728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

തറയിൽ കിടന്നുറങ്ങിയാൽ നടുവേദന മാറുമോ?
28

തറയിൽ കിടന്നുറങ്ങിയാൽ നടുവേദന മാറുമോ?

ശരീരത്തിലുണ്ടാകുന്ന വേദന കുറയ്ക്കാൻ തറയിൽ കിടന്നുറങ്ങുന്നതിലൂടെ സാധിക്കും എന്നാണ് ചില പ്രായമായവർ വിശ്വസിക്കുന്നത് .

നിലത്ത് കിടന്നുറങ്ങുന്നത് ആരോഗ്യകരമാണോ?

ശരീര ഘടന, ശരീരത്തെ കുറിച്ചുള്ള അവബോധം, രക്തചംക്രമണം എന്നിവ മെച്ചപ്പെടുത്താൻ തറയിൽ കിടന്നുറങ്ങുന്നതിലൂടെ സാധിക്കും എന്നാണ് പരമ്പരാഗതമായി കണക്കാക്കിയിരിക്കുന്നത്. കൂടാതെ ചില സാമ്പ്രദായിക വിശ്വാസങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾക്ക് അനുസൃതമായി മെച്ചപ്പെട്ട കിടക്കകളും മെത്തകളും ലഭ്യമായി തുടങ്ങിയതോടെ ഉറക്കത്തിനായി പിന്തുടർന്നിരുന്ന രീതിയിൽ പല മാറ്റങ്ങളും സംഭവിച്ചു. എങ്കിലും തറയിൽ ഉറങ്ങുന്നതിന് ആരോഗ്യപരമായ ഗുണങ്ങളുണ്ടെന്ന് പലരും വിശ്വസിക്കുന്നുണ്ട്.

ശരീരത്തിലുണ്ടാകുന്ന വേദന കുറയ്ക്കാൻ തറയിൽ കിടന്നുറങ്ങുന്നതിലൂടെ സാധിക്കും എന്നാണ് ചില പ്രായമായവർ വിശ്വസിക്കുന്നത്. എന്നാൽ ഇത് നട്ടെല്ലിൻ്റെ ആരോഗ്യത്തെ ബാധിക്കുന്നമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. തറയിൽ കിടന്നുറങ്ങി ശീലമുള്ളവരിൽ നടുവേദന ഒഴിവാക്കാൻ ഇത് സഹായിക്കും, എന്നാൽ 40നും 50നും ഇടയിൽ പ്രായമുള്ളവർ തറയിൽ കിടന്നുറങ്ങുന്നത് അത്രത്തോളം ഗുണം ചെയ്യില്ലെന്ന് വ്യക്തമാക്കുകയാണ് ബംഗളൂരു DHEE ഹോസ്പിറ്റൽ സിഇഒ & ഓർത്തോപീഡിക് സർജൻ ഡോ. ചന്ദ്രശേഖർ ചിക്കമുനിയപ്പ. വേദന കുറയുന്നതിനു പകരം പുതിയ വേദനകൾ ഉണ്ടാകുന്നതിലേക്ക് ഇത് നയിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

തറയിൽ കിടന്നുറങ്ങുന്നത് ഗുണകരമാണോ?

“ദിവസം 16 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യേണ്ട നിരവധി സാഹചര്യങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്. അത്തരം ദിവസങ്ങളിൽ വീട്ടിൽ തിരിച്ച് എത്തുമ്പോഴേക്കും നടുവേദന എന്നെ തളർത്തിയിട്ടുണ്ടാകും. അപ്പോൾ കട്ടി കുറഞ്ഞ ഒരു പായ നിലത്ത് വിരിച്ച് തലയണ ഉപയോഗിക്കാതെ ഞാൻ അതിൽ കിടക്കും. വേദന കുറയ്ക്കാൻ ഇതെനിക്ക് സഹായകമായിട്ടുണ്ട്. എന്നാൽ ഞാൻ പതിവായി നിലത്ത് കിടക്കാറില്ല” – ബംഗളൂരുവിൽ നിന്നുള്ള മുപ്പത്തിയെട്ടുകാരനായ ബിസിനസ്സുകാരൻ നരേഷ് ബാബു ഹാപ്പിയസ്റ്റ് ഹെൽത്തിനോട് പങ്കുവെച്ച വാക്കുകാളാണിത്.

