728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

ജിം നിർത്തിയാൽ ശരീരഭാരം കൂടുന്നു, കാരണമറിയാം!
22

ജിം നിർത്തിയാൽ ശരീരഭാരം കൂടുന്നു, കാരണമറിയാം!

വർക്ക്ഔട്ടിൽ ഇടവേള വരുമ്പോൾ ശരീരത്തിന് ആവശ്യമുള്ള ഊർജം വളരെ കുറയുകയും ഉപയോഗിക്കാത്ത അധിക കലോറി ശരീരത്തിൽ കൊഴുപ്പായി സൂക്ഷിക്കുകയും ചെയ്യുന്നു .

ജിം നിർത്തിയാൽ എങ്ങനെ ശരീരഭാരം കൂടാതിരിക്കാം

സ്ഥിരമായി ജിമ്മിൽ പോകാതിരിക്കുകയോ വ്യായാമ ദിനചര്യകൾ കൃത്യമായി പാലിക്കാതിരിക്കുകയോ ചെയ്താൽ നിങ്ങളുടെ ഫിറ്റ്നസ്സ് പൂർണമായി നഷ്ടപ്പെടില്ലെങ്കിലും ജിമ്മിൽ പോകുന്നത് നിർത്തിയാൽ തടികൂടുമെന്ന കാര്യത്തിൽ പലർക്കും ആശങ്കയാണ്. ഒരു വ്യക്തി സ്ഥിരമായി വർക്ക് ഔട്ട് ചെയ്യുമ്പോൾ ചിട്ടയായ ഭക്ഷണക്രമവും പാലിക്കും. എന്നാൽ വർക്ക് ഔട്ട് നിർത്തുമ്പോൾ ഭക്ഷണ ക്രമത്തിലെ ചിട്ടയിലും പാളിച്ചകളുണ്ടാവുകയും ഇത് ശരീരഭാരം വർദ്ധിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം.

ജിമ്മിൽ പോകുന്നത് നിർത്തിയാൽ എന്തുകൊണ്ട് തൂക്കം കൂടുന്നു

സ്ഥിരമായി ജിമ്മിൽ പോകുന്നത് നിർത്തുമ്പോൾ എന്തുകൊണ്ട് ശരീരഭാരം കൂടുന്നു എന്നതിൻ്റെ ഫോർമുല വളരെ ലളിതമാണ്. അതായത് വ്യായാമത്തിലൂടെ കത്തിച്ചു കളയുന്ന കലോറിയേക്കാൾ കൂടുതൽ ഭക്ഷണത്തിലൂടെ അകത്താക്കുന്നതാണ് ഇതിൻ്റെ അടിസ്ഥാന കാരണം.

വർക്ക്ഔട്ട് സമയത്ത് പിന്തുടർന്നതിന് തുല്യമായ കലോറി തന്നെയായിരിക്കും വർക്ക് ഔട്ട് നിർത്തിയാലും പലരും തുടരുക. എന്നാൽ വർക്ക്ഔട്ടിൽ ഇടവേള വരുമ്പോൾ ശരീരത്തിന് ആവശ്യമുള്ള ഊർജം വളരെ കുറയുകയും ഉപയോഗിക്കാത്ത അധിക കലോറി ശരീരത്തിൽ കൊഴുപ്പായി സൂക്ഷിക്കുകയും ചെയ്യുന്നു.

മസിൽമാസ് നഷ്ടപ്പെടുന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നു. അതായത് “ഒരാൾ വ്യായാമം ചെയ്യുന്നത് നിർത്തിയാൽ മസിൽ മാസ് കുറയുമെന്ന്,” ബെംഗളൂരു ഈവൻ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡിലെ ഫിസിയോതെറാപ്പിസ്റ്റും വ്യായാമ ഫിസിയോളജിസ്റ്റുമായ ലാവണ്യ പരാശിവകുമാർ പറയുന്നു. “ശരീരത്തിൽ ലഭ്യമായ മസിൽ ടിഷ്യൂവിൻ്റെ അളവ് കുറയുമ്പോൾ, മെറ്റബോളിസവും മന്ദഗതിയിലാകുന്നു, ഇത് കൊഴുപ്പ് ശേഖരണമോ നിക്ഷേപമോ കൂട്ടുന്നു.”

വ്യായാമ ദിനചര്യയിൽ നിങ്ങൾ സ്ഥിരത പുലർത്തുമ്പോൾ, ശരീരം ഒരു കാറ്റബോളിക് അവസ്ഥയിലായിരിക്കും. ഇതുവഴി ശാരീരിക വ്യായമത്തിനിടെ ഭക്ഷണം ഊർജത്തിനായി വിഘടിപ്പിക്കുകയും ശേഖരിച്ച കലോറികൾ ഉപയോഗിക്കുകയും ചെയ്യുന്നു. പതിവ് നിർത്തിയാൽ, ഈ പ്രക്രിയ മന്ദഗതിയിലാകുന്നു. ഭക്ഷണത്തിൽ നിന്നുള്ള അധിക കലോറി, പിന്നീട് ശരീരത്തിൽ കൊഴുപ്പായി ശേഖരിക്കപ്പെടുകയും ചെയ്യും.

