728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

സംരക്ഷണം ശക്തിപ്പെടുത്തൂ: അസ്ഥി ആരോഗ്യ സപ്ലിമെൻ്റുകൾ വെറുതെ കഴിക്കരുത്
1006

സംരക്ഷണം ശക്തിപ്പെടുത്തൂ: അസ്ഥി ആരോഗ്യ സപ്ലിമെൻ്റുകൾ വെറുതെ കഴിക്കരുത്

ആരോഗ്യമുള്ള ഒരു വ്യക്തി അനാവശ്യമായി കാത്സ്യം കഴിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത 5-10 ശതമാനം വർദ്ധിപ്പിക്കും .

ബോൺ ഹെൽത്ത് സപ്ലിമെൻ്റുകളുടെ പ്രാധാന്യം

പ്രായം കൂടുന്തോറും അസ്ഥികളുടെ ആരോഗ്യം കുറയുകയും ഓസ്റ്റിയോപൊറോസിസ്, ഒടിവുകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് സ്ത്രീകളിൽ, ആർത്തവവിരാമത്തിനു ശേഷമുള്ള ഹോർമോൺ ഏറ്റക്കുറച്ചിലുകൾ അസ്ഥികളുടെ ആരോഗ്യം നഷ്ടപ്പെടുന്നത് വേഗത്തിലാക്കും. അതേസമയം കാത്സ്യത്തിൻ്റെ കുറവ് ആൺ-പെൺ വ്യത്യാസമില്ലാതെ അസ്ഥികളുടെ കനവും ധാതുക്കളുടെ സാന്ദ്രതയും കുറയുന്നതിന് ഇടയാക്കും. പ്രായവുമായി ബന്ധപ്പെട്ട അസ്ഥി പ്രശ്നങ്ങൾ തടയാൻ കഴിയില്ലെങ്കിലും, പ്രത്യേക സമീപനങ്ങളിലൂടെ അവ കൈകാര്യം ചെയ്യാൻ സാധിക്കും. പോഷകാഹാരവും വ്യായാമയും ഉറപ്പ് വരുത്തുക എന്നതാണ് അവയിൽ പ്രധാനപ്പെട്ട രണ്ട് കാര്യം. കൂടാതെ ഇത്തരം സാഹചര്യങ്ങളിൽ അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ ധാതുക്കളും വിറ്റാമിനുകളും ലഭിക്കുന്നതിനായി സപ്ലിമെൻ്റുകൾ കഴിക്കേണ്ടതായും വരും.

അസ്ഥികളുടെ ആരോഗ്യത്തിന് അനിവാര്യമായ സപ്ലിമെൻ്റുകൾ

മനുഷ്യ ശരീരത്തിൽ ഏറ്റവും സമൃദ്ധമായുള്ള ധാതുവാണ് കാൽസ്യം. അടുത്തത് മഗ്നീഷ്യമാണ്. മിക്ക ധാതുക്കളും എല്ലുകളിലും പല്ലുകളിലുമാണ് കാണപ്പെടുന്നത്. “വിറ്റാമിൻ ഡിയും സെലിനിയം പോലുള്ള മൈക്രോ ന്യൂട്രിയൻ്റുകളും കാൽസ്യം ആഗിരണം ചെയ്യുന്നതിനും അസ്ഥികളുടെ രൂപീകരണത്തിലും അത്യന്താപേക്ഷിതമാണെന്ന് ബെംഗളൂരു ഫോർട്ടിസ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക്സ് സീനിയർ കൺസൾട്ടൻ്റ് ഡോ.മോഹൻ കരിസങ്കപ്പ പുട്ടസാമി പറയുന്നു. “കാൽസ്യം, മഗ്നീഷ്യം, വിറ്റാമിൻ ഡി, വിറ്റാമിൻ കെ എന്നിവ അസ്ഥികളുടെ ആരോഗ്യം നിയന്ത്രിക്കുന്നതിനുള്ള അവശ്യ സപ്ലിമെൻ്റുകളാണ്.”

