728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

പ്രകടനം മെച്ചപ്പെടുത്താൻ മൗത്ത് ടേപ്പിംഗ് സഹായിച്ചു: ഹർമൻപ്രീത് കൗർ
7

പ്രകടനം മെച്ചപ്പെടുത്താൻ മൗത്ത് ടേപ്പിംഗ് സഹായിച്ചു: ഹർമൻപ്രീത് കൗർ

ആദ്യമായി ഈ വിദ്യ പരീക്ഷിക്കുന്നത് കൗറിന് ഒരു വെല്ലുവിളി നിറഞ്ഞ അനുഭവമായിരുന്നു. രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും ഉറങ്ങാൻ കഴിയാത്തതിനാൽ അവൾ ടേപ്പ് എടുത്തു മാറ്റി .

എൻ്റെ പ്രകടനം മെച്ചപ്പെടുത്താൻ മൗത്ത് ടേപ്പിംഗ് സഹായിച്ചു: ഹർമൻപ്രീത് കൗർ

പോസിറ്റീവോ നെഗറ്റീവോ ആകട്ടെ കായിക ലോകത്തെ ഓരോ ചെറിയ കാര്യത്തിനു പോലും പ്രകടനത്തിൽ കാര്യമായ സ്വാധീനം ചെലുത്താനാകും. അത്തരത്തിൽ ഒരു അനുഭവമാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും 2017ലെ അർജുന അവാർഡ് ജേതാവുമായ ഹർമൻപ്രീത് കൗർ പങ്കുവെക്കുന്നത്. താൻ വായിലൂടെയാണ് ശ്വസിക്കുന്നതെന്ന കാര്യം അവർ വളരെക്കാലം മനസ്സിലാക്കിരുന്നില്ല. ഇത് അവരിൽ വഴക്കക്കുറവിനും ഉറക്കക്കുറവിനും കാരണമായിരുന്നു. എന്നാൽ മൗത്ത് ടേപ്പിംഗ്(വായിലൂടെയുള്ള ശ്വാസമെടുക്കൽ) എന്ന സാങ്കേതികതയെ കുറിച്ച് മനസ്സിലാക്കിയതോടെ അത്തരം പ്രശ്നങ്ങളെല്ലാം കുറഞ്ഞു. ശ്വസന രീതിയിൽ വന്ന മാറ്റം,  അവരുടെ മൊത്തത്തിലുള്ള കായിക പ്രകടനവും മെച്ചപ്പെട്ടു.

മൗത്ത് ടേപ്പിംഗ് – ആമുഖം

“കുട്ടിക്കാലത്ത്, പൊടിയും തണുപ്പും കാരണം എനിക്ക് പലപ്പോഴും അലർജിയുണ്ടായിരുന്നു. പല സമയത്തും മൂക്ക് അടയുകയും ചെയ്യും”, ഹാപ്പിസ്റ്റ് ഹെൽത്തുമായി നടത്തിയ അഭിമുഖത്തിൽ കൗർ പങ്കുവെച്ചു. മൂക്ക് അടയുന്നതിനെ തുടർന്ന് വായിലൂടെ ശ്വസിക്കുന്നത് ശീലമായി. കുട്ടിക്കാലത്തിന് ശേഷവും അത് തുടരുകയും ചെയ്തു.

ഏതൊരു അത്‌ലറ്റിൻ്റെയും കാര്യത്തിലെന്നപോലെ, കഠിനമായ പരിശീലനത്തിലൂടെയും സ്ട്രെച്ചുകൾ, ഐസ് ബാത്ത് എന്നിവ പോലുള്ള റിക്കവറി രീതികളിലൂടെയും ഹർമൻപ്രീത് കൗർ കടന്നുപോയിരുന്നു. പക്ഷേ അവരുടെ വഴക്കക്കുറവ് വിട്ടുമാറിയിരുന്നില്ല. ” രാവിലെ എഴുന്നേൽക്കുമ്പോൾ കഴുത്തിലും തോളിലും പുറത്തും കഠിനമായ വേദന അനുഭവപ്പെടുക പതിവായിരുന്നു. ഇത് ഇല്ലാതാക്കാൻ വാം അപ്പിനായി ഞാൻ കൂടുതൽ സമയം ചിലവഴിച്ചു”

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഫിസിക്കൽ സ്ക്രീനിംഗ് ടെസ്റ്റിനിടെ കൗറിൻ്റെ പരിശീലകർ അവർ വായിലൂടെ ശ്വസിക്കുന്നത് ശ്രദ്ധിച്ചു. ഇത് പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. ഇതിനെ തുടർന്നായിരുന്നു കൗറിൻ്റെ വ്യക്തിഗത പരിശീലകനായ സാഗർ ദിവാൻ, മൗത്ത് ടേപ്പിംഗിനെ പരിചയപ്പെടുത്തിയത്. ഉറങ്ങുന്നതിനിടയിൽ വായ അടച്ചു പിടിക്കുന്നതിനുള്ള ഒരു പരിശീലനമായിരുന്നു അത്. മൂക്കിലൂടെ ശ്വസനം ശീലമാക്കാൻ ഇത് സഹായിക്കും.