“ഉച്ചയ്ക്ക് 2 മണിക്ക് ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ഒരാൾ വൈകുന്നേരം 5 മണിക്ക് ജിമ്മിൽ പോകുന്നു. വൈകുന്നേരം 5 മണിക്ക് അധിക ഊർജം ആവശ്യമായി വരുമെന്ന വസ്തുത ശരീരം ഉപയോഗിക്കും. ഊർജ്ജത്തിനായി ഭക്ഷണം വിഘടിപ്പിക്കുകയും ആഗിരണം ചെയ്യുകയും ചെയ്യുന്നു. എന്നാൽ ഒരാൾ ജിമ്മിൽ പോകുന്നത് നിർത്തുമ്പോൾ ആ വ്യക്തി കഴിച്ച ഭക്ഷണത്തിൽ നിന്നുള്ള അധിക ഊർജം സംഭരിക്കപ്പെടും. ഇത് ചില സമയങ്ങളിൽ ക്രമാതീതമായി ശരീരഭാരം വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു.” ബെംഗളൂരുവിലെ അപ്പോളോ ക്ലിനിക്കിലെ ജനറൽ ഫിസിഷ്യൻ ഡോ. സാക്ഷി ശ്രീവാസ്തവ വിശദീകരിക്കുന്നു.

വ്യായാമം നിർത്തിയാൽ എന്ത് സംഭവിക്കുന്നു

ജിമ്മിൽ പോകുന്നതും വ്യായാമം ചെയ്യുന്നതും നിർത്തുമ്പോൾ ശരീരത്തിൻ്റെ ഘടന പതുക്കെ മാറാൻ തുടങ്ങും. പേശികൾ അട്രോഫിയിലൂടെ കടന്നുപോകുകയും ദുർബലമാവുകയും ചെയ്യുന്നു.

“സ്റ്റാമിന കുറയാൻ തുടങ്ങുമെന്ന് ഡോ.സാക്ഷി ശ്രീവാസ്തവ പറയുന്നു. “ഒരു വ്യക്തി വ്യായാമം ചെയ്യുമ്പോൾ, അവരുടെ ശ്വസനവും ഹൃദയമിടിപ്പും നിയന്ത്രണത്തിലും ഒപ്റ്റിമൽ പരിധിയിലുമാണ്. കൂടാതെ ശരീരവും മനസ്സും നിയന്ത്രണത്തിലുമായിരിക്കും. പക്ഷേ, അവർ ജിമ്മിൽ പോകുന്നത് നിർത്തിയാൽ ഹൃദയത്തെ അത് ബാധിക്കും, അവർ വേഗത്തിൽ ക്ഷീണിതരാകുകയും ചെയ്യും. ഇത് സ്റ്റാമിന കുറയാൻ കാരണമാകും.

ഒരാൾ വർക്കൗട്ട് ചെയ്യുന്നത് നിർത്തിയാൽ ഉടനടി സംഭവിക്കാവുന്ന ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ലാവണ്യ പരാശിവകുമാർ വിശദീകരിക്കുന്നു.

വ്യായാമം നിർത്തിയാൽ ഉടനെ തന്നെ മസിൽ മാസ് നഷ്ടപ്പെടാനും മാനസികാവസ്ഥയിൽ ദോഷകരമായ മാറ്റങ്ങൾ ഉണ്ടാകാനും രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൂടുതലാകാനും ഇടയാകുമെന്ന് പരാശിവകുമാർ പറയുന്നു. “ദീർഘകാലത്തേക്ക് വ്യായാമം നിർത്തുമ്പോൾ സന്ധികളുടെ ചലനക്ഷമതയും പേശികളുടെ വഴക്കവും നഷ്ടപ്പെടാനും,ചിലരിൽ ദിവസവും ആവശ്യമായ ശക്തിയും ഊർജ്ജവും നഷ്ടപ്പെടാനും, ഉറക്ക ചക്രങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കാനും കാരണമാകും. സ്ത്രീകളിൽ, മസിൽ മാസ് പെട്ടെന്ന് നഷ്ടപ്പെടുന്നത് മെറ്റബോളിസം കുറയുന്നതിനും മാനസികാവസ്ഥയിൽ അസ്വസ്ഥതകളുണ്ടാകുന്നതിനും ഇടയാക്കും.

