728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

ദംഗൽ നടിയുടെ മരണം: വില്ലനായത് ഡെർമറ്റോമയോസൈറ്റിസ്
799

ദംഗൽ നടിയുടെ മരണം: വില്ലനായത് ഡെർമറ്റോമയോസൈറ്റിസ്

ചർമ്മത്തിൽ തിണർപ്പ്, പേശികൾക്ക് ബലഹീനത എന്നീ ലക്ഷണങ്ങളോടെയുള്ള ഒരു അപൂർവ ഇൻഫ്ലമേറ്ററി അവസ്ഥയാണ് ഡെർമറ്റോമയോസൈറ്റിസ്. ഇത് ആർക്കും സംഭവിക്കാം .

ദംഗൽ എന്ന ആമിർഖാൻ ചിത്രത്തിൽ ബബിത ഫോഗട്ടിനെ അവതരിപ്പിച്ച സുപാനി ഭട്നാഗർ ഡെർമറ്റോമയോസൈറ്റിസ് എന്ന് ഓട്ടോ ഇമ്മ്യൂൺ ഡിസോഡർ ബാധിച്ച് 19ാം വയസ്സിൽ മരണത്തിന് കീഴടങ്ങി

ഗുസ്തിയെ ആധാരമാക്കി 2016ൽ പുറത്തിറങ്ങിയ ദംഗൽ എന്ന ആമിർഖാൻ ചിത്രത്തിൽ  ബബിത ഫോഗറ്റിനെ അവതരിപ്പിച്ച ബോളിവുഡ് നടി സുഹാനി ഭട്നഗർ 19ാം  വയസ്സിൽ അന്തരിച്ചു. ഡെർമറ്റോമയോസൈറ്റിസ് എന്ന വളരെ അപൂർവ്വമായ ഓട്ടോ ഇമ്മ്യൂൺ തകരാറിനെ തുടർന്നായിരുന്ന അന്ത്യം. പേശികളിൽ നീർക്കെട്ടും  ബലഹീനതയും അനുഭവപ്പെടുക, ചർമ്മത്തിൽ തിണർപ്പുകൾ ഉണ്ടാവുക എന്നിവയാണ് ഇതിൻ്റെ പ്രധാന പ്രശ്നങ്ങൾ. കൂടാതെ അന്നനാളത്തിനുള്ള പ്രവർത്തന തകരാർ(Esophageal Dysfunction), ശ്വാസകോശങ്ങൾ ദ്രവിച്ച് ചുരുങ്ങുന്ന ഇൻ്റർസീഷ്യൽ ശ്വാസകോശ രോഗം(Interstitial lung disease) എന്നീ പ്രശ്നങ്ങൾക്കും ഡെർമറ്റോമയോസൈറ്റിസ് കാരണമാകും.ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു സുഹാനി ഭട്നഗർ.

ഡെർമറ്റോമയോസൈറ്റിസ് പോലുള്ള ഓട്ടോ ഇമ്യൂൺ രോഗങ്ങൾ ആരെയും ബാധിച്ചേക്കാം. എന്നാൽ വളരെ അപൂർവ്വമായി കാണാറുള്ള ഒരു അവസ്ഥയാണ് ഇതെന്ന് ചെന്നൈ പിഡിആർ ഓർത്തോപീഡിക് ഹോസ്പിറ്റലിലെ ചീഫ് ഓർത്തോപീഡിക് സർജൻ ഡോ. ഡി. ഗോകുൽരാജ് പങ്കുവെക്കുന്നു. ഡെർമറ്റോമയോസൈറ്റിസ് സ്ഥിരീകരിക്കുന്നതിന് ചർമ്മത്തിൻ്റേയും പേശികളുടേയും ബയോപ്സികൾ നടത്തേണ്ടത് അത്യാവശ്യമാണ്. കുട്ടികളിൽ, സാധാരണയായി 10 നും 15 നും ഇടയിലുള്ള പ്രായത്തിലാണ് ഇത് കാണപ്പെടുന്നത്. 40നും 60നും ഇടയിൽ പ്രായമുള്ള മുതിർന്നവരേയും ഡെർമറ്റോമയോസൈറ്റിസ് ബാധിക്കാം. ” ഈ അവസ്ഥയുടെ പ്രത്യേക കാരണങ്ങൾ വ്യക്തമല്ലെന്ന് ഡോ.ഗോകുൽരാജ് കൂട്ടിച്ചേർക്കുന്നു. എങ്കിലും രോഗനിർണയം നടത്തിയാൽ മരുന്ന്, സ്റ്റിറോയിഡ് തെറാപ്പി എന്നിവ ഉപയോഗിച്ച് ഇത് കൈകാര്യം ചെയ്യാൻ കഴിയും. എന്നാൽ രോഗമുക്തി താൽക്കാലികമായിരിക്കും. രോഗം വീണ്ടും വർദ്ധിക്കുകയും അത് വഷളാകുകയും ചെയ്യും.

