728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

Teas and Weight Loss: ചായ കുടിച്ച് തടികുറയ്ക്കാം
34

Teas and Weight Loss: ചായ കുടിച്ച് തടികുറയ്ക്കാം

പാലിനും പഞ്ചസാരയ്ക്കും പകരം പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചുള്ള ചായ, ശരീരഭാരം കുറയ്ക്കാൻ വളരെയധികം ഗുണം ചെയ്യും .

തടികുറയ്ക്കാൻ സ ഹായിക്കുന്ന ചായകൾ

ശരീരംഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അതിനായുള്ള യാത്രയിൽ ദഹനവും ഉപാപചയ പ്രവർത്തനങ്ങളും തടസ്സങ്ങളില്ലാതെ നടക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. രസകരമെന്ന് പറയട്ടെ, ആരോഗ്യകരവും വിവേകപൂർവ്വവുമായ ഭക്ഷണക്രമം പിന്തുടരുകയാണെങ്കിൽ ഈ രണ്ട് ഘടകങ്ങളും സ്വാഭാവികമായി തന്നെ മികച്ച രീതിയിൽ പ്രവർത്തിക്കുകയും ചെയ്യും. അതിനായി കാർബോഹൈഡ്രേറ്റ് കുറവും പ്രോട്ടീനും ഫൈബറും കൂടുതലുമുള്ള ഭക്ഷണക്രമം മാത്രം പിന്തുടർന്നാൽ പോരാ. അതോടൊപ്പം തന്നെ നിങ്ങളെ സഹായിക്കുന്ന മറ്റ് ചില മാർഗ്ഗങ്ങൾ വിശദീകരിക്കുകയാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ. പാലോ മധുരമോ ഉപയോഗിക്കാതെ പ്രകൃതിദത്തമായ ചേരുവകൾ ചേർത്തുള്ള വ്യത്യസ്ത ചായകൾ ശരീരംഭാരം കുറയ്ക്കാനുള്ള യാത്രയിൽ കൂടുതൽ സഹായകരമാകുമെന്നാണ് ഇവർ വ്യക്തമാക്കുന്നത്.

ആരോഗ്യ വിദഗ്ദ്ധൻ്റെ നിർദ്ദേശ പ്രകാരം പ്രകൃതിദത്തമായ പാനീയങ്ങളും ആരോഗ്യകരമായ ചായകളും പതിവായി കുടിക്കുന്നത് ശരീരംഭാരം കുറയ്ക്കാൻ പെട്ടെന്ന് സഹായിക്കുമെന്ന് വിശദീകരിക്കുകയാണ് ബാംഗ്ലൂർ ഫോർട്ടിസ് ഹോസ്പിറ്റലിലെ GI ആൻ്റ് ബരിയാട്രിക് സർജൻ ഡോ.ഗണേഷ് ഷേണായി. പ്രകൃതിദത്ത ചേരുവകൾ ഉൾപ്പെടുത്തി വീട്ടിൽ ഉണ്ടാക്കുന്ന ആരോഗ്യകരമായ ചായകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പറയുകയാണ് ബാംഗ്ലൂർ മണിപ്പാൽ ഹോസ്പിറ്റലിലെ ഡയറ്ററ്റിക്സ് ആൻ്റ് ന്യൂട്രീഷ്യൻ വിഭാഗം മേധാവി ഭാരതി എൻ ആർ. ഇത്തരത്തിലുള്ള ചായകളിൽ ഭൂരിഭാഗവും അണുബാധകളെ ചെറുക്കുന്നതിനും, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള ഘടകങ്ങൾ ഉള്ളതിനാൽ ഇത് ദഹന സംവിധാനത്തെ മികച്ച രീതിയിൽ സഹായിക്കുന്നു.

പാലും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന കൂടുതൽ കലോറി അടങ്ങിയ ചായക്ക് പകരം പ്രകൃതിദത്തമായ ചേരുവകൾ ചേർത്ത് തയ്യാറാക്കാവുന്ന ചില ചായകൾ ഏതൊക്കെയാണെന്ന് നോക്കാം

ജിഞ്ചർ ടീ

ദഹന സംബന്ധമായ അസ്വസ്ഥതകൾ പരിഹരിക്കുന്നതിനായി കാലങ്ങളായി ഉപയോഗിക്കുന്ന പ്രകൃതിദത്തമായ ഔഷധമാണ് ഇഞ്ചി എന്ന് ഡോ.ഷേണായി പറയുന്നു. ദഹനക്കുറവ്, അസിഡിറ്റി, വയറുവീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇഞ്ചി വളരെയധികം ഗുണം ചെയ്യും. കൂടാതെ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നതിനാൽ, പ്രത്യേകിച്ച് പ്രമേഹമുള്ളവർക്ക് ഇത് വളരെ നല്ലതാണ്.

