728X90

728X90

0

0

0

ഈ ലേഖനത്തിൽ

Alcohol and Bone: മദ്യം അസ്ഥികളുടെ ആരോഗ്യത്തിന് ഹാനികരം
60

Alcohol and Bone: മദ്യം അസ്ഥികളുടെ ആരോഗ്യത്തിന് ഹാനികരം

അമിതമായ മദ്യപാനം അസ്ഥികൾക്ക് കേടുപാടുകൾ വരുത്തും. അസ്ഥി പുനർനിർമ്മാണം തടയുന്നത് മുതൽ ഒടിവുകളുടെയും ഓസ്റ്റിയോപൊറോസിസിൻ്റേയും അപകടസാധ്യത വർദ്ധിപ്പിക്കുന്നതിന് വരെ മദ്യം കാരണമാകുന്നു. .

മദ്യം അസ്ഥികൾക്ക് ഹാനികരം

മദ്യം ശരീരത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനോടൊപ്പം, അവയവങ്ങളിലും സിസ്റ്റങ്ങളിലും അതിൻ്റെ നേരിട്ടുള്ള സ്വാധീനവും ശ്രദ്ധിക്കപ്പെടേണ്ടതാണ്. അതേ സമയം, മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങൾ പരിഗണിച്ചാൽ പലപ്പോഴും  മദ്യപാനം മൂലമുണ്ടാവുന്ന  അസ്ഥികളുടെ ആരോഗ്യപ്രശ്നങ്ങൾ  അത്രത്തോളം ശ്രദ്ധിക്കപ്പെടാറില്ല. മദ്യം കഴിക്കുന്നത് അസ്ഥികളുടെ സാന്ദ്രതയെ പ്രതികൂലമായി ബാധിക്കുകയും ഒടിവുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും അസ്ഥികളുടെ പരിപാലനത്തെ നിയന്ത്രിക്കുന്ന സംവിധാനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇവയെല്ലാം നമ്മുടെ  ജീവിതനിലവാരം വഷളാക്കുന്നതിന് കാരണമാകുകയും  ആരോഗ്യപരമായ പല സങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്യും.

“കഴിക്കുന്ന മദ്യത്തിൻ്റെ അളവ്, വ്യക്തിയുടെ പ്രായം, നിലവിലുള്ള ആരോഗ്യസ്ഥിതി എന്നിവയെ ആശ്രയിച്ചായിരിക്കും എല്ലുകളിൽ മദ്യം എത്രത്തോളം പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന് കണക്കാക്കുക . അതേസമയം, മദ്യപാനം എല്ലുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതായി  ഗോവയിലെ മണിപ്പാൽ ഹോസ്പിറ്റൽസിലെ കൺസൾട്ടൻ്റ് ഓർത്തോപീഡിക് ഡോക്ടർ സുശാന്ത് മുമ്മിഗട്ടി വ്യക്തമാക്കി.

മദ്യം അസ്ഥികളെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു?

ഒരു കുട്ടി ജനിച്ചതിനുശേഷം, അസ്ഥികൾ വർഷങ്ങളോളം വളരുകയും വികസിക്കുകയും ചെയ്യുന്നു. എല്ലുകളുടെ വലിപ്പവും ബലവും ഏകദേശം 20 വയസ്സ് വരെ സംഭവിച്ചുകൊണ്ടിരിക്കും. ഇതിനെത്തുടർന്ന് ഏകദേശം 40 വയസ്സ് വരെ ഒരാളുടെ ഭക്ഷണക്രമവും ജീവിതരീതിയും മദ്യം പോലുള്ള അനാരോഗ്യകരമായ വസ്തുക്കളുടെ ഉപഭോഗവും അനുസരിച്ച് അസ്ഥികളുടെ ഡെൻസിറ്റി നിലനിൽക്കുന്നു. നിങ്ങളുടെ 70-കളിൽ എത്തുമ്പോൾ, അസ്ഥികളുടെ ഡെൻസിറ്റി കുറയുകയും അതിൻ്റെ ബലത്തിൻ്റെ 30 മുതൽ 40 ശതമാനം വരെ നഷ്ടപ്പെടുകയും ചെയ്യും.