ഡെർമറ്റോമയോസൈറ്റിസും പേശികളുടെ ബലഹീനതയും

പേശികൾക്കുണ്ടാകുന്ന ബലഹീനതയാണ് ഡെർമറ്റോമയോസൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങളിലൊന്ന്. രോഗ ബാധിതർക്ക് കാലുകളുടെ പേശികളിൽ കഠിനമായ വേദനയും ബലഹീനതയും ഉണ്ടാകും. ഇത് ദൈനംദിന ജോലികൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കും” ഡോ. ഗോകുൽരാജ് പറയുന്നു. കാലക്രമേണ രോഗം വഷളാകുന്നതോടെ പേശികളിൽ കാത്സ്യം ബ്ലോക്കുകളുടെ നിക്ഷേപങ്ങൾ ഉണ്ടാകുന്നതിനും ഇടയാകും.

ഡെർമറ്റോമയോസൈറ്റിസും ചർമ്മത്തിലുണ്ടാകുന്ന തിണർപ്പും

ചർമ്മത്തിൽ കാണപ്പെടുന്ന തിണർപ്പ്, കടുത്ത വേദനയുള്ള മുറിവുകളായി മാറുന്നത് ഡെർമറ്റോമയോസൈറ്റിസിൻ്റെ മറ്റൊരു ലക്ഷണമാണ്. “മുഖം, മുട്ടുകൾ, കൈയുടെ പിൻഭാഗം (ഡോർസൽ സൈഡ്), കൺപോളകൾ, സൂര്യപ്രകാശം ഏൽക്കുന്ന മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഈ തിണർപ്പ് പ്രത്യക്ഷപ്പെടാമെന്ന് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡെർമറ്റോളജിസ്റ്റ് ഡോ. പൂനം വാധ്വാനി പറയുന്നു.

“വിരലിലെ നഖങ്ങളുടെ മടക്കുകളിലുള്ള മാറ്റങ്ങൾ , മുടി കൊഴിച്ചിൽ , തലയോട്ടിയിലെ ചർമ്മത്തിൽ ചെതുമ്പൽ പോലുള്ള പ്രശ്നങ്ങൾ എന്നിവ  ഒരു പക്ഷേ നിങ്ങൾ കണ്ടിട്ടുണ്ടാകും. ചിലർക്ക് കഴുത്തിൽ നിന്നും നെഞ്ചിലേക്കും തോളിലേക്കും നീളുന്ന V ആകൃതിയിലുള്ള ചൊറിച്ചിലുമുണ്ടാകും. ഇത്തരം തിണർപ്പുകളെ സാധാരണയായി ഹീലിയോട്രോപ്പിക് റാഷ് അല്ലെങ്കിൽ ഗോട്രോൺ പാപ്പ്യൂളുകൾ എന്നാണ് പറയുന്നത്. ഹീലിയോട്രോപിക് തിണർപ്പ് വയലറ്റ് നിറത്തിലാണ്, മുകളിലെ കൺപോളകളിൽ കാണപ്പെടുന്നു, അതേസമയം ഗോട്രോൺ പാപ്പ്യൂളുകൾ കൈയുടെ ഡോർസൽ ഭാഗത്ത് സംഭവിക്കുന്നു, ഒപ്പം സ്കെയിലിംഗ് അല്ലെങ്കിൽ വ്രണങ്ങളും ഉണ്ടാകാം”- ഡോ. പൂനം വാധ്വാനി വിശദമാക്കുന്നു

സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ തിണർപ്പിന് കാരണമാകുമെന്നതിനാൽ, സൺസ്ക്രീൻ ഉപയോഗിക്കാനും വെയിൽ കൊള്ളാതിരിക്കാനും വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. “ ചൊറിച്ചിലിന് ആൻ്റിഅലർജിക് മരുന്നുകളും തടിപ്പിന് ടോപ്പിക്കൽ കോർട്ടികോസ്റ്റിറോയിഡുകളുമാണ് ഡോക്ടർമാർ നിർദ്ദേശിക്കാറുള്ളതെന്ന് ഡോ. പൂനം വാധ്വാനി പറയുന്നു. തിണർപ്പിൻ്റെ തീവ്രതയെ ആശ്രയിച്ച് വായിലൂടെ കഴിക്കാവുന്ന രോഗപ്രതിരോധ മരുന്നുകളും നിർദ്ദേശിക്കാറുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

