728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

പ്രമേഹവും അകാല വാർദ്ധക്യവും : പ്രായം വെറുമൊരു സംഖ്യയല്ല
47

പ്രമേഹവും അകാല വാർദ്ധക്യവും : പ്രായം വെറുമൊരു സംഖ്യയല്ല

പ്രമേഹം കൂടുന്നത് മൂലം പ്രായമാവുക മാത്രമല്ല ശരീരത്തിലെ  എല്ലാ അവയവങ്ങളുടേയും പ്രവർത്തനം മോശമാവുകയും ചെയ്യും .

പ്രമേഹവും അകാല വാർദ്ധക്യവും

അനിയന്ത്രിതമായി തുടരുന്ന പ്രമേഹം അകാല വാർദ്ധക്യത്തിനുള്ള പ്രധാന കാരണമാണ്. പ്രമേഹം മൂലം കോശങ്ങളും കലകളും കാലക്രമേണ നശിക്കുകയും ഇത് പ്രായം കൂടുന്ന പ്രവർത്തനം വേഗത്തിലാക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

പ്രമേഹം മൂലം ശരീരത്തിൽ ധാരാളം ഓക്സിഡേറ്റീവ് കേടുപാടുകൾ സംഭവിക്കുന്നത് മൂലമാണ് അകാല വാർദ്ധക്യം ഉണ്ടാകുന്നതെന്ന് തിരുവന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൻ്റെ ഡയറക്ടറും സിഇഒയുമായ ഡോ.പികെ.ജബ്ബാർ പറയുന്നു. ഈ കോശങ്ങൾ ധാരാളം ഓക്സിജൻ ഫ്രീ റാഡിക്കലുമായി സമ്പർക്കം പുലർത്തുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായി തുടർന്നാൽ ശരീരത്തിലെ ഓരോ അവയവത്തേയും അത് ദോഷകരമായി ബാധിക്കുമെന്ന് ഡൽഹി AIIMSലെ എൻഡോക്രൈനോളജി വിഭാഗം പ്രൊഫസർ ഡോ.രാജേഷ് ഖട്ഗാവത്ത് കൂട്ടിച്ചേർക്കുന്നു. ശരീരത്തിലെ കോശങ്ങൾ മെറ്റബോളിസത്തിനോ ഉപാപജയത്തിനോ ഗ്ലൂക്കോസ് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഗ്ലൂക്കോസ് രക്തത്തിലൂടെ സഞ്ചരിക്കുകയും ഇൻസുലിൻ കാര്യക്ഷമമല്ലാത്തതിനാൽ കോശങ്ങൾക്ക് ഇവ ഉപയോഗിക്കാൻ കഴിയാതാവുകയും ചെയ്താൽ, അത് അകാല നരയിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറയുന്നു.

പ്രമേഹവും പ്രായമാകലും

സെല്ലുലാർ സെനെസെൻസ് പോലുള്ള സമാന്തര തന്മാത്രാ സംവിധാനങ്ങളാൽ നയിക്കപ്പെടുന്നു സമാനമായ അവയവങ്ങളുടെ പ്രവർത്തന വൈകല്യങ്ങൾക്ക് വാർദ്ധക്യവും പ്രമേഹവും കാരണമാകും. കൂടാതെ പ്രായം, അമിതവണ്ണം, പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ കോശങ്ങളിലെ സെനെസെൻ്റ് കോശങ്ങളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യും.

പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചാൽ ഈ പ്രശ്നത്തിൻ്റെ തോത് കുറയ്ക്കാനാകുമെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നായി ശരിയായ നിയന്ത്രണമില്ലെങ്കിൽ സങ്കീർണതകൾ ഉണ്ടായേക്കാമെന്ന് ഡോ.രാജേഷ് ഗഡ്ഗാവത്ത് പറയുന്നു. വാർദ്ധക്യ പ്രക്രിയയുടെ വേഗത കുറയ്ക്കുന്നതിനോ അകാല വാർദ്ധക്യം തടയുന്നതിനോ സഹായിക്കാൻ പ്രമേഹം മാത്രമല്ല രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയ അവസ്ഥകളും നിയന്ത്രണ വിധേയമാക്കേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമല്ലെങ്കിൽ പോളിയൂറിയ (അമിതമായി മൂത്രമൊഴിക്കൽ), പോളിഡിപ്സിയ( അമിതമായ ദാഹം), പോളിഫാഗിയ (അമിതമായ വിശപ്പ്) എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയാൽ പ്രായം കൂടിയതായി തോന്നുമോ?
പ്രമേഹമുള്ളവർക്ക് പ്രായം കൂടുതലായി തോന്നിയേക്കാമെന്നാണ് വിദഗ്ദ്ധരുടെ വാക്കുകൾ. ഓക്സിഡേറ്റീവ് സ്ട്രെസ്സ് മൂലം കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനാലാണ് പ്രമേഹമുള്ളവരുടെ ചർമ്മത്തിന് പെട്ടെന്ന് വാർദ്ധക്യം സംഭവിക്കുന്നത്. ഡോ.പികെ ജബ്ബാർ പറയുന്നു. “നാഡീസംബന്ധവും വൃക്കസംബന്ധവുമായ പ്രശ്നങ്ങൾക്കും പ്രമേഹം കാരണമാകും. ഇത് ആത്യന്തികമായി ആയുസ്സിനെ ബാധിക്കുകയും ചെയ്യും”.

