈഡ്

ഈ ഘടകങ്ങൾ സ്വാഭാവികമായി ഉണ്ടാകുന്നവയാണ്, അതുകൊണ്ട് രാസവസ്തുക്കളെ അപേക്ഷിച്ച് അവ സുരക്ഷിതമാണ്.

ഡോ. ശോഭ സുദീപ് ഇവയുടെ ചില ഗുണങ്ങൾ പങ്കുവെക്കുന്നു

സിങ്ക് ഓക്സൈഡിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. അതിനാൽ സെൻസിറ്റീവ് ആയതും പെട്ടെന്ന് മുഖക്കുരു വരുന്നതുമായ ചർമ്മത്തിൽ ഉപയോഗിക്കുന്നത് വളരെ സുരക്ഷിതമാണ്. കുട്ടികൾ, ഗർഭിണികൾ, റോസേഷ്യയും മെലാസ്മയും ഉള്ള ആളുകൾ തുടങ്ങി ഇത് എല്ലാതരം ചർമ്മക്കാർക്കും അനുയോജ്യമാണ്. മാത്രമല്ല, ഇവ ഉപയോഗിച്ച ഉടനെ പ്രവർത്തിക്കുകയും സൂര്യ പ്രകാശത്തിൽ നിന്ന് ഉടനടി സംരക്ഷണം നൽകുകയും ചെയ്യും. പ്രകാശത്തിൻ്റെ ഊർജ്ജത്തിനനുസരിച്ച് പ്രവർത്തിക്കാൻ ഇവയ്ക്ക് സാധിക്കും.

ഇവയുടെ ചില ദോഷ ഫലങ്ങളും ഡോ. ജൂഡ് ദിലീപും,ഡോ. ശോഭാ സുദീപും പങ്കുവെക്കുന്നു

കട്ടി കൂടുതലുള്ളതിനാൽ ചർമ്മത്തിൽ എല്ലായിടത്തും എത്തുന്ന രീതിയിൽ ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്. വെളുത്ത നിറത്തിൽ പ്രത്യേകം എടുത്തു കാട്ടുന്നതിനാൽ സൌന്ദര്യത്തിന് അനുയോജ്യമായെന്ന് വരില്ല.കെമിക്കൽ സൺസ്ക്രീനുകളെ അപേക്ഷിച്ച് ഫസിക്കൽ സൺസക്രീനുകൾ ചർമ്മത്തിന് കനം കൂടുതലുള്ള അനുഭവമുണ്ടാക്കും. കൂടാതെ ഇവയ്ക്ക് ജലത്തെ പ്രതിരോധിക്കാൻ സാധിക്കാത്തതിനാൽ വെള്ളത്തിൽ ഉപയോഗിക്കാൻ കഴിയില്ല.

പുതുതായി വിപണfയിലിറങ്ങിയ ഫിസിക്കൽ സൺസ്ക്രീനുകളിൽ നാനോപാർട്ടിക്കിളുകൾ അടങ്ങിയിട്ടുണ്ട്. അവ വെളുത്ത നിറം എടുത്തു കാണിക്കാത്തതിനാൽ സൌന്ദര്യപരമായി സ്വീകര്യമാണ്. എങ്കിലും നാനോപാർട്ടിക്കിളുകൾ ചർമ്മത്തിലേക്ക് തുളഞ്ഞുകയറുകയും ശരീരം അതിനെ ആഗിരണം നടത്തുകയും ചെയ്യുന്നതിനാൽ ആശങ്കയുണ്ടാക്കുന്നതാണ്. കൂടാതെ, നാനോപാർട്ടിക്കിൾ അടങ്ങിയ ഫിസിക്കൽ സൺസ്‌ക്രീനുകൾ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ചില ഡെർമറ്റോളജിസ്റ്റുകൾ ശുപാർശ ചെയ്യുന്നില്ല.

ഫിസിക്കൽ സണസ്ക്രീൻ v/s കെമിക്കൽ സൺസ്ക്രീൻ

കെമിക്കൽ സൺസ്ക്രീൻ
ഒരു കെമിക്കൽ അല്ലെങ്കിൽ ഓർഗാനിക് സൺസ്‌ക്രീനിൽ അൾട്രാവയലറ്റ് (UV) വികിരണം ആഗിരണം ചെയ്യുകയും നിർവീര്യമാക്കുകയും ചെയ്യുന്ന ഫിൽട്ടറുകൾ എന്നറിയപ്പെടുന്ന തന്മാത്രകൾ അടങ്ങിയിട്ടുണ്ട്. അതോടൊപ്പം ഈ സൺസ്‌ക്രീനുകളിൽ UVA, UVB എന്നിവയ്ക്കുള്ള ഫിൽട്ടറുകളും ഉണ്ട്. ചില ഫിൽട്ടറുകൾ ഈ രണ്ട് തരംഗദൈർഘ്യങ്ങളെയും നിർവീര്യമാക്കുന്നതായി ഡോ.ജൂഡ് ദിലീപ് പറയുന്നു.കൂടാതെ SPF 30-ൽ കൂടുതൽ ഉള്ളവ ഉപയോഗിക്കാനും ആദ്ദേഹം നിർദ്ദേശിക്കുന്നു.

