728X90

728X90

0

0

0

ഈ ലേഖനത്തിൽ

Itching and Rashes: തൊലിപ്പുറത്തെ പ്രശ്നം മാത്രമാകണമെന്നില്ല
185

Itching and Rashes: തൊലിപ്പുറത്തെ പ്രശ്നം മാത്രമാകണമെന്നില്ല

ലക്ഷണങ്ങൾ ഒന്നുമില്ലാതെ ഒരാളുടെ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് ഒളിഞ്ഞിരിക്കുന്ന ചില കാരണങ്ങളാലാകാം എന്ന് ഡോക്ടർമാർ പറയുന്നു. .

Itching without rashes due to advanced medical conditions

ശരീരത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന അസഹനീയമായ ചൊറിച്ചിൽ ചികിത്സിക്കാനാണ് വയനാട്ടിൽ നിന്നുള്ള അമ്പതു വയസ്സുകാരൻ ആശുപത്രിയിലെത്തിയത്. “ആകെയുണ്ടായിരുന്ന ലക്ഷണം ചൊറിച്ചിൽ മാത്രമായിരുന്നു. പതിവ് പരിശോധനയിൽ, അദ്ദേഹത്തിൻ്റെ ചർമ്മത്തിൽ മുറിവുകളോ മറ്റേതെങ്കിലും ശാരീരിക ലക്ഷണങ്ങളോ ഞങ്ങൾ കണ്ടെത്തിയതുമില്ല.” ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഡെർമറ്റോളജി വിഭാഗം പ്രൊഫസർ ഡോ.ജയദേവ് ബേട്കരൂർ പറയുന്നു.

തുടർന്ന് രക്തവും മൂത്രവും പരിശോധനയ്ക്കയച്ചതിനൊപ്പം വൃക്കകളുടെ പ്രവർത്തന പരിശോധനയും (KFT) നടത്തി. അതിൽ, ചൊറിച്ചിൽ ഉണ്ടാക്കുന്ന യൂറിയയുടെയും ക്രിയാറ്റിനിൻ്റെയും ഉയർന്ന അളവ് കണ്ടെത്തി. ക്രോണിക് കിഡ്‌നി ഡിസീസ് (CKD) ബാധിതനായിരുന്ന അദ്ദേഹം വർഷങ്ങളായി അത് തിരിച്ചറിഞ്ഞിരുന്നില്ല,” ഡോ.ജയദേവ് ബേട്കരൂർ പറയുന്നു.

ചർമ്മത്തിൽ ചൊറിച്ചിലോ അസ്വസ്ഥതയോ ഉണ്ടാക്കുന്ന ക്രോണിക് കിഡ്നി ഡിസീസിൻ്റെ ഒരു സാധാരണ ലക്ഷണമായ യൂറിമിക് പ്രൂറിറ്റസിൻ്റെ ഒരു കേസായിരുന്നു ഇതെന്ന് ഡോ.ബേട്കരൂർ പറയുന്നു. ചർമ്മവുമായി ബന്ധപ്പെട്ട പല അലർജികളും അവസ്ഥകൾക്കുമൊപ്പമാണ് സാധാരണയായി ചൊറിച്ചിൽ കണ്ടുവരുന്നത്. എന്നാൽ ഒരാളുടെ ചർമ്മത്തിൽ  ലക്ഷണങ്ങൾ ഒന്നുമില്ലാതെ ചൊറിച്ചിൽ ഉണ്ടാകുമ്പോൾ, അത് ചിലപ്പോൾ മറഞ്ഞിരിക്കുന്ന കാരണങ്ങളാലാകാം എന്ന് ഡോക്ടർമാർ പറയുന്നു.

തിണർപ്പ് ഇല്ലാത്ത ചൊറിച്ചിൽ എങ്ങനെ ഉണ്ടാകുന്നു?

വാർദ്ധക്യം, ഒന്നിലധികം മരുന്നുകളുടെ ഉപയോഗം, (ഒരേസമയം പല മരുന്നുകൾ കഴിക്കുന്നത് പ്രായമായവരിൽ സാധാരണമാണ്) മഞ്ഞുകാലത്തോ സൈക്കോജെനിക് ആയോ(ഒരു കാരണവുമില്ലാതെ സംഭവിക്കുന്നത്) അനുഭവപ്പെടുന്ന ചർമ്മത്തിൻ്റെ പൊതുവായ വരൾച്ച എന്നിവയാണ് സാധാരണയായി തിണർപ്പ് ഇല്ലാതെ ചൊറിച്ചിൽ ഉണ്ടാകാനുള്ള ചില കാരണങ്ങൾ. പ്രായമാകുന്തോറും ചർമ്മത്തിലെ മാറ്റങ്ങൾ മൂലമാണ് ഇത് സംഭവിക്കുന്നതെങ്കിൽ, അതിനെ സെനൈൽ പ്രൂറിറ്റസ് എന്ന് വിളിക്കുന്നു, ”ഡോ.ജയദേവ് ബേട്കരൂർ പറയുന്നു.
ഇവ കൂടാതെ, തിണർപ്പില്ലാതെ ചൊറിച്ചിലുണ്ടാകുന്നതിന്  ശാരീരികമായ മറ്റ് കാരണങ്ങളുമുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

