728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

അമിതമായി കോട്ടുവാ ഇടുന്നതും ചില സൂചനയാണ്
89

അമിതമായി കോട്ടുവാ ഇടുന്നതും ചില സൂചനയാണ്

ചില ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് തുടർച്ചയായി കോട്ടുവാ ഇടുന്നതെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട് .

Yawning is believed to be a mechanism that alerts an individual whenever he/she feels tired, bored or fatigued. However, certain conditions like sleep deprivation and excessive daytime sleepiness can be the reasons for yawning

ക്ഷീണം, വിരസത, മടുപ്പ് എന്നിവ അനുഭവപ്പെടുമ്പോൾ തലച്ചോർ നൽകുന്ന മുന്നറിയിപ്പാണ് കോട്ടുവാ എന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നു. എന്നാൽ ഉറക്കക്കുറവ്, അമിതമായ പകൽ ഉറക്കം, ശാരീരിക പ്രശ്നങ്ങൾ തുടങ്ങിയ ചില അവസ്ഥകളും കോട്ടുവാ ഉണ്ടാകുന്നതിനുള്ള കാരണങ്ങളാകാം. കൂടാതെ കോട്ടുവാ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നതായും കണക്കാക്കപ്പെടുന്നു. എന്നാൽ ഇതിന് ശാസ്ത്രീയ അടിത്തറയില്ല.

ചില ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് തുടർച്ചയായി കോട്ടുവാ ഇടുന്നതെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, ഇടയ്ക്കിടെ അമിതമായി കോട്ടുവാ ഇടുന്നത് തെർമോറെഗുലേറ്ററി പ്രവർത്തനം കാര്യക്ഷമമല്ലാത്തത് മൂലമാണെന്ന് സ്ലീപ്പ് ആൻഡ് ബ്രീത്തിംഗ് എന്ന ജേർണൽ 2009-ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. രണ്ട് സ്ത്രീകളിൽ നടത്തിയ നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. ശരീരം അതിൻ്റെ ആന്തരിക താപനില നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്നതിനെയാണ് തെർമോറെഗുലേറ്ററി ഡിസ്ഫങ്ഷൻ എന്ന് പറയുന്നത്. ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ലക്ഷണമായി മാത്രമല്ല ഒളിഞ്ഞിരിക്കുന്ന ചില ആരോഗ്യ പ്രശ്നങ്ങൾ സൂചനയായും കോട്ടുവാ ഉണ്ടാകാമെന്ന് ഇത്തരം കേസുകൾ തെളിയിക്കുന്നു.

കോട്ടുവാ ഇടുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കുന്നതിനായി ഹാപ്പിയസ്റ്റ് ഹെൽത്ത് വിദഗ്ദ്ധരുമായി സംസാരിക്കുകയുണ്ടായി. വിശദാംശങ്ങൾ നിങ്ങൾക്കായി പങ്കുവെക്കുന്നു

എന്തുകൊണ്ട് കോട്ടുവാ ഇടുന്നു?

കോട്ടുവാ ഇടുന്നതിൻ്റെ കാരണം അന്വേഷിക്കുന്ന ഒന്നിലധികം സിദ്ധാന്തങ്ങൾ നിലവിലുണ്ട്. വായ തുറന്ന് പിടിച്ച് കൂടുതൽ ഓക്സിജൻ ശരീരത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനമാണെന്നും, ശരീരത്തിൻ്റെ താപനില നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് കോട്ടുവാ ഇടുന്നത് എന്നുമെല്ലാം ഇവയിൽ ഉൾപ്പെടുന്നു.

“പൊതുവേ വിശപ്പോ ക്ഷീണമോ അനുഭവപ്പെടുമ്പോൾ തലച്ചോറിന് കൂടുതൽ ഓക്സിജൻ ആവശ്യമായി വരുന്നതിൻ്റെ ഫലമായാണ് കോട്ടുവാ ഇടുന്നതെന്ന് ബംഗളൂരുവിലെ ബിജിഎസ് ഗ്ലെനീഗിൽസ് ഗ്ലോബൽ ഹോസ്പിറ്റൽ, കൺസൾട്ടൻ്റ് ഫിസിഷ്യൻ ഡോ.സിരി.എം.കമ്മത്ത് പറയുന്നു. ഉറക്കക്കുറവ്, പകൽസമയത്തെ അമിതമായ ഉറക്കം എന്നിവയും അമിതമായി കോട്ടുവാ ഇടുന്നതിനുള്ള പ്രധാന കാരണങ്ങളാണെന്ന് അവർ കുട്ടിച്ചേർത്തു.

ഒരാൾ കോട്ടുവാ ഇടുമ്പോൾ ദീർഘമായി ശ്വാസമെടുക്കുകയും, അൽപം മാത്രം ശ്വാസം പുറത്തേക്ക് വിടുകയുമാണ് ചെയ്യുന്നത്. ഇത് ശരീരതാപനില നിയന്ത്രിക്കുന്നതിനും ചെവിയിലെ മർദ്ദം ശരിയായി നിലനിർത്തുന്നതിനും സഹായിക്കുന്ന ഒരു രീതിയാണ് ഇതെന്ന് വ്യക്തമാക്കുകയാണ്പൂനെ അപ്പോളോ ക്ലിനിക്കിലെ പൾമണോളജിസ്റ്റ് ഡോ.മനോജ് പവാർ. ക്ഷീണം അനുഭവപ്പെടുന്നു എന്നുള്ളതിന് ശരീരം നൽകുന്ന സൂചന കൂടിയാണ് ഇതെന്ന് അദ്ദേഹം പറയുന്ന.