ഇഞ്ചി ചതച്ചോ ചെറിയ കഷ്ണങ്ങളായോ വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് ചായയുണ്ടാക്കാവുന്നതാണ്. കൂടുതൽ ഗുണം ലഭിക്കുന്നതിനായി ഗ്രീൻടീ, നാരങ്ങ വെള്ളം, ഭാരം കുറയ്ക്കാൻ ഏറെ ഫലപ്രദമായി കണക്കാക്കുന്ന ആപ്പിൾ സിഡർ വിനിഗർ എന്നിവയുമായി ചേർത്തും കഴിക്കാവുന്നതാണ്. “ഇത് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും, ഉപാപചയ നിരക്ക് മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് ഡോ.എൻ.ആർ ഭാരതി പറയുന്നു. പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യുന്നതിനും ജിഞ്ചർ ടീ സഹായിക്കുന്നു.

മഞ്ഞൾ ചേർത്ത ചായ

ഇന്ത്യൻ ഭക്ഷണ വിഭവങ്ങളിൽ രുചിയും നിറയും ചേർക്കുന്നതിനായി സാധാരണയായി ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനമാണ് മഞ്ഞൾ. അമിതവണ്ണം കുറയ്ക്കാനും മഞ്ഞൾ ഗുണകരണമാണ്. ഇതിലടങ്ങിയ കുർകുമിൻ എന്ന ഘടകമാണ് മഞ്ഞളിനെ ഗുണകരമാക്കുന്നത്.

കുർക്കുമിൻ അടക്കമുള്ള പ്രകൃതിദത്തമായ പോളിഫിനോളുകൾ അമിതവണ്ണം കുറയ്ക്കുന്നതിനുള്ള മാർഗമായി ഉപയോഗിക്കാവുന്നതാണെന്ന് ഇൻ്റർനാഷണൽ ജേർണൽ ഓഫ് മോളിക്യുലാർ സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എൻസൈമുകൾ, ഊർജ ഉപഭോഗം, അഡിപോസൈറ്റ് ഡിഫറൻസിയേഷൻ, കൊഴുപ്പ് വിഘടിക്കൽ, ഗട്ട് മൈക്രോബയോട്ട എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അമിതവണ്ണം കുറയ്ക്കുന്നതിനായി പ്രവർത്തിക്കാൻ കുർക്കുമിന് സാധിക്കുമെന്ന് ഈ പഠനത്തിൽ പരാമർശിക്കുന്നു. കുടലിലുണ്ടാകുന്ന അണുബാധകൾ നിയന്ത്രിക്കാൻ മഞ്ഞൾ ചേർത്ത ചായ ഫലപ്രദമാണ്. ഇവയിലടങ്ങിയ ആൻ്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ വയറു വേദന പോലുള്ള പ്രശ്നങ്ങൾക്കും ഗുണം ചെയ്യുമെന്ന് ഡോ.ഭാരതി എൻ ആർ പറയുന്നു.

പെപ്പർമിൻ്റ് ടീ

അമിത വിശപ്പ് തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന കലോറി കുറഞ്ഞ പാനീയമാണ് പെപ്പർമിൻ്റ് ടീ. ആമാശയത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും കൊഴുപ്പ് എരിച്ചു കളയാനും ഇത് വളരെയധികം ഫലപ്രദമാണ്. പാലൊഴിച്ച് ഉണ്ടാക്കുന്ന ചായക്ക് പകരം ഒന്നോ രണ്ടോ കപ്പ് പെപ്പർമിൻ്റ് ടീ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ഡയറ്റീഷ്യന്മാർ വ്യക്തമാക്കുന്നു. ദഹന പഥത്തിലെ പേശികളെ ആയാസരഹിതമാക്കാൻ പെപ്പർമിൻ്റിന് സാധിക്കും. വയറിനുള്ളിലെ കോച്ചിപ്പിടുത്തം, വായുക്ഷോഭം എന്നിങ്ങനെയുള്ള ഇറിറ്റബിൾ ബൗൾ സിൻഡ്രോം (IBS) മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് സമാധാനം ലഭിക്കാൻ ഇവ സഹായിക്കുമെന്ന് ഡോ. ഗണേഷ് ഷേണായി പറയുന്നു.