തൊലി ചുവന്നു തടിക്കൽ, കരപ്പൻ അഥവാ വട്ടച്ചൊറി, സോറിയാസിസ്, ചിക്കൻപോക്‌സ് എന്നിവ ചൊറിച്ചിലുണ്ടാക്കുന്ന ചർമ്മ അലർജികളിലും പകർച്ചവ്യാധികളിലും പെടുന്ന ചിലത് മാത്രമാണ്. പക്ഷെ, അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി അസോസിയേഷൻ (എ.എ.ഡി) പറയുന്നതനുസരിച്ച്, നിങ്ങൾ അനുഭവിക്കുന്ന ഒരേയൊരു ലക്ഷണം ദീർഘകാല ചൊറിച്ചിൽ മാത്രമാണെങ്കിൽ, ഇത് താഴെ പറയുന്നതിൽ എന്തെങ്കിലും ഒന്നിൻ്റെ സൂചനയായിരിക്കാം:

• രക്തസംബന്ധമായ രോഗങ്ങൾ (ഹോഡ്ജ്കിൻസ് ലിംഫോമ പോലുള്ളവ)
• പ്രമേഹം
• വൃക്കരോഗം (ഡയാലിസിസ് ആവശ്യമായി വന്നേക്കാവുന്നവർ അല്ലെങ്കിൽ നിലവിൽ ഡയാലിസിസ് ആവശ്യമുള്ളവർ)
• കരൾ രോഗം (ഹെപ്പറ്റൈറ്റിസ് സി, ലിവർ സിറോസിസ്, പിത്തനാളിയിലെ തടസ്സം)
• എച്ച്.ഐ.വി
• തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനം

ബിലിറൂബിൻ്റെ ഉയർന്ന അളവും കരളിൻ്റെ പ്രവർത്തനകുറവും മൂലം മഞ്ഞപ്പിത്തമുള്ളപ്പോൾ ചൊറിച്ചിൽ സാധാരണമാണെന്ന് ഡോ. ജയദേവ് ബേട്കരൂർ കൂട്ടിച്ചേർക്കുന്നു. ഹൈപ്പർതൈറോയിഡിസം പോലുള്ള അന്തസ്രാവി ഗ്രന്ഥിയുടെ വൈകല്യം മൂലവും അനീമിയ പോലുള്ള ചില രക്തസംബന്ധിയായ അവസ്ഥകളും തിണർപ്പില്ലാതെയുള്ള ചൊറിച്ചിലിന് കാരണമാകാറുണ്ട്.

ചൊറിച്ചിൽ അനുഭവപ്പെടുന്ന സ്ഥലം പ്രധാനമാണ്

പുറം, കൈകൾ, കാലുകൾ എന്നിവിടങ്ങളിൽ തിണർപ്പില്ലാതെ ശരീരമാസകലം ചൊറിച്ചിൽ ഉണ്ടാകുന്നത് വൃക്കരോഗത്തെ സൂചിപ്പിക്കുന്നുവെന്ന് എ.എ.ഡി വിവരിക്കുന്നു. ലിവർ സിറോസിസ് അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് സി പോലെ ഒളിഞ്ഞിരിക്കുന്ന കരൾ രോഗം ഉണ്ടെങ്കിൽ, പറഞ്ഞറിയിക്കാൻ സാധിക്കാത്ത തരം ചൊറിച്ചിൽ ഉണ്ടായേക്കാം. ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നതിന് മുമ്പ് സാധാരണയായി കൈപ്പത്തികളിലും കാലുകളിലും തിണർപ്പ് കാണപ്പെടാറുണ്ട്.

തിണർപ്പ് ഇല്ലാത്ത ചൊറിച്ചിൽ: രോഗനിർണയവും ചികിത്സയും

തിണർപ്പില്ലാതെ ചൊറിച്ചിൽ അനുഭവിക്കുന്ന ഒരാൾ ആദ്യമായി സമീപിക്കണ്ടത് ഒരു ത്വക്ക് രോഗ വിദഗ്ദ്ധനെയാണെന്ന് ഡോ.രശ്മി സർക്കാർ പറയുന്നു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റ്സ് വെനറോളജിസ്റ്റ്സ് ആൻഡ് ലെപ്രോളജിസ്റ്റ്സ് (IADVL) സംഘടനയുടെ അദ്ധ്യക്ഷയായിരുന്നു അവർ

