728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

നഗ്നരായി ഉറങ്ങിയാലുള്ള ഏഴ് ഗുണങ്ങൾ
12

നഗ്നരായി ഉറങ്ങിയാലുള്ള ഏഴ് ഗുണങ്ങൾ

ശരീര താപനില നിയന്ത്രിക്കുന്നതിനും ലൈംഗിക അടുപ്പം കൂട്ടുന്നതിനും സഹായിക്കുമെന്നതിനാൽ നഗ്നരായി ഉറങ്ങുന്നതിനെ ആരോഗ്യകരമായ നീക്കമായാണ് വിദഗ്ദ്ധർ കണക്കാക്കുന്നത് .

നഗാനരായി ഉറങ്ങിയാലുള്ള ഗുണങ്ങൾ

നന്നായി ഉറക്കം ലഭിക്കുക, പങ്കാളികൾ തമ്മിലുള്ള ശാരീരിക ബന്ധം മെച്ചപ്പെടുത്തുക തുടങ്ങി നിരവധി ഗുണകരമായ കാരണങ്ങൾ മുൻനിർത്തി നഗ്നരായി ഉറങ്ങാനുള്ള സ്വതന്ത്ര്യം ഏവർക്കുമുണ്ട്. ഇതിനെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വിവസ്ത്രരായി ഉറങ്ങുന്നത് പൊതുവേ പലർക്കും ശീലമല്ലെങ്കിലും ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ശരീര താപനില നിയന്ത്രിക്കാനും, പങ്കാളികൾ തമ്മിലുള്ള ലൈംഗിക ബന്ധം മെച്ചപ്പെടുത്താനും, ശരീരഭാരം നിയന്ത്രിക്കാനും  സഹായിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. ശൈത്യകാലത്ത് നഗ്നരായി ഉറങ്ങുന്നത് വേഗത്തിൽ ഉറക്കം ലഭിക്കുന്നതിനും, ആരോഗ്യകരമായ മെറ്റബോളിസം നിലനിർത്തുന്നതിനും വളരെയധികം അനുയോജ്യമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ചൂട് ഇഷ്ടപ്പെടുന്നവർ, നഗ്നരായി ഉറങ്ങുമ്പോൾ ചൂട് ലഭിക്കുന്ന തരത്തിലുള്ള കിടക്കകളും ഇന്ന് വിപണിയിൽ ലഭ്യമാണെന്ന് വിദഗദ്ധർ പറയുന്നു.

ഉറക്കവുമായി ബന്ധപ്പെട്ട് 2022ൽ യുകെയിൽ നടത്തിയ ഒരു സർവ്വേയിൽ നഗ്നരായി ഉറങ്ങുന്നതിൻ്റെ പ്രയോജനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. 15,000 മുതിർന്ന വ്യക്തികളിൽ നടത്തിയ സർവേയിൽ പ്രതികരിച്ചവരിൽ 20 ശതമാനം പേരും നഗ്നരായി ഉറങ്ങാൻ ഇഷ്ടപ്പെടുന്നുവെന്ന് വെളിപ്പെടുത്തി. കൗതുകകരമെന്നു പറയട്ടെ, ചെറുപ്പക്കാർ മാത്രമല്ല മുതിർന്നവരും വിവസ്ത്രരായി ഉറങ്ങാൻ ഇഷ്ടപ്പെടുന്നു എന്നതിൻ്റെ വ്യക്തമായ തെളിവായിരുന്നു അത്. സർവേയിൽ പങ്കെടുത്തവരിൽ 26 ശതമാനം പേർ 65 വയസ്സിനു മുകളിലുള്ളവരും 17 ശതമാനം പേർ 18-24 വയസ്സിനിടയിലുള്ളവരുമാണ്.

നഗ്നരായുള്ള ഉറക്കം എങ്ങിനെ ഗുണം ചെയ്യുന്നു

ശരീര താപനില നിയന്ത്രിക്കുന്നതും ശരീരത്തിൻ്റെ സ്വകാര്യഭാഗങ്ങളിലെ അണുബാധ തടയുന്നതും നഗ്നരായി ഉറങ്ങുന്നതിൻ്റെ ചില ഗുണങ്ങളാണെന്ന് ബാംഗ്ലൂർ ആസ്റ്റർ സിഎംഐയിലെ ഇൻ്റർവെൻഷണൽ പൾമണോളജി ലീഡ് കൺസൾട്ടൻ്റ് ഡോ. സുനിൽ കുമാർ കെ പറയുന്നു. “എങ്കിലും ഇതിൻ്റെ ശാസ്ത്രീയ വിലയിരുത്തലുകൾ ഇല്ലാത്തതിനാൽ വ്യക്തിഗതമായി ശുപാർശ ചെയ്യാനാകില്ല”