ജമന്തി വേരുകൾ ചേർത്ത ചായ

ദഹനം മെച്ചപ്പെടുത്തുന്നതിനും ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പരമ്പരാഗതമായി ഉപയോഗിക്കുന്നതാണ് ജമന്തി വേരുകളെന്ന് വ്യക്തമാക്കുകയാണ് ഡോ.ഗണേഷ് ഷേണായി. കരളിൻ്റേയും പിത്താശയത്തിൻ്റേയും പ്രവർത്തനത്തെ സഹായിച്ച് ശരീരത്തിൽ നിന്നും വിഷാംശങ്ങൾ നീക്കം ചെയ്യുന്നതിൽ ഇവയ്ക്ക് പ്രവർത്തിക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇവയിലടങ്ങിയ ഡൈയൂററ്റിക് ഘടകങ്ങൾ ശരീരത്തിൽ അമിതമായുള്ള ജലാംശത്തെ മൂത്രത്തിൻ്റെ രൂപത്തിൽ പുറന്തള്ളാൻ സഹായിക്കും.

ഗ്രീൻ ടീ

ആമാശയത്തിൻ്റെ പാളികളെ അണുബാധകളിൽ നിന്നും സംരക്ഷിച്ച് ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനു സഹായിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ളതായി ഡോ.ഗണേഷ് ഷേണായി പറയുന്നു. മിതമായ അളവിൽ കഫീൻ അടങ്ങിയ ഈ പാനീയം ദഹനത്തെ ചെറിയ തോതിൽ ഉത്തേജിപ്പിക്കുകയും ചെയ്യും. പൊതുവേ എല്ലാവർക്കും ഗ്ലീൻ ടീ അനുയോജ്യമാണ്. എങ്കിലും ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ലക്സ് ഡിസീസ്(GERD), ഇറിറ്റബിൾ ബൗൾ സിൻഡ്രോം (IBS), ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങൾ എന്നിവയുള്ളവർ ഗ്രീൻ ടീ ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഗ്യാസ്ട്രോ എൻ്ററോളജിസ്റ്റിൻ്റെ നിർദ്ദേശം തേടേണ്ടതാണ്.

ലെമൺ ടീ

പാലൊഴിച്ച് തയ്യാറാക്കുന്ന ചായക്ക് പകരം ലെമൺ ടീ ഉപയോഗിച്ച് തുടങ്ങിയാൽ ശരീരഭാരത്തിൽ താൽക്കാലികമായ കുറവ് സംഭവിക്കുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ശരീരഭാരം കുറയ്ക്കണം എന്നുണ്ടെങ്കിൽ ഭക്ഷണ ക്രമത്തിലും അൽപം ശ്രദ്ധ നൽകേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ഭാരതി എൻ ആർ. ഒരു നാരങ്ങയിൽ ഏകദേശം 25MG മുതൽ 30MG വരെ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ആമാശയത്തിൻ്റെ ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും ഒരുപോലെ ഗുണം ചെയ്യുന്ന പെക്ടിൻ നാരങ്ങയുടെ തൊലിയിൽ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ദഹനം വർദ്ധിപ്പിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും വേണ്ടി ജിഞ്ചർ ലെമൺ ടീയും ഏറെ ഫലപ്രദമാണ്. കൊഴുപ്പ് ദഹിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പിത്തരസം ഉത്പാദിപ്പിക്കാൻ ലെമൺ ടീയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി സഹായിക്കും.

പ്രധാന പോയിൻ്റുകൾ

പാലും പഞ്ചസാരയും ഉപയോഗിക്കുന്നതിന് പകരം ലളിതവും പ്രകൃതിദത്തവുമായ ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന ചായകൾ ശരീരഭാരം കുറയ്ക്കാൻ വളരെയധികം ഫലപ്രദമാണ്.

ഓരോരുത്തരുടേയും ആരോഗ്യ സ്ഥിതിയനുസരിച്ച് എത്രയളവാണ് മികച്ചത് എന്നറിയുന്നതിനായി ഇത്തരത്തിലുള്ള ചായകൾ ഉപയോഗിക്കുന്നതിനു മുമ്പ് ഒരു ഡയറ്റീഷ്യൻ്റെ നിർദ്ദേശം തേടേണ്ടതാണ്

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്