ചെറുപ്പത്തിൽ തന്നെ പ്രമേഹം പിടിപെട്ടാൽ അതിനെ കൂടുതൽ കാലം നേരിടണം എന്നാണർത്ഥം. നിർഭാഗ്യമെന്നു പറയട്ടെ, പ്രമേഹം നിയന്ത്രിക്കാനായില്ലെങ്കിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുകയും ഇത് ആയുസ്സിനെ മാത്രമല്ല ഉത്പാദനക്ഷമതയും കുറയ്ക്കുമെന്ന് ഡോ.പി.കെ.ജബ്ബാർ കൂട്ടിച്ചേർത്തു.

പ്രമേഹം മൂലമുള്ള അകാല വാർദ്ധക്യം എങ്ങനെ തടയാം?

പ്രമേഹം കൂടുന്നത് മൂലം പ്രായമാവുക മാത്രമല്ല ശരീരത്തിലെ  എല്ലാ അവയവങ്ങളുടേയും പ്രവർത്തനം മോശമാവുകയും ചെയ്യുമെന്ന് ഡോ. രാജേഷ് ഗഡ്ഗാവത്ത് പറയുന്നു. “ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുകയും രക്തസമ്മർദ്ദം പോലുള്ള മറ്റ് ഘടകങ്ങളെല്ലാം നിയന്ത്രണത്തിലാക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, അകാല വാർദ്ധക്യത്തെക്കുറിച്ച് യാതൊരു ആശങ്കയുടേയും ആവശ്യമില്ല.”

പ്രമേഹം മൂലമുണ്ടാകുന്ന സങ്കീർണതകൾ തടയാനും നിയന്ത്രിക്കാനുമായിവിദഗ്ദ്ധർ ശുപാർശ ചെയ്യുന്ന ചില കാര്യങ്ങൾ താഴെ കൊടുക്കുന്നു.

  • പോഷകാഹാരങ്ങൾ കഴിക്കുക
  • പ്രമേഹം നിയന്ത്രണത്തിലാണെന്ന് ഉറപ്പ് വരുത്തുക
  • മാനസികവും സാമൂഹികവുമായ അന്തരീക്ഷം മികച്ചതാക്കുക
  • ഡോക്ടറുടെ നിർദ്ദേശ പ്രകാരമുള്ള മരുന്നുകൾ കഴിക്കുക
  • ദിവസവും വ്യായാമം ചെയ്യുക
  • യോഗാഭ്യാസം പ്രമേഹത്തിൻ്റെ സങ്കീർണതകൾ കുറയ്ക്കാൻ സഹായിക്കും

പ്രധാനപോയിൻ്റുകൾ

  • പ്രമേഹം, പ്രത്യേകിച്ച് നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം അകാല വാർദ്ധക്യത്തിന് കാരണമാകും.
  • പ്രമേഹം മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് ശരീരത്തിലെ കോശങ്ങൾക്കും കലകൾക്കും വേഗത്തിൽ കേടുപാടുകൾ വരുത്തും.
  • ഹൃദയ സംബന്ധവും നാഡീസംബന്ധവുമായ  ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രമേഹം കാരണമാകാം. ഇത് ഒരു വ്യക്തിയുടെ ആയുസ്സിനെ ബാധിക്കും.
  • അകാല വാർദ്ധക്യം ഉൾപ്പെടെയുള്ള പ്രമേഹ സങ്കീർണതകൾ തടയുന്നതിന് കൊളസ്ട്രോൾ, രക്തസമ്മർദ്ദം പോലുള്ള മറ്റു ഘടകങ്ങളും പരിശോധിക്കേണ്ടതാണ്.
  • കൃത്യമായ വ്യായാമവും സമീകൃതാഹാരവും ആരോഗ്യകരമായ ജീവിതശൈലിയും നിലനിർത്താനായാൽ പ്രമേഹത്തിൻ്റെ സങ്കീർണതകൾ ഫലപ്രദമായി നിയന്ത്രിക്കാനാകും

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്