അസ്ഥി ആരോഗ്യത്തിനുള്ള സപ്ലിമെൻ്റുകൾ രണ്ട് കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. “ചിലർ അസ്ഥികളുടെ ആരോഗ്യം നിലനിർത്താനായി സപ്ലിമെൻ്റുകൾ ഉപയോഗിക്കുന്നു. മറ്റ് ചിലരാകട്ടെ അസ്ഥികളുടെ സാന്ദ്രത കുറയുന്ന ഓസ്റ്റിയോപീനിയ, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ അവസ്ഥകളുടെ ചികിത്സക്കായാണ് ഇവ ഉപയോഗിക്കുന്നതെന്ന്. ” ബംഗളൂരു അപ്പോളോ സ്പെക്ട്ര ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടൻ്റും ഓർത്തോപീഡിക് സർജനുമായ ഡോ.പവൻ ചെബ്ബി പറയുന്നു.

അസ്ഥികളുടെ ആരോഗ്യത്തിൽ സപ്ലിമെൻ്റുകളുടെ പ്രാധാന്യം

ഒരു മുതിർന്ന വ്യക്തിക്ക് പ്രതിദിനം 1000 മില്ലിഗ്രാം കാൽസ്യം ആവശ്യമാണ്. വ്യക്തിയുടെ പ്രായം, ആരോഗ്യം, മുലയൂട്ടുന്നവരാണോ, ഗർഭിണികളാണോ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി ഇത് വ്യത്യാസപ്പെടാം.

“ ഇന്ത്യൻ ഭക്ഷണക്രമത്തിലൂടെ ലഭിക്കുന്ന ശരാശരി 600-700 മില്ലിഗ്രാം കാൽസ്യം ഒരു പക്ഷേ ശരീരത്തിന് തികഞ്ഞതായി വരില്ല. ഇത് കാത്സ്യത്തിൻ്റെ കുറവിന് കാരണമാകും. റാഗി, രാജ്മ തുടങ്ങിയ പയർവർഗ്ഗങ്ങൾ കാത്സ്യത്തിൻ്റെ മികച്ച സ്രോതസ്സുകളാണെങ്കിലും സപ്ലിമെൻ്റുകൾ കഴിക്കുന്നതിലൂടെ ഈ കുറവ് നികത്താൻ സാധിക്കുമെന്ന് ഡോ.മോഹൻ കരിസങ്കപ്പ പുട്ടസാമി പറഞ്ഞു.

ഓസ്റ്റിയോപൊറോസിസ്, ഓസ്റ്റിയോപീനിയ, പോസ്റ്റ്-ഓർത്തോപീഡിക് ശസ്ത്രക്രിയകൾ, സന്ധി മാറ്റിവയ്ക്കൽ, ലിഗമെൻ്റ് റീകൺസ്ട്രക്ഷൻ ശസ്ത്രക്രിയകൾ, പ്രായമായവരിലും ദുർബലമായ അസ്ഥികളുള്ളവരിലും അസ്ഥികളുടെ ആരോഗ്യം നിലനിർത്താൻ തുടങ്ങി അസ്ഥി സംബന്ധമായ അവസ്ഥകളുടെ ചികിത്സയിൽ അസ്ഥി ആരോഗ്യ സപ്ലിമെൻ്റുകൾ ഒഴിച്ചുകൂടാനാവാത്തതാണെന്ന് ഡോ.പവൻ ചെബ്ബി പറയുന്നു.

കാൽസ്യം + വിറ്റാമിൻ D3 കോമ്പിനേഷൻ്റെ ഫലപ്രാപ്തി

കാൽസ്യം നന്നായി ആഗിരണം ചെയ്യുന്നതിനായി വിറ്റാമിൻ ഡി3 യോടൊപ്പം കാൽസ്യം സപ്ലിമെൻ്റുകൾ കഴിക്കാനാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്.

“കാൽസ്യം സപ്ലിമെൻ്റുകൾ മാത്രം കഴിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിന് ഫലപ്രദമല്ല. സപ്ലിമെൻ്റിൽ കുറഞ്ഞത് 500 മില്ലിഗ്രാം മൂലക കാൽസ്യവും 200 അന്താരാഷ്ട്ര യൂണിറ്റ് വിറ്റാമിൻ ഡിയും അടങ്ങിയിരിക്കണം, ”ഡോ.മോഹൻ കരിസങ്കപ്പ പുട്ടസാമി പറയുന്നു.