“ഈ മുഴുവൻ പ്രക്രിയയും പ്രധാനമായും രണ്ട് തരം കോശങ്ങളായ ഓസ്റ്റിയോബ്ലാസ്റ്റുകൾ (അസ്ഥി രൂപപ്പെടുന്ന കോശങ്ങൾ), ഓസ്റ്റിയോക്ലാസ്റ്റുകൾ (അസ്ഥി പുനഃസ്ഥാപിക്കുന്ന കോശങ്ങൾ) എന്നിവയുടെ സഹായത്താലാണ് സംഭവിക്കുന്നതെന്ന ഡോ.സുശാന്ത് മുമ്മിഗട്ടി വിശദീകരിക്കുന്നു. “മദ്യം രണ്ട് സെല്ലുകളുടെയും പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നു. അതായത് ഓസ്റ്റിയോക്ലാസ്റ്റുകളുടെ പ്രവർത്തനം വർദ്ധിപ്പിക്കുകയും ഓസ്റ്റിയോബ്ലാസ്റ്റുകളുടെ പ്രവർത്തനം കുറയ്ക്കുകയും ചെയ്യുന്നു. തുടർച്ചയായ മാറ്റങ്ങൾക്ക് വിധേയമാകുന്നത് മൂലം  അസ്ഥികൾക്ക്  അവയുടെ ഗുണനിലവാരവും ബലവും നിലനിർത്തുന്നതിൽ  താളപ്പിഴവ് സംഭവിക്കും. ഇത് അസ്ഥികളുടെ പുനർനിർമ്മാണത്തെ പ്രതികൂലമായി ബാധിക്കുന്നു.

അസ്ഥികളിൽ അമിതമായ മദ്യപാനത്തിൻ്റെ പ്രഭാവം

പല റിസ്ക് ഫാക്ടറുകളും അസ്ഥികളുടെ ആരോഗ്യത്തെയും ബലത്തെയും  ബാധിക്കുന്നുണ്ട്. മദ്യം മൂലം എല്ലുകൾക്കുണ്ടാകുന്ന മൊത്തത്തിലുള്ള ആഘാതത്തെ ആൽക്കഹോൾ മൂലമുണ്ടാകുന്ന അസ്ഥി രോഗം എന്ന് പറയുന്നു.

“മദ്യം മൂലം മൾട്ടിമോഡൽ ഇഫക്റ്റുകളാണ് അസ്ഥികളിൽ ഉണ്ടാകുന്നത്. ആദ്യം ബോൺ മിനറലുകളുടെ ഡെൻസിറ്റി (ബിഎംഡി) കുറയുന്നു. ബിഎംഡി കുറയുന്നതിനാൽ ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നു. ”ഡോ മമ്മിഗട്ടി പറയുന്നു. ഓസ്റ്റിയോപൊറോസിസ്, ഓസ്റ്റിയോപീനിയ തുടങ്ങിയ അസ്ഥി രോഗങ്ങളാൽ ബിഎംഡി ഉണ്ടാകാം. ബോൺ മിനറലുകളുടെ ഡെൻസിറ്റിയിൽ  ഗണ്യമായ നഷ്ടം സംഭവിക്കുന്ന ഒരു അവസ്ഥയാണ് ആദ്യത്തേത്. ഇത് അസ്ഥികൾ ദുർബലമാവുന്നതിനും പൊട്ടുന്നതിനും  കാരണമാകുന്നു.  വാർദ്ധക്യം, ഹോർമോൺ മാറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ഇവ സംഭവിക്കുന്നത്. എന്നാൽ  ഓസ്റ്റിയോപൊറോസിസിൻ്റെ ആദ്യകാല ലക്ഷണമായി ഓസ്റ്റിയോപീനിയയെ കാണുന്നു. ഇതിന് തീവ്രത കുറവാണ് – ബോൺ മിനറലുകളുടെ ഡെൻസിറ്റി കുറയുന്നു. പക്ഷേ ഓസ്റ്റിയോപൊറോസിസിൻ്റെ അതേ രീതിയിൽ അല്ല.

മദ്യവും അസ്ഥികളുടെ ആരോഗ്യവും 

മദ്യപാനം ഒരിക്കലും സുരക്ഷിതമായ കാര്യമല്ല. മദ്യം മൂലം ചില പ്രായക്കാർക്ക് അവരുടെ അസ്ഥികളിൽ ഗുരുതരമായ ദോഷ ഫലങ്ങൾ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്

   1.കൗമാരക്കാർ

കൗമാരക്കാരുടെ  വികസിക്കുന്ന എല്ലുകളിൽ മദ്യം ഹാനികരമായ സ്വാധീനം ചെലുത്തുന്നതായി ആൽക്കഹോൾ ഹെൽത്ത് & റിസർച്ച് വേൾഡിൽ   പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധത്തിൽ പറയുന്നു.  മദ്യം ബോൺ മാസ്  കുറയ്ക്കുന്നു(ഒരു വ്യക്തിക്ക് അവരുടെ ജീവിതകാലത്ത് വികസിപ്പിക്കാൻ കഴിയുന്ന ഏറ്റവും വലിയ അസ്ഥി കല). ഇത് താരതമ്യേന ദുർബലവും പൊട്ടുന്നതുമായ അസ്ഥികൾ ഉണ്ടാകാൻ  കാരണമാകുന്നു.  അവ ഒടിവുകൾ സംഭവിക്കാൻ കൂടുതൽ സാധ്യതയുണ്ട്.

