728X90

728X90

0

0

0

ഈ ലേഖനത്തിൽ

Pranayama And Breathing: ശ്വാസതടസ്സം ഇല്ലാതാക്കാം പ്രാണായാമത്തിലൂടെ
45

Pranayama And Breathing: ശ്വാസതടസ്സം ഇല്ലാതാക്കാം പ്രാണായാമത്തിലൂടെ

ഉറക്കമില്ലായ്മ, മാനസികസമ്മർദ്ദം എന്നിവ ഒഴിവാക്കാനുള്ള മികച്ച മാർഗ്ഗമാണ് ശ്വസനവ്യായാമങ്ങൾ. അവ സ്ട്രെസ്സ് ഹോർമോണുകൾ കുറയ്ക്കാൻ സഹായിക്കും .
ഇൻ്റർനാഷണൽ യോഗ ഇൻസ്ട്രക്ടറും യോയോജിക്കിൻ്റെ സ്ഥാപകയുമായ ഷൈനി നാരംഗ് നൽകിയ ചിത്രം

ഏതാനും വർഷങ്ങൾക്ക് മുമ്പ് തൻ്റെ ഇരുപതുകളിൽ പാർവതി എന്ന ബംഗലൂരു സ്വദേശിയായ യുവതി ശ്വാസതടസ്സം മൂലം കഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു. തുടർന്നു നടത്തിയ വിശദമായ പരിശോധയിൽ അവർക്ക് ആസ്തമ സംബന്ധമായ ബുദ്ധിമുട്ടുകളാണെന്ന് കണ്ടെത്തി. ഇപ്പോൾ 32 വർഷങ്ങൾക്ക് ശേഷം  അമ്പത്തിനാലാം വയസ്സിൽ പാർവതി തൻ്റെ പകുതി മാത്രം പ്രായമുള്ള മകളോടും സുഹൃത്തുക്കളോടുമൊപ്പം സുഖമായി ട്രെക്കിംഗിനും മറ്റും പോകുന്നു. ശ്വാസതടസ്സം ഇപ്പോൾ അവർക്കൊരു തടസ്സമേ അല്ല.

ഒരു ബാല്യകാല സുഹൃത്തിൻ്റെ നിർദ്ദേശം പിന്തുടർന്നതിനാൽ  വലിവും ശ്വാസംമുട്ടലുമെല്ലാം പാർവ്വതിക്ക് കഴിഞ്ഞകാലത്തെ ഓർമ മാത്രമാണ്. പ്രാണായാമം പഠിക്കുകയും പരിശീലിക്കാൻ തുടങ്ങുകയും ചെയ്തതോടെ തൻ്റെ ജീവിതം തന്നെ മാറിമറിഞ്ഞതായി അവർ പറയുന്നു. കഴിഞ്ഞ 32 വർഷങ്ങളായി,  ശ്വസനവ്യവസ്ഥയെ ശക്തിപ്പെടുത്തുക മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യവും തേജസും വീണ്ടെടുക്കാനും നിലനിർത്താനും പ്രാണായാമത്തിലൂടെ സാധ്യമായതായി അവർ സാക്ഷ്യപ്പെടുത്തുന്നു.

സൂര്യനമസ്ക്കാരം, ശ്വസന വ്യായാമങ്ങളായ കപാലഭാതി പ്രാണായാമം, അനുലോമ-വിലോമ പ്രാണായാമം എന്നിവയോടൊപ്പമാണ് പാർവ്വതിയുടെ ദിവസം ആരംഭിക്കുന്നത്. ശ്വസന വ്യായാമങ്ങൾ പരിശീലിക്കാൻ തുടങ്ങിയതിനു ശേഷം തനിക്ക് ശരിയായി ശ്വസിക്കാൻ സാധിച്ചു തുടങ്ങിയതായി അവർ പറയുന്നു.

എന്താണ് പ്രാണായാമം?

അന്താരാഷ്ട്ര യോഗപരിശീലകയും, സമഗ്രാരോഗ്യവും സ്വാസ്ഥ്യവും ലക്ഷ്യമാക്കിയുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ യോയോജിക് സ്ഥാപകയുമായ ഡൽഹി സ്വദേശിനി ഷൈനി നരംഗ് പ്രാണായാമത്തെ കുറിച്ച് വിശദമായി പറയുന്നുണ്ട്.

അഷ്ടാംഗ യോഗയുടെ എട്ട് പ്രമുഖ വിഭാഗങ്ങളിൽ ഒന്നാണ് ഏകാഗ്രശ്വസനം അഥവാ യോഗിക് ശ്വസനം എന്നറിയപ്പെടുന്ന പ്രാണായാമം.