ആമാശയത്തിൽ വച്ച് ഒരു നിശ്ചിത അളവിൽ കൂടുതൽ കാൽസ്യം ആഗിരണം നടക്കാത്തതിനാൽ, കാൽസ്യം ആഗിരണം മെച്ചപ്പെടുത്തുന്നതിന് മറ്റ് അവശ്യ വിറ്റാമിനുകളും ധാതുക്കളും അനുബന്ധമായി ആവശ്യമാണ്.

“ആമാശയത്തിലൂടെ കാൽസ്യം രക്തപ്രവാഹത്തിലേക്ക് എത്തിക്കാൻ മഗ്നീഷ്യം പോലുള്ള ധാതുക്കളും വിറ്റാമിൻ ഡി 3 പോലുള്ള വിറ്റാമിനുകളും ആവശ്യമാണ്, അവ പിന്നീട് മെറ്റബോളിസത്തിന് വിധേയമാവുകയും അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കുന്നതിനായി എല്ലിലേക്ക് ചേർക്കുകയും ചെയ്യുന്നതായി ഡോ.പവൻ ചെബ്ബി പറയുന്നു.

മഗ്നീഷ്യത്തിൻ്റെ കുറവ് പരിഹരിക്കാൻ മഗ്നീഷ്യമടങ്ങിയ നിരവധി കാൽസ്യം കോമ്പിനേഷനുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. മഗ്നീഷ്യം, ബോറോൺ പോലുള്ള മറ്റ് മൈക്രോ ന്യൂട്രിയൻ്റുകൾ അടങ്ങിയ മൾട്ടിവിറ്റാമിൻ ഗുളികകൾ കഴിക്കുക എന്നതാണ് മറ്റൊരു മാർഗ്ഗം.

 അസ്ഥികളുടെ ആരോഗ്യത്തിന് പ്രായാടിസ്ഥാനത്തിൽ ആവശ്യമായ സപ്ലിമെൻ്റുകൾ

പ്രായം കൂടുന്തോറും പൊതുവായ ആരോഗ്യം മോശമാകുന്നത് മൂലം, പ്രായമായവരുടെ കാര്യത്തിൽ അസ്ഥി ആരോഗ്യത്തിനുള്ള സപ്ലിമെൻ്റുകൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

സ്ത്രീകളിൽ ഗർഭധാരണം, മുലയൂട്ടൽ, ആർത്തവ വിരാമം എന്നീ സമയങ്ങളിൽ കാത്സ്യത്തിൻ്റെ ആവശ്യം വർദ്ധിക്കുന്നതിനാൽ ഇത്തരം സന്ദർഭങ്ങളിൽ അസ്ഥി ആരോഗ്യത്തിനുള്ള സപ്ലിമെൻ്റുകൾ കഴിക്കാവുന്നതാണെന്ന് ഡോ.പവൻ ചെബ്ബി പറയുന്നു.

“ 45 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്മാരിൽ അസ്ഥികളുടെ മൊത്തത്തിലുള്ള ആരോഗ്യവും സാന്ദ്രതയും നിലനിർത്തുന്നതിനായാണ് ഇവ കഴിക്കുന്നത്. എന്നാൽ ഒടിവുകൾ, പോഷക വൈകല്യങ്ങൾ, അണുബാധകൾ, കാർസിനോമകൾ, ജന്മനായുള്ള രോഗങ്ങൾ, ഉപാപചയ പ്രശ്നങ്ങൾ തുടങ്ങി ശരീരത്തിൻ്റെ അസ്ഥിഘടനയെ ബാധിക്കുന്ന അവസ്ഥകളുണ്ടെങ്കിൽ 45 വയസ്സിന് മുമ്പേ ഇത് നിർദ്ദേശിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ചില വ്യക്തികളിൽ, അസ്ഥിയിലെ കാൽസ്യത്തിൻ്റെയും ധാതുക്കളുടെയും സാന്ദ്രത വർദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന പ്രത്യേക മെറ്റബോളിക് അവസ്ഥകളുണ്ടാകാം. ഇത്തരം സന്ദർഭങ്ങളിൽ അസ്ഥി ആരോഗ്യത്തിനുള്ള സപ്ലിമെൻ്റുകൾ ഒഴിവാക്കണം.

 സപ്ലിമെൻ്റുകൾ അമിതമായാലുള്ള പ്രശ്നങ്ങൾ

അമിതമായി കഴിക്കുമ്പോൾ കാൽസ്യം നന്നായി ആഗിരണം ചെയ്യപ്പെടില്ല. സപ്ലിമെൻ്റുകളുടെ ഡോസ് കൂടുന്നതും പ്രതികൂല ഫലങ്ങൾ ഉണ്ടാക്കിയേക്കാം.