വ്യായാമ ദിനചര്യയിലെ പെട്ടെന്നുള്ള ഇടവേളകൾ ചിലരിൽ വിട്ടുമാറാത്ത ഉപാപചയ വൈകല്യങ്ങൾക്കും കാരണമാകുമെന്ന് ഡോ.ലാവണ്യ പരാശിവകുമാർ കൂട്ടിച്ചേർക്കുന്നു. കൂടാതെ, മസിൽ മാസ്/മസിൽ ടിഷ്യു ചുരുങ്ങുന്നതിനും ഇടയാക്കും. അതേ സമയം, കൊഴുപ്പ് കോശങ്ങളുടെ വലിപ്പം കൂടുകയും ശരീരത്തിലെ മൊത്തം കൊഴുപ്പ് ശതമാനം വർദ്ധിക്കുകയും ചെയ്യും.

ജിം വിട്ടതിനു ശേഷം ശരീരഭാരം കൂടുന്നത് എങ്ങനെ തടയാം?

വ്യായാമങ്ങൾ നിർത്തിവയ്ക്കുമ്പോൾ ഭക്ഷണക്രമം കാര്യമായി തന്നെ ശ്രദ്ധയുണ്ടാകണം. ദിവസം മുഴുവനും സജീവമായിരിക്കാൻ ശ്രമിക്കുകയും വേണം. നിങ്ങൾ വർക്ക് ഔട്ട് ചെയ്യുന്നില്ലെങ്കിലും, തടി കൂടുന്നത് തടയാനുള്ള പ്രധാന വഴികളിലൊന്നാണിത്. യാതൊരുവിധ പ്രവർത്തനങ്ങളിലും ഏർപ്പെടാതെ അലസമായി ദിവസം തള്ളിനീക്കുന്നത് കർശനമായും ഒഴിവാക്കണം.

‘പ്രാണായാമം ദിവസത്തിൽ പല തവണ ചെയ്യുന്നത് ശ്വാസതടസ്സങ്ങൾ ഒഴിവാക്കാനും പേശികൾ പ്രവർത്തിക്കുന്നതിനാൽ കലോറി കുറയ്ക്കാനും സഹായിക്കുമെന്ന് ഡോ.സാക്ഷി ശ്രീവാസ്തവ പറയുന്നു. അതായത് ഏതെങ്കിലും തരത്തിലുള്ള ചലനം തുടരുക എന്നതാണ് ആശയം.

പുതിയ ജീവിതശൈലി അനുസരിച്ച് കലോറിയുടെ അളവ് ക്രമീകരിക്കുക. ശാരീരിക പ്രവർത്തനം ഇല്ലാത്തതിനാൽ ഊർജ്ജോത്പാദനം കുറയുകയോ കലോറി കത്തിക്കുന്നതിനുള്ള ശേഷി കുറയുകയോ ചെയ്താൽ , കലോറി ഉപഭോഗം അതിനനുസരിച്ച് ക്രമീകരിക്കുക.

“ജിമ്മിൽ നിന്ന് ഇടവേള എടുക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ വ്യായാമത്തിനോ ശാരീരിക പ്രവർത്തന ദിനചര്യകൾക്കോ ഇടവേള നൽകരുതെന്ന് ഡോ.ലാവണ്യ പരാശിവകുമാർ പറയുന്നു. നടക്കുക, സൈക്കിൾ ചവിട്ടുക, മിതമായ വേഗതയിൽ ജോഗിംഗ് ചെയ്യുക, ശരീരഭാരം കുറയ്ക്കാൻ വീട്ടിൽ വ്യായാമങ്ങൾ ചെയ്യുക തുടങ്ങി ദിവസം മുഴുവൻ ശാരീരികമായി സജീവമായിരിക്കുക.ആരോഗ്യത്തെ ശരിയായ പാതയിൽ നിലനിർത്താൻ നിങ്ങൾക്ക് ഇഷ്ടമുള്ളതും സ്ഥിരമായി ചെയ്യാവുന്നതുമായ ഒരു പ്രവർത്തനം ഏറ്റെടുക്കുക.

പ്രധാനപോയിൻ്റുകൾ

  • വ്യായാമം നിർത്തുകയോ ജിം വിടുകയോ ചെയ്യുന്നവർ നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ് ശരീരഭാരം വർദ്ധിക്കൽ.
  • ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ ശരീരം ഉപയോഗിക്കുന്ന ഊർജ്ജത്തിൻ്റെ അളവിനേക്കാൾ കൂടുതൽ കലോറി ഉപഭോഗമാണ് ഇതിന് പ്രധാന കാരണം.
  • ആരോഗ്യകരമായ ഭാരം നിലനിർത്താനും ജിമ്മിൽ നിന്ന് പോകാതിരിക്കുമ്പോൾ ശരീരഭാരം കൂടുന്നത് ഒഴിവാക്കാനും, കലോറി ഉപഭോഗത്തെക്കുറിച്ച് ഒരു ടാബ് സൂക്ഷിക്കുകയും ദിവസം മുഴുവൻ സജീവമായി തുടരുകയും ചെയ്യുക.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്