ശരീരത്തെ മനസ്സുമായി ഐക്യപ്പെടുത്തുന്ന ബോധപൂർവ്വമുള്ള ശ്വസനരീതിയാണ് പ്രാണായാമം. ‘പ്രാണൻ’ എന്നാൽ ജീവൻ അഥവാ ജീവശക്തി ( വായു) എന്നും, അയാമം എന്നാൽ തടയുക അല്ലെങ്കിൽ നിയന്ത്രിക്കുക എന്നുമാണ് അർഥമാക്കുന്നത്

നമ്മൾ ശ്വസിക്കുന്ന വായുവിൻ്റെ അഥവാ ജീവശക്തിയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനുള്ള സമഗ്രമായ സമീപനമാണ് പ്രാണായാമം എന്ന ശ്വസനരീതി. ഇത് സ്ഥിരമായി പരിശീലിക്കുകയാണെങ്കിൽ ശ്വസനവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും ശരിയല്ലാത്ത ശ്വസനരീതി മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ ഇല്ലാതാക്കാനും സാധിക്കും

“പ്രാണായാമത്തിൽ മൂന്നു ഘട്ടങ്ങളുള്ളതായി നരംഗ് പറയുന്നു. പൂരകം അഥവാ നിയന്ത്രിത നിശ്വാസം, കുംഭകം അഥവാ നിയന്ത്രിതമായ രീതിയിൽ ശ്വാസം പിടിക്കൽ, രേചകം അഥവാ ഉച്ഛ്വാസം,” എന്നിവയാണവ.  ഉള്ളിലേക്കെടുത്ത ശ്വാസത്തെ പിടിച്ചുവയ്ക്കുന്നത് ഒരു പ്രധാനഘട്ടമാണ്. അപ്പോഴാണ് നെഞ്ച് പരമാവധി വികസിക്കുകയും അതുവഴി ശ്വാസകോശത്തിന്റെ പരമാവധി ശേഷി ഉപയോഗിക്കാൻ നമുക്ക് സാധിക്കുകയും ചെയ്യുന്നത്.”

ശ്വാസകോശത്തെ ശക്തിപ്പെടുത്തുന്നു

തമിഴ്നാട്ടിലെ വിനായക മിഷൻ മെഡിക്കൽ കോളേജിലെ ഗവേഷകർ പ്രാണായാമം കോഴ്സിനെ അടിസ്ഥാനമാക്കി ഒരു പഠനം നടത്തുകയുണ്ടായി.

ആറാഴ്ചത്തെ ഹ്രസ്വകാല പ്രാണായാമ പരിശീലനത്തിലൂടെ ശ്വാസകോശത്തിൻ്റെ പ്രവർത്തനങ്ങൾ  മെച്ചപ്പെടുന്നതായി അവർ കണ്ടെത്തി. ആസ്തമ, അലർജി മൂലമുണ്ടാകുന്ന ബ്രോങ്കൈറ്റിസ്, ന്യൂമോണിയക്ക് ശേഷമുള്ള ആരോഗ്യം വീണ്ടെടുക്കൽ, ക്ഷയരോഗം, സ്ഥിരമായി ഒരു പ്രത്യേക ജോലി ചെയ്യുന്നതു മൂലമുണ്ടാകുന്ന രോഗം എന്നിവ സുഖപ്പെടുത്തുവാനും തടയുവാനുമുള്ള മാർഗ്ഗം എന്ന നിലയിൽ പ്രാണായാമത്തിന് പ്രചാരണം നൽകാമെന്നും ഗവേഷകർ വ്യക്തമാക്കി.

ശ്വസന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു

ബംഗളൂരുവിലെ രാമയ്യ മെഡിക്കൽ കോളേജ് ആൻ്റ് ടീച്ചിംഗ് ഹോസ്പിറ്റലിലെ ഗവേഷകർ 12 മുതൽ 15 വയസ് വരെ പ്രായമുള്ള 49 സ്കൂൾ കുട്ടികളെ ഉൾപ്പെടുത്തി ഒരു വർഷം നീണ്ട പഠനം നടത്തുകയുണ്ടായി. ആസ്ത്മയുള്ള കൗമാരക്കാർക്ക് പ്രാണായാമം ഒരു മികച്ച ചികിത്സയാണെന്ന് ഇതിലൂടെ അവർ കണ്ടെത്തി.  ശ്വാസകോശത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രോഗാവസ്ഥയുടെ രൂക്ഷത കുറയ്ക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഇത്തരത്തിൽ വിലയിരുത്തിയത്.

ദ്രുതഗതിയിലുള്ള ശ്വാസമെടുക്കൽ അഥവാ ഹൈപ്പർവെൻറിലേഷൻ നിയന്ത്രിക്കാൻ സഹായിക്കുന്നു

ഒരാൾ അമിതമായി ശ്വാസം വലിക്കുന്ന ഒരു രോഗാവസ്ഥയാണ് ഹൈപ്പർവെൻറിലേഷൻ. ഇത് ശരീരം വർദ്ധിച്ച തോതിൽ കാർബൺ ഡൈ ഓക്സൈഡ്  (CO2) പുറത്തുവിടുന്നതിലേക്ക് നയിക്കുകയും രക്തത്തിലെ CO2 സാന്ദ്രത ഗണ്യമായി കുറയുന്നതിന് കാരണമാവുകയും ചെയ്യും. ശ്വാസതടസ്സം, കഠിനമായ ക്ഷീണം, അസ്വസ്ഥത എന്നിവയാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങൾ.