“ചൊറിച്ചിൽ ദീർഘകാലമായി നിലനിൽക്കുന്നുണ്ടെങ്കിൽ, ഏതെങ്കിലും ശാരീരികമായ കാരണങ്ങളാലാണോ എന്നറിയാൻ രക്തത്തിലെ പഞ്ചസാര, പൂർണ്ണ രക്ത പരിശോധന, തൈറോയ്ഡ് ഹോർമോൺ എന്നിവ പരിശോധിച്ച് ക്ലിനിക്കൽ രോഗനിർണയം നടത്താം. കരൾ, വൃക്ക എന്നിവയുടെ പ്രവർത്തന പരിശോധനയും നിർദ്ദേശിക്കപ്പെട്ടേക്കാം.”

തിണർപ്പ് ഇല്ലാത്ത ചൊറിച്ചിൽ ഉണ്ടായാൽ, രോഗിയുടെ ശരിയായ മെഡിക്കൽ ചരിത്രം എടുക്കുകയും ഇത്തരം ചൊറിച്ചിലിന് പൊതുവായുണ്ടാകാറുള്ള കാരണങ്ങൾ ആണോയെന്ന് നിർണ്ണയിക്കുകയും ചെയുന്നു. “കൂടുതൽ ഗുരുതരമായ പ്രശ്‌നങ്ങളുടെ ഏതെങ്കിലും സൂചനകൾ ഉണ്ടോയെന്നറിയാൻ ഞങ്ങൾ അവരെ കൂടുതൽ നിരീക്ഷണത്തിന് വിധേയരാക്കും.” ഡോ. ജയദേവ് ബേട്കരൂർ പറയുന്നു.

ചില ആളുകൾ ശാരീരിക ലക്ഷണങ്ങളോ തിണർപ്പോ ഇല്ലാത്ത ചൊറിച്ചിലുണ്ടെന്ന് പരാതിപ്പെടുമ്പോൾ, ആശ്വാസം നൽകാൻ പലപ്പോഴും ആൻ്റി ഹിസ്റ്റാമൈനുകളും എമോലിയൻ്റുകളും നിർദ്ദേശിക്കാറുണ്ടെന്ന് ഹൈദരാബാദിലെ കാമിനേനി ഹോസ്പിറ്റലിലെ സീനിയർ ഡെർമറ്റോളജിസ്റ്റ് ഡോ.രാമദാസ് പറയുന്നു.

“ചൊറിച്ചിൽ നിയന്ത്രണം ചൊറിച്ചിലിൻ്റെ കാരണത്തെയും തീവ്രതയെയും ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, വാർദ്ധക്യസഹജമായി ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ ആണെങ്കിൽ, നമുക്ക് കൂടുതലൊന്നും ചെയ്യാൻ സാധിക്കില്ല. ക്രോണിക് കിഡ്നി ഡിസീസ് രോഗനിർണയം നടത്തിയ 50 വയസ്സുള്ള ഒരാൾക്ക് എമോലിയൻ്റുകൾ (മോയിസ്ചുറൈസറുകൾ) ആണ് നിർദ്ദേശിച്ചത്. സികെഡി ചികിത്സയ്‌ക്കൊപ്പം ചൊറിച്ചിലിൽ നിന്ന് അൽപം ആശ്വാസം ലഭിക്കാൻ ദിവസേന രണ്ടോ മൂന്നോ തവണ പുരട്ടാൻ ആവശ്യപ്പെട്ടു. നെഫ്രോളജിസ്റ്റുമായി കൂടിയാലോചിച്ച് ആൻ്റി ഹിസ്റ്റാമൈനുകളും നിർദ്ദേശിക്കാവുന്നതാണ്.” അദ്ദേഹം പറയുന്നു.

മനസ്സിലാക്കേണ്ടവ

• ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുകയും അതിൻ്റെ ലക്ഷണങ്ങൾ ഒന്നും ചർമ്മത്തിൽ ഇല്ലാതെ വരികയും ചെയ്‌താൽ എന്തെങ്കിലും ഒളിഞ്ഞിരിക്കുന്ന രോഗത്തിൻ്റെ സൂചനയാകാം.
• ചൂടുവെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കുക. ചർമ്മത്തെ ഈർപ്പമുള്ളതാക്കുക. തിണർപ്പ് ഇല്ലാതെ ചൊറിച്ചിൽ ഉണ്ടായാൽ ശുചിത്വം പാലിക്കാനുള്ള നടപടികൾ ഉറപ്പാക്കുക.
• രക്തം, വൃക്ക, കരൾ സംബന്ധമായ അസുഖങ്ങൾ, എച്ച്ഐവി, തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനം എന്നിവ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകാനുള്ള കാരണങ്ങളിൽ ചിലതാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

five + 13 =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്