“സ്ഥിരമായി തറയിൽ കിടന്നുറങ്ങുന്ന പലരേയും നിങ്ങൾ കണ്ടിട്ടുണ്ടാകും. അവർ എത്ര സുഖകരമായി ഉറങ്ങുന്നു എന്നത് നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. ദീർഘകാലമായി തറയിൽ കിടന്നുറങ്ങി ശീലമുള്ളവർക്ക് അത് തുടരാവുന്നതാണ്. കാരണം അവരുടെ ശരീരം ഇതുമായി പൊരുത്തപ്പെട്ടിട്ടുണ്ടാകും. എങ്കിലും കഠിനമായ നടുവേദനയോ കഴുത്ത് വേദനയോ ഉള്ളവർ നിലത്ത് കിടന്നുറങ്ങുന്നത് വേദന വർദ്ധിപ്പിക്കും എന്നതിനാൽ ഇത് നല്ലതല്ലെന്ന് ഡോ.ചന്ദ്രശേഖർ ചിക്കമുനിയപ്പ വ്യക്തമാക്കുന്നു. തറയിൽ ഉറങ്ങുന്നതിൻ്റെ ഗുണങ്ങൾ ചൂണ്ടിക്കാട്ടുന്ന വിവരങ്ങൾ ലഭ്യമായിരിക്കാം. എന്നാൽ അത് ശരിയാണെന്നതിനുള്ള യാതൊരു തെളിവുകളും ലഭ്യമല്ലെന്ന് അദ്ദേഹം പറയുന്നു.

കുട്ടികളും പ്രായമായവരും തറയിൽ ഉറങ്ങുന്നത് ഗുണകരമല്ല. കാരണം, ഇവർ ദുർബലമായ ചർമ്മമുള്ളവരും താപനില മാറുന്നതിനോട് സംവേദനക്ഷമതയുള്ളവരുമാണ്. എന്നാൽ മുൻകാലങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതിരുന്നവർക്ക് തറയിൽ കിടന്നുറങ്ങാമെന്ന് വിദഗ്ദ്ധർ പറയുന്നു. ഉദാഹരണത്തിന് റുമറ്റോയിഡ് ആർത്രൈറ്റിസ് ബാധിച്ചവർ നിലത്ത് കിടന്നുറങ്ങുന്നത് വളരെയധികം ദോഷം ചെയ്യും.

തറയിൽ ഉറങ്ങുന്നതിൻ്റെ ശാസ്ത്രീയ വശം

തറയിൽ ഉറങ്ങുന്നതിൻ്റെ ഗുണങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ വശം ഇന്നും ഏറെ വാദപ്രതിവാദങ്ങൾക്ക് വിധേയമായ വിഷയമാണെന്ന് വ്യക്തമാക്കുകയാണ് ചെന്നൈ ഫോർട്ടിസ് മലർ ഹോസ്പിറ്റലിലെ ബോൺ&ജോയിൻ്റ് വിദഗ്ദ്ധൻ ഡോ.ശരത് കുമാർ. ഏകദേശം 70 മുതൽ 80 ശതമാനം വരെ ഓർത്തോപീഡിക് വിദഗ്ദ്ധരും തറയിൽ ഉറങ്ങുക എന്ന ആശയത്തെ പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. വ്യക്തിഗത തിരഞ്ഞെടുപ്പുകൾ എന്നതിലുപരി ചില വിശ്വാസങ്ങൾ മൂലവും തറയിൽ കിടന്നുറങ്ങുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് ആളുകൾ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

എങ്കിലും ജീവിതശൈലിയും സാമ്പത്തിക സാഹചര്യങ്ങളും കണക്കിലെടുത്ത് തറയിൽ കിടന്നുറങ്ങുന്നതുമായി ബന്ധപ്പെട്ട ശീലങ്ങൾ വ്യത്യാസപ്പെടാമെന്ന് ഡോ. കുമാർ പങ്കുവെക്കുന്നു. ഉദാഹരണത്തിന്, നിർമ്മാണ സൈറ്റുകളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് ഒരു കിടക്കയിൽ കിടക്കുന്നതിനുപകരം തറയിൽ കിടക്കുന്നത് സുഖകരമായിരിക്കും. അതുകൊണ്ട് തന്നെ ചില സന്ദർഭങ്ങളിൽ തറയില് ഉറങ്ങുന്നത് ശരീരഘടന മെച്ചപ്പെടുത്താനും നടുവേദന കുറയ്ക്കാനും സഹായിക്കും.

പ്രധാന പോയിൻ്റുകൾ

തറയിൽ കിടന്നുറങ്ങുന്നത് പുതിയ രീതിയല്ല. എന്നാൽ ഇത് പ്രയോജനകരമല്ലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കൂടാതെ ഇത് നിങ്ങളുടെ നട്ടെല്ലിൻ്റെ ആരോഗ്യത്തെ ബാധിച്ചേക്കാം.

പതിവായി തറയിൽ കിടന്നുറങ്ങുന്നവർക്ക് ചിലപ്പോഴൊക്കെ നടുവേദന കുറയ്ക്കാൻ ഇത് സഹായിച്ചേക്കാം.

കുട്ടികളും മുതിർന്നവരും തറയിൽ കിടന്നുറങ്ങുന്നത് ആരോഗ്യത്തിന് നല്ലതല്ല. എന്നാൽ, മുൻകാലങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതിരുന്നവർക്ക് ഇഷ്ടമെങ്കിൽ തറയിൽ ഉറങ്ങാവുന്നതാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്