ഓരോ നാസാരന്ധ്രങ്ങളിലൂടെയും മാറിമാറി ശ്വസിക്കുന്നതിലൂടെ ഇത് നിയന്ത്രിക്കാൻ സാധിക്കുമെന്ന് ബനാറസ് ഹിന്ദു സർവകലാശാലയിലെ ആയുർവേദ വിഭാഗം പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

പുകവലി നിർത്താൻ സഹായിക്കുന്നു

ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ എപ്പിഡെമിയോളജി ആൻഡ് പബ്ലിക് ഹെൽത്ത് വിഭാഗം പുകവലിക്കുന്നവരേയും പുകവലി നിർത്താൻ ആഗ്രഹിക്കുന്നവരെയും പങ്കെടുപ്പിച്ച് ഒരു പഠനം നടത്തിയിരുന്നു. പുകയിലയോടുള്ള ആസക്തി കുറയ്ക്കാൻ യോഗയിലെ ശ്വസനവ്യായാമങ്ങൾ ഫലപ്രദമാണെന്ന് ഈ പഠനത്തിൽ അവർ കണ്ടെത്തി.

പഠനത്തിൽ ഉൾപ്പെട്ടവർ യോഗിക് ശ്വസനവ്യായാമങ്ങളുടെ കാര്യത്തിൽ തുടക്കക്കാർ ആണെന്നും അവർക്ക് പ്രാണായാമത്തിൽ പരിശീലനം നല്കിയാൽ ഫലം വളരെ മെച്ചപ്പെട്ടതാവുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.

മാനസികസമ്മർദ്ദം കുറയ്ക്കുന്നു

ഉറക്കമില്ലായ്മ, മാനസികസമ്മർദ്ദം എന്നിവ ഒഴിവാക്കാനുള്ള ഒരു മികച്ച മാർഗ്ഗമാണ് ശ്വസനവ്യായാമങ്ങൾ. അവ സ്ട്രെസ്സ് ഹോർമോണുകൾ കുറയ്ക്കുകയും ചിന്താശക്തിയും, മൊത്തത്തിലുള്ള ആരോഗ്യവും വർദ്ധിപ്പിക്കും.

വേഗം കുറഞ്ഞതും  വേഗത്തിലുള്ളതുമായ ശ്വസനവ്യായാമങ്ങൾ മാനസികസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാത്തവരിൽ സാവധാനത്തിലുള്ള പ്രാണായാമം മാനസികസമ്മർദ്ദം കുറയ്ക്കുമെന്ന് ഒരു പഠനം കണ്ടെത്തി. അതേ സമയം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് വേഗത്തിലുള്ള ശ്വസനവ്യായാമങ്ങൾ നല്ലതല്ല.

 

ദോഷഫലങ്ങൾ ഉണ്ടാകുമോ?

“ശ്വസനവ്യായാമങ്ങൾ എല്ലാവർക്കും സുരക്ഷിതമാണെങ്കിലും ഒരു വിദഗ്ധന്റെ ഉപദേശം തേടുന്നതും ശ്വസനവ്യായാമത്തിന്റെ മൊത്തം പ്രക്രിയ മനസ്സിലാക്കുന്നതും നല്ലതാണ്. പ്രത്യേകിച്ചും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ. ഗർഭിണികളും ആരോഗ്യ സംബന്ധമായി പ്രത്യേക ബുദ്ധിമുട്ടുകൾ ഉള്ളവരും ഒരു വിദഗ്ദ്ധൻ്റെ സാന്നിദ്ധ്യത്തിൽ വേണം വ്യായാമങ്ങൾ ചെയ്യാനെന്ന് നരംഗ് പറയുന്നു.

വിശദീകരണം:

അനുലോമ-വിലോമ പ്രാണായാമം(ഒരു നാസാദ്വാരത്തിലൂടെയുള്ള ശ്വസനം) വലത് തള്ളവിരൽ കൊണ്ട് വലത് നാസാദ്വാരം അടച്ചുപിടിച്ച് ഇടത്   നാസാദ്വാരത്തിലൂടെ ശ്വസിക്കുന്ന രീതിയാണിത്. അതുപോലെ ഇടത് നാസാദ്വാരം ഇടത്   തള്ളവിരൽ ഉപയോഗിച്ച് അടയ്ക്കുകയും വലത് നാസാദ്വാരത്തിലൂടെ ശ്വസിക്കുകയും   ചെയ്യുന്നു. അപ്പോൾ അനുലോമ-വിലോമ പ്രാണായാമത്തിന്റെ ഒരു ആവൃത്തി പൂർത്തിയാകും
കപാലഭാതി: രണ്ട് നാസാദ്വാരങ്ങൾ വഴിയും ശ്വാസം വലിച്ച് പെട്ടെന്ന് വിടുന്ന ഒരു   രീതിയാണിത്. ഓരോ തവണ വേഗത്തിൽ ഉച്ഛ്വസിക്കുമ്പോഴും വയർ ഉള്ളിലേക്ക് വലിക്കും.   മിനിറ്റിൽ 60   മുതൽ 120 വരെ ശ്വസനങ്ങൾ എന്ന കണക്കിലാണ് ഇത് ചെയ്യുന്നത്

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

1 × 3 =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്