ഫിസിക്കൽ സൺസ്ക്രീനുകളിൽ പൊതുവായും പ്രധാനമായും അടങ്ങിയ ഘടകങ്ങൾ

  • ഓക്സിബെൻസോൺ (UVA ഫിൽട്ടർ)
  • അവൊബെൻസോൺ (UVA ഫിൽട്ടർ)
  • ഒക്റ്റിസലേറ്റ് (UVB ഫിൽട്ടർ)
  • ഒക്ടോക്രൈലിൻ (UVB ഫിൽട്ടർ)
  • ഹോമോസലേറ്റ് (UVB ഫിൽട്ടർ)
  • ഒക്റ്റിനോക്സേറ്റ് (UVB ഫിൽട്ടർ)

“വിപണിയിൽ സാധാരണയായി ലഭ്യമായ സൺസ്‌ക്രീനുകളിൽ ഒന്നോ അതിലധികമോ രാസ/ഓർഗാനിക് ഘടകങ്ങളുണ്ടെന്ന് ഡോ.ജൂഡ് ദിലീപ് പറയുന്നു.

ഗുണങ്ങൾ 

കെമിക്കൽ സൺസ്ക്രീനുകൾ കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്നവയാണ്. അവ വെള്ളത്തെ പ്രതിരോധിക്കുകയും ഫിസിക്കൽ സൺസ്ക്രീനുകളേക്കാൾ കൂടുതൽ നേരം സംരക്ഷണം നൽകുകയും ചെയ്യുന്നു. കൂടാതെ അസുഖകരമായ വെളുത്ത നിറം നൽകുന്നുമില്ല.

ദോഷങ്ങൾ

സെൻസിറ്റീവ് ചർമ്മമുള്ളവരും അലർജിക്ക് സാധ്യതയുള്ളവരുമായവർക്ക് കെമിക്കൽ സൺസ്‌ക്രീനുകൾ സാധാരണയായി ശുപാർശ ചെയ്യാറില്ല. സൺസ്‌ക്രീൻ മൂലമുള്ള അലർജി കൂടുതലായി കാണപ്പെടുന്നതാണ് കാരണം. കുട്ടികൾക്കും അവ ശുപാർശ ചെയ്യുന്നില്ല, സെൻസിറ്റീവ് ചർമ്മമുള്ളവരിൽ അവ ചർമ്മ റിയാക്ഷന് കാരണമാകുകയും മെലാസ്മ, റോസേഷ്യ എന്നിവ വഷളാക്കുകയും ചെയ്യും.

ഡോ.ജൂഡ് ദിലീപ് പറയുന്നതനുസരിച്ച്, ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും രാസവസ്തുക്കൾ ഉപയോഗിച്ചുള്ള സൺസ്ക്രീനുകൾ പല ഡെർമറ്റോളജിസ്റ്റുകളും ശുപാർശ ചെയ്യുന്നില്ല, എന്നാൽ ഇതിനെക്കുറിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളൊന്നുമില്ല.

“കെമിക്കൽ സൺസ്‌ക്രീനുകൾ ഫോട്ടോഅലർജിക്ക് കാരണമാകും. ഒരാൾ സൺസ്‌ക്രീൻ പുരട്ടി വെയിലത്ത് പോയതിന് ശേഷം ചൊറിച്ചിൽ, പൊള്ളൽ, ചുവപ്പ് അല്ലെങ്കിൽ തിണർപ്പ് എന്നിവ ചിലപ്പോൾ പ്രകടമാകാം. എന്നാൽ ഇത് വളരെ അപൂർവ്വമാണെന്ന് ഡോ.ജൂഡ് ദിലീപ് കൂട്ടിച്ചേർക്കുന്നു.

ഓർത്തിരിക്കേണ്ട കാര്യങ്ങൾ

അൾട്രാ വയലറ്റ് കിരണങ്ങളോട് അവ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ദിലീപിൻ്റെ അഭിപ്രായത്തിൽ പ്രധാന വ്യത്യാസം. കെമിക്കൽ ഫിൽട്ടറുകൾ അൾട്രാവയലറ്റ് പ്രകാശത്തെ ആഗിരണം ചെയ്യുകയും നിർവീര്യമാക്കുകയും ചെയ്യുമ്പോൾ ഫിസിക്കൽ സൺസ്‌ക്രീനുകൾ അവയെ പ്രതിഫലിപ്പിക്കുന്നു.

ശോഭാ സുദീപ് പറയുന്നതനുസരിച്ച്, ഫിസിക്കൽ, കെമിക്കൽ സൺസ്ക്രീനുകൾക്ക് അതിൻ്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എങ്കിലും എല്ലാ ചർമ്മക്കാർക്കും അനുയോജ്യമായതും നല്ല സംരക്ഷണം നൽകുന്നതും രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യപ്പെടാത്തതുമായതിനാൽ സാധാരണയായി ഒരു ഫിസിക്കൽ സൺസ്ക്രീൻ ആണ് നല്ലത്.

സൗന്ദര്യവർദ്ധകമായി, കെമിക്കൽ സൺസ്‌ക്രീനുകൾ മികച്ചതാണ്, കാരണം അവ പ്രയോഗിക്കാൻ എളുപ്പമുള്ളതും സൂര്യനിൽ നിന്ന് കൂടുതൽ നേരം സംരക്ഷണം നൽകുന്നതുമാണ്.

എന്നിരുന്നാലും ഏത് തരിഞ്ഞെടുക്കണം എന്നുള്ള മാനദണ്ഡം ഓരോ വ്യക്തികൾക്കും വ്യത്യസ്തമായിരിക്കും. കൂടാതെ ഏതെങ്കിലും തരത്തിലുള്ള ചർമ്മ പ്രശ്നങ്ങളുള്ളവർ സൺസ്ക്രീൻ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുന്നതാണ് നല്ലത്.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്