ഡെർമറ്റോമയോസിറ്റിസ് ജീവന് ഭീഷണിയാകും

പേശികളുടെ ബലഹീനത, ചർമ്മത്തിലെ തിണർപ്പ്, വേദനാജനകമായ മുറിവുകൾ എന്നിവ ഡെർമറ്റോമയോസൈറ്റിസിൻ്റെ പ്രാഥമിക ലക്ഷണങ്ങളാണെങ്കിലും, ഇത് ശരീരത്തിലെ മറ്റ് അവയവ വ്യവസ്ഥകളേയും പ്രത്യേകിച്ച് രക്തചംക്രമണവ്യൂഹത്തെയും ബാധിക്കും. ഈ ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ കാൽവിരലുകളിലേക്കും കൈ വിരലുകളിലേക്കുമുള്ള രക്ത വിതരണം തടസ്സപ്പെടുത്തുകയും, കൂടാതെ കണക്ടീവ് കലകൾക്ക് പ്രശ്നങ്ങളുണ്ടാകുന്നതിനും കാരണമാകും.

ഈ അവസ്ഥ ഹൃദയപേശികളിൽ അണുബാധ ഉണ്ടാക്കുകയും ഇത് ഹൃദയസ്തംഭനത്തിന് കാരണമാകുകയും ചെയ്യും. നെഞ്ചിലെ പേശികൾ ദുർബലമാകുന്നതിന് പുറമെ, ന്യുമോണിയ ഉണ്ടാകുന്നതിനും ശ്വാസകോശത്തിൻ്റെ പ്രവർത്തനക്ഷമത കുറയുന്നതിനും ഇടയാകും. ഭക്ഷണം വിഴുങ്ങുന്നതിലും ബുദ്ധിമുട്ടുണ്ടാകാമെന്ന് ഡോ.ഗോകുൽരാജ് പങ്കുവെക്കുന്നു.

കൂടാതെ, ഡെർമറ്റോമയോസൈറ്റിസ് ഉള്ളവരിൽ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലുമാണ്.”വൻകുടലിലെ ക്യാൻസറിനുള്ള സാധ്യതയാണ് കൂടുതൽ. അതേസമയം സ്ത്രീകളിൽ അണ്ഡാശയ ക്യാൻസറിനുള്ള സാധ്യത കൂടുതലായി കണ്ടുവരുന്നതായി ഡോ. ഗോകുൽരാജ് മുന്നറിയിപ്പ് നൽകുന്നു.

ഓർത്തിരിക്കേണ്ട കാര്യങ്ങൾ

ചർമ്മത്തിൽ തിണർപ്പ്, പേശികൾക്ക് ബലഹീനത എന്നീ ലക്ഷണങ്ങളോടെ ഉണ്ടാകുന്ന ഒരു അപൂർവ ഇൻഫ്ലമേറ്ററി അവസ്ഥയാണ് ഡെർമറ്റോമയോസൈറ്റിസ്. ഒരു വ്യക്തിക്ക് ഈ അവസ്ഥ ഉണ്ടോ എന്ന് നിർണ്ണയിക്കാൻ ചർമ്മത്തിൻ്റെയും പേശികളുടെയും ബയോപ്സി അത്യാവശ്യമാണ്. ഈ ഓട്ടോ ഇമ്മ്യൂൺ അവസ്ഥയുടെ കൃത്യമായ കാരണം അജ്ഞാതമാണ്. ഇത് ആർക്കും സംഭവിക്കാം. എത്രയും വേഗം രോഗനിർണയം നടത്തുന്നുവോ അത്രയും നന്നായി കൈകാര്യം ചെയ്യാൻ സാധിക്കും. ഈ അസുഖം ബാധിച്ചവരിൽ പേശികൾക്ക് ബലഹീനതയുണ്ടാകുന്നതിനാൽ ദൈനംദിന ജോലികൾ പൂർത്തിയാക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടും. ചർമ്മത്തിൽ സൂര്യപ്രകാശമേറ്റ ഭാഗത്ത് ഹെലിയോട്രോപ്പ് റാഷസ് അല്ലെങ്കിൽ ഗോട്രോൺ പാപ്പ്യൂളുകൾ പ്രത്യക്ഷപ്പെടും.

 

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്