കോട്ടുവാ ഇടുന്നതിലൂടെ ഒരു വ്യക്തിയുടെ ശരീരത്തിലെ കാർബൺ ഡൈഓക്സൈഡിൻ്റെ അളവ് കുറയ്ക്കാൻ സാധിക്കുന്നു. ഇത് കൂടുതൽ ജാഗരൂഗരാകാൻ സഹായിക്കും. ഭക്ഷണം കഴിച്ചതിനു ശേഷം തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും വയറിലേക്കുള്ള രക്തയോട്ടം വർദ്ധിക്കുകയും ചെയ്യും. ഈ കാരണത്താലാണ് കൂടുതൽ ആളുകൾക്കും ഭക്ഷണ ശേഷം ഉറക്കം അനുഭവപ്പെടുന്നതും കൂടുതലായി കോട്ടുവാ ഇടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടുവാ എന്തുകൊണ്ട് പകരുന്നു?

ആരെങ്കിലും കോട്ടുവാ ഇട്ടാൽ അടുത്ത് നിൽക്കുന്നവരും കോട്ടുവാ ഇടുന്നത് കണ്ടിട്ടില്ലേ. ഇതിനു പിന്നിൽ നിരവധി കാരണങ്ങൾ വിശദീകരിക്കുന്നുണ്ടെങ്കിലും അവ സാധൂകരിക്കുന്ന കൃത്യമായ തെളിവുകൾ ലഭ്യമല്ലെന്ന് ഡോ.സിരി.എം.കമ്മത്ത് വ്യക്തമാക്കുന്നു.

അമിതമായി കോട്ടുവാ ഇടുന്നതിൻ്റെ കാരണങ്ങൾ

അനാരോഗ്യകരമായ അമിതവണ്ണം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ തുടങ്ങിയ അവസ്ഥകൾ കാരണം പകൽസമയത്ത് ഉറക്കം അനുഭവപ്പെടുന്നത് മൂലം അമിതമായി കോട്ടുവാ ഉണ്ടാകാമെന്ന് ഡോ.സിരി.എം.കമ്മത്ത് പറയുന്നു. ഇത് ഈ അവസ്ഥകളുടെ പ്രധാന ലക്ഷണമാകാം.

തലച്ചോറിലെ ചില അവസ്ഥകൾ മൂലവും അമിതമായി കോട്ടുവാ ഉണ്ടാകാം. ട്യൂമറുകൾ മൂലം തലച്ചോറിൻ്റെ താപ നിയന്ത്രണം തകരാറിലാകുന്ന സാഹചര്യങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഡോ.മനോജ് പവാർ വ്യക്തമാക്കുന്നു.

മസ്തിഷ്കാഘാതവുമായി ബന്ധപ്പെട്ട തെർമോൺഗുലേറ്ററി അപര്യാപ്തത കാരണം സ്ട്രോക്ക് സംഭവിച്ചവരിൽ അമിതമായ കോട്ടുവാ കാണപ്പെടുമെന്ന് 2014-ൽ ഫ്രോണ്ടിയേഴ്സ് ഇൻ ന്യൂറോ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. കോട്ടുവാ ഇടുന്നതിലൂടെ തലച്ചോറിൻ്റെ താപനിലയെ നിയന്ത്രിക്കാനാകുമെന്ന് സൂചിപ്പിക്കുന്ന ചില പഠനങ്ങളുണ്ട്. അതിനാലാണ് തെർമോൺഗുലേഷൻ തകരാറിലാകുന്നത് മൂലം അമിതമായി കോട്ടുവാ ഉണ്ടാകുന്നതെന്ന് ഡോ.മനോജ് പവാർ വിശദമാക്കുന്നു.ശരീരത്തെ തണുപ്പിക്കുന്ന ഒരു പ്രക്രിയയായി കോട്ടുവാ കണക്കാക്കപ്പെടുന്നതിൻ്റെ കാരണം ഇതായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിലമരുന്നുകളുടെ ഫലമായും അമിതമായി കോട്ടുവാ ഉണ്ടാകാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള മരുന്നുകളുടെ സെഡേറ്റീവ് പ്രഭാവം 12-24 മണിക്കൂർ നീണ്ടു നിൽക്കും.ഈ കാരണത്താലും പകൽ സമയത്ത് അമിതമായി കോട്ടുവാ ഉണ്ടാകാമെന്ന് ഡോ.മനോജ് പവാർ വ്യക്തമാക്കുന്നു.

“അമിതമായി കോട്ടുവാ ഇടുന്നത് സാധാരണമാണ്. അതുകൊണ്ട് തന്നെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ ഒരു പ്രധാന ലക്ഷണമായി ഇതിനെ കാണരുത്. അമിതമായി കോട്ടുവാ ഇടുന്നതും അത്തരം അടിസ്ഥാനപരമായ അവസ്ഥകളും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്നതിന് കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നും ഡോ. കമ്മത്ത് മുന്നറിയിപ്പ് നൽകുന്നു

പ്രധാന പോയിൻ്റുകൾ

  • കോട്ടുവാ ഇടുന്നതിൻ്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, തളർച്ച, വിരസത, ക്ഷീണം എന്നിവ അനുഭവപ്പെടുമ്പോൾ ഒരു വ്യക്തിക്ക് തലച്ചോർ നൽകുന്ന അറിയിപ്പാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു.
  • ഉറക്കക്കുറവ്, പകൽ സമയത്തെ അമിതമായ ഉറക്കം തുടങ്ങിയ കാരണങ്ങളാലും അമിതമായി കോട്ടുവാ ഉണ്ടാകാം
  • അമിതമായി കോട്ടുവാ ഇടുന്നതും ആരോഗ്യപ്രശ്നങ്ങളും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്നതിന് കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ട്.
അനുബന്ധ ടാഗ്
അനുബന്ധ പോസ്റ്റ്

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്