അതേസമയം, യുകെ ആസ്ഥാനമായുള്ള ചാർട്ടേഡ് ഫിസിയോതെറാപ്പിസ്റ്റും സ്ലീപ് എക്സ്പേർട്ടുമായ സമ്മി മാർഗോ ഹാപ്പിയെസ്റ്റ് ഹെൽത്തുമായി നടത്തിയ ഒരു ഇമെയിൽ സംഭാഷണത്തിൽ നഗ്നരായി ഉറങ്ങുന്നതിൻ്റെ രസകരവും അറിയപ്പെടാത്തതുമായ ചില ഗുണങ്ങൾ പങ്കുവെച്ചു. അവയിൽ ചിലത് യുകെ സർവേയിൽ പങ്കെടുത്തവർ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

1. ശരീര താപനില നിയന്ത്രിക്കുന്നു

ശരീര താപനില ഫലപ്രദമായി നിയന്ത്രിക്കാനാകുന്നു എന്നതാണ് നഗ്നരായി ഉറങ്ങുന്നതിൻ്റെ ഒരു പ്രധാന ഗുണം. വസ്ത്രങ്ങളുടെ തടസ്സമില്ലാതെ ശരീരത്തിന് രാത്രിയിലെ താപനിലയുമായി നന്നായി പൊരുത്തപ്പെടാൻ സാധിക്കും. തടസ്സമില്ലാതെ ഉറങ്ങുന്നതിനും മാനസികവും ശാരീരികവുമായ സമ്മർദ്ദങ്ങളും പിരിമുറുക്കങ്ങളും കുറയ്ക്കുന്നതിനും ഇത് സഹായിക്കും.

2. എളുപ്പത്തിൽ ഉറക്കം ലഭിക്കുന്നു

ഉറക്കത്തിൻ്റെ സമയക്രമത്തിൽ ശരീര താപനില നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഉറക്ക-ഉണർവ് ചക്രത്തെ നിയന്ത്രിക്കുന്ന ആന്തരിക ഘടികാരമായ സർക്കാഡിയൻ താളവുമായി ഇത് സങ്കീർണ്ണമായി ബന്ധപ്പെട്ടിരിക്കുന്നു. നഗ്നരായി ഉറങ്ങുമ്പോൾ ശരീരം തണുക്കുകയും ഉറങ്ങാൻ സമയമായെന്ന സൂചന തലച്ചോറിന് നൽകുകയും ചെയ്യുന്നു. ഇതുവഴി എളുപ്പത്തിൽ ഉറക്കം ലഭിക്കുന്നു.

3. ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു

നഗ്നനരായി ഉറങ്ങുന്നത് ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് ഗവേഷണം സൂചിപ്പിക്കുന്നു. ശരീരത്തെ സ്വാഭാവികമായി തണുക്കാൻ അനുവദിക്കുമ്പോൾ ആഴത്തിലുള്ളതും പുനഃസ്ഥാപിക്കുന്നതുമായ ഉറക്ക ചക്രങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടും. ഇതിൻ്റെ അർത്ഥം കൂടുതൽ ഉന്മേഷത്തോടെ ഉണരാനും ദിവസം മുഴുവൻ ഊർജ്ജസ്വലരായിരിക്കാനും നിങ്ങൾക്ക് സാധിക്കും എന്നാണ്.

4. ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

വസ്ത്രങ്ങളിൽ വിയർപ്പും ബാക്ടീരിയകളും പറ്റിപ്പിടിച്ചിരിക്കും. ചർമ്മത്തിലെ അസ്വസ്ഥതകൾക്കും അണുബാധകൾക്കും ഇത് ഒരു പ്രധാന കാരണമാണ്. നഗ്നരായി ഉറങ്ങുമ്പോൾ നിങ്ങളുടെ ചർമ്മത്തിലേക്കുള്ള വായു സഞ്ചാരം വളരെയധികം മെച്ചപ്പെടുകയും അസ്വസ്ഥതകളും അണുബാധകളും നിയന്ത്രിക്കാനാകുകയും ചെയ്യും. മാത്രമല്ല സ്വകാര്യ ഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും.

5.ലൈംഗികബന്ധം പ്രോത്സാഹിപ്പിക്കുന്നു

പങ്കാളികളെ സംബന്ധിച്ചിടത്തോളം, കിടക്ക പങ്കിടുമ്പോൾ തടസ്സങ്ങളില്ലാതിരിക്കുന്നത് മാനസികവും ശാരീരികവുമായ അടുപ്പം കൂടുതൽ ദൃഢമാക്കും. പങ്കാളികളുടെ ചർമ്മങ്ങൾ തമ്മിൽ സമ്പർക്കത്തിൽ വരുമ്പോൾ “ലവ് ഹോർമോൺ” എന്നറിയപ്പെടുന്നു ഓക്സിടോസിൻ പുറത്തുവിടുകയും ഇത് ലൈംഗിക ബന്ധവും ശാരീരികവും വൈകാരികവുമായ അടുപ്പവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

6. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു

നഗ്നരായി ഉറങ്ങുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഉറങ്ങുമ്പോൾ ശരീരം തണുപ്പിക്കുന്നതിനായി ബ്രൗൺ ഫാറ്റ് സജീവമാകും. ശരീരതാപനില നിലനിർത്താൻ പ്രവർത്തിക്കുന്ന ഒരുതരം കൊഴുപ്പാണിത്. ബ്രൗൺ ഫാറ്റ് സജീവമാകുന്നതോടെ ഉപാപചയ വേഗതയും കലോറിയുടെ ഉപഭോഗവും വർദ്ധിക്കും. ഇത് ശരീരഭാരം കുറയാൻ സഹായിക്കും.

7. ആത്മ വിശ്വാസം വർദ്ധിപ്പിക്കുന്നു

സ്വന്തം ചർമ്മത്തിൽ സ്പർശിക്കുന്നതിലൂടെ ലഭിക്കുന്ന ആത്മ നിർവൃതി ആത്മ വിശ്വാസം വർദ്ധിപ്പിക്കാൻ ഇടയാക്കും. സ്വന്തം ആകാരത്തേയും ശാരീരിക ക്ഷമതേയും കുറിച്ച് ബോധവാന്മാരാകുന്നത് മൊത്തതിലുള്ള ക്ഷേമത്തിന് ഗുണം ചെയ്യും.

നഗ്നരായുള്ള ഉറക്കം പുതിയ കാര്യമല്ലെന്ന് പഠനം

തണുത്ത താപനിലയിൽ നഗ്നരായി ഉറങ്ങുന്നതിനെപ്പറ്റി പുരാതന മനുഷ്യരുടെ പരിണാമചരിത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നു. തണുപ്പിൽ നഗ്നനായി ജീവിക്കുന്നതിനെക്കുറിച്ച് ബയോ സയൻസ് 2023ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചർച്ച ചെയ്യുന്നുമുണ്ട്. ദക്ഷിണാഫ്രിക്കയിലെ ബുഷ്മാൻ, ഓസ്ട്രേലിയൻ അബോർജിനീസ് , യമന, ടിയറ ഡെൽ ഫ്യൂഗോയിലെ അലെക്റ്റോഫ് എന്നീ സംസ്കാരങ്ങളിളെ ആളുകൾ നൂറുകണക്കിന് വർഷങ്ങളായി നഗ്നരായാണ് ഉറക്കം. ഇത് എങ്ങനെ സാധ്യമാകുന്നു എന്നാണ് പഠനത്തിലൂടെ കണ്ടെത്താൻ ശ്രമിക്കുന്നത്.

തീകൂട്ടി അതിൽ നിന്നും ചൂടേറ്റായിരുന്നു നഗ്നരായിരുന്ന ഇവർ തണുപ്പിനെ അതിജീവിച്ചത്. തണുത്ത കാലാവസ്ഥയിൽ, വലിയ അടുപ്പ് നിർമ്മിച്ച് അതിന് സമീപം ഉറങ്ങുകയും പലപ്പോഴും കാറ്റുള്ള രാത്രികൾ കാരണം തീ അണയാതിരിക്കാൻ ഇന്ധനം ചേർക്കുകയും ചെയ്തുകൊണ്ട് അവർ പരിഹാരം കണ്ടെത്തി.

പ്രധാനപോയിൻ്റുകൾ

വിവസ്ത്രരായി ഉറങ്ങുന്നത് അത്രത്തോളം എളുപ്പമല്ലെങ്കിലും അത് സാധ്യമാകുമെന്നതിനുള്ള സൂചനകൾ മനുഷ്യൻ്റെ പരിണാമ ചരിത്രത്തിലുണ്ട്.

ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തൽ,ശരീര താപനില നിയന്ത്രിക്കൽ, ശരീരഭാരം നിയന്ത്രിക്കൽ തുടങ്ങി നഗ്നരായി ഉറങ്ങുന്നതിൻ്റെ ശ്രദ്ധിക്കപ്പെടാത്ത ചില ഗുണങ്ങൾ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിൽ ഇത് സാധാരണമല്ലെങ്കിലും, ബ്രിട്ടനിലെ ഒരു സർവേയിൽ രാജ്യത്തെ അഞ്ചിലൊന്ന് ആളുകൾ നഗ്നരായി ഉറങ്ങാൻ ഇഷ്ടപ്പെടുന്നതായി കണ്ടെത്തി. പ്രത്യേകിച്ചും അതിൻ്റെ ഗുണങ്ങൾ കാരണം പ്രായമായവർ ഈ രീതി പതിവായി പിന്തുടരുന്നു

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്