ശീലം മാറ്റിയെടുക്കുക വെല്ലുവിളിയായിരുന്നു

ആദ്യമായി ഈ വിദ്യ പരീക്ഷിക്കുന്നത് കൗറിന് ഒരു വെല്ലുവിളി നിറഞ്ഞ അനുഭവമായിരുന്നു. രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും ഉറങ്ങാൻ കഴിയാത്തതിനാൽ അവൾ ടേപ്പ് എടുത്തു മാറ്റി. “എൻ്റെ ശീലം മാറ്റുക എന്നത് തുടക്കത്തിൽ വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. വായ ടേപ്പ് വച്ച് അടക്കുമ്പോൾ ശ്വാസം മുട്ടുന്നതായി തോന്നി. ആരോ എൻ്റെ തൊണ്ടയിൽ അമർത്തുന്നത് പോലെ, ശ്വസിക്കാനേ സാധിക്കുണ്ടായിരുന്നില്ല ”അവൾ ഓർത്തു. എങ്കിലും ശീലമാക്കണമെന്ന ഉറച്ച തീരുമാനത്തിൽ അരമണിക്കൂറോളം വായ ടേപ്പ് ചെയ്ത് വെക്കാൻ ഞാൻ ശ്രമിച്ചു. എന്നാൽ ഇപ്പോൾ വായ ടേപ്പ് ചെയ്താണ് ഞാൻ ഉറങ്ങുന്നതെങ്കിൽ ഒരു പ്രശ്നവും എനിക്ക് അനുഭവപ്പെടില്ല.” നിത്യാഭ്യാസി ആനയെ ചുമക്കും” എന്ന ചൊല്ല് പോലെ അരമണിക്കൂറിൽ തുടങ്ങിയത് ക്രമേണ ഏഴ് മുതൽ എട്ട് മണിക്കൂർ വരെ വായ ടേപ്പ് ചെയ്ത് സുഖമായി ഉറങ്ങാൻ അവർക്ക് സാധിച്ചു.

പുതിയ ശ്വസന രീതിയുടെ ഗുണം പ്രകടനത്തിൽ തെളിഞ്ഞു

മൗത്ത് ടേപ്പിംഗ് പരിശീലനം വായിലൂടെ ശ്വസിക്കുന്നതിൽ നിന്നും കൗറിന് മോചനം നൽകി. പ്രകടനം മെച്ചപ്പെടുത്തുന്നതിനും ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും ഇത് വളരെയധികം സഹായിച്ചു. പുതിയശ്വസന രീതി കൗറിൻ്റെ ഓക്സിജൻ ഫിൽട്രേഷൻ മെച്ചപ്പെടുത്തി. ഇത്, ആർത്തവ സമയത്തെ കടുത്ത വേദന കുറയ്ക്കുന്നതിനും  ഗുണം ചെയ്തു. നന്നായി ഉറങ്ങാനും ഉന്മേഷത്തോടെ ഉണരാനും മൗത്ത് ടേപ്പിംഗ് വളരെയധികം സഹായിച്ചു. വഴക്കക്കുറവ് മാറുകയും കോർ മസിലുകൾ നന്നായി ഉപയോഗപ്പെടുത്താൻ സാധിക്കുകയും ചെയ്തതായി തൻ്റെ അനുഭവം പങ്കുവെച്ചുകൊണ്ട് ഹർമൻപ്രീത് കൗർ പറയുന്നു.

ക്ഷമയാണ് പ്രധാനം

“യാത്ര സുഗമമല്ലെങ്കിലും, പതുക്കെ ആരംഭിക്കുന്നത് സഹായിക്കും.” പരിപടിയായുള്ള സമീപനമാണ് ആവശ്യമെന്ന് നിർദ്ദേശിച്ചുകൊണ്ട് കൗർ പറഞ്ഞു. അതിനാൽ, രാത്രികാല ദിനചര്യയിൽ മൗത്ത് ടേപ്പിംഗ് ഉൾപ്പെടുത്തുന്നതിന് മുമ്പ് നടക്കുമ്പോഴോ, വായിക്കുമ്പോഴോ, ടിവി കാണുമ്പോഴോ, കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോഴോ തുടങ്ങി പൂർണ്ണ ബോധമുള്ള പകൽ സമയത്ത് ഇത് ആരംഭിക്കണം.

ഹർമൻപ്രീത് കൗറിൻ്റെ അഭിപ്രായത്തിൽ, 10-15 മിനിറ്റുള്ള ചെറിയ ദൈർഘ്യത്തിൽ ആരംഭിക്കുന്നത് ക്രമേണ മാറ്റവുമായി പൊരുത്തപ്പെടാൻ വ്യക്തികളെ സഹായിക്കും. ശരീരം ശീലിച്ചുകഴിഞ്ഞാൽ ഉറക്കസമയത്ത് മൗത്ത് ടേപ്പിംഗ് പരിശീലിക്കാൻ അവർ നിർദേശിക്കുന്നു. തുടർച്ചയായി പരിശീലിക്കുമ്പോൾ ഘട്ടം ഘട്ടമായുള്ള സമീപനം ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ ശ്രദ്ധേയമായ ഫലങ്ങൾ നൽകുമെന്നാണ് അവരുടെ അനുഭവത്തിൽ നിന്നും തെളിയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്