   2.പ്രായമായവർ

 പ്രായമായവർക്ക്  മദ്യപാനം മൂലമുണ്ടാകുന്ന അസ്ഥി രോഗങ്ങൾ സംഭവിക്കാൻ കൂടുതൽ സാധ്യതയുണ്ട്. അസ്ഥികളുടെ സാന്ദ്രത കുറയുക, അസ്ഥികളുടെ പ്രവർത്തനം തകരാറിലാവുക, കരളിൻ്റെ പ്രവർത്തനം ദുർബലമാവുക തുടങ്ങി നിരവധി കാര്യങ്ങൾ ഇതിന് കാരണമാകുന്നു.

   3.ആർത്തവവിരാമം സംഭവിച്ച സ്ത്രീകൾ

“സ്ത്രീകളിൽ ആർത്തവവിരാമം കഴിഞ്ഞാൽ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ഹോർമോണായ ഈസ്ട്രജൻ്റെ അളവ് കുറയുന്നു.” ഡോ മമ്മിഗട്ടി വിശദീകരിക്കുന്നു. ഇത് അസ്ഥികൾ ദുർബലമാകുന്നതിന് കാരണമാകും. മദ്യപാനം ഈ സ്ഥിതി കൂടുതൽ വഷളാക്കുകയേയുള്ളൂ.

മിതമായ അളവിൽ മദ്യം കഴിക്കുക

മദ്യപാനം ഇന്ന് പലർക്കും ഒരു സോഷ്യൽ ആക്ടിവിറ്റി ആണ്. മദ്യപാനത്തിൽ നിയന്ത്രണം കണ്ടെത്തുന്നത് ഇതുമൂലം ഉണ്ടാകാവുന്ന അസ്ഥി രോഗങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു. “മദ്യം കൊണ്ടുണ്ടാവുന്ന ദൂഷ്യ ഫലം കഴിക്കുന്ന മദ്യത്തിൻ്റെ അളവിനെ ആശ്രയിച്ചിരിക്കുന്നതായി ഡോ.മുമ്മിഗട്ടി പറയുന്നു. “ദിവസത്തിൽ ഒന്നോ രണ്ടോ തവണ ഒരു ഗ്ലാസ് കഴിക്കുന്നത് അസ്ഥികളുടെ സാന്ദ്രതയിൽ കാര്യമായ മാറ്റം വരുത്തുന്നില്ല. എന്നിരുന്നാലും, ശരിയായ പോഷകാഹാരം, പതിവ് വ്യായാമങ്ങൾ, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തൽ എന്നിവയിലും ശ്രദ്ധവേണം .

ഇലക്കറികൾ, പാൽ, പാലുൽപ്പന്നങ്ങൾ, പരിപ്പ്, പലതരം ബീൻസ് എന്നിവ കഴിച്ച് ശരീരത്തിൽ കാത്സ്യത്തിൻ്റെ അളവ് നിലനിർത്താനും വിറ്റാമിൻ ഡി 3 ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ സൂര്യപ്രകാശം സ്വീകരിക്കാനും ഡോ.മുമ്മിഗട്ടി നിർദേശിക്കുന്നു. കാരണം ഈ പോഷകങ്ങൾ എല്ലുകളുടെ ബലത്തിന് അത്യന്താപേക്ഷിതമാണ്.

പ്രധാന പോയിൻ്റുകൾ

  • അമിതമായി മദ്യം ഉപയോഗിക്കുന്നത് ഓസ്റ്റിയോബ്ലാസ്റ്റുകളുടെയും ഓസ്റ്റിയോക്ലാസ്റ്റുകളുടെയും പ്രവർത്തനത്തെ ബാധിക്കുകയും അസ്ഥികളുടെ പുനർനിർമ്മാണത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
  • അമിത ആൽക്കഹോൾ ഉപഭോഗം മൂലം ഉണ്ടാവുന്ന അസ്ഥികളുടെ അവസ്ഥയെ മദ്യം മൂലമുണ്ടാകുന്ന അസ്ഥി രോഗങ്ങൾ എന്ന് വിളിക്കുന്നു. ഇതിൽ ഓസ്റ്റിയോപൊറോസിസ്, ഓസ്റ്റിയോപീനിയ എന്നിവ ഉൾപ്പെടുന്നു.
  • കൗമാരക്കാർ, ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകൾ, പ്രായമായവർ എന്നിവരിൽ മദ്യപാനവുമായി ബന്ധപ്പെട്ട അസ്ഥി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
  • മിതമായ മദ്യപാനം, മതിയായ പോഷകാഹാരം, പതിവ് വ്യായാമം, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തൽ എന്നിവ സംയോജിപ്പിച്ചാൽ എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

18 − ten =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്