“കാൽസ്യം സപ്ലിമെൻ്റുകളുടെ അമിതമായ ഉപയോഗം വൃക്കകളും കരളും പ്രവർത്തന രഹിതമാകുന്നതിനും , വൃക്കയിലെ കല്ലുകൾ, അസ്ഥി വേദന, നിർജ്ജലീകരണം എന്നിവയ്ക്കും കാരണമാകുമെന്ന്” ഡോ.പവൻ ചെബ്ബി പറയുന്നു.

“ആരോഗ്യമുള്ള ഒരു വ്യക്തി അനാവശ്യമായി കാത്സ്യം കഴിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത 5-10 ശതമാനം വർദ്ധിപ്പിക്കും. ഇത് മലബന്ധത്തിനും കാരണമായേക്കാം.

വിറ്റാമിൻ ഡി അമിതമായി കഴിക്കുകയും വിഷാംശത്തിൻ്റെ അളവിലെത്തുകയും ചെയ്യുന്നതും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.  തലവേദന, ഛർദ്ദി അല്ലെങ്കിൽ ഓക്കാനം എന്നീ ലക്ഷണങ്ങളുണ്ടാകാമെന്ന് ഡോ. മോഹൻ കരിസങ്കപ്പ പുട്ടസാമി പറയുന്നു. അതിനാൽ, സപ്ലിമെൻ്റുകളുടെ അളവ് നിരീക്ഷിക്കേണ്ടത് വളരെ നിർണായകമായ കാര്യമാണ്.

“സപ്ലിമെൻ്റുകൾ എടുക്കുന്നതിനുള്ള കാരണം, ദൈർഘ്യം, രോഗാവസ്ഥ, ഏത് പ്രായത്തിൽ കഴിക്കാൻ തുടങ്ങി മുതലായ ഘടകങ്ങൾ വർഷത്തിൽ രണ്ടുതവണയെങ്കിലും വിദഗ്ദ്ധനായ ഡോക്ടർ അവലോകനം ചെയ്യണം. ഇങ്ങനെയാണെങ്കിൽ നിലവിലെ ആവശ്യകതയെ അടിസ്ഥാനമാക്കി സപ്ലിമെൻ്റുകൾ നിർത്തുകയോ നിയന്ത്രിക്കുകയോ ചെയ്യാമെന്ന് ഡോ.പവൻ ചെബ്ബി വ്യക്തമാക്കി.

ഓർത്തിരിക്കേണ്ട കാര്യങ്ങൾ

അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനും ഓസ്റ്റിയോപീനിയ, ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ദീർഘകാലാടിസ്ഥാനത്തിൽ കുറയ്ക്കുന്നതിനും അസ്ഥി ആരോഗ്യ സപ്ലിമെൻ്റുകളായ കാൽസ്യം, വിറ്റാമിൻ ഡി, മഗ്നീഷ്യം, വിറ്റാമിൻ കെ എന്നിവ ഒരു പരിധിവരെ ആവശ്യമാണ്.

ഈ ധാതുക്കളും വിറ്റാമിനുകളും പ്രകൃതിദത്തമായി തന്നെ ലഭിക്കുന്നതിനാൽ, കുറവ് പരിഹരിക്കാനായി മാത്രമേ സപ്ലിമെൻ്റുകൾ കഴിക്കാവൂ. അസ്ഥി ആരോഗ്യത്തിനുള്ള സപ്ലിമെൻ്റുകളുടെ അമിതമായ ഉപയോഗം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അമിതമായി കാൽസ്യം കഴിക്കുന്നത് പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കും. വിറ്റാമിൻ ഡി അമിതമായി കഴിച്ചാൽ തലവേദന, ഛർദ്ദി, ഓക്കാനം എന്നിവയ്ക്ക് കാരണമാകും. അസ്ഥി ആരോഗ്യ സപ്ലിമെൻ്റുകൾ എത്ര അളവിൽ കഴിക്കണമെന്ന കാര്യം വിദഗ്ദ്ധരുടെ സഹായത്തോടെ പതിവായി വിലയിരുത്തേണ്ടതും അത്യാവശ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്